1. ചാർ‌വാകൻ‌ has left a new comment on your post "221.നാണമില്ലാത്ത കഴുതകള്‍":

തിലകൻ പ്രശനം ആദ്യാവസാനം തൊഴിൽ പ്രശ്നമായി ചുരുക്കി കാണേണ്ടതല്ല.വൻ മൂലധനത്തിന്റേയും,സുഖസൌകര്യങ്ങളുടേയും,പ്രശസ്തിയുടെയും മേഖലയാണത്.ഇതിലൊന്നും താല്പര്യമില്ലന്ന് ചിലർ ചുമ്മാപറയും.ജീവിതത്തിന്റെ അവസാന നിമിഷത്തിലും ആസക്തിയൊട്ടും കുറയുകയുമില്ല.കഴിവുകൾ മാത്രമല്ല ഒരു കലാകാരനെ നിലനിർത്തുന്നത്.മറിച്ച് മെയ് വഴക്കം കൂടിയാണല്ലോ.തിലകനതില്ലാതെ പോയതിനു കാരണം അരനൂറ്റാണ്ടായുള്ള ശീലമാണു.തമിഴ്നാട്ടിലേ പോലെ രസികർ മൺറം വന്നപ്പോഴേ ഈ ദുരന്തം കാണണമായിരുന്നു.പൊതു വിഷയങ്ങൾ അവതരിപ്പിച്ചിരുന്ന,നാടകം-കഥാപ്രസംഗങ്ങൾ നാടുകടന്നു.സിനിമ വേറേയേതോ വേഷത്തിൽ_ ചുറ്റികറങ്ങുന്നു.അഴിക്കോടു പറഞ്ഞപോലെ'കാലാവധി കഴിഞ്ഞ പടു മരങ്ങൾ'മറ്റൊന്നിനും വളരാൻ ഇടം കൊടുക്കില്ലങ്ങിൽ "വെട്ടി"കളയുകതന്നെയാണു നല്ലത്.ആ മനസ്സ് പൊതുജനത്തിനില്ലന്നതാണു ദുരന്തം.



Posted by ചാർ‌വാകൻ‌ to കൂതറ അവലോകനം at February 27, 2010 8:33 PM

2. പ്രദീപ്‌ has left a new comment on your post "എനിക്കും അവനുമിടയിലെ മരണത്തിന്റെ ദൂരം":

വായിച്ചു. ശക്തമായ സുഹൃത്ത്ബന്ധം ............. ബഹുമാനം തോന്നുന്നു നിങ്ങളോട് .....



Posted by പ്രദീപ്‌ to വര്‍ക്കേഴ്സ് ഫോറം at February 27, 2010 9:26 PM

3. Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் has left a new comment on your post "പ്രഥമ ദര്‍ശന൦ വരികള്‍":

അങ്ങനെ ആദ്യമായി ഒരു കവിതയുടെ വരികളും ബ്ലോഗി



Posted by Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் to എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ at February 27, 2010 7:27 AM

4. Sapna Anu B.George has left a new comment on your post "മേഘങ്ങൾ":

നമ്മളെന്തെ നേരത്തെ കണ്ടില്ല പരിചയപ്പെട്ടില്ല,വായിച്ചില്ല, അതോ എന്റെ, ഓർമ്മപ്പിശകാന്നോ!



Posted by Sapna Anu B.George to The Mistress of Small Things at 27 February 2010 16:16

5. prasanth waiting 4 u has left a new comment on your post "എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം":

സുഹ്രത്തേ....
എം ഫ്. ഹുസ്സൈന്‍ ഒരു പ്രശസ്ഥനല്ലാ എങ്കില്‍ ഖത്തര്‍ അയാള്‍ക്ക് പൗരത്വം നല്‍കുമോ?. അദ്ദേഹത്തെ പ്രശസ്ഥനാക്കിയത് ഭാരതമാണ്. അദ്ദേഹത്തിനെ എതിര്‍ത്തവര്‍ തന്നെയാണ് അദ്ദേഹത്തിനെ ഒരുനാള്‍ പ്രകീര്‍ത്തിച്ചതും. അദ്ദേഹം തന്റെ കഴിവിനെ ഉപയോഗിക്കുമ്പോള്‍ അത് ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രദ്ദിക്കണമായിരുന്നു
ഹിന്ദുക്കള്‍ ദേവിമാര്‍ക്ക് നല്‍കുന്ന സ്ഥാനം അമ്മയുടേതാണ്.
അമ്മയുടെ നഗ്നചിത്രം വരച്ച് ഒരു വന്‍ പ്രശസ്ഥനാവാന്‍ ശ്രമിച്ചാല്‍ ആരാണ് പ്രതികരിക്കാത്തത്.
read more www.prasanthcs.wordpress.com



