Subject: കര്‍ക്കരെയുടെ കേസ്‌ ഡയറിയില്‍ നിരവധി സൈനിക ഉദ്യോഗസ്ഥരുടെ പേരുകള്‍
thejas 19 july 2010
To: [email protected]

കര്‍ക്കരെയുടെ കേസ്‌ ഡയറിയില്‍ നിരവധി സൈനിക ഉദ്യോഗസ്ഥരുടെ പേരുകള്‍
ന്യൂഡല്‍ഹി: സംജോത, മക്കാ മസ്‌ജിദ്‌, അജ്‌മീര്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ
ആര്‍.എസ്‌.എസ്‌ ഗൂഢാലോചന പുറത്തുവരുമ്പോഴും കേസന്വേഷിക്കുന്ന സി.ബി.ഐ
പരിഗണിക്കാത്ത ഒട്ടേറെ കണെ്‌ടത്തലുകള്‍ കൊല്ലപ്പെട്ട ഹേമന്ത്‌ കര്‍ക്കരെയുടെ
കേസ്‌ ഡയറിയില്‍ ഇനിയും ബാക്കി.
പ്രതികളുടെ അന്താരാഷ്ട്രബന്ധങ്ങളും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഒട്ടേറെ ഉയര്‍ന്ന
സൈനിക ഉദ്യോഗസ്ഥര്‍ ഇപ്പോഴും സൈന്യത്തിലുള്ളതുമാണ്‌ ഇവയില്‍ ചിലത്‌.
കര്‍ക്കരെയുടെ കേസന്വേഷണം മലേഗാവ്‌ കേസില്‍ പരിമിതമായിരുന്നതിനാലാണ്‌ കൂടുതല്‍
അന്വേഷണവും അറസ്റ്റും നടത്താന്‍ കര്‍ക്കരെക്ക്‌ കഴിയാതെ പോയത്‌. ഇപ്പോള്‍
സി.ബി.ഐയും രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡും കണെ്‌ടത്തിയ കാര്യങ്ങള്‍ നേരത്തേ
തന്നെ ഹേമന്ത്‌ കര്‍ക്കരെ കണെ്‌ടത്തിയിരുന്നു.
മലേഗാവ്‌ കേസിലെ പ്രതി ദയാനന്ദ്‌ പാണ്ഡെയുടെ ലാപ്‌ടോപ്പില്‍ നിന്നു കര്‍ക്കരെ
കണെ്‌ടത്തിയ കാര്യങ്ങളാണ്‌ കേസിലെ വന്‍ ഗൂഢാലോചന പുറത്തുകൊണ്‌ടുവരാന്‍
സഹായിച്ചത്‌. 2008ല്‍ ആറുപേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്കു
പരിക്കേല്‍ക്കുകയും ചെയ്‌ത മലേഗാവ്‌ സ്‌ഫോടനം ഹിന്ദുത്വരുടെ ചെറിയൊരു പരീക്ഷണം
മാത്രമായിരുന്നുവെന്നു കര്‍ക്കരെ കണെ്‌ടത്തിയിരുന്നു. ഇതിനായി
ആര്‍.എസ്‌.എസുകാരായ പ്രതികള്‍ നടത്തിയ ഗൂഢാലോചനയില്‍ നീപ്പാളിലും
ഇസ്രായേലിലുമുള്ള ആര്‍.എസ്‌.എസുകാരും പങ്കെടുത്തു.
സ്‌ഫോടനങ്ങളിലൂടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ഇവര്‍ സഹായം വാഗ്‌ദാനം
ചെയ്‌തതായി പാണ്ഡെ ചോദ്യംചെയ്യലില്‍ സമ്മതിക്കുന്നുണ്‌ട്‌.
അഭിനവ്‌ഭാരതിന്റെ രഹസ്യയോഗങ്ങളില്‍ പങ്കെടുത്തവരിലൊരാള്‍ ഇപ്പോള്‍
സൈന്യത്തിലുള്ള ബാപ്പാദിത്യധര്‍ ആണെന്നു കര്‍ക്കരെ കണെ്‌ടത്തിയിട്ടുണ്‌ട്‌.
