Stop Destruction of the Western Ghats by Adani. The Destruction has Already
Started!


https://www.facebook.com/photo.php?fbid=10153887378433443&set=pcb.10153887386328443&type=3&theater



*Josph Vijayan <https://www.facebook.com/josph.vijayan>* added 3 new photos
<https://www.facebook.com/josph.vijayan/posts/10153887386328443>.

Yesterday at 09:53
<https://www.facebook.com/josph.vijayan/posts/10153887386328443> ·

[image: https://www.facebook.com/rsrc.php/v3/yB/r/-pz5JhcNQ9P.png]

നാല് ദിവസം മുമ്പ് തിരുവനന്തപുരത്ത് പെരുങ്കടവിളയിലെ പാണ്ഡവൻപാറ ഗുഹ
സന്ദർശിച്ചു. അതിന് ചുറ്റിലുമുള്ള പ്രവർത്തനം നിർത്തിവച്ചിരുന്ന പാറമടകളിൽ
നിന്നാണ് ഇപ്പോൾ അദാനി കമ്പനിക്ക് വേണ്ടി വിഴിഞ്ഞം കടലിൽ നിക്ഷേപിക്കാൻ വലിയ
പാറക്കല്ലുകൾ ടിപ്പർ ലോറികളിൽ എടുത്തുകൊണ്ടു പോകുന്നത്. (പാണ്ഡവൻ പാറയുടെ
തൊട്ടടുത്തുള്ള ക്വാറിയിലേക്ക് കയറുന്ന ലോറിയുടെ ചിത്രം കാണുക) സമീപവാസികൾ
പലരും പൊടിശല്യം നേരിടാൻ ചെറിയ മാസ്കുകൾ ധരിച്ച് തുടങ്ങിയിട്ടുണ്ട്. ഗ്രനൈറ്റ്
എടുത്തിരുന്ന ഈ ക്വാറി അടച്ചിട്ടിരുന്നതാണ്. തൊട്ടടുത്തായി കുറേ വർഷങ്ങളായി
അടച്ചിട്ടിരിക്കുന്ന മറ്റ് നിരവധി ക്വാറികളുമുണ്ട്. എല്ലാം പഞ്ചായത്ത് ഇടപെട്ട്
അടച്ചിരുന്നവ. ഇതിൽ ഒന്നിന്റെ ചിത്രമാണ് അടുത്തത്. ഇവിടെ വലിയൊരു ഗർത്തം
രൂപപ്പെട്ടിട്ടുണ്ട്. വെള്ളം നിറഞ്ഞു കിടക്കുന്ന ഇതിന് 300 അടിയോളം താഴ്ചയുണ്ട്
.

