വി എസിന്‌ ആര്‍.എസ്‌.എസ്‌ മുഖപത്രത്തിന്റെ പ്രശംസ
thejas 14 august

ന്യൂഡല്‍ഹി: കേരളത്തെ 20 വര്‍ഷം കൊണ്‌ടു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍
ശ്രമിക്കുന്നുവെന്ന വിവാദ പ്രസ്‌താവനയിറക്കിയ മുഖ്യമന്ത്രി വി എസ്‌
അച്യുതാന്ദന്‌ ആര്‍.എസ്‌.എസ്‌ മുഖപത്രമായ *ഓര്‍ഗനൈസറിന്റെ പ്രശംസ*.
അച്യുതാനന്ദന്റെ പ്രസ്‌താവന സംസ്ഥാനത്തു നിലനില്‍ക്കുന്ന അവസ്ഥയുടെ സത്യസന്ധമായ
ഏറ്റുപറച്ചിലാണെന്ന്‌ ആര്‍.എസ്‌.എസ്‌ ബുദ്ധിജീവി ശ്യാം കോസ്‌ലെ പറയുന്നു. *ഈ
മാസം 8ന്‌ ഇറങ്ങിയ ഓര്‍ഗനൈസറില്‍ അച്യുതാനന്ദന്റെ ചിത്രം കവറില്‍
പ്രസിദ്ധീകരിച്ചിരുന്നു.
*പണത്തിലൂടെയും വിവാഹങ്ങളിലൂടെയും മുസ്‌ലിം യുവാക്കള്‍ ഇതര മതങ്ങളില്‍പ്പെട്ട
യുവതികളെ മതം മാറ്റി ഈ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നതായി വി എസ്‌ പറയുന്ന
കാര്യം കോസ്‌ലെ എടുത്തു പറയുന്നു.
കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും അച്യുതാനന്ദനെ വിമര്‍ശിച്ചെങ്കിലും തന്റെ നിലപാടു
നിയമസഭയില്‍ ആവര്‍ത്തിച്ച മുഖ്യമന്ത്രിയെ ഓര്‍ഗനൈസര്‍ പ്രശംസിച്ചു.
മുഖ്യശത്രുവായ പിണറായി വിജയനില്‍ നിന്ന്‌ ഇക്കാര്യത്തില്‍ വി എസിനു ലഭിച്ച
പിന്തുണയില്‍ നിന്നു പാര്‍ട്ടി നേതൃത്വം ഈ `അപകടം' തിരിച്ചറിഞ്ഞു എന്നതിനു
തെളിവാണെന്ന്‌ `വാര്‍ത്താ അവലോകനം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍
പറയുന്നുണ്‌ട്‌.
താലിബാന്‍ മാതൃകയില്‍ കോടതികള്‍ നിലനില്‍ക്കുന്നുവെന്ന വി എസിന്റെ
പ്രസ്‌താവനയും വന്‍ പ്രാധാന്യത്തോടെയാണ്‌ ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്‌.
മുഖ്യമന്ത്രിയെ വിമര്‍ശിച്ച കോണ്‍ഗ്രസ്സിനെ ആര്‍.എസ്‌.എസ്‌ മുഖപത്രം നിശിതമായി
വിമര്‍ശിക്കുന്നുണ്‌ട്‌. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ മാത്രമേ കോണ്‍ഗ്രസ്‌ നിലപാട്‌
സഹായിക്കുകയുള്ളൂ എന്നു കോസ്‌ലെ അഭിപ്രായപ്പെട്ടു. ഇതേ ലക്കത്തില്‍ തന്നെ
ഓര്‍ഗനൈസറിന്റെ കേരള ലേഖകന്റെ റിപോര്‍ട്ടിലുടനീളം വി എസിനെ
പ്രശംസിക്കുന്നുണ്‌ട്‌. കേരള ഹൈക്കോടതി തള്ളിക്കളഞ്ഞ ലൗ ജിഹാദിനെക്കുറിച്ചു വി
എസ്‌ പ്രസ്‌താവിച്ചതാണ്‌ ഈ റിപോര്‍ട്ടില്‍ എടുത്തുകാണിച്ചിരിക്കുന്നത്‌.
ഹൈക്കോടതി വിധിക്കു ശേഷം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ട `മതേതരത്വത്തിന്റെ മൂടി'
തട്ടിത്തെറിപ്പിക്കാന്‍ വി എസിന്റെ പ്രസ്‌താവനയ്‌ക്കായി എന്നാണു ലേഖകന്റെ
കണെ്‌ടത്തല്‍.
പോപുലര്‍ ഫ്രണ്‌ട്‌ 25,000 ആത്മഹത്യാ സ്‌ക്വാഡുകള്‍ തയ്യാറാക്കി നിര്‍ത്തി
`സിവില്‍ വാറിന്‌' കോപ്പുകൂട്ടുന്നു തുടങ്ങി നിരവധി പരാമര്‍ശങ്ങളും വി എസിനെ
പുകഴ്‌ത്തുന്ന ഈ രണ്‌ടു ലേഖനങ്ങളിലുമുണ്‌ട്‌.

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to