1. Jyothirmayi has left a new comment on your post "ശ്രീ-ശബരിപീഠം ലക്ഷ്യമാക്കി-ഭജന":

കേട്ടു ... ശ്രീയുടെ വരികളാണല്ലേ... നന്നായി.

(ജ്യോതിര്‍മയി-വാഗ്ജ്യോതി)



Posted by Jyothirmayi to എന്റെ ബൂലോഗം at 7:02 PM

2. നിസ്സഹായന്‍ has left a new comment on your post ""മതം മനുഷ്യനെ മൃഗമാക്കുന്ന പേവിഷം"":

പ്രിയപ്പെട്ട കാവാലന്‍,

"മതങ്ങള്‍ മനുഷ്യനെ വഴിതെറ്റിച്ചില്ലായിരിക്കാം"എന്ന താങ്കളുടെ വീക്ഷണം അലസ്സമായി പോയി. മതങ്ങള്‍ തന്നെയാണ് മനുഷ്യനെ വഴി തെറ്റിച്ചിരിക്കുന്നത്. മതങ്ങള്‍ ദൈവത്തിന്റെ അസ്തിത്വവും ഉദ്ദേശലക്ഷ്യങ്ങളും വിശദീകരിച്ചു. അവന്റെ ഏജന്റുമാരേയും നിശ്ചയിച്ചു. ഓരൊന്നും, അവ മാത്രമാണെന്നു ശരിയെന്നു പ്രഖ്യാപിച്ചു. നിരന്തരചൂഷണത്തിനായി അവ വിശ്വാസിയെ അന്ധനാക്കി. പരസ്പരം മാനുഷികബന്ധം അസാധ്യമാക്കി വെള്ളം കടക്കാത്ത അറകളിലാക്കി അവ മനുഷ്യസമുദായത്തെ വിഭജിച്ചു. അങ്ങിനെ എന്തെല്ലാം.....!! മതാതീതമായ ഒരു ദൈവത്തെ അല്ലെങ്കില്‍ ഒരു ശക്തിയെ ഭീരുവായ മനുഷ്യന്‍ ആരാധിച്ചിരുന്നെങ്കില്‍ ഇത്ര അപകടം ലോകത്തിനുണ്ടാകുമായിരുന്നില്ല.



Posted by നിസ്സഹായന്‍ to കാവലാന്‍ at January 26, 2010 7:09 AM

3. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

നന്നായി കാല്‍‌വിന്‍...അല്പം കൂടി വിശദമാക്കാമായിരുന്നു എന്നു തോന്നുന്നു.

ആശംസകള്‍



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to Singularity at 25 January 2010 10:26 PM

4. വിശ്വാമിത്രന്‍ has left a new comment on your post "വെറൈറ്റി ഗോമ്പറ്റീഷന്‍ : ഇതേത് ക്ഷേത്രം...???":

ഇത് തകര്‍ക്കപ്പെട്ട് മുസ്ലിം അധിനിവേശത്തിനിരയായ ഒരു ക്ഷേത്രമാണ്. മുന്‍പ് ഇത് വൈഷ്ണവക്ഷേത്രമായിരുന്നു.

ഇന്ന് ഇത് ഒരു മിനാരമാണ്, ശരിയല്ലേ അഹങ്കാരീ?

ഓര്‍മ്മ ശരിയെങ്കില്‍ ബാബറിനും മുന്‍പേ തുടങ്ങി ക്ഷേത്രം തകര്‍ക്കലും കൊള്ളയടിക്കലും - അല്ലെ?



