---------- Forwarded message ----------
From: Ajmal Nabeel <[email protected]>
Date: 2010/5/18
Subject: പിണറായി വിജയന്‍റെ പ്രസ്താവനയും ഒരു പാവത്തിന്റെ ചിന്തകളും ....
To:


ജമാഅത്തെ ഇസ്ലാമി മുസ്ലിംകളിലെ ഒറ്റപ്പെട്ട സംഘടന -പിണറായി
   Sunday, May 16, 2010
*ആലുവ: ജമാഅത്തെ ഇസ്ലാമി മുസ്ലിം വിഭാഗത്തിലെ ഒറ്റപ്പെട്ട സംഘടനയാണെന്ന്
സി.പി.എം സംസ്ഥാന സെക്രട്ടറി  പിണറായി വിജയന്‍. അടുത്തകാലത്തായി
സമൂഹത്തില്‍ സംഘടനക്ക്
മാന്യത വരുത്താന്‍ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ്
സോളിഡാരിറ്റിയെന്ന പേരില്‍ യുവജന സംഘടനയുണ്ടാക്കിയത്. *
*ദേശീയ^സാര്‍വദേശീയ തലത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് ബന്ധങ്ങളുണ്ട്. നാടിന്റെ
പുരോഗതിയെ എതിര്‍ക്കലാണ് സോളിഡാരിറ്റിയുടെ പണി. ഇതിന് മാതൃസംഘടന എല്ലാ സഹായവും
നല്‍കുന്നു. ആള്‍ബലമില്ലാത്ത സംഘടനയാണ് സോളിഡാരിറ്റി.* എന്നാല്‍, എല്‍.ഡി.എഫിനെ
എതിര്‍ക്കുന്നതിനാല്‍ പലരും ഇവരെ സഹായിക്കുന്നു. ഇത്തരം ആളുകള്‍
കൂടിച്ചേര്‍ന്നുണ്ടാക്കിയ സമിതിയാണ് കിനാലൂരില്‍ സമരവുമായി രംഗത്തുവന്നത്.
ഡിസ്ട്രിക്ട് കോ ഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളന
ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിനാലൂര്‍ എസ്റ്റേറ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
വ്യവസായ എസ്റ്റേറ്റ് രൂപവത്കരിക്കാനാണ് ഇത്. ഇതിനകം അവിടെ പല സ്ഥാപനങ്ങളും
വരേണ്ടതായിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ അനവധി  കഴിഞ്ഞെങ്കിലും ഒന്നും
ഉണ്ടായില്ല. പശ്ചാത്തല സൌകര്യങ്ങളായ വഴി, വെള്ളം, വൈദ്യുതി മുതലായവ
ഇല്ലാത്തതാണ് പ്രധാന കാരണം.
അവിടെ 20 മീറ്റര്‍ വീതിയിലാണ് റോഡ്  നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഏതിലൂടെ
റോഡ് നിര്‍മിക്കണമെന്ന് തീരുമാനമെടുത്തിട്ടില്ല. അതിന് സര്‍വേ നടത്താന്‍
മാത്രമാണ് തീരുമാനം. റോഡ് സര്‍വേയുമായി ബന്ധപ്പെട്ട് 15ഓളം തവണ സമിതിയുമായും
രാഷ്ട്രീയ കക്ഷികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.
അവസാന യോഗത്തില്‍  സര്‍വേ നടത്താന്‍ തീരുമാനവുമായി. സര്‍വേ നടക്കവെ ഒരു കൂട്ടം
ആളുകളെത്തി പ്രശ്നമുണ്ടാക്കി. പ്രക്ഷോഭകരാണെന്നാണ് ഇവര്‍ പറയുന്നത്. ഇവരുടെ
തെറ്റുകള്‍ മാധ്യമങ്ങള്‍ ഒളിപ്പിക്കുന്നു. ചൂല്, ചാണകവെള്ളം എന്നിവയുമായാണ്
സ്ത്രീകളെ ഇവര്‍ ഉദ്യോഗസ്ഥരെ തടയാന്‍ അണിനിരത്തിയത്. ഉദ്യോഗസ്ഥരെ
സഹായിക്കാനെത്തിയ പൊലീസുകാര്‍ക്കുനേരെ  ചാണക വെള്ളം തളിക്കുകയും ചൂല്‍മുക്കി
അടിക്കുകയും ചെയ്തു.
