Interesting Aftab.. Could you pls elaborate a little more on Islamophilia in the contxt of this article?
2010/8/12 Afthab Ellath <[email protected]> > Like Islamophobia, Islamophilia is also doesnt capture the truth about > muslims, and both are damaging to Muslims...I am talking about the tone of > the article, not about Dar-ul-Khada... > > Afthab Ellath > > > 2010/8/11 reny ayline <[email protected]> > > *തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ദാറുല്‍ ഖദാ >> *thejas 11 august 2010 >> >> *മൗലവി കെ എം മുഹമ്മദ് ഈസാ >> *മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ ആരെങ്കിലും ഒരു നല്ല കാര്യവുമായി >> രംഗത്തുവന്നാല്‍ അതിനെ അധിക്ഷേപിക്കാനും അവഹേളിക്കാനും ഒരുവിഭാഗം >> സന്നദ്ധരാവുന്നുവെന്നതു നിര്‍ഭാഗ്യകരമായ വസ്‌തുതയാണ്. ലോക മുസ്‌ലിംകളെ >> തീവ്രവാദികളായി മുദ്രകുത്തി ഉച്ഛാടനം ചെയ്യാന്‍ അധിനിവേശശക്തികള്‍ അഹോരാത്രം >> പരിശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളെ മുഴുവന്‍ ഭീകരവാദികളും >> വിഘടനവാദികളുമാക്കി മാറ്റാന്‍ സംഘപരിവാരം പ്രചാരണം നടത്തുന്നു. ഇപ്പോള്‍ ഭരണം >> നിയന്ത്രിക്കുന്ന കോണ്‍ഗ്രസ് കക്ഷി കഷ്ടിച്ചു മുസ്‌ലിംലീഗിനെ >> തീവ്രവാദികളില്‍നിന്ന് ഒഴിച്ചുനിര്‍ത്താന്‍ തയ്യാറാവുന്നുണെ്‌ടങ്കിലും >> ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ അവരെയും വര്‍ഗീയവാദികളും തീവ്രവാദികളുമായി >> അടച്ചാക്ഷേപിച്ചുകൊണ്‌ടിരിക്കുന്നു. ഇതിലേറെ പരിതാപകരമായിട്ടുള്ളത്, >> ചെറുതാണെങ്കിലും മുസ്‌ലിംകളില്‍ ഒരുവിഭാഗം മറ്റൊരു വിഭാഗത്തെ തീവ്രവാദികളെന്ന് >> ആക്ഷേപിച്ചു പരസ്യപ്രസ്‌താവന നടത്തുകയും അവരുടെ തകര്‍ച്ച കാണാന്‍ >> നോമ്പുനോറ്റുകൊണ്‌ടിരിക്കുകയും ചെയ്യുന്നുവെന്നതാണ്. `ആഹാരം >> കഴിച്ചുകൊണ്‌ടിരിക്കുന്നവര്‍ തങ്ങളുടെ ഭക്ഷണത്തളികയിലോട്ട് ക്ഷണിക്കുന്നതുപോലെ >> നിങ്ങള്‍ക്കെതിരേ സമൂഹങ്ങള്‍' കൈകോര്‍ക്കുമെന്ന ലോകാനുഗ്രഹിയായ പ്രവാചകന്റെ >> വചനം സമൂഹം ഒന്നടങ്കം വിസ്‌മരിക്കുന്നു. `തീവ്രവാദം, തീവ്രവാദം' എന്നു വാതോരാതെ >> പറഞ്ഞുകൊണ്‌ടിരിക്കുന്നവരാരും തന്നെ തീവ്രവാദം എന്നാലെന്ത് എന്നു >> വിശദീകരിച്ചിട്ടില്ല. മുസ്‌ലിംസമൂഹത്തിനു നേരെ തീവ്രവാദം ആരോപിക്കുന്നവരാരും >> അതെന്തെന്നു വ്യക്തമാക്കിയതായി കാണുന്നില്ല. മനുഷ്യരുടെ നേരെ നിര്‍ദാക്ഷിണ്യം >> ബോംബെറിഞ്ഞ് അരുംകൊല നടത്താനും മാരകമായി മുറിവേല്‍പ്പിക്കാനും >> ജീവച്ഛവമാക്കാനും ആയുധമെടുക്കാനും സന്നദ്ധരാവുന്നതാണ് തീവ്രവാദമെങ്കില്‍ ആ >> നാമം ചാര്‍ത്തിക്കൊടുക്കാന്‍ ഏറ്റവും അര്‍ഹരായിട്ടുള്ളത് ഇവിടത്തെ >> രാഷ്ട്രീയക്കാരും സംഘപരിവാരവുമാണ്. ഇക്കൂട്ടര്‍ ഇവിടെ നടത്തിയിട്ടുള്ള >> കൊലയ്‌ക്കും കൊള്ളിവയ്‌പിനും കണക്കില്ല. കണ്ണൂര്‍ ജില്ലയെ തന്നെ ഇക്കൂട്ടര്‍ >> കൊലക്കളമാക്കിയിരിക്കുകയാണ്. തീവ്രവാദവും ഭീകരവാദവും വിഘടനവാദവും ഇസ്‌ലാമിന് >> അന്യമാണെന്ന കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ. അത്തരക്കാര്‍ എന്റെ >> സമുദായത്തില്‍പ്പെട്ടവരല്ലെന്നു മുഹമ്മദ് നബി വ്യക്തമാക്കിയിരിക്കെ, ഒരു >> മുസല്‍മാന്‍ എങ്ങനെ തീവ്രവാദിയാവും; അവനെങ്ങനെ ഭീകരവാദിയാവും? >> ദൗര്‍ഭാഗ്യവശാല്‍, ഇവിടെ പ്രവാചകനിന്ദ നടത്തിയ ഒരു കോളജധ്യാപകനു നേരെ >> ആക്രമണമുണ്‌ടായി. അങ്ങനെ ചെയ്യാന്‍ ഒരു സംഘടനയും കല്‍പ്പിക്കുകയോ >> പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടില്ല എന്നാണറിയുന്നത്. അതിനെത്തുടര്‍ന്നു >> ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. സര്‍ക്കാരും പോലിസും മുസ്‌ലിംസമൂഹത്തെ >> ഒന്നടങ്കം പീഡിപ്പിക്കുന്നു. മുസ്‌ലിംഭവനങ്ങളില്‍ വ്യാപകമായ റെയ്‌ഡ് നടന്നു. >> സമൂഹത്തിലെ ഒരു വിഭാഗം സ്‌ത്രീസമൂഹം ഭയന്നുവിറച്ചു. നല്ലവരായ മുസ്‌ലിംകള്‍ക്കു >> പോലും ഇവിടെ മാന്യമായി ജീവിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം സംജാതമായി. >> കൈവെട്ടുകേസില്‍ യഥാര്‍ഥ കുറ്റവാളികളെ കണ്‌ടുപിടിക്കാന്‍ ഇവിടെ പോലിസ് >> സംവിധാനം ഉണ്‌ടായിരിക്കെ എന്തിനാണ് ഇങ്ങനെ അനാവശ്യമായ പ്രകോപനമുണ്‌ടാക്കിയത്? >> കൈവെട്ടുകേസിന് കാരണമായി ജുഗുപ്‌സാവഹമായ സംഭവമുണ്‌ടായി. >> ശാന്തമായിക്കഴിഞ്ഞിരുന്ന കേരളമക്കളുടെ സമാധാനജീവിതത്തിനു >> ഭംഗമുണ്‌ടാക്കിയതിനെതിരേ പ്രതികരിക്കാന്‍ ഇവിടത്തെ രാഷ്ട്രീയക്കാരെ കണ്‌ടില്ല; >> വാര്‍ത്തകള്‍ നിര്‍മിക്കാന്‍ പരക്കംപാഞ്ഞ് അസത്യം വിളമ്പിയ >> മാധ്യമപ്രവര്‍ത്തകരെ കണ്‌ടില്ല. ഐക്യത്തിലും സമാധാനത്തിലും ഏകോപന >> സമുദായങ്ങളെപ്പോലെ കഴിഞ്ഞുകൂടിയിരുന്ന സമുദായങ്ങള്‍ക്കിടയില്‍ അനൈക്യത്തിന്റെ >> വിത്തു പാകാനല്ലാതെ ഈ പ്രഫസറെക്കൊണ്‌ട് എന്തു സാധിച്ചു? വിവേകം നശിക്കാത്തവര്‍ >> ചിന്തിക്കട്ടെ. >> മനസ്സിനു മുറിവേറ്റ് വികാരത്തിന് അടിപ്പെട്ട ചില ചെറുപ്പക്കാര്‍ നടത്തിയ >> അക്രമപ്രവൃത്തിയെ സ്വാഗതം ചെയ്യാന്‍ മുസ്‌ലിം സമുദായത്തിലെ ഒരു പ്രസ്ഥാനവും >> ഉണ്‌ടായില്ല. അവര്‍ക്കാരും പ്രോല്‍സാഹനവുമേകിയില്ല. മറിച്ച്, സമൂഹം >> ഒറ്റക്കെട്ടായി അതിനെ പഴിക്കുകയാണു ചെയ്‌തത്. ഈ സംഭവത്തെ തുടര്‍ന്ന് ഇവിടത്തെ >> ദൃശ്യ-വാര്‍ത്താമാധ്യമങ്ങള്‍ `ദാറുല്‍ ഖദാ' എന്ന മഹത്തായ പ്രസ്ഥാനത്തെയും >> വലിച്ചിഴച്ചു. അതിനെ തെറ്റിദ്ധരിപ്പിക്കുന്ന നിലയിലുള്ള നിരവധി വാര്‍ത്തകള്‍ >> മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്‌ടായി. സത്യവുമായി പ്രസ്‌തുത >> വാര്‍ത്തകള്‍ക്കു പുലബന്ധം പോലും ഉണ്‌ടായിരുന്നില്ല. താലിബാന്‍ കോടതി, സമാന്തര >> കോടതി എന്നൊക്കെ വിശേഷിപ്പിക്കുന്ന