Posted by വിശ്വാമിത്രന്‍ to ::: അഹങ്കാരം C/o Ahamkaram ::: at January 26, 2010 8:33 AM

5. വിശ്വാമിത്രന്‍ has left a new comment on your post "à´¸. കറിയാച്ചന്റെ “ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ”....":

ഭര്‍ത്താവില്ലാത്ത നേരത്ത് നാലു തീവ്രവാദികളെ താന്‍ ഒറ്റയ്ക്കുള്ള വീട്ടില്‍ താമസിപ്പിച്ച പര്‍ദ്ദയണിഞ്ഞ “പാവം യാഥാസ്ഥിതിക” മുസ്ലീം സ്ത്രീയെ എന്തോ പറഞ്ഞതിന്റെ നാലാം നാള്‍ ഉണ്ണിത്താനെ “ഡിഫിയും പിഡിപിയും” ചേര്‍ന്ന് പൊക്കിയെങ്കില്‍ അത് ഉണ്ണിത്താന്‍ *ണ്ണിത്താന്‍ ആയതുകൊണ്ടല്ല, നമ്മളുടെ പര്‍ദ്ദയിട്ട ഉമ്മായുടെ കേസില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണെന്ന് മനസിലാക്കാന്‍ “ജമാ അത്ത് ഉദ്ദവ”യുടെ ബിരുദം വേണ്ടല്ലോ നാലാം അനോണ്യേ.

ഇവടെ അതല്ലല്ലോ വിഷയം? പിന്നെ താങ്കള്‍ വല്ലോടത്തും “ചെറ്റപൊക്കാന്‍” പോയപ്പോ വല്ല ആര്‍.എസ്.എസ്സുകാരനും പിടിച്ചിട്ട് താങ്ങിയതിനു താങ്കളുടെ “കുലത്തൊഴിലും പാരമ്പര്യരഹസ്യവും” അവരുടെ പുറത്തിട്ട് താങ്ങണോ?

അച്ഛനെ കാണാന്‍ പാതിരാത്രി തട്ടിയനങ്ങുന്നതും കാത്തിരിക്കേണ്ടി വന്നവന്റെ വിഷമം മനസിലാക്കാമെങ്കിലും ആ അച്ഛനെയും ആ അച്ഛന്റെ മകനായ “ചെറ്റ”പൊക്കല്‍ അനോണികളേയും പോലെയാണ് സകലരും എന്ന ചിന്ത തെറ്റല്ലേ അനോണ്യേ?

ഇപ്പോ പിണറായിയെ പറഞ്ഞാലും കൊള്ളും, “ഉസ്താദി”നെ പറഞ്ഞാലും കൊള്ളും, “പര്‍ദ്ദയിട്ട പാവം” സ്ത്രീയെ പറഞ്ഞാലും കൊള്ളും...........

പകലു ചുവപ്പാണെങ്കിലും രാത്രിയത്രയും “പച്ചക്കൊടിയും നച്ചത്ത്രോം” തന്നെയാണ് അല്ല്യോ അനോണ്യേ?ഏതായാലും അനോണിക്കിരിക്കട്ടെ എന്റെ വക ഒരു ലാല്‍‌സലാം + വ അലൈക്കുമുസ്സലാം



Posted by വിശ്വാമിത്രന്‍ to ::: അഹങ്കാരം C/o Ahamkaram ::: at January 26, 2010 8:11 AM

6. ഉപ്പായി || Uppayi has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

മനുഷ്യര്‍ ഇതൊക്കെ എങ്ങനെ ചിന്തിച്ചെടുത്ത് സത്യങളുമായി ബന്ധിപ്പിക്കുന്നു പലപ്പൊലും തൊന്നിയിട്ടുണ്ട്.. പിന്നെ എല്ലം ഒരു ഒളിച്ചൊട്ടത്തിനു വെണ്ടി ഉള്ള ഒരു ഊടായിപ്പു ന്യായം തന്നെ ...എന്തായാലും നല്ല പൊസ്റ്റ്!!



