ശ്രീകുമാര്‍ പറയുന്ന പോയന്റുകള്‍ക്കു പുറമേ ഒരു ഡിമാന്റുകൂടി ഉണ്ടാവേണ്ടതാണു്. പാരിസ്ഥിതിക നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാനും പൊല്യൂട്ടേഴ്സിനു് ഓശാന പാടാനുമുള്ള സ്ഥാപനമായി പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് മാറിയിരിക്കുന്നു. പ്ലാച്ചിമട മുതല്‍ കാതികുടം വരെ പ്രതി പൊല്യൂഷന്‍ കണ്ട്രോള്‍ബോര്‍ഡാണു്. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഭരണഘടന ഉറപ്പു തരുന്ന ജീവിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യേണ്ടിവരുന്ന അവസ്ഥ അങ്ങനെ യുണ്ടാവുന്നതാണു്. പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് പിരിച്ചു വിട്ട് അതിനു പകരം പാരിസ്ഥിതിക നിയമങ്ങളുടെ സ്ഥാപനത്തിനായി പുതിയ ഒരു സംവിധാനം നടപ്പാക്കല്‍ കൂടി ഒരു ഡിമാണ്ടായി വരണം എന്നു തോന്നുന്നു
ടി ടി ശ്രീകുമാര്‍ എഴുതുന്നു https://www.facebook.com/tt.sreekumar/posts/10151716385462716 പാരിസ്ഥിതിക സമരങ്ങളില്‍ പോലീസ് ഇടപെടല്‍ അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണം ഉണ്ടാവണം: കാതികൂടത്തെ നിഷ്ഠൂരമായ പോലീസ് മര്‍ദ്ദനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. പൌരാവകാശങ്ങള്‍ക്ക്മേലുള്ള കടന്നു കയറ്റം എന്നതിലുപരി, പൌരത്വം തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അധികാരത്തിലേക്കുള്ള എളുപ്പ വഴിയായി ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുകയും, അഹിംസാത്മക നീക്കങ്ങള്‍ നടത്തുകയും ചെയ്ത ഒരു സമരമായിരുന്നില്ല അത്. സമരത്തില്‍ പങ്കെടുക്കാത്തവരുടെ നേരെ ബലം പ്രയോഗിക്കുകയോ ആരുടെയെങ്കിലും സ്വാതന്ത്രം ഹനിക്കുകയോ ചെയ്യുന്ന സമരമായിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളുടെ പരിപാടികള്‍ക്കെതിരെയോ രാഷ്ട്രീയ എതിരാളികല്‍ക്കെതിരെയോ നടത്തിയ അക്രമ സമരം ആയിരുന്നില്ല. സമരത്തിനെതിരെ നാമമാത്രമായിപ്പോലും ഭരണകൂട ഇടപെടല്‍ ഉണ്ടാവേണ്ട ഒരു അഴകൊഴമ്പന്‍ ന്യായം പോലം അവിടെ പ്രസക്തമായിരുന്നില്ല. ഒരു തദ്ദേശീയ സമൂഹത്തിന്റെ ജീവിതോല്ഘണ്ഠകളുടെ പ്രതി സ്ഫുരണമായിരുന്നു ആ സമരം. സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട, സ്വന്തം ആരോഗ്യവും ഭാവിയും ആശങ്കാകുലമാക്കപ്പെട്ട ഒരു ജനതയുടെ ദീര്‍ഘനാളായി തുടര്‍ന്ന് വരുന്ന അതിജീവന സമരത്തിന്റെ തുടര്‍ച്ച മാത്രമായിരുന്നു. ഇതിന്റെ മറുതലക്കല്‍ ഉള്ളത് നിയമങ്ങള്‍ ലംഘിക്കുന്നു എന്ന് പൊതുജനങ്ങള്‍ പരാതിപ്പെട്ടിട്ടുള്ള ഒരു സ്ഥാപനമാണ്. അതിന്റെ മൂലധന താല്‍പ്പര്യമാണ്. ചുറ്റുപാടുമുള്ള ജനങ്ങള്‍ക്ക് എന്ത് വന്നാലും സാരമില്ല, തങ്ങളുടെ സൌകര്യത്തിനു മാത്രമേ പ്രാധാന്യം നല്‍കുകയുള് എന ദുശ്ശാഠ്യം വച്ച് പുലര്‍ത്തുന്ന ഒരു മാനെജ്മെന്റാണ്. അത് ജനങ്ങളും മൂലധനവും തമ്മിലുള്ള സമരമായിരുന്നു. ഇവിടെ ഭരണകൂട ഭീകരതയ്ക്ക് എന്താണ് സ്ഥാനം? ഈ സമരത്തെ അടിച്ചു അമര്ത്തുന്നത് എന്തിനു? ഒരു ചെറിയ ഫാക്ടറി മുതലാളിക്ക് വേണ്ടി തൊഴിലാളികളെ വെടിവച്ചു കൊല്ലുക വരെ ചെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു കേരളത്തില്‍. 1957-ലെ ഗവര്‍മെന്റും അത് ചെയ്തപ്പോളാണ്, ഇ എം എസ ആ വെടിവയ്പ്പിനെ (ചന്ദനക്കാവ്) ശരിവച്ച്ചപ്പോഴാണ് ഭരണകൂടം എന്നത് എന്താണ് എന്ന് പുതിയ അവബോധം മലയാളിക്ക് ഉണ്ടായത്. ആ കഥ തുടര്‍ക്കഥയവാന്‍ കേരളം സമ്മതിച്ചിട്ടില്ല. കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യം സമ്മതിച്ചിട്ടില്ല. കരുണാകരനെ, നായനാരെ, ആന്റണിയെ, ജനകീയ സമരങ്ങള്‍ക്ക് നേരെ തോക്കെടുത്ത, സമരങ്ങളെ ചോരയില്‍ മുക്കിയ ഭരണാധികാരികളെ മനുഷാവകാശ ബോധമുള്ളവര്‍ തുറന്നെതിര്ത്തിട്ടുണ്ട്. ആ രൂക്ഷമായ എതിര്‍പ്പിന്റെ മുന ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിയേണ്ടി ഇരിക്കുന്നു. എന്നാല്‍ ഇനി അങ്ങോട്ട് അത് മാത്രം പോരാ. മൂലധനവുമായി തദ്ദേശീയ സമൂഹങ്ങള്‍ക്കുണ്ടാവുന്ന വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ പ്രായോഗികമായ സംവിധാനങ്ങള്‍ ഉണ്ടാകണം. അതില്‍ ഏറ്റവും പ്രധാനം പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണം ആണു. തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടാന്‍ പാടില്ല എന്ന നിയമം, ഒരു വലിയ പരിധി വരെ തൊഴില്‍ മേഖലയില്‍ മൂലധനത്തിന് തൊഴിലാളി യൂണിയനുകളുമായി ഇണങ്ങിപ്പോകാനുള്ള സാഹചര്യം ഉണ്ടാക്കിയിരുന്നു. അതിന്റെ മാതൃകയില്‍, പാരിസ്ഥിതിക സമരങ്ങളില്‍ പോലീസ് ഇടപെടുന്നതിനെതിരെ അടിയന്തിരമായ നിയമ നിര്‍മ്മാണം ഉണ്ടാവണം. ഇതീനു നീക്കുപോക്ക് പാടില്ല. കാതികൂടത്തെ അതിക്രമത്തിനു നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി സ്വീകരിക്കുകയും അതിക്രമത്തിനു ഇരയായയവര്‍ക്ക് സൌജന്യ വൈദ്യ സഹായവും നഷ്ടപരിഹരവും പ്രഖ്യാപിക്കുകയും ചെയ്യണം. ഇന്ന് നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ പുതിയ മുദ്രാവാക്യങ്ങള്‍ കൂടി ഉയരേണ്ടിയിരിക്കുന്നു. -- You received this message because you are subscribed to the Google Groups "Green Youth Movement" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. To post to this group, send an email to [email protected]. Visit this group at http://groups.google.com/group/greenyouth. For more options, visit https://groups.google.com/groups/opt_out.