Posted by prasanth waiting 4 u to ജാഗ്രത at February 27, 2010 8:19 PM

6. ധനേഷ് has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

പതിവുപോലെ രസകരം... ;-)

"സാഴേ, എന്‍റെ പേരു ശശി, കൊറ്റാരത്തീന്ന് വരുവാ"
;-)



Posted by ധനേഷ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 9:22 PM

7. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "മോഹനേട്ടന്‍":

കഥയനുഭവം..



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to കുമാര സംഭവങ്ങള്‍ at February 27, 2010 10:01 PM

8. Noushad has left a new comment on your post "hav a bite!":

Wow..!! A piece of art



Posted by Noushad to fade in at 27 February 2010 19:59

9. prasanth waiting 4 u has left a new comment on your post "എം എഫ് ഹുസൈന്‍... കഷ്ടം! ! .. ഇത് വേണ്ടായിരുന്നു.":

സുഹ്രത്തേ....
എം ഫ്. ഹുസ്സൈന്‍ ഒരു പ്രശസ്ഥനല്ലാ എങ്കില്‍ ഖത്തര്‍ അയാള്‍ക്ക് പൗരത്വം നല്‍കുമോ?. അദ്ദേഹത്തെ പ്രശസ്ഥനാക്കിയത് ഭാരതമാണ്. അദ്ദേഹത്തിനെ എതിര്‍ത്തവര്‍ തന്നെയാണ് അദ്ദേഹത്തിനെ ഒരുനാള്‍ പ്രകീര്‍ത്തിച്ചതും. അദ്ദേഹം തന്റെ കഴിവിനെ ഉപയോഗിക്കുമ്പോള്‍ അത് ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രദ്ദിക്കണമായിരുന്നു
ഹിന്ദുക്കള്‍ ദേവിമാര്‍ക്ക് നല്‍കുന്ന സ്ഥാനം അമ്മയുടേതാണ്.
അമ്മയുടെ നഗ്നചിത്രം വരച്ച് ഒരു വന്‍ പ്രശസ്ഥനാവാന്‍ ശ്രമിച്ചാല്‍ ആരാണ് പ്രതികരിക്കാത്തത്.
koothara....very good
read more www.prasanthcs.wordpress.com



Posted by prasanth waiting 4 u to 'സ്വ'കാര്യങ്ങള്‍... at February 27, 2010 6:56 PM

10. satyavaan (സത്യവാന്‍ ) നിങ്ങളുടെ പോസ്റ്റ് "സക്കരിയ്യ വീണ്ടും, ആവിഷ്കാര സ്വാതന്ത്ര്യവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹുസൈന്‍ പോയതില്‍ ആര്‍ക്കു ചേതം..ഭാരത മണ്ണ് ശുദ്ധമായി എന്നെ ഞാന്‍ കരുതുന്നുള്ളൂ..ഹിന്ദു ദേവതകളെ നഗ്നരായി വരച്ചതിനാല്‍ ജീവാണു ഭീഷണി ഉള്ളതിനാലത്രെ ആ ശുംഭന്‍ പോകുന്നത്..അയാള്‍ പോയി തുലയട്ടെ...ഹിന്ദു ദേവതകളെ നഗ്നരായി വരച്ചതിനാല്‍ ജീവന് ഭീഷണിയെ ഉള്ളു...പ്രവാചകന്‍ നബിയെ തുണിയോടെ വരചിരുന്നെങ്കില്‍ ജീവന്‍ പോലും ബാകിയുണ്ടാകുമായിരുന്നില്ല...പി സി ജോര്‍ജ് പത്ര സമ്മേളനത്തില്‍ ചോദിച്ചപോലെ ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ വിശ്വസിക്കുന്ന ദേവതകളെ നഗ്നരാക്കി വരച്ച ഇയാള്‍ സ്വന്തം ഭാര്യയുടെയും പെണ്മക്കളുടെയും പടം നഗ്നരായി വരച്ചു വിറ്റാല്‍ ഇയാളെ ഞാന്‍ അന്ഗീകരിക്കാം



satyavaan (സത്യവാന്‍ ) , ചീന്തുകള്‍ ലേക്ക് 2010, ഫെബ്രുവരി 27 8:21 am ന് പോസ്റ്റ് ചെയ്തത്