Posted by ഉപ്പായി || Uppayi to Singularity at 25 January 2010 10:16 PM

7. mukthar udarampoyil നിങ്ങളുടെ പോസ്റ്റ് "വീണ്ടും.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അടിപൊളി...



mukthar udarampoyil , ഗുൽമോഹർ ലേക്ക് 2010, ജനുവരി 26 9:59 am ന് പോസ്റ്റ് ചെയ്തത്

8. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഡിറ്റക്ടീവ് പുഷ്പനാഥ് സ്പീക്കിങ്ങ്..":

ചുവന്ന മനുഷ്യനെ തേടിയുള്ള യാത്രയില്‍ ഒപ്പം ഫോട്ടോഗ്രാഫര്‍ മനു വിശ്വനാഥും. പാരലല്‍ റോഡും ഓവര്‍ ബ്രിഡ്ജും ലെവല്‍ക്രോസും കഴിഞ്ഞ് ഫറവോന്റെ മരണമുറിയിലൂടെ ഒരു ഡെത്ത് റെയ്ഡ് നടത്തുകയായിരുന്നു ഞങ്ങള്‍. രക്തംപുരണ്ട ആ രാത്രിയില്‍ ഡ്രാക്കുളയുടെ നിഴലിലൂടെ ചുവന്ന അങ്കി ധരിച്ച് ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍ കണ്ട് ചുവന്ന കൈകളില്‍ അജ്ഞാതന്റെ താക്കോലുമായി കാര്‍പാത്യന്‍ മലനിരകളിലൂടെ ലൂസിഫറിന്റെ പേടകത്തിലേക്ക് ഞങ്ങള്‍ നടന്നുകയറി. ആ ചുവന്ന മനുഷ്യന്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഇരുള്‍മൂടിക്കിടന്ന ആ മുറിയില്‍ കയറുമ്പോള്‍ ചുരവിലെ ക്ളോക്ക് 12 തവണ ശബ്ദിച്ചു.

കറന്റില്ല..... ഇരുട്ടില്‍നിന്ന് അശരീരിപോലെ ആ ശബ്ദം കേട്ടു. ഇരിക്കാന്‍ ആജ്ഞാപിച്ചു. ഞങ്ങള്‍ അനുസരിച്ചു. സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് കൈയിലിരുന്നത് അരണ്ട വെളിച്ചത്തില്‍ കണ്ടു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 26, 2010 9:48 AM

9. bindu has left a new comment on your post "അബോര്‍ഷന്‍":

ഒരു സ്ത്രീയുടെ മനസ്സ് ......അവളുടെ വികാരവിചാരങ്ങള്‍ ....നല്ല ഭംഗിയായി തുറന്നു വെച്ചിരിക്കുന്നു...
നന്നായിരിക്കുണു ട്ടൊ..



Posted by bindu to മാനസി at January 26, 2010 8:21 AM

10. vinus has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

ഓരോ കുഞ്ഞു കാര്യവും മനോഹരമായി പറഞ്ഞു വെച്ച ഓർമ്മകുറീപ്പ് വീരു തുടരട്ടെ



Posted by vinus to ഭൂതം at January 25, 2010 10:59 AM

11. വല്യമ്മായി has left a new comment on your post "എന്റെ മനസ്സേ നീയെവിടെ..?":

:)



Posted by വല്യമ്മായി to മാണിക്യം at January 25, 2010 7:35 PM

12. ചന്ദ്രമൗലി has left a new comment on your post "അബോര്‍ഷന്‍":

നല്ല അവതരണം....പോസ്റ്റിനു നീളം കുറച്ച് കൂടിയോ? :))



Posted by ചന്ദ്രമൗലി to മാനസി at January 26, 2010 8:10 AM

13. നിസ്സഹായന്‍ has left a new comment on your post "à´¸. കറിയാച്ചന്റെ “ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ”....":

