---------- Forwarded message ---------- From: reny ayline <[email protected]> Date: Aug 10, 2010 5:13 PM Subject: െകെവെട്ട്: കേസ് നേതാക്കളെ സമ്മര്‍ദത്തിലാക്കി പ്രതികളെ പിടികൂടാന്‍ തന്ത്രം To: [email protected]
െകെവെട്ട് കേസ്: നേതാക്കളെ സമ്മര്‍ദത്തിലാക്കി പ്രതികളെ പിടികൂടാന്‍ തന്ത്രം Tuesday, August 10, 2010 കൊച്ചി: മൂവാറ്റുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളെത്തേടി സംസ്ഥാനം മുഴുവന്‍ കാടിളക്കി പരിശോധിച്ചിട്ടും പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു.ഒടുവില്‍, സംസ്ഥാന നേതൃത്വത്തെ തന്നെ സമ്മര്‍ദത്തിലാക്കി പ്രതികളെ സംബന്ധിച്ച സൂചന ലഭ്യമാക്കാനുള്ള കരുനീക്കത്തിലാണ് അന്വേഷണ സംഘം. ചോദ്യപേപ്പറില്‍ പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശം ഉള്‍പ്പെടുത്തിയെന്ന കേസില്‍ പ്രതിയായ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിയ കേസില്‍ ഇതുവരെ മുപ്പതോളം പേരാണ് അറസ്റ്റിലായത്. സംഭവവുമായി ഒരളവുവരെയെങ്കിലും നേരിട്ട് ബന്ധമുള്ളത് ഇവരില്‍ ഒരാള്‍ക്ക് മാത്രമാണെന്ന് അന്വേഷണ സംഘം തന്നെ പറയുന്നു; കോതമംഗലം നെല്ലിമറ്റം വെള്ളിലവുങ്കല്‍ യൂനുസിന്. അക്രമം ആസൂത്രണം ചെയ്ത നാസറിന്റെ സഹായിയായി ഇയാള്‍ പ്രവര്‍ത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. ബാക്കിയുള്ളവരെല്ലാം സംഭവവുമായി നേരിട്ട് ബന്ധമില്ലാത്തവരാണ്. പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ വാഹനം നല്‍കിയവര്‍, മുറിവേറ്റ പ്രതികളെ ചികില്‍സിച്ച ഡോക്ടര്‍, അധ്യാപകന്റെ വീട് കാണിച്ചുകൊടുത്ത ഓട്ടോ ഡ്രൈവര്‍, വഴി വരച്ച് കാണിച്ചവര്‍, വിഫലമായ ആക്രമണ പദ്ധതിക്ക് ശേഷം ബൈക്ക് ഏറ്റുവാങ്ങാന്‍ കാത്തുനിന്നവര്‍, സിം കാര്‍ഡ് സംഘടിപ്പിച്ച് നല്‍കിയവര്‍ തുടങ്ങിയരാണ് പിടിയിലായത്. ബാക്കിയുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് എന്ന് അന്വേഷണ സംഘം മൊത്തത്തില്‍ പറയുന്നു. അതേസമയം, ആക്രമണം ആസൂത്രണം ചെയ്തയാള്‍, അധ്യാപകന്റെ കൈവെട്ടിയ സംഘത്തില്‍ ഉണ്ടായവര്‍ തുടങ്ങിയവരെപ്പറ്റി ഇപ്പോഴും പൊലീസിന് ഒരു വിവരവുമില്ല. കൈവെട്ടിയ പ്രതികള്‍ക്കായി എറണാകുളം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം ജില്ലകളിലെല്ലാം പൊലീസ് റെയ്ഡ് നടത്തിയെങ്കിലും പ്രതികള്‍ എവിടെയെന്ന് ഇപ്പോഴും അജ്ഞാതം. കൈവെട്ട് സംഭവം ആസൂത്രണം ചെയ്തതില്‍ പോലും ഇപ്പോഴും വ്യക്തമായ ചിത്രമില്ല. തികച്ചും പ്രാദേശികമായി ആസൂത്രണം ചെയ്തതെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ഇത് ജില്ലാ നേതൃത്വത്തിന് അറിവുള്ള സംഭവം എന്നായി മാറി. ഒടുവില്‍ ചോദ്യം ചെയ്യുന്നതിന് പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെവരെ വിളിപ്പിക്കുന്ന സ്ഥിതിയിലെത്തി. പ്രതികളുടെ ഒളിത്താവളം സംബന്ധിച്ചും ഇരുട്ടില്‍ തപ്പുകയാണ്.പ്രതികള്‍ ജില്ലവിട്ട് പോകാന്‍ സാധ്യതയില്ലെന്നാണ് ആദ്യം വ്യക്തമാക്കിയതെങ്കിലും പിന്നീട് അന്വേഷണം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും ഒടുവില്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.ഇപ്പോള്‍ അന്വേഷണ സംഘം പറയുന്നത് പ്രതികള്‍ രാജ്യംവിട്ടുപോകാന്‍ സാധ്യതയില്ല എന്നുമാത്രമാണ്. പൊലീസിലെ ചേരിപ്പോര് അന്വേഷണ സംഘത്തിലെ ചിലര്‍ക്കെതിരെ കോടതിക്ക് കത്തയക്കുന്നിടംവരെ എത്തി. ചോദ്യം ചെയ്യലിന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളെയും വിളിപ്പിച്ച സാഹചര്യത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറണമെന്ന ആവശ്യവും പൊലീസിലെ ഒരുവിഭാഗത്തില്‍ നിന്ന് ഉയരുന്നു. അന്വേഷണം സംബന്ധിച്ച ആരോപണവുമായി പൊലീസിലെ തന്നെ ഒരുവിഭാഗം രംഗത്തുള്ള സാഹചര്യത്തില്‍ നേതാക്കളില്‍ സമ്മര്‍ദം ചെലുത്തി പ്രതികളെ സംബന്ധിച്ച സൂചന നേടുന്ന തന്ത്രമാണ് അന്വേഷണ സംഘം കൈക്കൊള്ളുന്നത്. പോപ്പുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി തുടങ്ങിയവര്‍ക്കെതിരെ നേരത്തേ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവര്‍ ഒളിവിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതിനുപിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജില്ലാ നേതാക്കള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതും സംസ്ഥാന നേതാക്കളെ ചോദ്യംചെയ്യുന്നതും സംഘടനയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും. ഇത് കണക്കിലെടുത്തെങ്കിലും പ്രധാന പ്രതികള്‍ അറസ്റ്റിന് വഴങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. എം.കെ.എം. ജാഫര്‍ -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
