*പോലിസ്‌രാജിനെതിരേ ശബ്ദമുയര്‍ത്തണം: പോരാട്ടം *thejas 14 august കൊച്ചി: മൂവാറ്റുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ നടത്തിയ മത-ദൈവനിന്ദയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കൈവെട്ടിയ സംഭവത്തിനു ശേഷം കേരളീയസമൂഹം പോലിസ്‌രാജിന് കീഴിലായിരിക്കുന്നുവെന്നും ഇതിനെതിരേ ശബ്‌ദമുയര്‍ത്തണമെന്നും പോരാട്ടം ചെയര്‍മാന്‍ എം എന്‍ രാവുണ്ണി വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കു നേരെയാണു പോലിസിന്റെയും സര്‍ക്കാരിന്റെയും കുന്തമുന. 20 വര്‍ഷം കൊണ്‌ടു കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കുകയാണ് ഈ വിഭാഗക്കാരുടെ ലക്ഷ്യമെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്‌താവനയോടെ സി.പി.എമ്മിന്റെ ഹീനമായ വോട്ട് രാഷ്ട്രീയ അജണ്‌ട പുറത്തുവന്നിരിക്കുകയാണ്. ന്യൂമാന്‍ കോളജ് അധ്യാപകന്‍ താന്‍ തയ്യാറാക്കിയ ചോദ്യപേപ്പറിലൂടെ നടത്തിയ ആശയപ്രകടനം നിന്ദ്യവും ദുഷ്ടലാക്കോടുകൂടിയതുമാണ്. ഇതിനെതിരേ സഹിഷ്‌ണുതയോടെ വൈകാരികമാകാതെ ആശയം കൊണ്‌ടുതന്നെ നേരിടുകയായിരുന്നു അഭികാമ്യം. കേരളീയസമൂഹം അതു ജനാധിപത്യപരമായിത്തന്നെ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ പകരം സ്വീകരിച്ച മാര്‍ഗം അങ്ങേയറ്റം നിഷ്‌ഠുരമായിപ്പോയി. ക്രിസ്‌ത്യന്‍, ഹിന്ദു ഭൂരിപക്ഷ വോട്ടുകള്‍ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇടത്, വലത് മുന്നണികള്‍ നടത്തുന്ന മല്‍സരത്തില്‍ അങ്ങേയറ്റം വിലകുറഞ്ഞതും മ്ലേച്ഛവുമായ അടവാണ് ഇടതുസര്‍ക്കാരും സി.പി.എം നേതൃത്വവും നടത്തിക്കൊണ്‌ടിരിക്കുന്നത്. സമൂഹത്തില്‍ ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്‌ക്കുന്ന തരത്തില്‍ പോലിസിനെ കയറൂരിവിട്ടുകൊണ്‌ടുള്ള നീക്കം ഉടന്‍ അവസാനിപ്പിക്കണമെന്നും പോരാട്ടം ആവശ്യപ്പെട്ടു. എല്ലാ ജനാധിപത്യ പുരോഗമന സംഘടനകളും വ്യക്തികളും പോലിസ് തേര്‍വാഴ്‌ചയ്‌ക്കെതിരേ ശബ്ദമുയര്‍ത്തണം.അബ്‌ദുന്നാസിര്‍ മഅ്‌ദനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതുകൊണ്‌ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും പോരാട്ടം സംസ്ഥാന കൗണ്‍സില്‍ കണ്‍വീനര്‍ അഡ്വ. പി ജെ മാനുവല്‍ പറഞ്ഞു. അഖിലേന്ത്യാതലത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്‌ടുകൊണ്‌ടുള്ള അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമാണു മഅ്‌ദനിക്കെതിരായ കേസ്. ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യംവച്ചു കൊണ്‌ട് ഇരുമുന്നണികളും കേസിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ.
-- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