‘പക്ഷേ ഫത്ത്വാ- സഭാ ഏജന്റുമ്മാരെ പറയുമ്പൊ സൂക്ഷിച്ചോണേ....അവരെ പറാഞ്ഞാ, പണി പള്ളീ മാത്രമല്ല, പശൂമ്പാലിലും കിട്ടും ചിലപ്പോ....’
അതെ,സാധാരണ അവിടുന്നു ശരിക്കു കിട്ടേണ്ടതാണ്. കിട്ടിയിരുന്നെങ്കില്‍ കറിയാച്ചന്‍ ഇതൊന്നും പറയാന്‍ ബക്കിയുണ്ടാകില്ലാ‍യിരുന്നു. പിന്നെ സംഘപരിവാ‍റിനെ ചൊറിഞ്ഞാല്‍ അടികിട്ടാത്തത് ഇത് കേരളമായതു കൊണ്ടല്ലെ ! ഏതു തരം ഫാസിസത്തിനും കേരളത്തിലാകുമ്പോള്‍ ഒരു മയമൊക്കെ ഉണ്ടാകുമല്ലോ ! നമ്മള്‍ അല്പം പ്രബുദ്ധരാണന്നല്ലെ വയ്പ് !
ഇപ്പോള്‍ CPM ഫാസിസം തന്നെ എത്ര മൃദുവായാണ് കറിയാച്ചനോട് പെരുമാറിയത് !



Posted by നിസ്സഹായന്‍ to ::: അഹങ്കാരം C/o Ahamkaram ::: at January 26, 2010 9:33 AM

14. സജി has left a new comment on your post "ഹിമാലയ യാത്ര - PART 7":

മനേഷ്- പഠിച്ചില്ലെന്നു പറയാന്‍ പറ്റുമോ?നിശ്ചയമായും പഠിച്ചു.

ബികെപി- യേസ്, ആ യാത്രയുടെ കാര്യ്യം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയം തോന്നുന്നു.

ജയന്‍ ഡോക്ടര്‍ - ഒരു യാത്ര പ്ലാന്‍ചെയ്യൂ...

ഷാ - നന്ദി

ഷിനു..ഉദാഹരണം ഇഷ്ടപ്പെട്ടു..ചൊരിയാനും വയ്യ ചൊരിയാതിരിക്കാ‍ാനും വയ്യ.


നീരു ഭായി - യാത്രയ്ക്കിടയില്‍ ഒന്നും കുറിച്ചിട്ടില്ല. യാത്ര വിവരണം എഴുതണമെന്നു പോലും ചിന്തിച്ചിട്ടില്ല. ഉണ്ടെങ്കില്‍ ഒരുഫോട്ടോ പോലും ഇന്റെര്‍നെറ്റില്‍ നിന്നും എടുക്കേണ്ടി വരില്ലായിരുന്നു.- യേസ് എല്ലാം ഓര്‍ത്തിരിക്കുന്നു..അതിന്റെ രഹസ്യം പറയില്ല ഹി ഹി .



Posted by സജി to നമ്മുടെ ബൂലോകം at January 26, 2010 9:07 AM

15. നീലകണ്ഠന്‍ has left a new comment on your post "ശലഭായനം നിങ്ങളിലേക്ക്....":

രമ്യയ്ക്ക് എന്റെ അനിയതികുട്ടിയുടെ മുഖമാണ് ജയെട്ടാ
അതെന്നെ കരയിച്ചു കൊണ്ടേ ഇരിക്കുന്നു



Posted by നീലകണ്ഠന്‍ to അവിയൽ..! at January 25, 2010 7:38 PM

16. റ്റോംസ് കോനുമഠം has left a new comment on your post "The world's largest Rajagopuram":

അസ്സലായിരിക്കുന്നു. എത്ര നാളെടുത്തുകാണും ഇത് പൂര്‍ത്തിയാക്കാന്‍..നമ്മൂടെ നാട് അതിവിശിഷ്ടം തന്നെ..!!



Posted by റ്റോംസ് കോനുമഠം to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 26 January 2010 9:55 AM

17. പാവത്താൻ has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

"അത് കേട്ട് അവള്‍ എന്നെ നോക്കിയ ആ നോട്ടം കൊണ്ട് ഒരു കിണര്‍ വെള്ളം തന്നെ തിളച്ചേനെ!"
ഹഹ..... ചിരിച്ചു ചിരിച്ച് എന്റെ ഡിസ്ക് ഇളകി... സത്യമായും ചിരിച്ചിട്ടാ... കളിച്ചിട്ടൊന്നുമല്ല...



Posted by പാവത്താൻ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 26, 2010 6:42 AM

18. kichu / കിച്ചു has left a new comment on your post "ഹിമാലയ യാത്ര - PART 7":

നീരൂ..
നിങ്ങളെലാം കൂടി ആ അച്ചായനെ ഒരു സന്യാസി ഗുരുവാക്കും. വിട്ടുകള. പാവം എങ്ങനേലും പെഴച്ചു പോട്ടെ :)
അച്ചായോ ഇതൊന്നും കേട്ടു ആ നീരുവിനെ അനുഗ്രഹിക്കാനൊന്നും നിക്കണ്ടാട്ടൊ:)



Posted by kichu / കിച്ചു to നമ്മുടെ ബൂലോകം at January 26, 2010 9:26 AM

19. അപ്പു has left a new comment on your post "അച്ഛന്റെ തണലില്‍":

“അച്ഛന്മാർക്കാണ്” ഈ ചിത്രം കൂടുതൽ ഫീൽ ഉണ്ടാക്കിയതെന്ന് കമന്റുകളിൽ നിന്ന് മനസ്സിലാക്കുന്നു :-) സന്തോഷമുണ്ട്, ആദ്യമായിട്ടാണ് ഈ ബ്ലോഗിലെ ഒരു ചിത്രം ശരിക്കും “കൊള്ളാം” എന്ന് എനിക്കും തോന്നിയത് !

കൈപ്പള്ളി മാഷേ, ഈ പ്രോത്സാഹനങ്ങൾക്ക് നന്ദി,
ലതിച്ചേച്ചി, ജിമ്മി, റ്റോംസ്, അനൂപ്, രമണികച്ചേട്ടൻ, ക്യാപറ്റൻ, പുള്ളിപ്പുലി, ഖാൻപോത്തൻ കോട് (തിരിച്ചും ആശംസകൾ). കൃഷ് നന്ദി. സ്മൈലി, സന്തോഷം :-)

ഷമീർ, ശ്രീ, ദത്തൻമാഷ്, അഭി, പ്രശാന്ത്, നൊമാദ്, എഴുത്തുകാരിച്ചേച്ചി, കുഞ്ഞൻ, ബിന്ദു, മാഹിഷ്മതി, വാഴേട്ടൻ, പാവപ്പെട്ടവൻ ,എല്ലാവർക്കും നന്ദി, സന്തോഷം.

അഗ്രജനും വാവയ്ക്കും ഒരു പ്രത്യേകനന്ദി, ഇങ്ങനെ ഒരു രംഗം യാദൃശ്ചികമായിരുന്നെങ്കിലും ഫ്രെയിമിലാക്കാനും പ്രസിദ്ധീകരിക്കാനും സമ്മതിച്ചതിന്. :-)



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at January 26, 2010 7:44 AM

20. Anonymous has left a new comment on your post "മാറ്റിവരയ്‌ക്കലിന്റെ ലക്ഷ്യങ്ങള്‍":

Joker can become a statistician.
Gujarat 1000 Becomes 3000
Malegav 7 Becomes 22

And people killed in various terrorist activites in India

ഒരു പത്തോ പതിനഞ്ചോ ...... അത് തന്നെ പകുതി IB യുടെ പണി ....
നല്ല രാജ്യസ്നേഹി തന്നെ



Posted by Anonymous to rajeevcoup at January 26, 2010 7:44 AM

21. കുമാരന്‍ | kumaran has left a new comment on your post "അബോര്‍ഷന്‍":

നല്ല അവതരണം. വിവരണം.. നല്ല കഥ.



Posted by കുമാരന്‍ | kumaran to മാനസി at January 26, 2010 8:28 AM

22. നിസ്സഹായന്‍ has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

ജോത്സ്യം പാവം വിശ്വാസികള്‍ക്കു വേണ്ടിയുള്ള ഒരു കെണി തന്നെ !
വിശ്വാസത്തിന്റെ ദുര്‍ബ്ബലമായ അടിത്തറ വിശ്വാസിക്കു തിരിച്ചറിയാനാകാത്ത പോലെ തന്നെ അതുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന ജോത്സ്യത്തിന്റെ ഇരകളായി പോകുന്ന പാവങ്ങള്‍ ! ആര്‍ക്കാവും അവരെ രക്ഷിക്കാന്‍ !!!!!!!



