'വിഷവൃക്ഷത്തിന്റെ അടിവേരുകളും തേടി' എന്ന പുസ്‌തകം പ്രസാധനം
ചെയ്‌തിരിക്കുന്നത്‌ (1989) കൊച്ചിയിലെ റൗണ്ട്‌ റ്റേബിളാണ.്‌ 11 അധ്യായങ്ങളും
64 പേജുമാണ്‌. 5 രൂപയായിരുന്നു പുസ്‌തകത്തിന്റെ വില.
*ജി ശക്തിധരന്റെ ആമുഖ്‌ക്കുറുപ്പിന്റെ പൂര്‍ണരൂപം താഴെകൊടുക്കുന്നു.

*മലയാള മനോരമയുടെ നൂറ്‌ വര്‍ഷത്തെ സജീവ ചരിത്ര സാക്ഷ്യത്തിന്റെ സംസാരിക്കുന്ന
തെളിവുകളാണ്‌ ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. ദേശാഭിമാനി പത്രത്തില്‍ 14
ലക്കങ്ങളിലായി (1988 ഒക്ടോബര്‍ 17 31) പ്രസിദ്ധീകരിച്ച പരമ്പരയുടെ
പുനപ്രകാശനമാണിത്‌. ഒരു സഹജീവിയെയും അതിനെ ചൂഴ്‌ന്നു നില്‍ക്കുന്ന വ്യവസായ
സാമ്രാജ്യത്തിന്റെ നിഗൂഢതകളെയും ചരിത്രത്തിന്റെ ഏടുകള്‍ ചികഞ്ഞ്‌
പരിശോധിക്കുന്നതില്‍ അസാധാരണത്വമുണ്ട്‌ എന്നത്‌ സത്യം. മലയാള മനോരമയുടെ
ചരിത്രരചനാ വ്യഗ്രതയില്‍. അസാധാരണമായ ചിലതു തെളിഞ്ഞു കണ്ടത്‌ കൊണ്ട്‌
മാത്രമാണ്‌ ഇതിന്‌ മുതിരേണ്ടിവന്നത്‌. മൗലികവീക്ഷണത്തില്‍ ധ്രുവങ്ങളുടെ
അകലമുള്ള രണ്ട്‌ പത്രങ്ങള്‍ തമ്മിലുള്ള സംവാദമായി ഇതിനെ ചുരുക്കി കണ്ടുകൂടാ.
ഏതു സ്ഥാപനവും അതിന്റെ താല്‍പര്യങ്ങള്‍ക്കും വര്‍ഗാഭിമുഖ്യത്തിനും അനുരൂപമായി
അതിന്റെ മുന്‍കാല ചെയ്‌തികളെയും പാരമ്പര്യത്ത്യെും ന്യായീകരിച്ചേക്കാം. ആ
നിലക്ക്‌ മനോരമയുടെ ചരിത്ര ഗ്രന്ഥങ്ങളിലൂടെയും ജൂബിലി ആഘഷങ്ങളിലൂടെയുമുള്ള
പാരമ്പര്യ സാധൂകരണം സ്വാഭാവികം മാത്രം. പക്ഷെ തന്റെയും തന്റെ കുടുംബത്തിന്റെയും
ചരിത്രത്തെ രാജ്യത്തിന്റെ ചരിത്രവുമായി കൂട്ടിക്കുഴച്ച്‌ വരുംതലമുറകളുടെ കൂടി
രക്തധമനികളെ വിഷമയമാക്കാനുള്ള ശ്രമം മാപ്പര്‍ഹിക്കുന്നതല്ല.
