മതം ഗുണകാംക്ഷയാണ്‌, ഇരട്ടത്താപ്പല്ല[image:
PDF]<http://shababweekly.net/index.php?view=article&catid=48%3Alead3&id=197%3A2010-05-07-10-20-11&format=pdf&option=com_content>[image:
Print]<http://shababweekly.net/index.php?view=article&catid=48%3Alead3&id=197%3A2010-05-07-10-20-11&tmpl=component&print=1&layout=default&page=&option=com_content>[image:
E-mail]<http://shababweekly.net/index.php?option=com_mailto&tmpl=component&link=aHR0cDovL3NoYWJhYndlZWtseS5uZXQvaW5kZXgucGhwP29wdGlvbj1jb21fY29udGVudCZ2aWV3PWFydGljbGUmaWQ9MTk3OjIwMTAtMDUtMDctMTAtMjAtMTEmY2F0aWQ9NDg6bGVhZDM=>

*മന്‍സൂറലി ചെമ്മാട്‌*

മുജാഹിദ്‌ പ്രസ്ഥാനത്തിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിന്‌ ശേഷം ഭിന്നിപ്പുകാര്‍
നടത്തിയ കാമ്പയിനുകള്‍ ഓരോന്നും സ്വന്തം മുഖം തകര്‍ക്കുകയാണ്‌. യഥാര്‍ഥത്തില്‍
കണ്ണാടിയില്‍ നോക്കി സ്വന്തം പറയേണ്ട കാര്യങ്ങളാണ്‌ കാമ്പയിന്‍ പ്രമേയങ്ങളായി
ഇവര്‍ അവതരിപ്പിച്ചത്‌. വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ച്‌ മഹത്തായ ഒരാദര്‍ശ
പ്രസ്ഥാനത്തില്‍ വിള്ളലുണ്ടാക്കിയും കള്ളക്കേസുകളും കള്ളത്തരങ്ങളുമായി സ്വയം
പരിഹാസ്യരായവരാണ്‌ നന്‍മയിലേക്ക്‌ തിന്‍മക്കെതിരെ എന്ന കാമ്പയ്‌നുമായി
രംഗത്തുവന്നത്‌.
പള്ളിപൊളിക്കല്‍ മുതല്‍ സംഘപരിവാറിനെ കൂട്ടുപിടിച്ച്‌ പള്ളി നിര്‍മ്മാണം തടയല്‍
വരെ നടത്തുന്നതിന്റെ ഇടവേളയിലാണവര്‍ ഇസ്‌ലാം വെളിച്ചമാണെന്ന മുദ്രാവാക്യവുമായി
വന്നത്‌. തൗഹീദിന്റെ ബാലപാഠം പോലും നിഷേധിച്ച്‌ അഭൗതികമായി സഹായിക്കാനും
ഉപദ്രവിക്കാനും ജിന്നുകള്‍ക്കും കഴിയുമെന്ന്‌ വാദിച്ചും സൃഷ്ടികളുടെ
കഴിവിനപ്പുറത്തുള്ളവ ആവശ്യപ്പെടലാണ്‌ പ്രാര്‍ത്ഥനയെന്ന്‌ നിര്‍വചനം
പൊളിച്ചെഴുതിയും വിവാദം സൃഷ്‌ടിച്ചുകൊണ്ടിരിക്കെ തൗഹീദിലേക്ക്‌
സുന്നത്തിലേക്ക്‌ എന്ന പ്രമേയം! ഇസ്വ്‌ലാഹീ പ്രസ്ഥാനം നാളിതുവരെ
ഉയര്‍ത്തിപ്പിടിച്ച വിശുദ്ധ പ്രമാണങ്ങളെയും ആദര്‍ശങ്ങളെയും വലിച്ചെറിഞ്ഞ്‌
ഖബറടക്കപ്പെട്ട വികലവിശ്വാസങ്ങളെ പുനരാനയിക്കുന്നതിനിടയിലാണ്‌ മതത്തെ അറിയുക
പ്രമാണങ്ങളിലൂടെ എന്ന്‌ പോസ്റ്ററൊട്ടിച്ച്‌ നടന്നത്‌. ഈ പരമ്പരയിലെ ഏറ്റവും
ഒടുവിലത്തെ എപ്പിസോഡ്‌ ഇവയെക്കാളുമൊക്കെ രസാവഹമാണ്‌. മതം ഗുണകാംക്ഷയാണ്‌
എന്നതാണ്‌ പുതിയ ശീര്‍ഷകം!

