1. ത്രിശ്ശൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "കിടുവയെപ്പിടിയ്ക്കുന്ന കടുവകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നൈജീരിയന്‍ തട്ടിപ്പുകാരെക്കുറിച്ചും അവരെപ്പിടിയ്ക്കാന്‍ വലവിരിച്ചിരിയ്ക്കുന്ന കടുവകളെക്കുറിച്ചും.
ത്രിശ്ശൂക്കാരന്‍ , ത്രിശ്ശൂക്കാരന്‍ ലേക്ക് 2010, മാര്‍ച്ച് 19 7:23 am ന് പോസ്റ്റ് ചെയ്തത്
2. മഴ has left a new comment on your post "അമ്മ":
:)............:).......അമ്മേ!!!
Posted by മഴ to ! Murivukal മുറിവുകള്‍ ! at 08:09
3. ശ്രീ നിങ്ങളുടെ പോസ്റ്റ് "( തനി ) നിറം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
"ഒരു പെണ്ണ് അവള്‍ കവി ആയാലും, ചിത്രകാരിയായാലും, നര്‍ത്തകി ആയാലും കല്യാണം കഴിഞ്ഞാല്‍ ആദ്യം ഒരു 'നല്ല ഭാര്യ' ആവണം."
ഇതിനോട് നൂറു ശതമാനം യോജിയ്ക്കുന്നു ചേച്ചീ... എങ്കിലും പരസ്പര ബഹുമാനത്തോടെ, സ്നേഹത്തോടെ, കുറച്ചൊക്കെ വിട്ടു വീഴ്ചകളോടെ മറ്റേയാളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ച് പെരുമാറുമ്പോഴാണല്ലോ ഒരു കുടുംബം മാതൃകാ കുടുംബം ആകുന്നത്.
ചെറുതെങ്കിലും ഒരു സന്ദേശം നല്‍കുന്ന കഥ.
ശ്രീ , വെറുതെത്തോന്നിയത് ലേക്ക് 2010, മാര്‍ച്ച് 18 5:45 pm ന് പോസ്റ്റ് ചെയ്തത്
4. Manoraj നിങ്ങളുടെ പോസ്റ്റ് "( തനി ) നിറം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ജ്യോതി,
പറഞ്ഞതിൽ പകുതി യോജിക്കുന്നു.. മറ്റൊന്നുമല്ല.. ഒരു പെണ്ണു കല്യാണം കഴിഞ്ഞാൽ കലാകാരിയായി തുടരില്ല.. എന്നത് ശരിയല്ലാത്ത ഒരു ധാരണയല്ലേ?. അവൾ നല്ല ഭാര്യ ആവണം, അതിൽ തർക്കമില്ല.. പക്ഷെ, മറിച്ച് ഒരു പുരുഷൻ അവനും പഴയ രീതിയിൽ അവനിലെ കലാകാരനെ നിലനിർത്തണമെങ്കിൽ നല്ല ഭർത്താവ് ആവേണ്ടതുണ്ട്.. പിന്നെ സ്ത്രീയിലെ കലാകാരി വിവാഹത്തോടെ അസ്തമിക്കും എന്ന് തറപ്പിച്ച് പറയുമ്പോൾ ജ്യോതിയും ഒരു വിവാഹിതയാണെന്ന സത്യം എന്തേ മറന്നതാണോ..? അതോ മനപ്പൂർവ്വ്വം വിട്ടുകളഞ്ഞതാണോ? തർക്കം അല്ല കേട്ടോ.. എഴുത്ത് നന്നായിട്ടുണ്ട്.. കൂടൂതൽ നന്നാക്കാൻ കഴിയും .. തുടരുക..
Manoraj , വെറുതെത്തോന്നിയത് ലേക്ക് 2010, മാര്‍ച്ച് 18 7:42 pm ന് പോസ്റ്റ് ചെയ്തത്
5. Rijo Pedikkattu has left a new comment on your post "ആലിങ്കില്‍ കോലങ്കം...":
Hai awaiting for new once. what happend. it was tooo late
Posted by Rijo Pedikkattu to കൊച്ചുത്രേസ്യയുടെ ലോകം.. at March 19, 2010 6:22 AM
6. ശ്രീ has left a new comment on your post "പിറന്നാളിന്റെ മധുരം...":
നന്ദേട്ടാ...
