1. കെ.പി.സുകുമാരന്‍ has left a new comment on your post "വാർത്ത - ബാലപീഢനം കേരളമോഡൽ...":

ഞാനും ഇതേക്കുറിച്ച് ആലോചിക്കുകയായിരുന്നു. സമാനമായ വാര്‍ത്തകള്‍ ഇയ്യിടെയായി പത്രങ്ങളില്‍ വേറെയും വായിക്കുകയുണ്ടായി. ഇക്കാലത്ത് വീടുകളില്‍ പണി എടുക്കാന്‍ ആളെ കിട്ടുക എന്നത് തന്നെ അപൂര്‍വ്വമാണ്. കിട്ടിയവരൊക്കെ ഇങ്ങനെ പീഠിപ്പിക്കുന്നതായും കാണുന്നു. ഒറ്റപ്പെട്ട സംഭവങ്ങളാകാം.



Posted by കെ.പി.സുകുമാരന്‍ to Sandstorm - മണൽക്കാറ്റ്‌ at May 06, 2010 6:37 PM

2. പള്ളിക്കരയില്‍ has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

വളരെ നന്നായിരിക്കുന്നു ഈ പരിചയപ്പെടുത്തൽ.
ഔചിത്യപൂർണ്ണമായ അന്യേഷണങ്ങളും പ്രസക്തമായ ഉത്തരങ്ങളും.
സ്ത്രീയുടേയും പുരുഷന്റേയും ലോകത്തെ വേലികെട്ടി വേർതിരിക്കാനുള്ള പ്രവണതകളെപറ്റിയുള്ള നിർമ്മലയുടെ പ്രതികരണം പ്രത്യേകം ശ്രദ്ധേയമാണ്, സമൂഹത്തിനു പൊതുവിൽ ആരോഗ്യകരമാണ്.
നിർമ്മലയുടെ ഒരു രചനയും ഞാൻ വായിച്ചിട്ടില്ല. തേടിപ്പിടിച്ച് വായിക്കേണ്ടതാണെന്ന് ഡോണയുടെ പോസ്റ്റ് വായിച്ചപ്പോൾ തോന്നുന്നു. ഈ പോസ്റ്റിനു എന്റെ നന്ദി അറിയിക്കട്ടെ.
സ്നേഹപൂർവ്വം
ഉസ്മാൻ (പള്ളിക്കരയിൽ)
http://ozhiv.blogspot.com/



Posted by പള്ളിക്കരയില്‍ to ഋതുഭേദങ്ങള്‍ at 10:10 AM

3. ഉറുമ്പ്‌ /ANT has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

നന്ദി ഈ പരിചയപ്പെടുത്തലിന്.

"എന്തിനാണ്‌ സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ ലോകങ്ങൾ സൃഷ്ടിക്കുന്നത്‌. ലോകം പുരുഷൻ അടക്കി വാഴുന്നു അതിൽ കുറച്ചു സ്ഥലം അബലകൾക്കും എന്നാണൊ? അത്‌ ആത്മവിശ്വാസമില്ലാത്തതു കൊണ്ടു തോന്നുന്നതാണ്‌. അങ്ങനെയൊരു സൗജന്യം വേണ്ട എന്നാണെന്റെ പക്ഷം. എന്റെ ലോകത്ത്‌ പുരുഷന്മാർശത്രുക്കളല്ല. മറിച്ച്‌ ജീവിതത്തിന്റെ ഭാഗമാണ്‌. പുരുഷന്മാരും സ്ത്രീകളും മൃഗങ്ങളും പൂക്കളും എല്ലാം ഉള്ളലോകത്തിന്റെ നടുക്കിരിക്കാനാണ്‌ എനിക്കിഷ്ടം. ലോകത്തിലെ ഒരു മനുഷ്യനായി."

ഈ വരികൾക്ക്, ഈ ആത്മവിശ്വാസത്തിന് കഥാകാരിക്ക് എന്റെ സലാം. തന്റെ കഴിവുകളും ദൌർബല്യങ്ങളും മനസ്സിലാക്കാനായാൽ എന്തിനു സവരണം?