Posted by നിസ്സഹായന്‍ to Singularity at 25 January 2010 8:48 PM

23. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

വൈകിട്ടെന്താ പരിപാടി? ക്വിസ്സിൽ പങ്കെടുക്കുകയല്ലെ? എട്ടാമത്തെ ക്വിസിൽ പെട്ടെന്നു പങ്കെടുത്ത് പൊട്ടൻ/പൊട്ടി അല്ലെന്നു തെളിയിക്കുക. MSL ന്റെ അഭിമാനം ഉയർത്തുകയും ആവാം (ഞാൻ വിചാരിച്ചാ അതു വല്ലതും നടക്കുമോ)
നസീറാ നസീർ! അങ്ങോരില്ലാതെ എന്തു പാട്ട് ആഘോഷം?



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at January 26, 2010 9:50 AM

24. കുമാരന്‍ | kumaran has left a new comment on your post "ശലഭായനം നിങ്ങളിലേക്ക്....":

ദൈവം അവളെ കാത്ത് രക്ഷിക്കും ഉറപ്പ്..



Posted by കുമാരന്‍ | kumaran to അവിയൽ..! at January 25, 2010 8:21 PM

25. സജി has left a new comment on your post "ഹിമാലയ യാത്ര - PART 7":

ഇരിങ്ങല്‍- നന്ദി, ഇനിയുള്ള ഭാഗങ്ങളില്‍ അല്പം പുരാണം പറയാതെ വയ്യ, അതുകൊണ്ട് തീര്‍ച്ചയ്യായും ഉണ്ടാവും.

പൊറാടത്തു- കുറുവിന്റെ എല്ലാ സൃഷ്ടികളും വായിച്ചിട്ട്റ്റുണ്ട്, കോന്നിലംപാടം അടക്കം..നന്ദീ.

നട്ടസ് - തിരക്കിനിടയില്‍ വിട്ടു പ്പോയതാണ്, എഴൂത്തു സാധാരണ വ്യാഴം രാത്രി.


രഞിത്...താങ്ക്സ്സ്


മിക്കി - തീരു തീരും .ഡോണ്ട് വറി..


ഉമേസ്ഷ് , മത്താപ്പ്- നന്ദി..



Posted by സജി to നമ്മുടെ ബൂലോകം at January 26, 2010 8:58 AM

26. നിസ്സഹായന്‍ has left a new comment on your post "മതസൌഹാര്‍ദ്ദം ഒരു ചതിക്കുഴി !":

നമ്മൂടെ രാജ്യം മതബാഹുല്യം കൂടിയ ഇടമാണ്. അവിശ്വാസികള്‍, നിരീശ്വരവാദികള്‍, യുക്തിവാദികള്‍.......അങ്ങിനെ അവഗണനീയമായ ചെറുന്യൂനപക്ഷങ്ങളും. അര്‍ക്കും ആരെയും മാറ്റാനാവില്ല. പക്ഷെ മതേതരജനാധിപത്യം എന്ന സങ്കല്പം ഉയര്‍ത്തിപിടിക്കുന്നിടത്തോളം അധികാരം, വിദ്യാഭ്യാസം, നീതിന്യായം ഇവയിലൊന്നും മതങ്ങള്‍ കൈകടത്താതെ, അവയെ സംരക്ഷിക്കുവാന്‍ മതവിശ്വാസികള്‍ തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവയിലുള്ള കൈകടത്തലുകളും മുതലെടുപ്പുകളും(അനര്‍ഹമായ രീതിയില്‍ വിഭവങ്ങളും അധികാരവുംതട്ടിയെടുക്കുന്നതും മതനിരപേക്ഷത ഇരിക്കേണ്ടിടത്ത് മതചിഹ്നങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്ന അവസ്ഥ.) ഉണ്ടാക്കുന്ന അപകടങ്ങളും പ്രത്യാഘാതങ്ങളുമാണ്, പിന്നീട് മതസൌഹാര്‍ദ്ദമെന്ന വ്യാജസംരംഭം തട്ടിക്കൂട്ടാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. മതങ്ങള്‍ അവയുടെ പൊതു ഇടങ്ങളില്‍ കൈകടത്താതെ അവയുടെ വിശ്വാസപരവും സാംസ്ക്കാരികവുമായ കടമകള്‍ മാത്രം നിര്‍വ്വഹിച്ചിരുന്നുവെങ്കില്‍ മതങ്ങളുണ്ടെങ്കിലും ലോകം ജീവിക്കാന്‍ എത്ര സുന്ദരമായിരുന്നേനെ !