ഇഷ്ടമായി ഈ പോസ്റ്റ്. എന്റെയും കുട്ടിക്കാലത്തെ പിറന്നാള്‍ ഓര്‍മ്മകള്‍ക്ക് ഇതില്‍ നിന്നും കാര്യമായ വ്യത്യാസമില്ല. (പിറന്നാളിന്റെ ദിവസമായതു കൊണ്ട് അന്ന് എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാല്‍ അടിയ്ക്ക് പകരം ഒരു വാണിങ്ങില്‍ ഒതുങ്ങും എന്നതൊഴിച്ചാല്‍ അന്നത്തെ ദിവസം പ്രത്യേക പരിഗണനകളൊന്നും കിട്ടാറില്ല)
പിന്നെ, പിറന്നാളിനും ഓണത്തിനും മാത്രമാണ് പുത്തന്‍ ഉടുപ്പ് കിട്ടിയിരുന്നത് എന്നതും മറക്കാനാകില്ല. :)
നന്ദപര്‍വ്വത്തിന് വാര്‍ഷികാശംസകള്‍ നേരുന്നു... തുടരട്ടെ, ഈ ജൈത്രയാത്ര!
Posted by ശ്രീ to നന്ദപര്‍വ്വം at March 19, 2010 8:02 AM
7. M N PRASANNA KUMAR has left a new comment on your post "കലണ്ടര്‍ ഓര്‍മ്മിപ്പിക്കുന്നത്....":
nissangathayude nerukayil tharachoranikkazhuthil thiyathikkottangalude puthiya thaalukal thoongi.
karuppinteyum chuvappinteyum akkakkoottangal.
varshaththinte paachil purame
karuppinte kallikalil chuvappu kayyettam nadathikkonteyirunnu.
sheshichathilereyum durantha smaranakalude pulliyum.
pulli veezhaatha kallikalil
puthiya durantha kurippukal pathiyaathirunnenkil.
Posted by M N PRASANNA KUMAR to നീലാംബരി at March 18, 2010 6:53 PM
8. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "പ്രവാചകപത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
>>>>>> ea jabbar പറഞ്ഞു...
പ്രവാചകപത്നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കള്‍. അതുകൊണ്ട് അവരെ ആരും കല്യാണം കഴിക്കാന്‍ പാടില്ല. അപ്പോള്‍ പ്രവാചകന്‍ സത്യവിശ്വാസിനികളുടെ പിതാവും ആകേണ്ടതല്ലേ? പിതാവ് മക്കളെ കല്യാണം കഴിക്കാമോ<<<<<<
“”ഇന്ത്യയുടെ രാഷ്ട്രപിതാവാണ് ഗാന്ധി. അപ്പോൾ മാതാവ് ആരാണ്? മാതാവ് ഇല്ലേ? ഉണ്ടെങ്കിൽ ജീവിച്ചിരിപ്പുണ്ടോ? മാതാവ് ഇല്ലെങ്കിൽ എങ്ങനെ ഒരാൾ പിതാവാകും? അങ്ങനെ നോക്കുമ്പോൾ ഗാന്ധി രാഷ്ട്രപിതാവാണ് എന്നു പറയുന്നതിൽ എന്തർഥമാണുള്ളത്?”“
ഇത്തരത്തിലുള്ള കുതർക്കങ്ങൾ ജബ്ബാറിൽ നിന്ന് ആളുകൾ പ്രതീക്ഷിക്കുന്നുണ്ടാവില്ല.
പള്ളിക്കുളം.. , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 18 11:40 pm ന് പോസ്റ്റ് ചെയ്തത്
9. ശ്രീ has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":
നല്ല പോസ്റ്റ്... നന്നായി എഴുതി.
Posted by ശ്രീ to എന്റെ കഥകള്‍ at March 18, 2010 7:44 PM
10. jayanEvoor has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":
കണ്ണനുണ്ണി...
അതെ!
കൊടകര പുരാണം കയ്യില്‍ ഇല്ലാത്ത ഏതേലും പെണ്‍കുട്ടി ഇനിയും മുന്നിലെത്തും എന്നാണെന്റെ പ്രത്യാശ.
പ്രത്യാശയാണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്!
കൊട്ടോട്ടിക്കാരൻ,
കല്ലു വച്ച നുണയായാലും
മുള്ളു വച്ച നുണയായാലും
അവകാശം എനിക്കു തന്നെ!
നിങ്ങൾ തർക്കിക്കണ്ട.
നട്ടപ്പിരാന്തൻ,
വളരെ സന്തോഷം, ഈ സന്ദർശനത്തിന്!
(അക്ഷരത്തെറ്റുകൾ ഉള്ള പോസ്റ്റുകളും ഞാൻ എഴുതിയിട്ടുണ്ട്. പരമ രഹസ്യമാ... ആരോടും പറയണ്ട!)
വായാടി,
ഈ വായാടിത്തത്തമ്മ എന്നെ വീഴ്ത്തി!
ഐ ആം ഫ്ലോർഡ്...!