Posted by ഉറുമ്പ്‌ /ANT to ഋതുഭേദങ്ങള്‍ at 10:52 AM

4. ലേഖാവിജയ് has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

പരിചയപ്പെടുത്തലിനു നന്ദി ഡോണ.ഞാനിതുവരെ വായിച്ചിട്ടില്ല.
അവര്‍ക്ക് ബ്ലോഗ് ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക് കൂടി കൊടുക്കൂ.



Posted by ലേഖാവിജയ് to ഋതുഭേദങ്ങള്‍ at 11:36 AM

5. S Varghese has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

grrrrrrrrr



Posted by S Varghese to ഋതുഭേദങ്ങള്‍ at 10:47 AM

6. Jijo has left a new comment on your post "മനോരമയുടെ നവ അടവുനയം":

മനോരമ റിപ്പോർട്ട് വായിക്കുമ്പോൾ തോന്നിയ ചില ചോദ്യങ്ങൾ. മനോജ് മനോഹരമായി വിശദീകരിച്ചിരിക്കുന്നു. 60000 കോടി രൂപയുടെ 2ജി ഇടപാടിനെ കുറിച്ചോ, ആ കള്ളനെ ചുമക്കുന്ന കോൺഗ്രസ്സിനെ കുറിച്ചോ ഒന്നും എഴുതിക്കണ്ടില്ല. ഇനി എന്തെങ്കിലും എഴുതിയാൽ തന്നെ രാജയെ രാജി വയ്പ്പിക്കാത്തത് നയപരമായ നല്ല തീരുമാനമായേ എഴുതൂ. ക്രിക്കറ്റ് വിവാദത്തിൽ പവാറിന്റെ മുന്നിൽ തോറ്റു കൊടുക്കുന്നത് പോലെ. അധികാരം നിലനിർത്താൻ വേണ്ടി ജനങ്ങൾക്ക് 60000 കോടി നഷ്ടപ്പെട്ടാലെന്താ?

നിഷ്പക്ഷക്കാരെ തടഞ്ഞ് നടക്കാൻ വയ്യെന്നായിട്ടുണ്ട്. പിണറായിയെ കരിതേയ്ക്കുമ്പോൾ അത് പത്രധർമ്മം, മനോരമ സ്വതന്ത്ര പത്രം. എന്തേ മറ്റ് പാർട്ടിക്കാരെ പറ്റി എഴുതുന്നില്ല എന്ന് ചോദിച്ചാൽ അപ്പോൾ മറുപടി “അത് പിന്നെ മനോരമ കോൺഗ്രസ്സ് അനുഭാവമുള്ള പത്രമാണെന്ന് ആർക്കാ അറിയാത്തത്?” എന്ന് ഒരു നിഷ്കളങ്ക ചോദ്യം. “നിങ്ങടെ കുറ്റം പറയുമ്പോൾ മറ്റവന്റെ കുറ്റം അന്വേഷിക്കുന്നത് നിങ്ങൾ കുറ്റം ചെയ്തത് കൊണ്ടല്ലേ?” എന്ന ഒരു ഘടാഘണ്ടൻ ലോജിക്കൽ ഡയലോഗും അടിച്ചാൽ പൂർണ്ണമായി.

ഈ ബയസ് ഇച്ചിരെ കുറച്ചില്ലെങ്കിൽ എന്നേ പോലുള്ള അരാക്ഷ്ട്രീയ വാദികളൊക്കെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന് പറയേണ്ടി വരും.



Posted by Jijo to P M MANOJ | പി എം മനോജ് at May 6, 2010 8:27 PM

7. കാക്കര - kaakkara has left a new comment on your post "വാർത്ത - ബാലപീഢനം കേരളമോഡൽ...":

ഇതാണോ കേരളമോഡൽ ബാലപീഢനം?

മുൻജഡ്ജി മകന്റെ വീട്ടിൽ പണി ചെയ്യുന്ന കുട്ടിയെ കണ്ടിട്ടില്ലെ? കണ്ടിട്ടുണ്ടെങ്ങിൽ... ഇദ്ദേഹത്തിനും എതിരെയും കേസെടുക്കേണ്ടെ?

ഈ വീട്ടിൽ വരുന്ന ആരും തന്നെ ഈ കുട്ടിയെ കണ്ടില്ലായെന്ന്‌ നാം വിശ്വസിക്കണോ? കണ്ടവർ എല്ലാവരും പകൽ മാന്യമാരല്ലെ?

റസിഡന്റ് അസ്സോസിയേഷൻ ഇവിടെയുമുണ്ടാകുമല്ലോ? ഇവർക്കും ഉത്തരവാദിത്വമില്ലേ ഈ ബാലപീഢനം തടയുവാൻ?

ഇനി നിങ്ങൾ പ്രതികരിക്കുക....



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at May 06, 2010 5:55 PM

8. ശ്രീലാല്‍ has left a new comment on your post "ഒലിച്ചുപോകുന്ന ചിഹ്നങ്ങള്‍!":

ബ്ടേ ?



Posted by ശ്രീലാല്‍ to ചിത്രജാലകം at 9:09 AM

9. T. K. Unni has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

ശ്രീമതി. ഡോണ മയൂര...
താങ്കളുടെ ലേഖനത്തിലൂടെ ഉന്നയിച്ച കാര്യങ്ങൾ പ്രധാനം തന്നെ..
മലയാളസാഹിത്യനിരൂപണത്തെ വിലയിരുത്തുന്ന നിരൂപണസൃഷ്ടികൾ മലയാളത്തിൽ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്‌...അതുകൊണ്ടുതന്നെ, മുമ്പുണ്ടായിരുന്ന ചതുരംഗക്കള്ളികളിലെ പ്രതിഷ്ഠാപനം (കോവിലന്റെ വാക്കുകൾ) ഇന്ന് അന്യവൽക്കരിക്കപ്പെട്ടുവരുന്നുണ്ട്‌... പക്ഷെ, അവക്ക്‌ വേണ്ടത്ര പ്രോത്സാഹനം ഇനിയും കിട്ടേണ്ടിയിരിക്കുന്നു..!
ആശംസകൾ..



Posted by T. K. Unni to ഋതുഭേദങ്ങള്‍ at 9:50 AM

10. അപ്പു has left a new comment on your post "മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം":

സോനു, വിന്റോസ് 7 ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല. അതിനാൽ പ്രശ്നം മനസ്സിലാവുന്നില്ല. അറീയാവുന്നവരോട് ചോദിച്ചിട്ട് പറയാം.



Posted by അപ്പു to ആദ്യാക്ഷരി at 6 May 2010 19:24

11. വായനക്കാരൻ has left a new comment on your post "ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...":

