സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ സ്വാമി അശിമാനന്ദ -സി.ബി.ഐ Tuesday, July 13, 2010 madhyamam മുംബൈ: മാലേഗാവ്, അജ്മീര്‍ ദര്‍ഗ, മക്കാ മസ്ജിദ് സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരന്‍ ഗുജറാത്തിലെ ശബരിധാം ആശ്രമ മഠാധിപതി സ്വാമി അശിമാനന്ദയെന്ന് സി.ബി.ഐയും. അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെ കണ്ടെത്തല്‍ മഹാരാഷ്ട്ര എ.ടി.എസ് തലവനായിരുന്ന ഹേമന്ത് കര്‍ക്കരെയുടെ കണ്ടെത്തലിനു സമാനമാണ്.
2008ലെ മാലേഗാവ് കേസ് അന്വേഷണത്തിനിടെ സ്‌ഫോടനങ്ങളില്‍ സ്വാമി അശിമാനന്ദക്ക് പങ്കുണ്ടെന്ന് കര്‍ക്കരെ കണ്ടെത്തിയതോടെ അദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു. അശിമാനന്ദയെ പിടികൂടാന്‍ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ സഹായം സി.ബി.ഐ തേടിയിട്ടുണ്ട്. സ്‌ഫോടനങ്ങള്‍ നടത്താനുള്ള ആളുകളെയും സ്‌ഫോടക വസ്തുക്കളും അശിമാനന്ദയാണ് ഒരുക്കിയതെന്ന് സി.ബി.ഐയും സംശയിക്കുന്നു. 2006ല്‍ അശിമാനന്ദ നടത്തിയ ശബരി കുംഭമേളക്കിടെ സ്‌ഫോടന ഗൂഢാലോചന നടന്നതായാണ് ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസിന്റെ കണ്ടെത്തല്‍. കുംഭമേളയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തതായും വെളിപ്പെട്ടിരുന്നു. മാലേഗാവ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ സന്യാസിനി പ്രജ്ഞ സിങ് താക്കൂറും കുംഭമേളയിലുണ്ടായിരുന്നു. മാലേഗാവ് സ്‌ഫോടന കേസ് അശിമാനന്ദയിലേക്ക് തിരിഞ്ഞപ്പോള്‍ അന്ന് ഗുജറാത്ത് സര്‍ക്കാര്‍ എ.ടി.എസിന് എതിരായത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അശിമാനന്ദയുടെ വിശ്വസ്തനും കുംഭമേളക്കെത്തിയ പ്രജ്ഞ സിങ്ങിന്റെ സഹായിയുമായിരുന്ന സുനില്‍ ദാവ്‌ഡെയെ ചോദ്യം ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ ഗുജറാത്ത് പൊലീസ് സമ്മതിച്ചിരുന്നില്ല. ഭീകരാക്രമണ പദ്ധതികളെ കുറിച്ച് അശിമാനന്ദ പ്രജ്ഞ സിങ്ങുമായി ആശയവിനിമയം നടത്തിയത് സുനില്‍ ദാവ്‌ഡെയുടെ മൊബൈല്‍ ഫോണ്‍ വഴിയായിരുന്നു. നരേന്ദ്ര മോഡിയുടെ സഹായത്തോടെ അശിമാനന്ദ നികോബാര്‍ ദ്വീപിലേക്ക് കടന്നുവെന്നായിരുന്നു അന്ന് എ.ടി.എസിന് കിട്ടിയ വിവരം. സുനില്‍ ദാവ്‌ഡെയെ കസ്റ്റഡിയിലെടുക്കാനുള്ള എ.ടി.എസിന്റെ ശ്രമത്തെ കൃത്യമായ രേഖകളില്ലെന്ന് പറഞ്ഞ് ഗുജറാത്ത് പൊലീസ് അട്ടിമറിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബലത്തില്‍ അന്നത്തെ ഗുജറാത്ത് ഐ.ജി ശിവാനന്ദ് ഝായാണ് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര എ.ടി.എസിന് ചുകപ്പുകാര്‍ഡ് കാട്ടിയത്. മാലേഗാവ് സ്‌ഫോടന കേസന്വേഷണം അശിമാനന്ദയില്‍ എത്തി നില്‍ക്കുമ്പോഴാണ് മുംബൈ ഭീകരാക്രമണം നടന്നതും കര്‍ക്കരെ വധിക്കപ്പെടുന്നതും. ഇതോടെ മാലേഗാവ് സ്‌ഫോടന കേസന്വേഷണം നിലച്ചമട്ടാണ്. -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