ഈ സമയം പിന്നില്‍നിന്ന് ശക്തമായ കല്ലേറുണ്ടായി. കല്ലുകൊണ്ട് ഹെല്‍മറ്റ്
തുളഞ്ഞാണ് ഡി.വൈ.എസ്.പി.ക്ക് പരിക്കേറ്റത്. സര്‍വേയില്‍ പെടുന്ന ഭൂമി
വിട്ടുകൊടുക്കാന്‍ ഉടമകള്‍ തയാറാണ്.
എതിര്‍ക്കുന്നത് മുഴുവന്‍ സോളിഡാരിറ്റി സംഘടിപ്പിച്ച് കൊണ്ടുവന്ന ചില
പിന്തിരിപ്പന്മാരാണ്. *അറുപിന്തിരിപ്പന്‍ നിലപാടാണ് ഇവരുടേ*ത്. എല്‍.ഡി.എഫ്
ഭരിക്കുമ്പോള്‍ വികസനം പാടില്ലെന്ന ദുശãാഠ്യം ഇവര്‍ക്കുണ്ട്. എന്നാല്‍, ഇത്ര
പ്രശ്നമുണ്ടായിട്ടും സര്‍ക്കാര്‍ പിന്നെയും ചര്‍ച്ചക്ക് തയാറാണ്. മുഖ്യമന്ത്രി
തന്നെ യോഗം വിളിക്കാന്‍ തയാറായിട്ടുണ്ട്. 20 മീറ്റര്‍ റോഡിനെ 100 മീറ്ററാക്കി
പെരുപ്പിച്ച് കാണിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.  എന്നാല്‍, ഇപ്പോള്‍
അക്കാര്യം മിണ്ടുന്നില്ല.
------------------------------------------------------------------------------------------------------------------------------------------------
കിനാലൂരില്‍ നടന്നത് സര്‍വേ മാത്രം - പിണറായി
   Tuesday, May 18, 2010
തേഞ്ഞിപ്പലം: സര്‍വകക്ഷി തീരുമാനപ്രകാരമുള്ള സര്‍വേ മാത്രമാണ് കിനാലൂരില്‍
നടന്നതെന്നും സര്‍വേയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കാലിക്കറ്റ് യൂനിവേഴ്സിറ്റി
എംപ്ലോയീസ് യൂനിയന്‍ 38ാം വാര്‍ഷികവും വി. സ്റ്റാലിനുള്ള യാത്രയയപ്പും ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
കിനാലൂരിലെ വ്യവസായ പാര്‍ക്ക് ഇടതുമുന്നണിയുടെ ആശയമല്ല. ഭൂമിയുണ്ടായിട്ടും
അവിടെ വ്യവസായികള്‍ വന്ന് തിരിച്ചുപോയി. അടിസ്ഥാന സൌകര്യമായിരുന്നു പ്രശ്നം.
അങ്ങനെയാണ് പാതയെകുറിച്ച് ആലോചിച്ചത്. വിവാദങ്ങള്‍ അപ്പോഴേ ഉയര്‍ന്നു.
സര്‍വകക്ഷി യോഗം വിളിച്ചു.
സര്‍വേ നടത്താമെന്ന് മാത്രം ധാരണയായി. സര്‍വേ തുടങ്ങിയപ്പോഴേക്കും കല്ലേറ്
തുടങ്ങി. മുന്നില്‍ കുട്ടികളെയും സ്ത്രീകളെയും നിറുത്തിയാണ് കല്ലേറ് നടത്തിയത്.
ഭൂമി നഷ്ടപ്പെടുന്നവരല്ല അക്രമികള്‍. *എല്ലാ നല്ല കാര്യത്തെയും
എതിര്‍ക്കുന്നവരാണ് സോളിഡാരിറ്റിക്കാര്‍. ജമാഅത്തിന്റെ ഒത്താശയോടെയാണ് ഇവര്‍
അക്രമം നടത്തിയത്. * പിന്താങ്ങാന്‍ യു.ഡി.എഫും.
സര്‍ക്കാറിന് കിനാലൂര്‍ വിഷയത്തില്‍ ഒരു വാശിയുമില്ല. ഇക്കാര്യത്തില്‍ ഒന്നും
മറച്ചുവെക്കുന്നുമില്ല. എന്തിനാണ് പദ്ധതിയെ എതിര്‍ക്കുന്നതെന്ന് പ്രക്ഷോഭം
നടത്തുന്നവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്കെല്ലാം പിന്നില്‍ മുസ്ലിംകളാണെന്ന്
വരുത്തി തീര്‍ക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നുണ്ട്. ചില മാധ്യമങ്ങളുടെ
ഒത്താശയോടെയാണിതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇ.എന്‍. മോഹന്‍ദാസ് അധ്യക്ഷത
വഹിച്ചു. സി.എച്ച്. ആഷിഖ്, സി. ഉസ്മാന്‍, പ്രഫ. കെ. ശശിധരന്‍, ഡോ. കെ.പി.