11. CKLatheef നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബിയുടെ സവിശേഷതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ നന്ദന,

എന്താണ് താങ്കളെ അത്ഭുതപ്പെടുത്തിയത് എന്നറിയില്ല. യുക്തിവാദികള്‍ എന്ന് ഈ ബ്ലോഗിന് പേരുള്ളതുകൊണ്ട് ഈ ബ്ലോഗില്‍ ഇത്തരം വിഷയങ്ങള്‍ വരാന്‍ പാടില്ലെന്നാണോ. വിമര്‍ശനത്തിന് പിന്നാലെ കൂടുന്നതിനാല്‍ യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നു എന്നത് ഒരു സത്യമാണ്. എന്താണ് വാദം എന്ന് പലപ്പോഴും വ്യക്തമാക്കപ്പെടുന്നില്ല. ആകെ മുഹമ്മദ് നബി ചെയ്ത കാര്യം വിവാഹവും യുദ്ധവുമാണെന്ന ധാരണ സൃഷ്ടിക്കാനെ യുക്തിവാദി ലേഖനങ്ങള്‍ക്ക് കഴിയും. സത്യം അതല്ലല്ലോ. ലോകത്തെ 100 കോടിയോളം ജനങ്ങള്‍ നേതാവായി അദ്ദേഹത്തെ കാണാനുള്ള ചില കാരണങ്ങള് ഉണ്ടാവില്ലേ. അതിലേക്ക് വെളിച്ചം വീശാന്‍ ഉപകരിക്കാത്ത പ്രവാചക ചര്‍ചകള്‍ക്കെന്തു പ്രസക്തി.

ഇവിടെ യുക്തിവാദമല്ല പ്രസരിക്കുന്നത് എന്നത് ഈ കാലത്തിനിടയില്‍ എനിക്ക് വ്യക്തമായ സംഗതിയാണ്. ഏതെങ്കിലും സാധുക്കള്‍ ഇനിയും അങ്ങനെ തെറ്റിദ്ധരിക്കുന്നുവെങ്കില്‍ അവരോട് സഹതപിക്കാനെ കഴിയൂ. കാണാത്തതിനെ നിഷേധിക്കുന്ന അല്ലെങ്കില്‍ ബോധ്യപ്പെടാത്തതിനെ അടച്ചാക്ഷേപിക്കുന്ന ഒരു നിലപാടിനെ നാം തെറ്റായി യുക്തിവാദം എന്ന് വിളിക്കുകയാണ്. ഇക്കാര്യം ഞാനീ ബ്ലോഗിലെ ഏറ്റവും ആദ്യത്തെ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ഇത്തരം വിഷയങ്ങള്‍ ബ്ലോഗില്‍ സജീവമാക്കുന്നതും ചര്‍ചചെയ്യുന്നതും ആദ്യം യുക്തിവാദ ബ്ലോഗിലാണന്നതിനാല്‍ അവരെ വെച്ച് ചര്‍ച മുന്നോട്ട് നീങ്ങുന്നു എന്നുമാത്രം. അവരുടെ വാദകോലാഹലത്തില്‍ അകപ്പെട്ട് ഇസ്‌ലാമിനെ തെറ്റിദ്ധരിച്ചവരുടെ തെറ്റിദ്ധാരണ നീക്കാനുള്ള എളിയ ശ്രമമാണ് ഇവിടെ നടത്തപ്പെടുന്നത്. അത്മാവിനെയും ചില അഭൗതിക യാഥാര്‍ഥ്യങ്ങളും ഉണ്ട് എന്ന് കരുതുന്ന വിശ്വാസികളായ വായനക്കാരെയാണ് ഞാന്‍ മുന്നില്‍ കാണുന്നത്. അതോടൊപ്പം ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ദര്‍ശനം തികച്ചും യുക്തിക്ക് നിരക്കുന്നതാണെന്നാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഈ ബ്ലോഗിന്റെ അടിവശത്ത് ഒരു ഖുര്‍ആന്‍ സൂക്തം കണ്ടിട്ടില്ലേ. അതാണ് എന്നെപ്പോലുള്ളവരുടെ നയം. അതുകൊണ്ട് എത്രവലിയ വിമര്‍ശനമാണെങ്കിലും അതിനെ നേരിടാനുള്ള ചങ്കുറപ്പോടെയാണ് ഈ ബ്ലോഗ് നിലനില്‍ക്കുന്നത്. വിമര്‍ശനം കൂടിപ്പോയതുകൊണ്ടല്ല ഞാന്‍ കമന്റ് ഡിലീറ്റ് ചെയ്യാറുള്ളത് സഭ്യമല്ലാത്തതും മാന്യമല്ലാത്തതുമായ ഭാഷ ഉപയോഗിക്കുന്നത് കൊണ്ടാണ്. പ്രതികരിച്ചതിന് നന്ദി.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 27 9:21 pm ന് പോസ്റ്റ് ചെയ്തത്