അവിടെയടുത്തായി പെരുങ്കടവിള ജംഗ്ഷനിലെ ഒരു റെഡിമെയ്ഡ് തുണിക്കടയിൽ വിൽക്കാൻ
തൂക്കിയിട്ടിരിക്കുന്ന ഷർട്ടുകളുടെ ചിത്രമാണ് ഇനി കാണുന്നത്. വിവിധ
വർണ്ണങ്ങളിലുള്ള കൈത്തറിത്തുണിയിൽ ഉണ്ടാക്കിയതെന്ന് തോന്നിപ്പിക്കുന്ന ഷർട്ടുകൾ.
കടയിൽ വില ചോദിച്ചു. ഖാദി ഉടുപ്പല്ലേ, ഒരെണ്ണത്തിന് നൂറു രൂപാ മാത്രമാണ് സാർ,
കടക്കാരൻ പറഞ്ഞു.. എനിക്ക് ഒട്ടും വിശ്വാസം വന്നില്ല. ഇതെങ്ങനെ ഖാദി/കൈത്തറി
ഷർട്ട് 100 രൂപക്ക് വിൽക്കാനാകും? ഒരു പുതിയ ഷർട്ട് ഇക്കാലത്ത് തയ്ക്കാൻ പോലും
100 രൂപായിൽ കൂടുതൽ കൊടുക്കണം. അന്നുതന്നെ ബാലരാമപുരത്ത് തുമ്പോടുള്ള
കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തിരുവള്ളുവർ കൈത്തറി കേന്ദ്രം
സന്ദർശിച്ചപ്പോഴാണ് ഇതിന് ഉത്തരം കിട്ടിയത്. ഈ ഖാദി/കൈത്തറി ഷർട്ടുകൾ വരുന്നത്
ചൈനയിൽ നിന്നാണത്രെ. അവ കൈത്തറിയല്ല, കൃത്രിമ നൂലിൽ ഉണ്ടാക്കുന്നതാണത്രെ.
പ്ലാസ്റ്റിക് വേസ്റ്റിൽ നിന്നാണ് ഈ നൂലിലധികവും ഉണ്ടാക്കുന്നതെന്ന് പറഞ്ഞിട്ട്
അത്തരമൊരു തുണി കത്തിക്കുമ്പോൾ ഉരുകുന്നത് കാണിച്ചുതന്നു. നമ്മുടെ നാട്ടിൽ
ചൈനീസ് ഉൽപ്പന്നങ്ങളാകെ വിപണി കൈയ്യടക്കിയിരിക്കുന്നു. ഇവയുടെ വരവോടെ നമ്മുടെ
നാട്ടിലെ യഥാർത്ഥ കൈത്തറി, ഖാദി തുണി പോലെയുള്ള വസ്തുക്കളുടെ ഉൽപ്പാദനത്തിൽ
ഏർപ്പെട്ടിരിക്കുന്ന മിക്കവരുടെയും തൊഴിലുകൾ ഇല്ലാതാകുകയാണ്. കുമാറും കൂട്ടരും
ഉണ്ടാക്കുന്ന യഥാർത്ഥ കൈത്തറി വസ്ത്രങ്ങൾ ഇപ്പോൾ ഏറെയും വാങ്ങുന്നത്
വിദേശികളാണ്. അവർക്ക് കൃത്രിമ വസത്രങ്ങൾ വേണ്ടത്രെ. കൂടുതൽ വില നൽകി ഒറിജിനൽ
കൈത്തറി വസ്ത്രം അവർ വാങ്ങുന്നു.

ചൈനയിൽ നിന്നും ഈ ഉൽപ്പന്നങ്ങളൊക്കെയും വരുന്നത് കണ്ടെയിനറുകളിൽ
ട്രാൻഷിപ്മെന്റ് തുറമുഖങ്ങൾ വഴിയാണ്. അതായത് ഇപ്പോൾ ഏറെയും കൊളംബോയിലെ തുറമുഖം
വഴി. എന്നിട്ടു പോലും ഈ ചൈനീസ് ഷർട്ടിന് 100 രൂപാ മാത്രം വില. ഇനി വിഴിഞ്ഞത്ത്
ട്രാൻഷിപ്മെന്റ് തുറമുഖം വന്നാൽ ഇതിലും വില കുറയുമെന്നാണല്ലോ വിഴിഞ്ഞം
തുറമുഖത്തിന് വേണ്ടി അന്ധമായ പ്രചരണം നടത്തുന്നവർ പറയുന്നത്! ഇതൊരു
സങ്കീർണ്ണമായ പ്രശ്നമാണ്. ഇന്നാട്ടുകാർക്കായി വില കുറഞ്ഞ ചൈനീസ് കൃത്രിമ
ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമോ അതോ
ഇന്നാട്ടിലെ ചെറുകിട ഉൽപ്പാദകരായ കൈത്തൊഴിലുകാർക്ക് സംരക്ഷണം നൽകണമോ?
ഇപ്പോഴെന്തായാലും ചൈനീസ് വഴിക്കാണ് നമ്മുടെ വികസനം പോകുന്നത്

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
To post to this group, send an email to [email protected].
Visit this group at https://groups.google.com/group/greenyouth.
For more options, visit https://groups.google.com/d/optout.

Reply via email to