ഗുപ്താ, ഋഗ്വേദത്തിൽ തന്നെ പ്രപഞ്ചരഹസ്യമെന്താണെന്ന് ചിന്തിക്കുന്ന വരികൾ ഉണ്ട്. ബി സി ആറാം നൂറ്റാണ്ടിനെ പാശ്ചാത്യർ ഋഷികളുടെ കാലം എന്നും വിളിച്ചിരുന്നു. സത്തയെക്കുറിച്ചും ജ്ഞാനത്തെപ്പറ്റിയുമുള്ള ബോധം ഉദിച്ചിരുന്നു. അക്കാലമായപ്പോഴേയ്ക്കും ഗ്രീക്ക് (ഏതൻസ്, റോം, അലക്സാണ്ട്രിയ, ഏഷ്യാമൈനർ എല്ലാം ചേർന്ന-) ഗണിതശാസ്ത്രയുക്തികൾ ചിന്തയ്ക്കായി ഉപയോഗിച്ചു തുടങ്ങി എന്നു മാത്രമല്ല ഫലങ്ങൾ പ്രത്യക്ഷമാവുകയും ചെയ്തു. മതബോധത്തിൽ നിന്നുള്ള വികാസമായി തത്ത്വശാസ്ത്രത്തെ വിവരിക്കാൻ ആദ്യകാല പാശ്ചാത്യതത്ത്വശാസ്ത്ര ചരിത്രഗ്രന്ഥങ്ങൾ കാണിച്ച വ്യഗ്രതയെ അതേപോലെ സ്വീകരിച്ചുകൊണ്ട് ചാർവാകരുടെ കാലത്ത് യുക്തിചിന്തയില്ലായിരുന്നു എന്നൊക്കെ കമന്റിൽ എഴുതിയിരിക്കുന്നത് ശുദ്ധഭോഷ്കല്ലേ?
സംശയങ്ങൾ ചോദിച്ചാൽ ഗാർഗിയുടെ തലപൊട്ടിത്തെറിക്കുമെന്നു പറഞ്ഞ യാജ്ഞവൽക്യനെയാണ് ആത്മാവ് ശരീരത്തിലാണെന്നതിന്റെ പേറ്റന്റ്. ‘ശരീരമാദ്യം ഖലു ധർമ്മ സാധനം‘ എന്ന വാക്യത്തിനെ ഭൌതികവാദചിന്തയുടെ ആദ്യരേഖകളായെടുക്കുന്നതെല്ലാം നോട്ടക്കുറവിന്റെ ലക്ഷണങ്ങളാണ്.. ഓരോന്നിനെയായെടുത്ത് ആത്മാവ് എന്താണ് എന്ന് വിശദീകരിച്ചു പോകുന്നതിനിടയിലെ ഒരു വാക്യമെടുത്ത് ഇതാ ഒരു ഭൌദികവാദ നിലപാട് എന്നു പറയുന്നത് എന്തു തരം തത്ത്വശാസ്ത്രവിശദീകരണമാണ്?
സാംഖ്യത്തിലെ ദുഃഖ വിശദീകരണത്തിലെ ആധിഭൌതികം തുടങ്ങിയ സങ്കല്പങ്ങളെ വിവേചനം കൂടാതെ ചാർവാക ആശയങ്ങൾ വിശദീകരിക്കാൻ സ്വീകരിക്കുന്നതിലും റാഡിക്കൽ സെൽഫ് പോലുള്ള സങ്കേതങ്ങളെ കൂട്ടുപിടിക്കുന്നതിലും സൂക്ഷ്മതക്കുറവും അജ്ഞതയും ഉണ്ട്. സങ്കേതങ്ങൾ ഉപയോഗിക്കപ്പെട്ട സന്ദർഭം തത്കാലം വിസ്മരിക്കാം പക്ഷേ, ഭക്തപ്രസ്ഥാനത്തിന്റെയൊക്കെ ആശയം മനസ്സിലുണ്ടെങ്കിൽ സെൽഫുകളുടെ റാഡിക്കൽ, സ്പിരിച്വൽ എന്നീ മട്ടിലുള്ള പാശ്ചാത്യവിഭജനം അസംഗതമാണ്. ഇവിടെ അപ്ലൈ ചെയ്യാനും എളുപ്പമല്ല. പുരാണകഥകൾ വച്ച് ആശയരൂപീകരണം നടത്തുന്നത് തെറ്റെന്ന് എഴുതിവിടുന്നത് ‘കൊസാംബിയുടെ ‘യൂഹെമിറിസ’ സങ്കൽപ്പം മനസ്സിൽ വച്ചുകൊണ്ടായിരിക്കും. പ്രാചീനകഥകളിലെ ചരിത്രമൂല്യം തിരിച്ചറിയുന്നതും അവയെ യഥാർത്ഥചരിത്രമായി അവതരിപ്പിക്കുന്നതും രണ്ടും രണ്ടാണ്. രണ്ടാമത്തേതാണ് ഹിന്ദുത്വവാദികൾ സ്വീകരിക്കുന്നത്. എന്നാൽ ആദ്യത്തേത് കാതലുള്ള ചരിത്രപഠനവസ്തുതയാണ്.. രണ്ടും തിരിച്ചറിയാൻ കഴിവില്ലെങ്കിൽ എന്തുചെയ്യും?
ഇങ്ങനെ പറഞ്ഞുപോയാൽ ആകെ കുഴപ്പമാണ്. അയുക്തികൾ ധാരാളമുണ്ട്. അറിയാത്തവർ എന്തെങ്കിലും പറയുന്നതിൽ കുഴപ്പമില്ല. പക്ഷേ തത്ത്വചിന്ത പഠിച്ചിട്ടുണ്ടെന്ന് സ്വയം ഏറ്റുപറഞ്ഞ ഒരാൾ ഇങ്ങനെ പറയുമ്പോൾ തെറ്റിദ്ധാരണയുണ്ടാവും.
ഫിലോസഫിയെന്നത് അവനവന്റെ യുക്തിക്കനുസരിച്ച് ചായ്ച്ചും ചെരിച്ചും വെയ്ക്കാവുന്ന കോലാണ് ‌ എന്ന മരമണ്ടൻ വാക്യം ഇവിടെ ചർച്ച ചെയ്യുന്ന ഫിലോസഫി എന്താണെന്നും യുക്തിയെന്താണെന്നും പറഞ്ഞു തരുന്നുണ്ട്. എങ്കിലും ഫിലോസഫി ആർക്കും എടുത്തു കളിക്കാവുന്ന കുറഞ്ഞ എന്തോ ഏർപ്പാടാണെന്ന് ഈ ബഹളങ്ങൾ കണ്ട് ആരും സംശയിക്കും എന്നു വച്ചിട്ടാണ് ഈ വ്യായാമം.
വെള്ളെഴുത്തേ, സ്വന്തമായി നിർമ്മിക്കുന്ന സങ്കല്പനങ്ങളുടെ സഹായത്തോടെ ഓരോ വിജ്ഞാനമേഖലയുടെയും പരിമിതിയെ മറികടക്കാനാണ് തത്ത്വചിന്ത ശ്രമിക്കുന്നത്. അന്വേഷണങ്ങൾ നൂതനമായ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാൻ കൺസെപ്റ്റുകൾ നിർമ്മിക്കുകയും അവ പരിഷ്കരിക്കുകയും വേണം. ദെല്യൂഷും ഗുത്താരിയും 'What is Philosophy' എന്ന പുസ്തകത്തിൽ ഇത് നിർവചിക്കുന്നത് ‘സങ്കൽ‌പ്പനങ്ങളുടെ നിർമ്മാണമാണ് തത്ത്വചിന്ത’ എന്നാണ്. ശാസ്ത്രം ഉള്പ്പടെയുള്ള വിഷയങ്ങളെ തത്ത്വചിന്ത വഹിച്ചു നിൽക്കുന്നതെങ്ങനെ എന്നു മനസ്സിലാക്കാൻ ഇത്രയും കൂട്ടിച്ചേർക്കുന്നു.