മലയാള മനോരമ പ്രസിദ്ധീകരിച്ച ചരിത്ര ഗ്രന്ഥങ്ങളുടെയും ആവിഷ്‌കരിച്ച പ്രചാരണ
തന്ത്രങ്ങളുടെയും ഫലമായി കേരളീയ ജീവിതത്തിന്റെ ഒരു നിര്‌ണായക
ചരിത്രഘട്ടത്തിന്റെ യാഥാര്‍ത്ഥ്യം വികൃതമാക്കപ്പെട്ടുകൂടെന്ന
താല്‍പര്യമായിരുന്നു ഈ അന്വേഷണത്തിന്റെ പ്രേരണ. ഇത്‌ ഇന്നേക്കുവേണ്ടിയുള്ള ഒരു
പുലഭ്യവര്‍ഷമായി കരുതി കലിതുള്ളുന്നവര്‍ക്കും സമാശ്വസിക്കുന്നവര്‍ക്കും
തെറ്റുപറ്റി. ഇത്‌ നാളേയ്‌ക്കുള്ളതാണ്‌. വളരുന്നതും വരുന്നതുമായ
തലമുറകള്‍ക്കുള്ളതാണ്‌. ജനങ്ങളുടെ ഏത്‌ തീരുമാനങ്ങളെയും സ്വാധീനിക്കാന്‍
കെല്‍പുണഅടെന്ന്‌ അടുത്ത കാലം വരെ തെറ്റായി ചിത്രീകരിക്കപ്പ്‌െട്ടിരുന്ന
മനോരമയുടെ പൂര്‍വ ചരിത്രത്തെ അനിഷേധ്യമായ രേഖകളുടെ പിന്‍ബലത്തോടെ
അപഗ്രഥിക്കാനാണ്‌ ഇവിടെ ശ്രമിച്ചിട്ടുള്ളത്‌. കേരളത്തിന്റെ പൊതുജീവിതത്തില്‍
പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ വടവൃക്ഷം ജനങ്ങളുടെയും രാജ്യത്തിന്റെയും
ഭാഗധേയം നിശ്ചയിക്കുന്ന ചരിത്ര സന്ധികളില്‍ ഇന്നെന്ന പോലെ മുമ്പും ഒരു
വിഷവൃക്ഷമായിരുന്നുവെന്നസത്യം ഈ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരായ വിദ്വേഷപ്രകടനം ഈ അന്വേഷണത്തിന്റെ
വിദൂര ലക്ഷ്യം പോലുമായിരുന്നില്ല. വിപുലമായ ഒരു ചരിത്ര ദൗത്യ നിര്‍വഹണത്തിന്റെ
ചുമതലയാണിതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നത്‌. മനോരമയുടെ ഇന്നത്തെ സാരഥികളും
ആസ്ഥാന വിദ്വാന്‍മാരിലും ഈ അന്വേഷണം കാലേകൂട്ടി അസഹിഷ്‌ണുത സൃഷ്ടിച്ചത്‌
സ്വാഭാവികം മാത്രം. ആധികാരിക രേഖകളില്‍ ഊന്നി സമചിത്തതയോടെ നടത്തുന്ന ഇത്തരം
ഒരന്വേഷണത്തെ 'ഇഷ്ടമില്ലാത്തവരുടെ തന്തക്കു വിളിക്കലായി' വിശേഷിപ്പിച്ച്‌
(മലയാളമനോരമ 1988 ഒക്ടോബര്‍ 24) അവരില്‍ ചിലര്‍ ജയമാനഭക്തി
ആവര്‍ത്തിച്ചുറപ്പിച്ചു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ജീവിതവുമായി
ബന്ധപ്പെട്ട വ്യക്തിപരമായ കര്‍മങ്ങള്‍ പോലും സൂക്ഷ്‌മാന്വേഷണത്തിനും
നിശിതാപഗ്രന്ഥത്തിനും വിധേയമാക്കലാണ്‌ പരിശോധനയും ആരുടെയെങ്കിലും
പൂര്‍വികന്‍മാരെ വിമര്‍ശിക്കലാകാതെ തരമില്ല. ആ അര്‍ത്ഥത്തില്‍ മാനവിക ചരിത്രവും
ലോക ചരിത്രവും ആകെ ഇപ്പറഞ്ഞ വിശേഷണത്തിലൊതുങ്ങുകയും ചെയ്യും
മലയാളമനോരമയുടെ ജന്മദിനത്തില്‍പോലും ഇന്ന്‌ മായം കലര്‍ന്നിരിക്കുന്നു. മനോരമ
പത്രം പുറത്തിറങ്ങിയ ദിവസം അടിസ്ഥാനമാക്കിയാല്‍ 1990 മാര്‍ച്ച്‌ 22നാണല്ലോ
ശതാബ്ദി ദിനം. 1890 മാര്‍ച്ച്‌ 22ന്‌ ഒന്നാംവാര്‍ഷികം ആഘോഷിച്ചത്‌ സ്വാഭാവികം.
