1. കാപ്പിലാന്‍ has left a new comment on your post "ചെമ്മനം ചാക്കോ Vs ജി .സുധാകരന്‍":
പുത്രന്‍ വിദേശത്ത് കോടി മുടക്കേണ്ട
വിദ്യാലയത്തില്‍ പടിക്കുന്നതതെങ്ങനെ ?
കട്ടയും കല്ലുമടിച്ചു തന്‍ വീടൊരു
കൊട്ടാരമാക്കി പണിയുന്നതെങ്ങനെ ?
കാത്തിരുന്നോരോന്ന് കണ്ടു പിടിക്കുന്ന
മാദ്ധ്യമങ്ങള്‍ക്കെത്ര കണ്ണുകള്‍ കാതുകള്‍
വല്ലാത്തൊരു എംബെഡഡ ജേര്‍ണലിസത്തിന് നല്ല നമസ്കാരം
Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Thursday, April 08, 2010
2. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മാവോയിസത്തിന്റെ ദുരന്തങ്ങൾ":
"ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം'' എന്ന് പീക്കിങ് റേഡിയോ വിശേഷിപ്പിച്ച നക്സല്‍ബാരി കലാപത്തെത്തുടര്‍ന്ന് രൂപംകൊണ്ട സിപിഐ (എം എല്‍) പ്രസ്ഥാനം ഇന്ത്യന്‍ വിപ്ളവത്തിന്റെ മൂര്‍ത്ത കടമകളില്‍നിന്നെല്ലാം അകന്ന് വിവിധ ഗ്രൂപ്പുകളായി ശിഥിലീകരിക്കപ്പെട്ടിരിക്കയാണ്. മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് അര്‍ഥകല്‍പ്പനകളില്‍നിന്നു വേറിട്ട മാവോയിസംപോലുള്ള വഴിതെറ്റിയ സൈദ്ധാന്തികാവിഷ്‌ക്കാരങ്ങളിലൂടെ സംഘടിത തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങള്‍ക്കെതിരെ വലതുപക്ഷ രാഷ്‌ട്രീയക്കാരുടെ അഭീഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്ന കൊലയാളിസംഘങ്ങളായി വലിയൊരു വിഭാഗം നക്സലൈറ്റുകള്‍ അധഃപതിച്ചിരിക്കുന്നു. ലാല്‍ഗഢിലെ സമകാലീന സംഭവങ്ങള്‍ മാവോയിസം അതിവേഗം മമതായിസമായി പരിണമിച്ച് സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടുന്ന നഗ്നമായ ഭരണവര്‍ഗ സേവയായി മാറിയിരിക്കുന്നുവെന്നാണ് തെളിയിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരായ "ജനകീയയുദ്ധം'' ബംഗാളിലെ സിപിഐ എം ഭരണം അവസാനിപ്പിക്കാനുള്ള തൃണമൂല്‍-കോണ്‍ഗ്രസ് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള വിടുവേലയായിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് സിപിഐ (മാവോയിസ്റ്റ്) നേതാവ് കിഷന്‍ജിയുടെ പ്രസ്താവന തന്നെ വ്യക്തമാക്കുന്നത്.
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 9, 2010 6:06 AM
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