മനോരാജ്,
സത്യം ഞാൻ പറയട്ടെ...?
ഞാൻ പറയും!
കുഞ്ഞുണ്ണി,
നന്ദി അനിയാ!
ഗീത,
വെറുതെ കൊതിപ്പിക്കല്ലേ ചേച്ചീ!
അതിനുള്ള സുനാപ്പി ഗൂഗിളമ്മച്ചിക്കില്ല!
ഒരു ലക്ഷത്തിൽ തീരും എന്നാ തോന്നുന്നെ!
Posted by jayanEvoor to എന്റെ കഥകള്‍ at March 18, 2010 5:53 PM
11. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകപത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പ്രിയ മനോജ്,
ഒരു കാര്യം താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു കാര്യം ന്യായീകരിക്കാന്‍ (അതുമൊരു തുറന്ന ചര്‍ചയില്‍. പലപ്പോഴും അത് സാധിക്കാതെ പോകുന്നത് വിഷയത്തില്‍ നിന്ന് തെറ്റിക്കാന്‍ അത്തരം ആരോപണമുന്നയിക്കുന്നവര്‍ തന്നെ മനഃപൂര്‍വം ശ്രമിക്കുന്നത് കൊണ്ടാണ്.) നില്‍ക്കുന്നത് അതില്‍ ന്യായീകരിക്കത്തക്കതായി ഉള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ അത്തരമൊരു ശ്രമത്തിന് പോലും ആരും ധൈര്യപ്പെടുമായിരുന്നില്ല. കൂടുതല്‍ വ്യക്തമാകണമെങ്കില്‍ ക്രൈസ്തവ സുഹൃത്തുകളുടെ ബ്ലോഗില്‍ ത്രിത്വത്തെക്കുറിച്ച ചര്‍ച വീക്ഷിച്ചാല്‍ മതി. പിന്നെ ഏറെ ചര്‍ചകള്‍ വരുന്നത് വിഷയത്തില്‍ നിന്നും തെന്നി മറ്റുപലവിഷയത്തിലേക്കും പോകുന്നതുകൊണ്ടാണ്. കഴിഞ്ഞ പോസ്റ്റില്‍ ശ്രദ്ധിച്ചാലറിയാം. അതില്‍ വിഷയവുമായി എത്ര അന്വേഷണങ്ങള്‍ വന്നു എന്ന്.
മതപൂരോഹിത വര്‍ഗം എന്ന ഒരു വിഭാഗമേ ഇസ്‌ലാമിലില്ല.എങ്കിലും അംഗീകരിക്കില്ലെങ്കിലും ചിലര്‍ ആ സീറ്റിലുണ്ട്.
അവര്‍ ചര്‍ചക്ക് നില്‍ക്കുകയുമില്ല. ബ്ലോഗിലാണെങ്കിലും. ഒരു ക്രൈസ്തവ പുരോഹിതന്റെ ബ്ലോഗ് കണ്ടു. അതില്‍ കമന്റ് ബോക്‌സ് പൂര്‍ണമായും അടിച്ചിട്ടിരിക്കുന്നു. മോഡറേഷന്‍ പോലുമല്ല.
ലോകം ഇതിനേക്കാള്‍ നന്നാകണമെങ്കില്‍ മതമില്ലാത്തവര്‍ ഒരു കാര്യം ചെയ്താല്‍ മതി. വേദഗ്രന്ഥത്തില്‍ നിന്ന് സന്ദര്‍ഭം പരിഗണിക്കാതെ മുറിച്ചെടുത്ത് മറ്റുള്ളവരെ പരസ്പരം കാണിച്ച്, 'ഇത് കണ്ടിട്ട് എന്തുകൊണ്ട് നിങ്ങളുടെ മതവികാരം ഇളകുന്നില്ല' എന്ന പോലുള്ള അന്തം കെട്ട ചര്‍ചയില്‍ നിന്ന് വിട്ടുനിന്നാല്‍ മതി. മതവികാരത്തിന്റെ മൊത്തം വിപണനം എന്തിനാണ് യുക്തിവാദികള്‍ ഏറ്റെടുക്കുന്നത്. ഒന്നുകില്‍ അവര്‍ ചെയ്യുന്നത് വളരെ മോശമായ രൂപത്തില്‍ വ്യക്തിയെ ടാര്‍ജറ്റ് ചെയ്ത് ആക്ഷേപം ചൊരിയുക. അതിനെക്കുറിച്ച സൂചിപ്പിക്കുമ്പോള്‍. മതഗ്രന്ഥങ്ങളില്‍ കാണുന്ന മാന്യമായ പരാമര്‍ശം പോലും മതവികാരം ഇളക്കുന്നു എന്ന് പറഞ്ഞ് മറ്റുള്ള മതസ്ഥരെ ഇളക്കിവിടാന്‍ ശ്രമിക്കുക. ഇതാണ് മതനിഷേധികളുടെ യുക്തിയെങ്കില്‍ ഒരു ഇസ്‌ലാം മത വിശ്വാസി ആഗ്രഹിക്കുന്നത്. മതങ്ങളെ മാന്യമായി വിമര്‍ശിക്കുയും, ചോദ്യം ചെയ്യുകയും, വിലയിരുത്തുകയും, നിരൂപണം നടത്തുകയും ചെയ്യണമെന്നും അതേ സമയം മറ്റുള്ളവര്‍ ആദരിക്കുന്നതിനെ ആക്ഷേപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ്. ഇതില്‍ ഏതാണ് മനുഷ്യന്റെ ശുദ്ധപ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് അല്‍പം ബുദ്ധിയുള്ള മനുഷ്യന് പറഞ്ഞുകൊടുക്കേണ്ടതില്ല.
CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 19 8:13 am ന് പോസ്റ്റ് ചെയ്തത്
12. കുമാരന്‍ | kumaran has left a new comment on your post "ബിബിസിയില്‍ കേരളം":
ഇതു അഴീക്കോട് കണ്ടിരിക്കില്ല.
Posted by കുമാരന്‍ | kumaran to കരിങ്കല്ല് at March 19, 2010 3:10 AM
13. റീനി has left a new comment on your post "എഴുത്തിന്റെ വഴികള്‍":
എന്റെ പുതിയ പോസ്റ്റ്. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച ചെറുകഥ "എഴുത്തിന്റെ വഴികള്‍".
'അടുക്കളവാതിലിലൂടെ ഇഴഞ്ഞ് അകത്തേക്കുവന്ന അരുതാത്തൊരു ഇഷ്ടം അവള്‍ക്കും തോന്നിയിരുന്നു. ആ ഇഷ്ടം പച്ചക്കറികള്‍ക്കിടയില്‍ പച്ചയായി കിടന്നിരുന്നു. കറിക്കത്തികൊണ്ട് നുറുക്കിമാറ്റാതെ, ചപ്പുകൂനയിലേക്ക് എറിഞ്ഞുകളയാതെ സൂക്ഷിച്ചിരുന്നു.'
അരുതാത്ത ഇഷ്ടം ജീവിതസഹജമായ, ശിക്ഷയര്‍ഹിക്കാത്ത അപരാധമാണ്. സ്നേഹം മനുഷ്യസഹജമാണ്. ജീവവായുപോലെ നമ്മിലലിഞ്ഞ്, ഒഴിവാക്കാനാവാത്തവിധം.
Posted by റീനി to പനയോലകള്‍ at March 18, 2010 10:10 PM
14. Manoj മനോജ് നിങ്ങളുടെ പോസ്റ്റ് "പ്രവാചകപത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഏത് മതത്തിലും ഒരു കാര്യം ന്യായീകരിക്കുവാന്‍ ഇത്രയും ഏറെ ചര്‍ച്ചകള്‍ വരുന്നത് എന്ത് കൊണ്ടാണ് എന്ന് ചിന്തിച്ചാല്‍ തന്നെ മത പുരോഹിതരുടെ മനസ്സിലിരുപ്പ് പിടികിട്ടുവാന്‍ “വിശ്വാസികള്‍ക്ക്” കഴിഞ്ഞിരുന്നുവെങ്കില്‍ എന്നേ ലോകം നന്നാകുമായിരുന്നു!
Manoj മനോജ് , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 19 6:15 am ന് പോസ്റ്റ് ചെയ്തത്
15. യരലവ~yaraLava has left a new comment on your post "മാടായിപ്പാറ ഡയറീസ്":
സ്രാലേ; ബൈകില്‍ നിന്നും പൊഹയാണോ വരുന്നത്; അതോ ആസിഡോ..? ഇമ്മാതിരി എത്ര ആസിഡ് കണ്ടിനി നാങ്ങ.
പോകുന്നവഴിയേ പുല്ലുണങ്ങുന്നു; ഇനി സെകന്‍ഷോ കഴിഞ്ഞുവരുന്നവന് തീയിട്ടോളും.
Posted by യരലവ~yaraLava to ചിത്രപ്പെട്ടി at March 19, 2010 7:16 AM
16. Anonymous has left a new comment on your post "Appology For Hindu Untouchability":
Хорошая статья. Действительно было интересно почитать. Не часто такое и встречается та.Наверное стоит подписаться на ваше RSS
Posted by Anonymous to MKERALA at March 18, 2010 6:17 PM
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
