friends this is an interesting vadam/ prathivadam responses !!!!my article and gp ramachandran's response to it ...ha ha
you can read my article /response to the well known critic and national award winner g p ramachandran on the film shutter and avalude ravukal published in chandrika weekly and then in utharakaalam here http://utharakalam.com/?p=8150 മലയാളിപുരുഷന്റെ ഒളിഞ്ഞുനോട്ട, താക്കോല്‍ദ്വാര വാസനയെ താലോലിക്കുകയും ഉപയോഗപ്പെടുത്തുകയുമാണ് ‘ഷട്ടര്‍’. അടച്ചിട്ട ഒരു മുറിയില്‍ ഒരു മലയാളിപുരുഷനും ‘വേശ്യ’യും ഒറ്റയ്ക്കായാല്‍ എന്തുസംഭവിയ്ക്കും എന്ന ആകാംക്ഷയിലെ ഒളിഞ്ഞുനോട്ടമാണ് സിനിമയുടെ വിജയരഹസ്യം. സിനിമയിലെ കാഴ്ചയും ഈ ഒളിഞ്ഞുനോട്ടമാണ്. അടഞ്ഞമുറിയിലെ ഒരു സദാചാരപുരുഷനേയുംതെരുവ് വേശ്യയേയും നോക്കുന്ന ക്യാമറ. വെന്റിലേറ്റര്‍ ‘സേഫ്റ്റി വാല്‍വാ’യി സിനിമയിലെ സദാചാരപുരുഷനെ സംരക്ഷിക്കുന്നതായി ജി.പി. രാമചന്ദ്രന്‍. മലയാളിപുരുഷന്റെ ഈ ഒളിഞ്ഞുനോട്ടസംസ്‌കാരം അവന്റെ രക്ഷനായി സിനിമയില്‍ മാറുന്നു. നായകന്റെ ഒളിഞ്ഞുനോട്ടങ്ങളിലൂടെ അയാള്‍ എത്തിപ്പെടുന്ന ജ്ഞാനമണ്ഡലങ്ങള്‍ ഒളിഞ്ഞുനോട്ടത്തിന്റെ സാധൂകരണങ്ങളാവുന്നു. g p ramachandran has responded to my article ഗീഥ എഴുതിയ “ഒളിഞ്ഞുനോട്ടക്കാരുടെ കുമ്പസാരങ്ങള്‍” എന്ന ലേഖന(ചന്ദ്രിക ആഴ്ചപ്പതിപ്പ് – 2013 ജൂണ്‍ 8-14)ത്തോടുള്ള നന്ദി ആദ്യം തന്നെ പ്രകടിപ്പിക്കട്ടെ. എന്റെ പരാമര്‍ശിത ലേഖനം, വാക്കുകളും വാചകങ്ങളും ഇഴ പിരിച്ച് പരിശോധിക്കുന്നതിനായി ഗീഥ നടത്തിയ സൂക്ഷ്മവും വിപുലവുമായ പഠനത്തിനായി ചിലവഴിച്ച സമയവും ഊര്‍ജ്ജവും പശ്ചാത്തലവും എല്ലാ അര്‍ത്ഥത്തിലും അഭിനന്ദനീയമാണ്. ഷട്ടര്‍ മാത്രം വിഗ്രഹഭഞ്ജനം നടത്തി എന്ന് ഞാനെഴുതിയിട്ടില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഞാന്‍ എഴുതിയ സിനിമാ സംബന്ധിയായ നൂറു കണക്കിന് ലേഖനങ്ങളും അവ സമാഹരിച്ചുകൊണ്ടിറക്കിയ ഏഴോ എട്ടോ പുസ്തകങ്ങളും ഇല്ല എന്ന് മായ്ച്ചുകളഞ്ഞുകൊണ്ട് ഈ ഒരൊറ്റ ലേഖനത്തില്‍ തൂങ്ങി നിന്ന് അന്തിമവിധികളിലേക്കെത്തുന്നത് എന്തിനാണെന്നറിയുന്നില്ല. ഏതൊക്കെ സിനിമകളെ സംബന്ധിച്ച് ഞാനെന്തൊക്കെ എഴുതി എന്ന് ഇപ്പോള്‍ വിവരിക്കാന്‍ മെനക്കെടുന്നില്ലെങ്കിലും അവയെയൊക്കെയും നിരാകരിച്ച് ഷട്ടറിനെപ്പറ്റി മാത്രമെഴുതുന്ന ഒരു പരിമിത വിഭവന്‍ എന്ന നിലക്കാണ് ആക്രമണം കൊഴുക്കുന്നത്. അവളുടെ രാവുകളെ മഹത്വവത്ക്കരിക്കാനുള്ള ഗീഥയുടെ പരിശ്രമത്തെ സഹതാപത്തോടെ മാത്രമേ കാണാനാകുന്നുള്ളൂ. you can read the article here http://utharakalam.com/?p=8269 -- geedha -- You received this message because you are subscribed to the Google Groups "Green Youth Movement" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. To post to this group, send an email to [email protected]. Visit this group at http://groups.google.com/group/greenyouth. For more options, visit https://groups.google.com/groups/opt_out.