കേണല്‍ രായ്‌കാര്‍, കേണല്‍ ശൈലേശ്‌ രായ്‌ഖാര്‍, മേജര്‍ നിധിന്‍ ജോഷി, കേണല്‍
ഹാസ്‌മുഖ്‌ പട്ടേല്‍ തുടങ്ങിയ പേരുകളും പുരോഹിത്‌ ചോദ്യംചെയ്യലിനിടെ
വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്കു മലേഗാവ്‌ കേസുമായി
ബന്ധമില്ലാത്തതിനാല്‍ കര്‍ക്കരെക്ക്‌ ഇവര്‍ക്കെതിരായ അന്വേഷണം തുടരാനായില്ല.
എന്നാല്‍, ഇതു സംബന്ധിച്ചു സൈന്യം അന്വേഷണം നടത്തണമെന്നു കര്‍ക്കരെ
ആവശ്യപ്പെട്ടെങ്കിലും അതുണ്‌ടായില്ല. ഇപ്പോള്‍ കേസന്വേഷിക്കുന്ന സി.ബി.ഐയും
ഇക്കാര്യത്തില്‍ താല്‍പ്പര്യം കാട്ടുന്നില്ല. ഡല്‍ഹിയിലെ ഹിന്ദുമഹാസഭാ തലവന്‍
പ്രസാദ്‌ ത്രിപാഠി യു.കെയിലെ മുസ്‌ലിംവിരുദ്ധ സംഘങ്ങളുമായി തങ്ങള്‍ക്കുള്ള
ബന്ധത്തെക്കുറിച്ചു നടത്തുന്ന സംഭാഷണത്തിന്റെ ഓഡിയോ റിക്കാഡാണ്‌ കര്‍ക്കരെ
കണെ്‌ടത്തിയ മറ്റൊരു തെളിവ്‌. ഇംഗ്ലണ്‌ടിലെ മുസ്‌ലിം, കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ
സംഘത്തെ നയിക്കുന്ന സ്‌റ്റീഫന്‍ ഗൗസുമായി തങ്ങള്‍ക്കു ബന്ധമുണെ്‌ടന്നു ത്രിപാഠി
പറയുന്നു. ഫ്രാന്‍സ്‌, ജര്‍മനി, അമേരിക്ക എന്നിവിടങ്ങളിലും ഗൗസിന്റെ സംഘം
`വളര്‍ന്നു'വരുന്നതായും ത്രിപാഠി തന്റെ സഹപ്രവര്‍ത്തകരെ അറിയിക്കുന്നുണ്‌ട്‌.
നീപ്പാള്‍ രാജാവായിരുന്ന ജ്ഞാനേന്ദ്രയുടെ സഹായത്തോടെ നീപ്പാളില്‍ അഭിനവ്‌ഭാരത്‌
പ്രവര്‍ത്തകര്‍ക്ക്‌ ആയുധപരിശീലനവും ഒളിത്താവളവും ഒരുക്കുന്നതിനെക്കുറിച്ചു
കേസിലെ മറ്റൊരു പ്രതി കേണല്‍ പുരോഹിത്‌ നടത്തുന്ന സംഭാഷണമാണ്‌ മറ്റൊന്ന്‌.
ഹിന്ദുക്കള്‍ക്കു സൈനികപരിശീലനം നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളിലും സൈനിക
പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങാനും പ്രതികള്‍ ആലോചിച്ചു.
തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ്‌ നടപടിയുണ്‌ടായാല്‍ ഇവിടെ
ഒളിത്താവളമായി ഉപയോഗിക്കാമെന്നും സംഘുമായി ബന്ധമുണെ്‌ടന്നു സംശയം തോന്നാത്ത
`ബാസ്‌റ്റിയന്‍ ഗാഡ്‌സ്‌' എന്ന പേരാണ്‌ പരിശീലനകേന്ദ്രത്തിനായി
നല്‍കേണ്‌ടതെന്നും കാവിക്കൊടി പാടില്ലെന്നും ഗൂഢാലോചനാവേളയില്‍ പുരോഹിത്‌
നിര്‍ദേശിച്ചുവെന്നും കര്‍ക്കരെയുടെ കേസ്‌ ഡയറി വെളിപ്പെടുത്തുന്നു.

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to