Anwar Sab,
Very good suggestions.

- Mohammed

2014-10-24 21:06 GMT+03:00 Anvar Vadakkangara <[email protected]>:

>
> *ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കാന്‍ ചില നിര്‍ദേശങ്ങള്‍*
>
>  ഇസ്ലാമികാചാരമനുസരിച്ച് വളരെ ലളിതമായി നടത്തേണ്ട വിവാഹവും
> അതിനോടനുബന്ധിച്ചുളള ചടങ്ങുകളും ഇന്ന് ധൂര്‍ത്തിന്‍റെയും പൊങ്ങച്ചത്തിന്റെയും
> മഹാമേളകളായും ക്രമസമാധാനം തകര്‍ക്കുന്ന സാമൂഹ്യവിപത്തായും
> മാറിക്കൊണ്ടിരിക്കുകയാണ്. പുത്തന്‍ പണവും സമൂഹത്തെ ബാധിച്ച സാംസ്കാരിക
> അധ:പതനവുമാണ് ഇതിന്‍റെ പ്രധാന കാരണം.
>
> <http://2.bp.blogspot.com/-Krx3O-xLDyM/VEVFu2049zI/AAAAAAAAFoc/vcavjiz6us4/s1600/malabar%2Bweddingsd%2B3.jpg>
>   മുസ്ലിം സമുദായത്തിന്  മൊത്തം നാണക്കേടുണ്ടാക്കുന്ന രീതിയില്‍ വിവാഹ
> ചടങ്ങുകളിലെ  കോമാളിത്തരങ്ങളും അമിതാഘോഷങ്ങളും നിയന്ത്രിക്കുന്നതിനായി മുസ്ലിം
> ലീഗും അതിന്‍റെ പ്രവാസി കൂട്ടായ്മകളും സജീവമായി രംഗത്തിറങ്ങിയത്
>  അഭിനന്ദനീയമാണ്. കേരളത്തിലെ ജനകീയാടിത്തറയുളള മത, രാഷ്ട്രീയ സംഘടനകള്‍
> വ്യവസ്ഥാപിതമായ രീതിയില്‍ നിയന്ത്രണങ്ങളും ബോധവല്‍ക്കരണ പരിപാടികളുമായി
> മുന്നോട്ട് പോയാല്‍ ഇത്തരം വിഷയങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍
> സാധിക്കുമെന്നതില്‍ സംശയമില്ല.
>
>
> <http://4.bp.blogspot.com/-bZEIsL_QLrs/VEVHDd7CowI/AAAAAAAAFoo/grpSVJN0Rao/s1600/malabar%2Bweddingsd%2B4.jpg>
>  പക്ഷേ, മഹത്തായ ഇത്തരം ദൌത്യങ്ങള്‍ വിജയം കാണാന്‍ ആദ്യമായി വേണ്ടത് പണവും
> ജനസ്വാധീനവും അധികാരവും കൊണ്ട് സംഘ്ടനകളെയും മഹല്ല് കമ്മിറ്റികളെയും അടക്കി
> വാഴുന്നവരെ കണിശമായി നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കണം.
> അതോടൊപ്പം മഹല്ല്, സംഘടന നേതൃത്വങ്ങളും ധനികരും ലളിതമായ രീതിയില്‍ വിവാഹങ്ങളും
> അതിനോടനുബന്ധിച്ചുള്ള മറ്റു ചടങ്ങുകളും നടത്തി മാതൃക കാണിച്ചുകൊടുക്കുകയും
> വേണം.
>
>  വിവാഹാവശ്യത്തിന് ധനസഹായം നല്‍കാത്ത പ്രവാസി കൂട്ടായ്മകള്‍ പ്രവാസലോകത്ത്
> കാണില്ല. പ്രസ്തുത വിഷയത്തിലേക്ക് അയച്ചുകൊടുക്കുന്ന ധനസഹായം ഒരു തരത്തിലുളള
> ധൂര്‍ത്തിനും ഉപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നാട്ടിലെ മഹല്ല്
> കമ്മിറ്റികള്‍ ശ്രദ്ധിക്കണം.
>
>  സംഘടന ഭേദമന്യേ മഹല്ലുകള്‍തോറും ശക്തമായ ബോധവല്‍ക്കരണ പരിപാടികളും
> ക്രിയാത്മകമായ ഇടപെടലുകളും നടത്താന്‍ ശ്രമിക്കണം.
>
>  ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കല്യാണങ്ങളും അനുബന്ധ സല്‍ക്കാരങ്ങളും
> ആര്‍ഭാടപൂര്‍വ്വം കൊണ്ടാടുന്ന ഗൃഹപ്രവേശം പോലുളള ചടങ്ങുകളും നടത്തുന്നവരെ
> ബന്ധപ്പെട്ടവര്‍ നേരില്‍ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കണം.
> എന്നിട്ടും പിന്തിരിയാത്തവരുടെ ചടങ്ങുകള്‍ ബഹിഷ്കരിക്കാന്‍ മഹല്ല്
> കമ്മിറ്റികള്‍ ആഹ്വാനം  ചെയ്യണം.
>
>  മത, രാഷ്ട്രീയ സംഘടനകള്‍ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി സമയബന്ധിതമായി
> നടത്തിവരാറുളള പതിവ് കാമ്പയിനുകളില്‍ നിന്ന് വ്യത്യസ്തമായി മഹത്തായ ഈ ദൌത്യം
> വിജയം കാണുന്നത് വരെ മുന്നോട്ടു പോകാന്‍ ബന്ധപ്പെട്ടവര്‍ക്ക്
> സാധിച്ചില്ലെങ്കില്‍  അഭിനവ ധൂര്‍ത്തന്മാരുടെ മുമ്പില്‍ പരിഹാസ്യരായേക്കാം..
>
> *(Published in Gulf Madhyamam 18 Oct 2014)*
>
>
>
> <http://4.bp.blogspot.com/-GknbDIMR0EY/VEVFRDfJgzI/AAAAAAAAFoM/yzJ86zmBHeg/s1600/Luxury%2BMarriages%2B18-10-14%2BGulf%2BMadhyamam.jpg>
>
>  Visit and like:
>
>  https://www.facebook.com/Janasamakshamblog?ref=hl
>
> http://janasamaksham.blogspot.com/
>
> വിനയപൂര്‍വ്വം
>
> അന്‍വര്‍ വടക്കാങ്ങര
>
>
>
>
>
>  --
> --
> Nor can Goodness and Evil be equal. Repel (evil) with what is better; then
> the enmity between him and you will become as if it were your friend and
> intimate!
> Visit: sultan.org
>
> Subscribe: [email protected]
> Post to group: [email protected]
> ---
> You received this message because you are subscribed to the Google Groups
> "IndianIslahi" group.
> To unsubscribe from this group and stop receiving emails from it, send an
> email to [email protected].
> For more options, visit https://groups.google.com/d/optout.
>



-- 
    Thanks & Regards
    Mohammed Kallingal

-- 
-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]
--- 
You received this message because you are subscribed to the Google Groups 
"IndianIslahi" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
For more options, visit https://groups.google.com/d/optout.

Reply via email to