12. jyo has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

പൂച്ച എങ്ങിനെ ചാടിയാലും നാലുകാലില്‍ നില്‍ക്കാറുള്ളതാണ്.ഈ പൂച്ചകുഞ്ഞിനെന്തു പറ്റി??പാവം



Posted by jyo to kaleidoscope at February 27, 2010 7:07 AM

13. Seema Menon has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

സപ്ന, കഥയുടെ രാജ്ഞിക്കു മരണമില്ല, നമ്മുടെഓർമകളിൽ എന്നും അവരുണ്ടാവും.

അടുത്ത കോളങൾക്കായി കാത്തിരിക്കുന്നു.



Posted by Seema Menon to നമ്മുടെ ബൂലോകം at February 27, 2010 9:25 PM

14. ജനശക്തി has left a new comment on your post "സംവരണ വിവാദവും വസ്തുതകളും":

സംവരണപ്രശ്നം വീണ്ടും സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നു. കേരളത്തില്‍ വിവിധ ഘട്ടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പല രൂപത്തിലും തരത്തിലും ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം വിവാദങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ത്തന്നെയാണ് ഇപ്പോഴത്തെ വിവാദങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ വിവാദങ്ങളില്‍ പൊതുവില്‍ കാണുന്ന പ്രവണത ഈ പ്രശ്നത്തെ വിവിധ ജാതി-മതങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തലത്തിലേക്ക് രൂപപ്പെടുത്താനുള്ള പരിശ്രമമാണ്. സ്വത്വരാഷ്ട്രീയത്തിന്റെയും മറ്റും പിന്‍പറ്റി ഈ വിവാദങ്ങളെ സൈദ്ധാന്തികമായ തലത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമങ്ങളും സജീവമായിരിക്കുന്നു. സംവരണപ്രശ്നത്തെ സംബന്ധിച്ച് വളരെ വ്യക്തമായ നിലപാട് സിപിഐ എമ്മിനുണ്ട്. അത് ഇന്ത്യന്‍ സമൂഹത്തിലെ പ്രശ്നങ്ങളെ വിശകലനംചെയ്ത് വര്‍ഗപരമായ കാഴ്ചപ്പാടോടെ നിര്‍മിക്കപ്പെട്ടതാണ്. ജാതി-മത വികാരങ്ങള്‍ ഇളക്കിവിട്ട് സാമൂഹ്യവ്യവസ്ഥയ്ക്കെതിരായി ഉയര്‍ന്നുവരുന്ന സമരങ്ങളെ ദുര്‍ബലപ്പെടുത്തി വ്യവസ്ഥ രക്ഷപ്പെടുത്താനുള്ള കാഴ്ചപ്പാടില്‍നിന്ന് വിരുദ്ധമാണ് ഈ സമീപനം. അതുകൊണ്ടുതന്നെ ഈ നയത്തിനെതിരായി സ്ഥാപിത താല്‍പ്പര്യക്കാര്‍ രംഗപ്രവേശം ചെയ്യുക സ്വാഭാവികമാണ്. ദളിത്-പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് എതിരാണ് സിപിഐ എം എന്നുള്ള പ്രചരണം ഇതിന്റെ ഭാഗമായി ചിലര്‍ നടത്തുന്നുണ്ട്. മറ്റു ചിലരുടേത് തങ്ങളുടെ നിലപാട് സിപിഐ എം അംഗീകരിച്ചു എന്ന പ്രചാരവേലയാണ്. ഇത്തരക്കാര്‍ സിപിഐ എം നിലപാട് മനസ്സിലാക്കാത്തവരോ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരോ ആണ്.



Posted by ജനശക്തി to ജാഗ്രത at February 27, 2010 8:21 PM

15. Raman has left a new comment on your post "പത്മരാജന്റെ തൂവാനത്തുമ്പികൾ- ഒന്ന്":

Now only Im into this blog. Very good attempt by vijay Ella commenum vaayichu.
Oru nalla cinemaye pattiyulla oru nalla charcha.



