2012/7/5 NIZAR VK <[email protected]>

> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനു് വെല്ലുവിളി
>
> കേരളത്തില്‍ ഇ-ഭരണരംഗത്തും, വിദ്യാഭ്യാസരംഗത്തും മൈക്രോസോഫ്റ്റ്‌ എന്ന
> സ്ഥാപനത്തെ പങ്കാളിയാക്കാനുള്ള ശ്രമം കേരളാസര്‍ക്കാര്‍ തുടങ്ങിവെച്ചതായി
> പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കേരളാസര്‍ക്കാറിന്റെ ഇപ്പോഴത്തെ
> നീക്കം ഇ-ഭരണം, വിദ്യാഭ്യാസരംഗത്തെ ആധുനികവത്കരണം, ഗ്രാമീണമേഖലയിലെ
> വിവരസാങ്കേതിക വികസനം, എന്നിവയില്‍ മൈക്രോസോഫ്റ്റ്‌ എന്ന സ്ഥാപനത്തെ
> പങ്കാളിയാക്കാനുള്ളതാണെന്നു് മനസ്സിലാക്കുന്നു. ഇതു് ഐടി @ സ്കൂള്‍,
> അക്ഷയ, സ്വതന്ത്രസോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പദ്ധതികള്‍
> എന്നിവയെ തകര്‍ത്തു് അവിടങ്ങളിലൊക്കെ കുത്തക കമ്പിനികളോടുള്ള
> ആശ്രിതത്വമുണ്ടാക്കിയെടുക്കും ആവര്‍ത്തിത സോഫ്റ്റ്‌വെയര്‍ ലൈസന്‍സിങ്
> മുഖേനെ കേരളത്തിനു് വലിയ സാമ്പത്തികനഷ്ടവുമുണ്ടാക്കും.ഇതു് കേരളീയരുടെ
> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനു് വിലങ്ങുതടിയാകുമെന്നതിനോടൊപ്പം
> തന്നെ ഭരണ, വിദ്യാഭ്യാസരംഗത്തെ സോഫ്റ്റ്‌വെയറില്‍ സാങ്കേതികപിഴവും
> സുരക്ഷാവീഴ്ചയുമുണ്ടാക്കും. അതിനാല്‍ ഈ നീക്കത്തില്‍ നിന്നും
> കേരളാസര്‍ക്കാര്‍ ഉടനടി പിന്തിരിയേണ്ടതാണു്.
>
>
> മൈക്രോസോഫ്റ്റ് പോലുള്ള സ്ഥാപനങ്ങള്‍ വിപണനംചെയ്യുന്ന
> സോഫ്റ്റ്‌വെയറുകളും, അതു് മുന്നോട്ടുവെക്കുന്ന സംവിധാനങ്ങളുടേയും ഭീഷണി
> കേരളം വളരെ മുമ്പേ തിരിച്ചറിഞ്ഞതാണു്. പ്രവര്‍ത്തന രീതികളൊഴിച്ചു്
> സ്രോതസ്സും (Source code) സാങ്കേതിക വിദ്യയും വിവരങ്ങളുമൊന്നും അവര്‍
> ഫലത്തില്‍ കൈമാറില്ല. സ്ഥിരമായി മൈക്രോസോഫ്റ്റിനോടു് ആശ്രിതത്വം
> സൃഷ്ടിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും അതുവഴി കേരളത്തിന്റെ വിഭവം
> ചോര്‍ത്തപ്പെടുകയും ചെയ്യും. ഭാവിയില്‍ നിര്‍ബന്ധമായും
> അടിച്ചേല്‍പ്പിക്കപ്പെടാന്‍ പോകുന്ന പതിപ്പു് പുതുക്കലിനും മറ്റും
> ആവശ്യമായി വരുന്ന ചെലവു് വേറെ വേണ്ടി വരും. വിവരസുരക്ഷയ്ക്ക് വേണ്ടിയുള്ള
> പ്രത്യേക സോഫ്റ്റു് വെയറുകളും ശൃംഖലാ സുരക്ഷയ്ക്കാവശ്യമായ പ്രത്യേക
> സംവിധാനങ്ങളും കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ ചെലവും ഭാവിയില്‍
> വര്‍ദ്ധിപ്പിക്കും.
>
> അതിനാലാണു്, 2007-ലെ കേരളാ സര്‍ക്കാറിന്റെ വിവരസാങ്കേതികനയം
> സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ഉപയോഗം പ്രോത്സാഹിപ്പിച്ചിരുന്നതു്.
> സാദ്ധ്യമായ കാര്യങ്ങള്‍ക്കൊക്കെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തന്നെ
> ഉപയോഗിക്കണമെന്നു്, ആ നയത്തില്‍ വളരെ വ്യക്തമായി തന്നെ പറയുന്നു. അതിന്റെ
> തുടര്‍ച്ചയായി പല ഭരണവകുപ്പുകളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും
> സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുവരുന്നു. ലോകത്തില്‍ നിന്നാകെ
> പ്രശംസപിടിച്ചുപറ്റിയതാണു്, കേരളത്തിലെ ഐടി @ സ്കൂള്‍ പദ്ധതി. കേരളത്തിലെ
> വിദ്യാര്‍ത്ഥി-അദ്ധ്യാപക സമൂഹത്തെ ശാക്തീകരിക്കുന്നതില്‍ പ്രസ്തുത പദ്ധതി
> നിര്‍ണ്ണായക സേവനമാണു് നല്‍കുന്നതു്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍
> അധിഷഅഠിതമാണെന്നതാണു്, ഐടി @ സ്കൂള്‍ പദ്ധതിയുടെ പ്രധാന ഗുണം.
> ഇതിലൂടെയൊക്കെ ലോകത്തിലെ തന്നെ ഒരു പ്രധാന സ്വതന്ത്രസോഫ്റ്റ്‌വെയര്‍
> കേന്ദ്രമായി കേരളം മാറിയിട്ടുണ്ടു്. കേരളത്തിലെ വിവരസാങ്കേതികരംഗത്തെ
> സ്ഥാപനങ്ങളും, തൊഴിലാളികളും സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തിലൂടെ
> നല്ല സാങ്കേതിക മേന്‍മ കൈവരിച്ചിട്ടുണ്ടു്. ഇതു് കേരളത്തിലെ
> സോഫ്റ്റ്‌വെയര്‍ വ്യവസായത്തിനു് വളരെ സഹായമായി വര്‍ത്തിക്കുന്ന ഒരു
> ഘടകമാണു്. കേരളത്തില്‍ തന്നെ ലഭ്യമായ സാങ്കേതിക കഴിവും, സ്വതന്ത്ര
> സോഫ്റ്റുവെയറും ഉപയോഗിക്കാന്‍ തയ്യാറായാല്‍ ബഹുരാഷ്ട്ര കുത്തകകളിലുള്ള
> സ്ഥായിയായ ആശ്രിതത്വം ഒഴിവാക്കാം എന്നു് ഇതിലൂടെ കേരളം തെളിയിച്ചതാണു്.
>
> കേരളത്തിലെ ആരോഗ്യകരമായ വിവരസാങ്കേതികത്തെ തകര്‍ക്കുന്ന കേരളാ
> സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്വതന്ത്ര വിജ്ഞാന
> ജനാധിപത്യ സഖ്യം കേരള ജനതയോടു് ആഹ്വാനംചെയ്യുന്നു.
> _______________________________________________
> Indian Libre User Group Cochin Mailing List
> http://www.ilug-cochin.org/mailing-list/
> http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
> #[email protected]


Just found a  very similar mail in the smc list also.

We need to do something in the real world rather than talking here. Anyone
with some prior experience should come up as a lead. I'm ready to help in
all ways I can.

-- 
Jaseem Abid
http://jaseemabid.github.com
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to