മതം ഗുണകാംക്ഷയാണ്‌ എന്ന പേരില്‍ കാമ്പയ്‌ന്‍ നടത്തേണ്ടി വന്നത്‌, സ്വന്തം
സംഘടനക്കുള്ളിലെ ഒരു വിഭാഗത്തിന്റെ തീവ്രവാദവും കാര്‍ക്കശ്യവുമാണെന്ന്‌
നാട്ടുകാര്‍ക്കൊക്കെ അറിയാം. ഉള്‍പോരിന്റെയും ആദര്‍ശ വ്യതിയാനത്തിന്റെയും
വിഴുപ്പലക്കലുകളുടെയും സ്വന്തം പാളയത്തിലെ നാറുന്ന കഥകള്‍ക്ക്‌ താല്‍ക്കാലിക മറ
തീര്‍ക്കാനാണെങ്കിലും ഇത്തരമൊരു വിഷയം സ്വന്തം കാമ്പയിനു പ്രമേയമാക്കാന്‍
ഇക്കൂട്ടര്‍ക്കുണ്ടായ ചേതോവികാരം പ്രസ്ഥാന സ്‌നേഹികള്‍ അന്വേഷിച്ചറിയേണ്ടത്‌
തന്നെയാണ്‌. മതം ഗുണകാംക്ഷ തന്നെയാണ്‌, അത്‌ മുസ്‌ലിംകള്‍ക്ക്‌ നന്നായറിയാം.
അപ്പോള്‍ പിന്നെ ആരാണതറിയേണ്ടത്‌? അമുസ്‌ലിംകള്‍ തന്നെ. മാത്രമല്ല, ഈ
കാമ്പയിന്‍ ഇസ്‌ലാമിക പ്രബോധനത്തിന്റെ ഭാഗം തന്നെയെന്നു തന്നെയാണ്‌ സി ഡി
ടവറില്‍ നിന്നുള്ള വെളിപ്പെടുത്തലും. ശരി, മതം ഗുണകാംക്ഷയാണെന്ന്‌ പറയലും
പ്രഭാഷണം നടത്തലും പോസ്റ്ററൊട്ടിക്കലും കുമ്മായംകൊണ്ടെഴുതലും ബാനറുകള്‍
തൂക്കലുമൊക്കെ പ്രബോധനം തന്നെ.

അനുവദനീയമായ പ്രബോധനം. എന്നാല്‍ ഈ പ്രമേയം പ്രായോഗികമാക്കിയാലോ? അതായത്‌,
മരുന്ന്‌ കൊടുത്തും അരി കൊടുത്തും റോഡ്‌ വെട്ടിയും റേഷന്‍ നല്‍കിയും പാലം
നിര്‍മ്മിച്ചും തണല്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചുമൊക്കെ നമ്മള്‍ നടത്തുന്ന
പുണ്യകര്‍മ്മങ്ങള്‍ വഴി ഒരാളെ ഇസ്‌ലാമിലേക്ക്‌ ആകര്‍ഷിക്കാമെന്ന്‌
വെച്ചാല്‍..... അത്‌ കടുത്ത ഹറാം! മതം ഗുണകാംക്ഷയാണെന്ന്‌ കര്‍മ്മരംഗത്തു കൂടി
പ്രതിഫലിപ്പിച്ച്‌, സംഘടനാ സംവിധാനം വഴി അത്‌ സമൂഹത്തെ പഠിപ്പിക്കാന്‍
അവസരമുണ്ടാക്കിയപ്പോഴൊക്കെ ഹറാമെന്ന്‌ ആക്രോശിച്ച്‌ മഹത്തായൊരു പ്രസ്ഥാനത്തില്‍
ശൈഥില്യമുണ്ടാക്കിയവരാണിപ്പോള്‍ മതം ഗുണകാംക്ഷയാണെന്ന്‌ വലിയ വായില്‍ വിളിച്ചു
പറയുന്നത്‌.

READ COMPLETE ARTICLE AT www.shababweekly.net


Jisar.I

Sr.Engineer
Havells Sylvania
Dubai

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to