Posted by Raman to സ്മരണിക at 27 February 2010 13:10

16. പള്ളിക്കരയില്‍ has left a new comment on your post "മോഹനേട്ടന്‍":

വായനാസുഖമുള്ള ശൈലി.
‘ഞാൻ’ അവതരിപ്പിക്കുന്ന കഥയാകുമ്പോൾ ഇത്രയും‌ വൈകാരികത തുളുമ്പി നിൽക്കുന്ന അനുഭവകഥനം ഇത്രമേൽ നിസ്സംഗമാകാമോ..?



Posted by പള്ളിക്കരയില്‍ to കുമാര സംഭവങ്ങള്‍ at February 27, 2010 8:43 PM

17. doney “ഡോണി“ has left a new comment on your post "ആ കത്തുകള്‍ മരിക്കുന്നില്ല...":

ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ 17 വയസ്സുവരെ ആകാശവാണി ശ്രോതാവാരുന്നു ഞാന്‍...ഇപ്പോഴും ഈ മുംബൈയിലും ആ ഓര്‍മ്മകളും നഷ്ടബോധവും അനുഭവപ്പെടുന്നുണ്ടു...



Posted by doney “ഡോണി“ to ദൃഷ്ടിദോഷം at Saturday, February 27, 2010

18. chithrakaran:ചിത്രകാരന്‍ has left a new comment on your post "222.മാഡ് ഫനാറ്റിക് ഹുസൈന്‍":

നഗ്നത വരക്കാത്തവര്‍ ഭേദപ്പെട്ട ചിത്രകാരന്മാര്‍ക്കിടയില്‍ ആരുമുണ്ടാകില്ല. നഗ്നതയെ ഭയപ്പെടുന്ന സാംസ്ക്കാരിക അധമത്വം നിലവിലുള്ള സമൂഹങ്ങളില്‍ നഗ്നത കുറ്റമായേക്കാം. എങ്കിലും, രഹസ്യമായെങ്കിലും അവിടത്തെ ചിത്രകാരന്മാര്‍ നഗ്നത വരച്ചിരിക്കും.
കാരണം ലോകത്തൊരിടത്തും സമൂഹത്തിന്റെ ഡ്രസ്സ് കോഡ് അനുസരിച്ചുള്ള വേഷവിധാനത്തോടെയല്ല സ്ത്രീകള്‍ കുട്ടികളെ പ്രസവിക്കുന്നത്. കുട്ടികള്‍ പെറ്റുവീഴുന്നത് നഗ്നരായിത്തന്നെയാണല്ലോ.അതുപോലെ കലാകാരന്മാരുടെ മനസ്സില്‍ രൂപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നഗ്നമായിത്തന്നെയാണ്. രൂപങ്ങള്‍ക്ക് ചലനവും ഭാവവും ജീവിതവുമായി ബന്ധവും നല്‍കുന്നതിനായി നഗ്നശരീരത്തെക്കുറിച്ചുള്ള അറിവു മാത്രമല്ല, ശരീരത്തിനകത്ത് ഒളിച്ചിരിക്കുന്ന അസ്തികൂടത്തെക്കുറിച്ചും,അതിനെ ചുറ്റിവരിഞ്ഞിരിക്കുന്ന മസിലുകളുടെ സ്വഭാവത്തെക്കുറിച്ചുപോലും അറിഞ്ഞിരിക്കണം.
കലാകാരന്മാര്‍ ശാസ്ത്രീയമായി വിശകലനം നടത്തി പഠിക്കുന്ന നഗ്നതാ നിരീക്ഷണവും,ചുഴിഞ്ഞുനോട്ടവും
ആ വിധ കഴിവുകളില്ലാത്ത ജനം ലൈംഗീക അഭിനിവേശവും മാംസ ചിന്തയുമായി തിരിച്ചറിയുന്നിടത്താണ് കുഴപ്പം.

