മലയാളം വായിക്കാമല്ലോ അല്ലേ? ഞാന്‍ ഇക്കാര്യത്തില്‍ എക്സ്പേര്‍ട്ടല്ല.
വായിച്ചറിഞ്ഞ അറിവു് പങ്കുവയ്ക്കുന്നു.

വിന്‍ഡോസിന്റെ പഴയ പതിപ്പുകള്‍ക്കു് ബൂട്ട് ഡയറക്ടറി ഹാര്‍ഡ് ഡിസ്കിന്റെ ആദ്യ
സെക്ടറുകളില്‍ തന്നെ വേണമെന്നുണ്ടായിരുന്നു. അതു മൂലമാണു് ഇപ്പോഴും ആദ്യ
പാര്‍ട്ടീഷനില്‍ തന്നെ വിന്‍ഡോസ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതു്. മറ്റു്
ഒഎസുകള്‍ക്കു് അത്തരം നിര്‍ബന്ധങ്ങളില്ല. സിസ്റ്റം ഓണാക്കുമ്പോള്‍ bios
നിങ്ങളുടെ പ്രിഫേര്‍ഡ് ബൂട്ട് മീഡിയം കണ്ടെത്തുകയും മാസ്റ്റര്‍ ബൂട്ട്
റെക്കോഡിലേക്കു് സിസ്റ്റത്തിന്റെ നിയന്ത്രണം ഏല്‍പ്പിക്കുകയും ചെയ്യും.
സിസ്റ്റം ഡ്യൂയല്‍ ബൂട്ട് ചെയ്യിക്കുമ്പോള്‍ ഗ്രബ്, ലിലൊ എന്നിവയിലൊരു
പ്രോഗ്രാം ഉപയോഗിച്ചാവും ചെയ്യുക. ബൂട്ട് ചെയ്യാവുന്ന ഓപ്ഷനുകള്‍
ഇരുപ്രോഗ്രാമുകളും പ്രദര്‍ശിപ്പിക്കും. ഉബുണ്ടുവും വിന്‍ഡോസുമാണു് നിങ്ങളുടെ
ഓപ്ഷനുകളെന്നിരിക്കട്ടെ. ഉബുണ്ടു തിരഞ്ഞെടുക്കുമ്പോള്‍ അതു നിങ്ങളുടെ /boot
പാര്‍ട്ടീഷനിലുള്ള കെര്‍ണല്‍ ഇമേജ് ലോഡ് ചെയ്യും. കെര്‍ണല്‍ ഇമേജ് കൂടാതെ
റാംഡിസ്ക് ഇമേജസും ബൂട്ട്ലോഡര്‍ കോണ്‍ഫിഗറേഷന്‍ ഫയലും /boot പാര്‍ട്ടീഷനില്‍
ആണു് സൂക്ഷിക്കുന്നതു്.

നിങ്ങളുടെ സിസ്റ്റത്തില്‍ വിന്‍ഡോസ് എക്സ്പി പ്രൊഫഷണല്‍ നേരത്തെ തന്നെ
ഉണ്ടായിരുന്നു. സ്വാഭാവികമായും അതിന്റെ ബൂട്ട് ഡയറക്ടറി എന്നു പറയുന്നതു്
(hd0, 0) ആണു്. അതായതു് ആദ്യ ഹാര്‍ഡ് ഡിസ്കിലെ ആദ്യ പാര്‍ട്ടീഷന്‍. (ഇതാവും സി
ഡ്രൈവ്) രണ്ടാമത്തെ ഒഎസിനു് ഇതേ മൌണ്ട് പോയിന്റ് നല്‍കിയാല്‍
സംഭവിക്കുന്നതെന്തായിരിക്കും? ആദ്യ ഒഎസിനു് അതിന്റെ കെര്‍ണല്‍ ഇമേജ്
കണ്ടെത്താനാവാതെ വരികയും തന്മൂലം ബൂട്ട് ചെയ്യാതിരിക്കുകയുമാവും ഫലം.  അതാണു്
നിങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതും.

