*കിനാലൂര്‍ കവിത**കള്‍*** ----------------------------------------------
*ചോരക്കു** **നിറം കറുപ്പ്*** --------------------------------------------- നിറം മങ്ങിയ കൊടികള്‍ കീറി ( അന്യന്റെ ) ചോരമുക്കി ചുകപ്പിക്കാം... വെട്ടിനിരത്തിയ വയലുകളില്‍ ടൂറിസത്തിന് വിത്തിറക്കാം. ഇനി സര്‍ സിപിയുടെ വീരഗാഥകള്‍ കേട്ട് കുട്ടികള്‍ കൂര്‍ക്കം വലിച്ചുറങ്ങട്ടെ .. *ശുദ്ധി കലശം *** ------------------------- ഫാം ടൂറിസത്തില്‍ ചാണകത്തിന്നു വിദൂര സാധ്യതകളുണ്ട് അകവും പുറവും വെളുപ്പിക്കാന്‍ ചാണകം മെഴുകി തേച്ചാല്‍ മതി.. *വീഴ്ചയും കാഴ്ചയും*** --------------------------------------- കൊടുങ്കാറ്റു വന്നാല്‍ ചില വന്മരങ്ങള്‍ പോലും പിഴുതെറിയപ്പെടാറുണ്ട്.. ( എളമരങ്ങള്‍ക്ക് എന്തുണ്ട് ന്യായം ) തന്നെ പുല്‍കിയ ചെറു ചെടികളെ ഭൂമി മാറോടണക്കും കാറ്റിനും കോളിനും കൈവിടാതെ ... -------------------------- *യൂസുഫ് പുലാപ്പറ്റ** *** -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
കിനാലൂര്‍ കവിതകള്‍.docx
Description: Binary data