വര്‍ക്കി, ഡോ. കെ. ശേഖരന്‍, കെ. സുനില്‍കുമാര്‍, പി.കെ. മുരളീധരന്‍, ഇ.വി.
സജ്നേഷ്, വി. സ്റ്റാലിന്‍ എന്നിവര്‍ സംസാരിച്ചു. കെ. വിശ്വനാഥ് സ്വാഗതം പറഞ്ഞു.
------------------------------------------------------------------------------------------------------------------------------------------------------------------------------
 *മാധ്യമത്തില്‍ വന്ന മേലെ കാണുന്ന രണ്ടു വാര്‍ത്തകളും വായിച്ച ഒരു പാവം
ജമാ-സോളിക്കുട്ടി നാല് വര്ഷം മുമ്പുള്ളതും ഒരു വര്ഷം  മുമ്പുള്ളതും ആയ പ്രബോധനം
പരതി. എന്തിനാനെന്നല്ലേ....... കേരളത്തിലെ 140 മണ്ഡലങ്ങളിലും നമ്മള്‍ പിണറായി
തീരുമാനിച്ച ആള്‍ക്കാര്‍ക്ക് വോട്ട് ചെയ്തത് എന്തിനായിരുന്നു എന്നറിയാന്‍.
 അന്ന് പ്രബോധനത്തില്‍ പഠിപ്പിച്ച കാരണങ്ങള്‍ കണ്ടപ്പോള്‍, പാവം സോളിക്കുട്ടി
ഞെട്ടിപ്പോയി!!!!!. കാരണം, അന്ന് പിണറായി പറയുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍
പറഞ്ഞ അതെ കാരണങ്ങള്‍ ഇന്നും നിലനില്‍ക്കുകയാണല്ലോ!!!!!!. ഇപ്പോളും പിണറായിയുടെ
പാര്‍ട്ടി അമേരിക്കന്‍ സാമ്രാജ്യത്വത്തെ അഹോരാത്രം  എതിര്‍ക്കുന്നുണ്ട്,
ഇപ്പോളും പിണറായിയുടെ പാര്‍ട്ടി ഇസ്രയിലെനെതിരെ ആഞ്ഞടിക്കുന്നുണ്ട്, ഇപ്പോളും
പിണറായിയുടെ പാര്‍ട്ടി ഫലസ്തീന്‍ ജനതക്കൊപ്പം കരയനുണ്ട്, ഇപ്പോളും പിണറായിയുടെ
പാര്‍ട്ടി .................ചുരുക്കി പറഞ്ഞാല്‍ അന്ന് പറഞ്ഞ കാരങ്ങളൊക്കെ അതെ
പടി ഇന്നും നിലനില്‍ക്കുകയാണല്ലോ!!!! .  അപ്പോള്‍ പിന്നെ നമ്മള്‍ അടുത്ത
വോട്ടും പിണറായി തീരുമാനിക്കുന്നവര്‍ക്ക് കൊടുക്കേണ്ടതല്ലേ.സ്വന്തം പേരില്‍
മത്സരികം എന്ന് വെച്ചാല്‍, കണ്ണൂരില്‍ സുടോപ്പിക്കാരുടെ വോട്ടു കണക്കു മാലോകര്‍
അറിഞ്ഞത് പോലെ നമ്മുടെ വലുപ്പവും മാലോകര്‍ അറിഞ്ഞുപോകുമല്ലോ.  പാവം
സോളിക്കുട്ടിയുടെ ഒരു കാര്യം. ഇതിലുംനല്ലത് പണ്ടത്തെ പോലെ മൂല്യ
മാപിനിഉപയോഗിക്കാലോ, അല്ലെങ്കില്‍ വോട്ട് ചെയ്യല്‍ ഹറാമോ
ശിര്കോ ഒക്കെ ആണെന്ന് പറയാലോ ആയിരുന്നു.ഇനിയിപ്പോള്‍ എന്ത് ചെയ്യാന്‍, അമീര്‍
എന്തെന്കിലോമോക്കെ പഠിപ്പിച്ചു തരും എന്ന് സമാധാനിക്കാം ....*
*അജ്മല്‍ നബീല്‍  *




-- 
جزآكم الله خير

ജമാലുദീന്‍ കൊയപ്പള്ളി , പെരിങ്ങത്തുര്‍

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to