To lead, we need someone who is congruent in his/her speech, thought
and action. The rarest of all qualities.

2012/7/5 jaseem abid <[email protected]>:
>
>
> 2012/7/5 NIZAR VK <[email protected]>
>>
>> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനു് വെല്ലുവിളി
>>
>> കേരളത്തില്‍ ഇ-ഭരണരംഗത്തും, വിദ്യാഭ്യാസരംഗത്തും മൈക്രോസോഫ്റ്റ്‌ എന്ന
>> സ്ഥാപനത്തെ പങ്കാളിയാക്കാനുള്ള ശ്രമം കേരളാസര്‍ക്കാര്‍ തുടങ്ങിവെച്ചതായി
>> പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കേരളാസര്‍ക്കാറിന്റെ ഇപ്പോഴത്തെ
>> നീക്കം ഇ-ഭരണം, വിദ്യാഭ്യാസരംഗത്തെ ആധുനികവത്കരണം, ഗ്രാമീണമേഖലയിലെ
>> വിവരസാങ്കേതിക വികസനം, എന്നിവയില്‍ മൈക്രോസോഫ്റ്റ്‌ എന്ന സ്ഥാപനത്തെ
>> പങ്കാളിയാക്കാനുള്ളതാണെന്നു് മനസ്സിലാക്കുന്നു. ഇതു് ഐടി @ സ്കൂള്‍,
>> അക്ഷയ, സ്വതന്ത്രസോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പദ്ധതികള്‍
>> എന്നിവയെ തകര്‍ത്തു് അവിടങ്ങളിലൊക്കെ കുത്തക കമ്പിനികളോടുള്ള
>> ആശ്രിതത്വമുണ്ടാക്കിയെടുക്കും ആവര്‍ത്തിത സോഫ്റ്റ്‌വെയര്‍ ലൈസന്‍സിങ്
>> മുഖേനെ കേരളത്തിനു് വലിയ സാമ്പത്തികനഷ്ടവുമുണ്ടാക്കും.ഇതു് കേരളീയരുടെ
>> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനു് വിലങ്ങുതടിയാകുമെന്നതിനോടൊപ്പം
>> തന്നെ ഭരണ, വിദ്യാഭ്യാസരംഗത്തെ സോഫ്റ്റ്‌വെയറില്‍ സാങ്കേതികപിഴവും
>> സുരക്ഷാവീഴ്ചയുമുണ്ടാക്കും. അതിനാല്‍ ഈ നീക്കത്തില്‍ നിന്നും
>> കേരളാസര്‍ക്കാര്‍ ഉടനടി പിന്തിരിയേണ്ടതാണു്.
>>
>>
>> മൈക്രോസോഫ്റ്റ് പോലുള്ള സ്ഥാപനങ്ങള്‍ വിപണനംചെയ്യുന്ന
>> സോഫ്റ്റ്‌വെയറുകളും, അതു് മുന്നോട്ടുവെക്കുന്ന സംവിധാനങ്ങളുടേയും ഭീഷണി
>> കേരളം വളരെ മുമ്പേ തിരിച്ചറിഞ്ഞതാണു്. പ്രവര്‍ത്തന രീതികളൊഴിച്ചു്
>> സ്രോതസ്സും (Source code) സാങ്കേതിക വിദ്യയും വിവരങ്ങളുമൊന്നും അവര്‍
>> ഫലത്തില്‍ കൈമാറില്ല. സ്ഥിരമായി മൈക്രോസോഫ്റ്റിനോടു് ആശ്രിതത്വം
>> സൃഷ്ടിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും അതുവഴി കേരളത്തിന്റെ വിഭവം
>> ചോര്‍ത്തപ്പെടുകയും ചെയ്യും. ഭാവിയില്‍ നിര്‍ബന്ധമായും
>> അടിച്ചേല്‍പ്പിക്കപ്പെടാന്‍ പോകുന്ന പതിപ്പു് പുതുക്കലിനും മറ്റും
>> ആവശ്യമായി വരുന്ന ചെലവു് വേറെ വേണ്ടി വരും. വിവരസുരക്ഷയ്ക്ക് വേണ്ടിയുള്ള
>> പ്രത്യേക സോഫ്റ്റു് വെയറുകളും ശൃംഖലാ സുരക്ഷയ്ക്കാവശ്യമായ പ്രത്യേക
>> സംവിധാനങ്ങളും കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ ചെലവും ഭാവിയില്‍
>> വര്‍ദ്ധിപ്പിക്കും.