Posted by നിസ്സഹായന്‍ to chithrakaran:ചിത്രകാരന്‍ at January 26, 2010 9:22 AM

27. K.M.Venugopalan has left a new comment on your post "വീട്‌":

http://www.facebook.com/note.php?note_id=449760300178&comments=



Posted by K.M.Venugopalan to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 25, 2010 7:21 PM

28. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

കൊള്ളാം, നന്നായിരിക്കുന്നു കാല്‍വിന്‍. അല്പസ്വല്പം മന: ശാസ്ത്രമൊക്കെ അറിഞ്ഞിരിക്കണമെന്നുള്ള താത്പര്യം പുലര്‍ത്തുന്ന എന്നെപ്പോലുള്ളവര്‍ക്ക് പ്രയോജനപ്രദമായി താങ്കളുടെ ഈ ലേഖനം.അഭിനന്ദനങ്ങള്‍.



Posted by ശാശ്വത്‌ :: Saswath Tellicherry to Singularity at 25 January 2010 8:39 PM

29. jamal has left a new comment on your post "അധ്യാപനം":

ente oru suhrthth paranjapole nallath nayikkallkk patoolalla le

sorry for manglish



Posted by jamal to തറവാടി at January 26, 2010 7:34 AM

30. അപ്പു has left a new comment on your post "കാരുണ്യത്തിനു മെംബർഷിപ്പോ !!":

അനിൽശ്രീ,

ശരിയാണ്, ഇങ്ങനെയൊരു പോസ്റ്റ് ഇട്ട് കാര്യങ്ങൾ വിശദീകരിക്കേണ്ടിവന്നതു തന്നെ മോശമായിപ്പോയി. പക്ഷേ ഇതിനു തൊട്ടുമുമ്പ് കുറുമാൻ പബ്ലിഷ് ചെയ്ത “അനിവാര്യമായ ചില മാറ്റങ്ങൾ” എന്ന പോസ്റ്റിൽ പറഞ്ഞ ഒന്നുരണ്ടുകാര്യങ്ങളായ “മെംബർഷിപ്” എന്ന ആശയവും “ഫെബ്രുവരി 1, 2010 നു മുന്‍പായി ഇവിടെ കമന്റായി അഭിപ്രായം അറിയിക്കാത്ത നിലവിലുള്ള അംഗങ്ങളെ ഈ പുതിയ നീക്കങ്ങളോട് താത്പര്യമില്ലാത്തവര്‍ എന്നു കണക്കാക്കി - എല്ലാവിധ സ്നേഹബഹുമാനങ്ങളോടു കൂടി തന്നെ - അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.“ എന്ന വാചകവും ഇവിടെയുണ്ടായിരുന്ന ചില അംഗങ്ങൾക്കെങ്കിലും പ്രയാസമുണ്ടാക്കി എന്നു മനസ്സിലാ‍ക്കിയതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതേണ്ടിവന്നത്.