അപ്പോളുണ്ടാകാവുന്ന സംശയം, എങ്കില്‍ എന്തുകൊണ്ടു് വീണ്ടും ഈ ഓപ്ഷന്‍
കാണിക്കുന്നു എന്നതാണു്. അതിനു് കാരണം നിസാരമാണു്. ഗ്രബ് ആണു്
ഉപയോഗിക്കുന്നതെങ്കില്‍ /boot/grub/menu.lst എന്ന ഫയലിലാവും ബൂട്ട് ഓപ്ഷനുകള്‍
സൂക്ഷിച്ചിരിക്കുക. (ലിലൊയുടെ കാര്യം എനിക്കറിയില്ല.) അതില്‍ വിന്‍ഡോസ് ബൂട്ട്
ചെയ്യാനുള്ള എന്‍ട്രിക്കൊപ്പം

title Windows
rootnoverify (hd0,0)
makeactive
chainloader +1

എന്നാവും ഉണ്ടാവുക. ചെയിന്‍ ലോഡര്‍ ആക്ടീവ് ആവുന്നതിനാല്‍ ബൂട്ട്
ചെയ്യാനായില്ലെങ്കില്‍ അടുത്ത ബൂട്ടബിള്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാനായി ഗ്രബ്
വീണ്ടും ലോഡ് ആവും.

ഇതിനു് എന്താണൊരു പ്രതിവിധി? ലിനക്സിനു് പ്രത്യേക /boot ഡയറക്ടറി ക്രിയേറ്റ്
ചെയ്യുക നന്നായിരിക്കും. (എന്‍ക്രിപ്റ്റഡ് വോളിയം ഉപയോഗിക്കുന്നവര്‍ /boot
പാര്‍ട്ടീഷന്‍ അണ്‍എന്‍ക്രിപ്റ്റഡായി വിടണം.) വെറും 32 എംബി (പരമാവധി 100 എംബി)
സൈസുള്ള ഒരു പ്രൈമറി പാര്‍ട്ടീഷന്‍ അതിനായി നല്‍കുക. ഇതു് നിങ്ങളുടെ ആദ്യ
ഹാര്‍ഡ് ഡിസ്കിലെ രണ്ടാമത്തെ പാര്‍ട്ടീഷന്‍ തന്നെ ആയിക്കോട്ടെ. അപ്പോള്‍
നിങ്ങളുടെ ലിനക്സ് ഡിസ്ട്രോയുടെ ബൂട്ടിങ് നടക്കുന്നതു് (hd0, 1)
എന്നയിടത്തുനിന്നാവും. ഗ്രബില്‍ ഉബുണ്ടു തിരഞ്ഞെടുത്താല്‍ ഇവിടെ നിന്നും
വിന്‍ഡോസ് തിരഞ്ഞെടുത്താല്‍ (hd0, 0)യില്‍ നിന്നും ബൂട്ടായിക്കൊള്ളും.

ഒന്നിലേറെ ഗ്നൂ ലിനക്സ് ഡിസ്ട്രോകള്‍ക്കു് ഒരേ ബൂട്ട് ഡയറക്ടറി ഉപയോഗിച്ചാല്‍
ചില പ്രശ്നങ്ങളുണ്ടാവാം. റോളിങ് റിലീസ് സൈക്കിളുകളുള്ള ഡിസ്ട്രോകളുടെ കെര്‍ണല്‍
ഇമേജ് പലപ്പോഴും ഏറ്റവും പുതിയതായിരിക്കും. അതേ സമയം ഉബുണ്ടുപോലെ വര്‍ഷത്തില്‍
രണ്ടുതവണ കൃത്യമായി റിലീസ് ചെയ്യുന്നവയ്ക്കു് ചിലപ്പോള്‍ തൊട്ടുപഴയ കെര്‍ണലാവാം
ഉള്ളതു്. കെര്‍ണല്‍ എഡിറ്റിങ്ങില്‍ പരിചയമില്ലെങ്കില്‍ പെട്ടുപോവാന്‍
സാധ്യതയുണ്ടെന്നു് സാരം.

- സെബിന്‍


On Wed, Sep 16, 2009 at 8:28 PM, AbiN <abinmicha...@gmail.com> wrote:

>
>
> I have Windows XP Pro on my PC. I installed Ubuntu 9.04 on a separate
> HDD (internal drive h, retrofitted). During installation i was asked
> where to intall boot loader and i selected "drive C" where XP
> currently is.
>
>    Now when I turn on the PC, I have to select between
>    a)Ubuntu
>    b)Ubuntu (restore mode)
>    c)Windows XP
>
>    Problem: If I select XP , it again asks which one to boot, over
> and over (loop).
>
>    On contrary, both "Ubuntu" and "Ubuntu (restore mode)" boot with
> no problem.
>
>    Please share your expertise if you have any solution
>
> >
>


-- 
Understanding is a three-edged sword: your side, their side, and the truth

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to