-- *Bismillah* *Assalaamu alaikum varahmathullahi ta'la vabarakaathuhoo*
*അഭിപ്രായ വിത്യാസങ്ങളും ഇസ്ലാഹി പ്രസ്ഥാനവും * ബന്ധങ്ങൾക്ക് യാതൊരു വിലയും കല്പിക്കാത്ത ഒരു അവസ്ഥയിലേക്കാണ് ഇസ്‌ലാഹി തസ്കിയ്യത് പ്രതിഫലിക്കുന്നത് എന്നത് വളരെയേറെ സങ്കടകരമാണ്. അസഭ്യ വര്ഷവും വ്യക്തിഹത്യയും ഇസ്‌ലാഹി പ്രഭാഷണങ്ങളിലെ മുഖ്യ വിഷയങ്ങളാണ്. മറു ചേരിയിലുള്ളവർ എന്ത് ചെയ്താലും അതിലെ ന്യൂനതയെ കണ്ടെത്തി അപഹാസ്യപ്പെടുത്തുക എന്നതാണ് അജണ്ട. ഇക്കാരണതാലാണു എതിര് കക്ഷി നടത്തുന്ന കാംപയിനിൽ "സുരക്ഷ" എന്ന പദത്തെ കണ്ട മാത്രയിൽ കോണ്ടംസും , കോപ്പർട്ടീയും മറ്റും സ്ത്രീകളും കുട്ടികളും ഉള്കൊല്ലുന്ന തസ്കിയ്യട്ത് വേദിയിൽ പി. എച്. ഡി ലഭിച്ച ഡോക്ടറിൽ നിന്നുണ്ടായത്. അസ്സലാമു അലയ്കും ചൊല്ലി തുടങ്ങുന്ന ഫോണ്‍ വിളികൾ അറ്റൻഡ് ചെയ്ത ആളിന് തന്നെ പാരയാവുന്ന ഫോണ്‍ ക്ലിപ്പുകളായി നെറ്റിൽ പോസ്റ്റ് ചെയ്യപ്പെടുന്നു. അപ്പോൾ ആദ്യം ചൊല്ലിയ അസ്സലാമു അലൈകും എന്ത് ഉദ്ദേശത്തോടെ ചൊല്ലിയോ എന്നത് ചിന്തിക്കുക. മൂന്നോ അഞ്ചോ വര്ഷം കൂടുമ്പോൾ കാണാറുണ്ടായിരുന്ന സമ്മേളന പോസ്റ്റരുകൾ ഇപ്പോ ആഴ്ചതോറും ആണ്, അതും കുറച്ച് കൂടി കടന്ന് മഹാ സമ്മേളങ്ങൾ ആണ്. എതിർ ചേരിയിലുള്ളവർക്ക് ലഭിച്ച സ്ഥാനങ്ങളും കൈപറ്റിയ ശമ്പളവും വരേ സംസാരിക്കലാണൊ തസ്കിയട്ത് എന്ന് പറയുന്നത്. ഇതിനൊക്കെ വേദികൾ പടുത്തുയര്ത്താൻ പണവും അധ്വാനവും ചിലവഴിക്കുന്നവർ രണ്ടു വട്ടം ആലൊചിക്കേണ്‍ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. മറ്റുള്ളവരെ സർട്ടിഫൈ ചെയ്യാനാണോ പഠന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് എന്ന് തോന്നിപ്പോവും. സർട്ടിഫിക്കേഷൻ അതോരിറ്റികളാണ് ഒരോ പ്രവര്ത്തകനും. മങ്കടക്കാരൻ, ബുധിയില്ലാത്തവൻ , ദ്വിമുഖി, മടവൂർ-ജമഅത്ത് അനുരാഗി, ആട്ടിന തോലണിഞ്ഞവൻ, ഇംഗ്ലീഷ് സർട്ടിഫിക്കേഷൻ ആണെങ്കിൽ confused / mislead and misleading ആണ് . ഞാൻ എന്റെ സംശയ നിവാരണത്തിനായി ചെയ്ത ചെറിയ പോസ്റ്റ് ലൂടെ ലഭിച്ചവയാണ് മേലുദ്ധരിച്ചവ. അനുചിതമെന്ന് പറഞ്ഞവർ വളരെ വിരളം . സാങ്കല്പിക ചോദ്യങ്ങളെ സംബന്ധിച്ച് ഒരു യുവ നേതാവ് നല്കിയ മറുപടി പ്രസ്ഥാനത്തെ പിടിച്ചു നിരത്തിയത് ഇത്തരം സാങ്കല്പിക ചോദ്യങ്ങളായിരുന്നില്ലേ എന്നാണു - നഊദുബില്ലഹ് അഭിപ്രയാ വിത്യാസം ഇസ്ലാമിക ലോകത്തു ഒരു പുതിയ പ്രതിഭാസമാണെന്ന് തോന്നിപ്പോവുമാരാണ് അതിനോടുള്ള ഇന്നത്തെ സമീപനം. പ്രതിവാര ക്ലാസ്സുകളിൽ "അൽ ഈജാസ് ഫിൽ മഖ്തലഫുൽ അൽബാനി, ഉതൈമീൻ വ ഇബ്ന് ബാസ്" കൂടി ഉള്പ്പെടുത്തി പൂർവികർ അഭിപ്രായ വിത്യാസങ്ങളെ എങ്ങിനെ കൈകാര്യം ചെയ്തു എന്ന് മനസിലാക്കുക . മദ്രസ്സകളിൽ ൽ പഠിപ്പിക്കുന്ന സ്വഭാവ പാഠങ്ങൾ "സജ്ജാദ് മോൻ നല്ലക്കുട്ടി" ഇസ്‌ലാഹി പ്രഭാഷകർ വായിക്കേണ്‍ദ്ന്ന ഗതികേടിലേക്ക് കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നു. കഴിഞ്ഞയാഴ്ച ഖുതുബയിൽ കേട്ടത് : യാത്രാമദ്ധ്യേ വെള്ളം കിട്ടാതെ തയമ്മും ചെയ്ത് നമസ്കാരം നിർവഹിച്ച രണ്ടു സ്വഹാബിമാരിൽ ഒരാൾ യാത്രാ തുടരവെ വെള്ളം കണ്ടപ്പോൾ നമസ്കാരം വീണ്ടും ആവർത്തിച്ചു. പ്രവാചക (സ്വ) യോട് രണ്ടു പേരും അവരവര് ചെയ്തത് പറഞ്ഞപ്പോൾ റസൂൽ (സ്വ) തയമ്മും ചെയ്തവനോട് " നീ സുന്നത്ത് പിൻപറ്റി" എന്നും വെള്ളം കണ്ടപ്പോൾ വീണ്ടും നമസ്കാരം ആവര്ത്തിച്ഛവനോട് " നീ കൂടുതൽ സൂക്ഷമത പാലിച്ചു" എന്നാണു. അല്ലാതെ അവിടെ അഖലാനിയും ഉലുവ്വും മുദ്രയടിക്കുകയായിരുന്നില്ല നല്ലത് ഉൾകൊണ്ട് നന്നായി പെരുമാറി ഈമാനോടു കൂടി മരിച്ച് അല്ലാഹു നല്ലവര്ക്കായി ഒരുക്കിവെച്ച സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ എന്നാ ദുആായോടെ . *Wassalam* * * *Shabeeb T. Hassan* *Calicut, Kerala, India* *+91-8589807832* * * പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന് അലങ്കാരമാണ്. അവരുടെ സഹവാസം മഹാഭാഗ്യമാണ്. അവരുടെ പ്രാര്‍ഥനകള്‍ നമുക്ക് കാവലാണ് -- -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] --- You received this message because you are subscribed to the Google Groups "IndianIslahi" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. For more options, visit https://groups.google.com/groups/opt_out.