ഈ ബൂലോക കാരുണ്യം ബ്ലോഗിൽ വന്ന റിക്വസ്റ്റുകൾ ആർക്കൈവ്സിൽ നിന്ന് എടുത്ത് ഒന്നു പരിശോധിച്ചാൽ അറിയാം നമ്മൾ ആരും ഒരു സഹായവും ചെയ്യാഞ്ഞ ചില റിക്വസ്റ്റുകളും, അല്ലെങ്കിൽ വളരെ കുറച്ച് ആളുകൾ മാത്രം സഹകരിച്ച പണപ്പിരിവുകളും ഉണ്ടായിട്ടുണ്ട്. അതേ സമയം ഈ ബ്ലോഗിന്റെ സൈഡ് ബാറീൽ ഒന്നു നോക്കൂ. ഞാനുൾപ്പടെ 79 മെംബർ ആണ് ഈ ഗ്രൂ‍പ്പ് ബ്ലോഗിൽ ഉള്ളത്. ഓരോ പുതിയ പോസ്റ്റ് ഇതിൽ വരുമ്പോഴും ഈ 79 ആളുകൾക്കും ഓട്ടോമാറ്റിക് ആയി നോട്ടിഫിക്കേഷൻ പോകുന്നുണ്ട്, പുതിയ പോസ്റ്റ് പൂർണ്ണമായും. ഇതുപോലെതന്നെ കമന്റ്കളും നോട്ടിഫിക്കേഷനായി പോകുന്നുണ്ട്. പക്ഷേ എത്രപേർ പ്രതികരിക്കുന്നു? എത്രപേർ ഇനിഷ്യേറ്റീവുകൾ എടുക്കുന്നുണ്ട്? വളരെ കുറച്ചുപേർ മാത്രം. ആരെയും കുറ്റപ്പെടുത്തുകയല്ല, പ്രതികരിക്കാത്തതിന് ഓരോരുത്തർക്കും അവരവരുടേതായ കാരണങ്ങൾ ഉണ്ടാവാം, അസൌകര്യങ്ങൾ ഉണ്ടാവാം..

പക്ഷേ ഈ രീതിയിൽ ഇങ്ങനെ ഒരു ഗ്രൂപ്പ്ബ്ലോഗും ഗ്രൂപ്പ് മെയിലും എത്രനാൾ കൊണ്ടുനടക്കും? അല്ലെങ്കിൽ ഇങ്ങനെയുള്ള ഒരു ലിസ്റ്റ്കൊണ്ട് ഉള്ള പ്രയോജനമെന്താണ്? സാഹിത്യവും ലേഖനവും എഴുതാനുള്ള ഒരു ഗ്രൂപ്പ് ബ്ലോഗ് അല്ലല്ലോ ഇത്, ഇവിടെ പ്രവർത്തിയാണു കാര്യം.

അതുകൊണ്ടാണ് മേൽ‌പ്പറഞ്ഞ പോസ്റ്റിൽ ഫെബ്രുവരി 1, 2010 നു മുന്‍പായി ഇവിടെ കമന്റായി അഭിപ്രായം അറിയിക്കാത്ത നിലവിലുള്ള അംഗങ്ങളെ ഈ പുതിയ നീക്കങ്ങളോട് താത്പര്യമില്ലാത്തവര്‍ എന്നു കണക്കാക്കി - എല്ലാവിധ സ്നേഹബഹുമാനങ്ങളോടു കൂടി തന്നെ - അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും എന്ന് ഇതിന്റെ ചുമതലപ്പെട്ടവർ എഴുതിയതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതല്ലാതെ ആരോടുമുള്ള സ്നേഹബഹുമാനക്കുറവുകൊണ്ടല്ല.

വായിച്ച് അഭിപ്രായങ്ങൾ പറഞ്ഞ ക്യാപറ്റൻ ഹാഡൊക്, ഹൻലല്ലത്ത്, നാട്ടുകാരൻ, എഴുത്തുകാരിച്ചേച്ചി, അനിൽ മാഷ്, കിച്ചുച്ചേച്ചി, പ്രിയ, നിരക്ഷരൻ എന്നിവർക്കും നന്ദി.



Posted by അപ്പു to ബൂലോഗ കാരുണ്യം at January 26, 2010 7:00 AM

Reply via email to