തക്കലയിലെ പുസ്‌തകപ്രകാശനം ചാനലുകള്‍ക്ക്‌ രഹസ്യയോഗം


തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തക്കലയില്‍ പോപുലര്‍ ഫ്രണ്‌ടിന്റെ രഹസ്യയോഗം
ചേര്‍ന്നതായി ചാനലുകളും പത്രങ്ങളുടെ വെബ്‌ എഡിഷനുകളും പ്രചരിപ്പിച്ചത്‌
കള്ളവാര്‍ത്ത. ഒരു പുസ്‌തകപ്രകാശനച്ചടങ്ങാണ്‌ `ഭീകരവാദികളുടെ രഹസ്യയോഗ'മായി
ചാനലുകള്‍ പ്രൈംടൈം വാര്‍ത്തയായി നല്‍കിയത്‌.
മഹാരാഷ്ട്ര മുന്‍ ഐ.ജി എസ്‌ എം മുഷ്‌രിഫിന്റെ കര്‍ക്കരെയെ കൊന്നതാര്‌ എന്ന
കൃതിയുടെ തമിഴ്‌ എഡിഷന്റെ പ്രകാശനച്ചടങ്ങായിരുന്നു തക്കലയില്‍ നടന്നത്‌. ഗുലാം
മുഹമ്മദ്‌ തമിഴിലേക്കു മൊഴിമാറ്റിയ പുസ്‌തകത്തിന്റെ പ്രകാശനം സംഘടിപ്പിച്ചത്‌
ദാറുസ്സലാം ട്രസ്റ്റായിരുന്നു. ഇവിടെ കല്യാണമണ്ഡപമായി ഉപയോഗിക്കുന്ന റഷീദ
ഓഡിറ്റോറിയത്തില്‍ ആര്‍ക്കും പങ്കെടുക്കാവുന്ന പൊതുപരിപാടിയായിട്ടായിരുന്നു
ചടങ്ങ്‌. ഇതിനെ അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തെ തുടര്‍ന്നുള്ള പോലിസ്‌ നടപടിയെ
പ്രതിരോധിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ പോപുലര്‍ ഫ്രണ്‌ട്‌ നടത്തിയ
ഗൂഢാലോചനാ യോഗമായി ചിത്രീകരിച്ചത്‌ വാര്‍ത്താമാധ്യമങ്ങളുടെ നുണപ്രചാരണത്തിനുള്ള
ഉത്തമോദാഹരണമായി മാറി.
അത്യന്തം ഉദ്വേഗജനകമായിരുന്നു ഇന്നലെ രാവിലെ മുതല്‍ ഏഷ്യാനെറ്റ്‌,
ഇന്ത്യാവിഷന്‍, മനോരമാ ന്യൂസ്‌, അമൃത, കൈരളി തുടങ്ങിയ ചാനലുകള്‍ നല്‍കിയ
എസ്‌ക്ലൂസീവ്‌ വാര്‍ത്ത. പതിവുരീതിയില്‍ പോലിസിലെ രഹസ്യാന്വേഷണവിഭാഗത്തെ
ഉദ്ധരിച്ചു നല്‍കിയ വാര്‍ത്തയില്‍, പോപുലര്‍ ഫ്രണ്‌ട്‌ നേതാക്കള്‍
പങ്കെടുത്തതായും വിവരം കേരള പോലിസ്‌ തമിഴ്‌നാട്‌ പോലിസിന്‌ കൈമാറിയതായും
അറിയിച്ചു. വിവരം തമിഴ്‌നാട്‌ പോലിസ്‌ അറിയുന്നതിനു മുമ്പുതന്നെ
രഹസ്യയോഗത്തില്‍ നടന്ന ചര്‍ച്ചയെക്കുറിച്ചു മാധ്യമങ്ങള്‍ക്ക്‌ കൃത്യമായ വിവരം
ലഭിച്ചുവെന്നതാണു മറ്റൊരു തമാശ.
ചാനല്‍ വാര്‍ത്തയെക്കുറിച്ച്‌ അറിഞ്ഞ പോലിസ്‌ തങ്ങളെ വിളിച്ചു കാര്യം
തിരക്കിയതായി പോപുലര്‍ ഫ്രണ്‌ട്‌ തമിഴ്‌നാട്‌ ഘടകം പ്രവര്‍ത്തകസമിതി അംഗം
സുല്‍ഫിക്കര്‍ അലി അറിയിച്ചു. പുസ്‌തകപ്രകാശനച്ചടങ്ങ്‌ നടക്കുന്ന വിവരം
പോലിസിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്‌ടിന്റെ രഹസ്യയോഗം
നടക്കുന്നതായി തങ്ങള്‍ക്കു വിവരമൊന്നും ലഭിച്ചിട്ടില്ലെന്നു തക്കല പോലിസും
അറിയിച്ചു.
ഇന്റലിജന്‍സ്‌വൃത്തങ്ങള്‍ നല്‍കിയ വാര്‍ത്തയാണെന്നായിരുന്നു ചാനല്‍ അധികൃതരുടെ
വിശദീകരണം. പോപുലര്‍ ഫ്രണ്‌ട്‌ തുടങ്ങിയ സംഘടനകളെ
അപകീര്‍ത്തിപ്പെടുത്തുന്നതിന്‌ ഇന്റലിജന്‍സിലെയും മാധ്യമങ്ങളിലെയും ഒരു വിഭാഗം
നടത്തുന്ന ഗൂഢാലോചനയാണ്‌ ഒരിക്കല്‍ക്കൂടി പുറത്തായത്‌.

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to