25 ാം വാര്‍ഷികമായ രജതജൂബിലി 1915 ലായതിലും അസാധാരണത്വമില്ല. ഷഷ്ടി
പൂര്‍ത്തിയെത്തിയപ്പോഴും വജ്രജൂബിലിയാഘോഷം മുറപ്രകാരം 1950 ല്‍ തന്നെ കൊണ്ടാടി.
പക്ഷെ പ്ലാറ്റിനം ജൂബിലിയും കഴിഞ്ഞു . ജന്മശതാബ്ദിയിലെത്തിയപ്പോള്‍ സ്വന്തം
ജന്‍മദിനത്തെ രണ്ടുവര്‍ഷത്തേയ്‌ക്ക്‌ പിന്നോട്ടുപിടിച്ചുവലിച്ചു. എന്താണതിന്റെ
പൊരുള്‍?
മലയാളമനോരമയുടെ നെറ്റിത്തടത്തിലെ മുഖമുദ്രയും കാലം മാറിയതനുസരിച്ച്‌ മാറ്റി.
'വിശ്വമാതാവായ വിക്ടോറിയ ചക്രവര്‍ത്തിനി തിരുമനസ്സിനെയും മൂലമാകുന്ന
തിരുനാളില്‍ അവതരിച്ചരുളുന്ന വലിയ തമ്പുരാന്‍ മൂലം തിരുനാള്‍ തിരുമനസ്സിനെയും
തൃപ്‌തിപ്പെടുത്താന്‍ നെറ്റിക്കെട്ടെഴുത്തില്‍ സിംഹക്കുട്ടികളെയും
ആനക്കുട്ടികളെയും പ്രതിഷ്‌ഠിച്ച മനോരമ അധികാര സിംഹാസനത്തിലെ
മാറ്റത്തിനനുസരിച്ച്‌ മുഖമുദ്രയും മാറ്റി. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്‌
അധികാരമേറ്റതോടെ സിംഹക്കുട്ടികളെ വലിച്ചെറിഞ്ഞ്‌ കോണ്‍ഗ്രസിന്റെ പതാകയെ
നെറ്റിത്തടത്തില്‍ അവരോധിച്ചു. ഈ ചേരിമാറ്റം അംഗീകരിക്കപ്പെട്ട ശേഷമാണ്‌
കോണ്‍ഗ്രസ്‌ പതാക ഒഴിവാക്കി മുഖവമുദ്ര ഇന്നത്തെ രൂപത്തിലാക്കിയത്‌.
ചരിത്ര വസ്‌തുതള്‍ ഇവിടെ സൂക്ഷ്‌മതയോടെ അവതരിപ്പിക്കാന്‍ പരമാവധി
ശ്രമിച്ചിട്ടുണ്ട്‌. അല്‍പം പോലും പിഴച്ചിട്ടുണ്ടെങ്കില്‍ ആര്‍ക്കും അത്‌
ചൂണ്ടിക്കാണിക്കാം. ആരെയെങ്കിലും മനപൂര്‍വം വേദനിപ്പിക്കാന്‍ വരികളിലോ
വരികള്‍ക്കിടയിലോ മുതിര്‍ന്നിട്ടില്ല. എങ്കിലും ചില സത്യങ്ങള്‍
വെളിപ്പെട്ടപ്പോള്‍ ചിലര്‍ക്ക്‌ വേദനിച്ചിരിക്കാം. അത്‌ കരുതിക്കൂട്ടിയല്ല.
രേഖകളുടെ പിന്‍ബലത്തോടെ മാത്രമെ ഇവിടെ നിഗമനങ്ങളില്‍ എത്തിയിട്ടുള്ളൂ.
