അഡ്വ. പി.എ. പൗരനെ മാവോയിസ്റ്റായി ചിത്രീകരിച്ച് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് Published on Wed, 06/15/2011 - 07:50 ( 2 hours 21 min ago) കെ.എ. സൈഫുദ്ദീന്‍ (+) <http://www.madhyamam.com/news/88471/110615#>(-)<http://www.madhyamam.com/news/88471/110615#> Font Size ShareThis
കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകനും പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. പി.എ. പൗരനെ മാവോയിസ്റ്റായി ചിത്രീകരിച്ച് ദേശീയ മനുഷ്യാവകാശ കമീഷന് സംസ്ഥാന പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് വിവാദമാകുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ പൊലീസ് പീഡിപ്പിക്കുന്നതിനെതിരെ ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (ഡി.എച്ച്.ആര്‍.എം) ദേശീയ മനുഷ്യാവകാശ കമീഷന് (എന്‍.എച്ച്.ആര്‍.സി) പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് എന്‍.എച്ച്.ആര്‍.സി സംസ്ഥാന ആഭ്യന്തര വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ അഡീഷനല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി ജോയിന്റ് സെക്രട്ടറി എന്‍. പുഷ്‌കരന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പി.എ. പൗരനെ മാവോയിസ്റ്റാക്കിയത്. റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്രകാരമാണ്: ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം 2007ല്‍ എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത ഡി.എച്ച്.ആര്‍.എം, ദലിതുകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് അവകാശപ്പെടുന്നു. വര്‍ക്കലയില്‍ ശിവപ്രസാദ് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡി.എച്ച്.ആര്‍.എമ്മിന്റെ 16 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ നിരവധി കോളനികളില്‍ പ്രവര്‍ത്തകരുള്ള ഡി.എച്ച്.ആര്‍.എമ്മിന്റെ പരിപാടികളില്‍ തീവ്ര ഇടതുപക്ഷക്കാരായ പലരും പങ്കെടുക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ പോരാട്ടം സംസ്ഥാന നേതാവ് അഡ്വ. മാനുവല്‍ അദ്ദേഹത്തിന്റെ ഭാര്യ വി.സി. ജെന്നി എന്നിവരും സി.പി.ഐ മാവോയിസ്റ്റും പി.യു.സി.എല്‍ സംസ്ഥാന നേതാവുമായ പി.എ. പൗരനും പങ്കെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിനു തൊട്ടുപിന്നാലെ കഴിഞ്ഞ ഏപ്രില്‍ 18നാണ് ആഭ്യന്തര വകുപ്പ് ഈ റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് അക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ശക്തമായി ഇടപെടുന്ന അഡ്വ. പി.എ. പൗരനെതിരായ ഈ നീക്കം ആസൂത്രിതമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഛത്തിസ്ഗഢിലെ ജനകീയ ഡോക്ടറും പി.യു.സി.എല്‍ ദേശീയ നേതാവുമായിരുന്ന ഡോ. ബിനായക് സെന്നിനെ മാവോയിസ്റ്റായി ചിത്രീകരിച്ച് ജയിലിലടച്ചതിന് തുല്യമായ നീക്കമാണിതെന്ന് സംശയിക്കുന്നതായി അവര്‍ ആരോപിക്കുന്നു. -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