>>
>> അതിനാലാണു്, 2007-ലെ കേരളാ സര്‍ക്കാറിന്റെ വിവരസാങ്കേതികനയം
>> സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ഉപയോഗം പ്രോത്സാഹിപ്പിച്ചിരുന്നതു്.
>> സാദ്ധ്യമായ കാര്യങ്ങള്‍ക്കൊക്കെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തന്നെ
>> ഉപയോഗിക്കണമെന്നു്, ആ നയത്തില്‍ വളരെ വ്യക്തമായി തന്നെ പറയുന്നു. അതിന്റെ
>> തുടര്‍ച്ചയായി പല ഭരണവകുപ്പുകളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും
>> സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുവരുന്നു. ലോകത്തില്‍ നിന്നാകെ
>> പ്രശംസപിടിച്ചുപറ്റിയതാണു്, കേരളത്തിലെ ഐടി @ സ്കൂള്‍ പദ്ധതി. കേരളത്തിലെ
>> വിദ്യാര്‍ത്ഥി-അദ്ധ്യാപക സമൂഹത്തെ ശാക്തീകരിക്കുന്നതില്‍ പ്രസ്തുത പദ്ധതി
>> നിര്‍ണ്ണായക സേവനമാണു് നല്‍കുന്നതു്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍
>> അധിഷഅഠിതമാണെന്നതാണു്, ഐടി @ സ്കൂള്‍ പദ്ധതിയുടെ പ്രധാന ഗുണം.
>> ഇതിലൂടെയൊക്കെ ലോകത്തിലെ തന്നെ ഒരു പ്രധാന സ്വതന്ത്രസോഫ്റ്റ്‌വെയര്‍
>> കേന്ദ്രമായി കേരളം മാറിയിട്ടുണ്ടു്. കേരളത്തിലെ വിവരസാങ്കേതികരംഗത്തെ
>> സ്ഥാപനങ്ങളും, തൊഴിലാളികളും സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തിലൂടെ
>> നല്ല സാങ്കേതിക മേന്‍മ കൈവരിച്ചിട്ടുണ്ടു്. ഇതു് കേരളത്തിലെ
>> സോഫ്റ്റ്‌വെയര്‍ വ്യവസായത്തിനു് വളരെ സഹായമായി വര്‍ത്തിക്കുന്ന ഒരു
>> ഘടകമാണു്. കേരളത്തില്‍ തന്നെ ലഭ്യമായ സാങ്കേതിക കഴിവും, സ്വതന്ത്ര
>> സോഫ്റ്റുവെയറും ഉപയോഗിക്കാന്‍ തയ്യാറായാല്‍ ബഹുരാഷ്ട്ര കുത്തകകളിലുള്ള
>> സ്ഥായിയായ ആശ്രിതത്വം ഒഴിവാക്കാം എന്നു് ഇതിലൂടെ കേരളം തെളിയിച്ചതാണു്.
>>
>> കേരളത്തിലെ ആരോഗ്യകരമായ വിവരസാങ്കേതികത്തെ തകര്‍ക്കുന്ന കേരളാ
>> സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്വതന്ത്ര വിജ്ഞാന
>> ജനാധിപത്യ സഖ്യം കേരള ജനതയോടു് ആഹ്വാനംചെയ്യുന്നു.
>> _______________________________________________
>> Indian Libre User Group Cochin Mailing List
>> http://www.ilug-cochin.org/mailing-list/
>> http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
>> #[email protected]
>
>
> Just found a  very similar mail in the smc list also.
>
> We need to do something in the real world rather than talking here. Anyone
> with some prior experience should come up as a lead. I'm ready to help in
> all ways I can.
>
> --
> Jaseem Abid
> http://jaseemabid.github.com
>
> _______________________________________________
> Indian Libre User Group Cochin Mailing List
> http://www.ilug-cochin.org/mailing-list/
> http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
> #[email protected]
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to