പുരാവസ്‌തു രേഖകള്‍ സൂക്ഷിക്കുന്ന ന്യൂദല്‍ഹിയിലെയും തിരുവനന്തപുരത്തെയും
സെന്‍ട്രല്‍ ആര്‍ക്കൈവ്‌സുകള്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഇംഗ്ലീഷ്‌
റെക്കോര്‍ഡ്‌ സെക്ഷന്‍, കേരള ഹൈക്കോടതി എന്നിവയുടെ സേവനം നന്ദിയോടെ
അനുസ്‌മരിക്കുന്നു. മലയാള മനോരമ കുടുംബാംഗങ്ങളില്‍ ചിലര്‍ സൗനസ്യത്തോടെ നല്‍കിയ
വിവരങ്ങളും വില്‌പപെട്ടതായിരുന്നു. പരമ്പര തയ്യാറാക്കുന്നതിലും ഇതിന്റെ
പ്രകാശനത്തിലും നിസ്‌തന്ദ്രമായ സഹായങ്ങള്‍ നല്‍കിയ ഓരോരുത്തര്‍ക്കും
ആത്മാര്‍ത്ഥമായ കൃതജ്ഞത രേഖപ്പെടുത്തുകയാണ്‌. മനോരമയുടെ അവകാശവാദങ്ങളും
ചരിത്രത്തിന്റെ ഏടുകളും ഒത്തുനോക്കി സത്യം ചികഞ്ഞെടുക്കാന്‍ അന്വേഷണ കുതുകികളെ
ഇതു സഹായിക്കുമെന്നാണ്‌ വിശ്വാസം. ഒന്നുകൂടി പറയട്ടെ, ഉപരിവര്‍ഗത്തിന്റെ
പാചകരുചിയെ നിയന്ത്രിക്കുന്ന ലാഘവത്തോടെ കേരളത്തിലെ ജനങ്ങളുടെ
രാഷ്ട്രീയാഭിരുചികളെയും ചരിത്ര രചനകളെയും നിയന്ത്രിക്കാമെന്ന്‌ മനോരമ
കരുതുന്നത്‌ വെറും വ്യാമോഹമാണ്‌. എത്രവലിയ ഉച്ചഭാഷിണി കയ്യിലുണ്ടെങ്കിലും.

On 8/3/10, Devadas VM <[email protected]> wrote:

>
>
> 2010/8/3 reny ayline <[email protected]>
>
>> ഇപ്പോള്‍ മാധ്യമങ്ങള്‍ കൊണ്ടാടുന്നവരുടെ വീരകഥകള്‍ കണ്ടത്തില്‍ കുടുംബത്തിലെ
>> ഒരു അംഗം 'ജയിലിലെ വല്യപ്പന്‍' എന്ന പേരില്‍ ഒരു പുസ്‌തകത്തില്‍
>> എഴുതിയിട്ടുണ്ട്‌. മനോരമയുടെ 'ഹീറോകള്‍' ഈ പുസ്‌തകം കൂട്ടത്തോടെ
>> പിടിച്ചെടുത്ത്‌ കത്തിച്ചുകളഞ്ഞു. തൃശൂര്‍ പബ്ലിക്‌ ലൈബ്രറിയില്‍ ഈ
>> പുസ്‌തകത്തിന്റെ ഒരു കോപ്പിയുണ്ടെന്നറിഞ്ഞ്‌ അത്‌ തപ്പിയെടുത്ത്‌
>> 'വിഷവൃക്ഷത്തിന്റെ വേരുകള്‍ തേടി' എന്ന പേരില്‍ ദേശാഭിമാനിയുടെ ലേഖകന്‍ ജി
>> ശക്തിധരന്‍ ഒരു ലഘുപുസ്‌തകം എഴുതിയിട്ടുണ്ട്‌.
>>
>
> @reny
> ഇതിനെക്കുറിച്ച് കൂടുതൽ വിവരം എന്തെങ്കിലും?
>
>
> --
> You received this message because you are subscribed to the Google Groups
> "FEC-Fourth Estate Critique" group.
> To post to this group, send email to
> [email protected].
> To unsubscribe from this group, send email to
> [email protected]<fourth-estate-critique%[email protected]>
> .
> For more options, visit this group at
> http://groups.google.com/group/fourth-estate-critique?hl=en.
>

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to