എം.എഫ്.ഹുസൈന്‍ ഭാരത മാതാവെന്ന ഇല്ലാ വ്യക്തിയെ തുണിയില്ലാതെ വരക്കുന്നതും,സീതയെ ഹനുമാന്റെ വാലില്‍ അഭയം പ്രാപിപ്പിക്കുന്നതും കാണുംബോള്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന ഹൈന്ദവ സദാചാരം നശിക്കേണ്ടതുതന്നെയാണ്.
സംരക്ഷിച്ചു നിര്‍ത്തേണ്ടതല്ല. എന്നാല്‍, വര്‍ഗ്ഗീയതയുടെ കാര്യത്തില്‍ ഇസ്ലാമിന്റെ കാടത്വത്തോടും,മനുഷ്യത്വരാഹിത്വത്തോടും മത്സരിക്കുന്ന ഹിന്ദുത്വത്തിന് മത്സരബോധത്താല്‍ അപമാനഭാരവും, തോല്‍വിയും അനുഭവപ്പെടുന്നതിനാലാണ് ഹുസൈനെതിരെ ആയിരത്തോളം കേസുകളുണ്ടായതും അദ്ദേഹത്തിന് ഇന്ത്യ വിട്ടു പോകേണ്ടി വന്നതും. മാതൃരാജ്യം കൈവിട്ട അദ്ദേഹത്തിന് ഇനി അതിലും ഭീകരമായ വര്‍ഗ്ഗീയ രാജ്യത്തിന്റെ അഭയത്തില്‍ കഴിഞ്ഞുകൂടേണ്ടതായിട്ടുള്ളതിനാല്‍ മെച്ചപ്പെട്ട ആവിഷ്ക്കാര സ്വാതന്ത്ര്യം നിലവിലുള്ള ഇന്ത്യയില്‍ നടത്തിയ രീതിയിലുള്ള സാംസ്ക്കാരിക പൊളിച്ചെഴുത്തുകള്‍ ഇനി നടത്താനാകില്ലെന്നത് സത്യമാണ്. അത് അയാളുടെ നഷ്ടമല്ല, അയാള്‍ക്ക് സ്വതന്ത്രമായി ആവിഷ്ക്കാര സ്വാതന്ത്ര്യം നടത്താനുള്ള സാഹചര്യം നല്‍കാതിരുന്ന ഇന്ത്യയുടെ സാംസ്ക്കാരികമായ ഇസ്ലാമിക നിലവാരത്തിലേക്കുള്ള പതനമാണ്. അതോര്‍ത്ത് ലജ്ജിക്കുക... അല്ലാത്തപക്ഷം, താമസം വിനാ നമ്മുടെ രാജ്യവും ഇസ്ലാമിക രാജ്യങ്ങളെക്കാള്‍ സാംസ്ക്കാരികമായി അധപ്പതിക്കും.

ഹൈന്ദവ സദാചാരം ഇസ്ലാമുമായി മത്സരിക്കുംബോള്‍
ഇശ്ലാമിനേക്കാള്‍ ജീര്‍ണ്ണ സംസ്ക്കാരമാകുന്നു എന്ന സത്യമാണ് മനസ്സിലാക്കേണ്ടത്. കുറഞ്ഞപക്ഷം,കൃസ്ത്യാനിറ്റിയോടെങ്കിലും മത്സരിക്കാന്‍ ഹൈന്ദവ വര്‍ഗ്ഗീയത മനസ്സുവച്ചാല്‍ ഇന്ത്യന്‍ സമൂഹം പുരോഗതി പ്രാപിച്ചേക്കും.



Posted by chithrakaran:ചിത്രകാരന്‍ to കൂതറ അവലോകനം at February 27, 2010 8:52 PM

19. ചെലക്കാണ്ട് പോടാ has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

"വാടാ, കാപ്പിയൊണ്ട്"
"ഹോ, എനിക്കൊന്നും വേണ്ടാ"
"എടാ നിന്‍റെ ക്ലാസിലെ ശാലിനി അവിടൊണ്ട്"
"ആണോ, എന്നാ ഞാനും വരുന്നു"

അതിഷ്ടായി ബഹുതിഷ്ടായി



Posted by ചെലക്കാണ്ട് പോടാ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 9:23 PM

20. പട്ടേപ്പാടം റാംജി has left a new comment on your post "അച്ഛന്‍ മരിച്ചു":

എല്ലാവര്ക്കും എന്റെ നന്ദി.

പാമരന്‍,
ഏറെ നന്ദിയുണ്ട്.
ഇത്തരം കാണിച്ചു തരലുകളാണ്
മുന്നോട്ടുള്ള യാത്രക്ക് ഗുണം എന്ന് ഞാന്‍
കരുതുന്നു.
മേലിലും ഇത്തരം അഭിപ്രായങ്ങള്‍
പ്രതിഇക്ഷിക്കുന്നു.



Posted by പട്ടേപ്പാടം റാംജി to ഋതു - കഥയുടെ വസന്തം at February 27, 2010 8:18 PM

Reply via email to