കല്ലുവച്ച നുണകളായിരുന്നു മാധ്യമങ്ങളില്‍ >> കുറേദിവസം പ്രത്യക്ഷപ്പെട്ടത്. പത്രമാധ്യമങ്ങളുടെ മഹത്തായ പാരമ്പര്യങ്ങളെ >> ചിലര്‍ ക്രൂശിച്ചു. പത്രധര്‍മം കുഴിച്ചുമൂടപ്പെട്ടു. ദാറുല്‍ ഖദാ താലിബാന്‍ >> കോടതിയല്ല, സമാന്തര കോടതിയുമല്ല എന്ന കാര്യം ആധികാരികമായിത്തന്നെ >> വ്യക്തമാക്കിക്കൊള്ളട്ടെ. പേര് വിളിച്ചോതുന്നതുപോലെ അതു പ്രശ്‌നപരിഹാര >> സഭയാണ്; രാജ്യത്തെ നിയമങ്ങള്‍ പിന്തുണ നല്‍കുന്ന ആര്‍ബിട്രേഷന്‍ കൗണ്‍സില്‍. >> സമുദായത്തിനിടയിലുണ്‌ടാവുന്ന വിവാഹം, വിവാഹമോചനം, വ്യവഹാരം തുടങ്ങിയ >> പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ഒരു വേദിയാണിത്. >> പ്രശ്‌നപരിഹാരത്തിനായി ആരെയും നിര്‍ബന്ധിക്കാറില്ല. കക്ഷികളില്‍ നിന്നു പണവും >> വസൂല്‍ ചെയ്യാറില്ല. ഉഭയകക്ഷികള്‍ സമീപിക്കുമ്പോള്‍ ഒരു മതപണ്ഡിതന്‍, ഒരു >> നിയമജ്ഞന്‍, രണ്‌ടു പൗരപ്രധാനികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശ്‌നത്തിനു >> പരിഹാരം കാണാന്‍ ശ്രമം നടത്തുന്നു. ഇതിനെയാണു ദാറുല്‍ ഖദാ എന്നു പറയുന്നത്. >> ശ്രമം പരാജയപ്പെട്ടാല്‍ കക്ഷികള്‍ക്കു കോടതിയെ സമീപിക്കാം. ഇതു >> ക്ഷേത്രസമിതികളും ക്രൈസ്‌തവ സംഘടനകളും പല ജമാഅത്ത് കമ്മിറ്റികളും >> ജനപ്രതിനിധികളും ചെയ്‌തുകൊണ്‌ടിരിക്കുന്ന സ്‌തുത്യര്‍ഹമായ കാര്യമാണ്. ഒരുപാട് >> സമ്പത്തും സമയവും ചെലവഴിച്ചു പ്രശ്‌നപരിഹാരത്തിനായി വര്‍ഷങ്ങളോളം കോടതി >> കയറിയിറങ്ങുന്നവര്‍ക്ക് ദാറുല്‍ ഖദാ വളരെ ആശ്വാസകരവും അനുഗൃഹീതവുമാണെന്ന >> കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. തലച്ചോര്‍ പണയപ്പെടുത്തിയവര്‍ക്കു മാത്രമേ >> ഇതിനെ മറ്റൊന്നായി അവതരിപ്പിക്കാന്‍ കഴിയൂ. >> >> (ദാറുല്‍ ഖദാ സംസ്ഥാന >> ചെയര്‍മാനാണു ലേഖകന്‍.) >> >> -- >> You received this message because you are subscribed to the Google Groups >> "Green Youth Movement" group. >> To post to this group, send an email to [email protected]. >> To unsubscribe from this group, send email to >> [email protected]<greenyouth%[email protected]> >> . >> For more options, visit this group at >> http://groups.google.com/group/greenyouth?hl=en-GB. >> > > -- > You received this message because you are subscribed to the Google Groups > "Green Youth Movement" group. > To post to this group, send an email to [email protected]. > To unsubscribe from this group, send email to > [email protected]<greenyouth%[email protected]> > . > For more options, visit this group at > http://groups.google.com/group/greenyouth?hl=en-GB. > -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