Posted by വായനക്കാരൻ to വെള്ളെഴുത്ത് at May 6, 2010 9:51 PM

12. Anonymous has left a new comment on your post "യുകെ വസന്തകാല വിശേഷങ്ങൾ ! / UK Vasnthakaala V...":

പ്രിയ ചേട്ടായി ,
ഇങ്ങനത്തെ വിശേഷങ്ങളും ,എഴുതാനുള്ള ശൈലിയും ഉണ്ടെങ്കില്‍ ഞാന്‍ ഒരു അഞ്ചു പോസ്റ്റെങ്കിലും പടച്ചു വിട്ടേനെ !
എന്തു ചെയ്യാം രണ്ടിനും സാധിക്കുന്നില്ലല്ലോ ..
എങ്ങിനെയൊക്കെ യുകെയിലേക്ക് വരാമെന്നുല്ലതിനെ കുറിച്ചു ഒരു പോസ്റ്റ് എത്രയും പെട്ടെന്ന് ഇടുമല്ലോ ....



Posted by Anonymous to BILATTHIPATTANAM at 6 May 2010 08:41

13. ഏ ഹരി ശങ്കർ കർത്ത has left a new comment on your post "അന്തിപ്പൊന്‍വെട്ടം....":

നല്ല രസം

ഇന്നു ഇല്ലിമുളം കാടുകൾ ഇന്നൊരു പത്ത് വട്ടം കേട്ട് കാണും......



Posted by ഏ ഹരി ശങ്കർ കർത്ത to സംഗീത പരീക്ഷണങ്ങള്‍ at May 6, 2010 8:15 AM

14. CKLatheef നിങ്ങളുടെ പോസ്റ്റ് "ചിന്‍വാദ് പാലവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@കുരുത്തം കെട്ടവന്‍
ഈ സോകാള്‍ഡ് യുക്തിവാദികള്‍ മനുഷ്യന് ഉപകാരപ്പെടുന്ന വലത്തും പറഞ്ഞതായോ പ്രവര്‍ത്തിച്ചതായോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ. ഉണ്ട് യുക്തിവാദത്തോട് ആത്മാര്‍ഥയുള്ള ചിലര്‍ തങ്ങളുടെ ഡെഡ്‌ബോഡി വിട്ടുകൊടുത്തതും മറ്റും നാം വായിച്ചിട്ടുണ്ട്. ഇവര്‍ അപ്പോള്‍ പോലും അത് പറഞ്ഞ് തങ്ങളുടെ മുന്‍ധാരണകള്‍ വെച്ച് ഇസ്‌ലാമിനെ പരിഹസിക്കാനാണ് തുനിഞ്ഞിട്ടുള്ളത്. മതം കുഴപ്പം മനുഷ്യത്വത്തിനെതിര് എന്ന തങ്ങളുടെ വാദം സ്ഥാപിക്കാന്‍ വേണ്ടിയാണ്. മതവിശ്വാസികളെന്ന് പറഞ്ഞ് ആരെന്ത് ദുര്‍വൃത്തി ചെയ്താലും അതാണ് യഥാര്‍ഥ മതം എന്ന് ഇവര്‍ പെരുമ്പറയടിക്കുന്നത്. മതങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ചിരിക്കാന്‍ കഴിയുന്ന ഒരേ ഒരു വിഭാഗം ഇവരായിരിക്കും. അത്രമാത്രം സ്വമതത്തോടുള്ള വിരോധം തലക്കുപിടിച്ചു പോയി അവര്‍ക്ക് എന്ത് ചെയ്യാം.

@shahir chennamangallur

വായനക്കും പ്രോത്സാഹനത്തിനും നന്ദി.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 6 9:54 pm ന് പോസ്റ്റ് ചെയ്തത്

15. കുമാരന്‍ | kumaran has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

വഷളന് | Vashalan, jamal, ചാണ്ടിക്കുഞ്ഞ്, രഘുനാഥന്, Kalavallabhan, chithal, ഭായി, jyo, വശംവദൻTypist | എഴുത്തുകാരി, shams, krish | കൃഷ്, Gopakumar V S (ഗോപന് ), കമ്പർ, രാമചന്ദ്രന് വെട്ടിക്കാട്ട്, തെച്ചിക്കോടന്, ramanika, shahir chennamangallur, ശ്രീനന്ദ, പ്രയാണ്, വെള്ളത്തിലാശാന്, siva // ശിവ : എല്ലാവര്‍ക്കും നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at May 6, 2010 9:14 PM

16. ഉമ്മുഅമ്മാർ നിങ്ങളുടെ പോസ്റ്റ് "യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തിരുത്തിൽ വായിച്ചതാണു എന്നാലും ഒന്നു കൂടി വായിച്ചു . ആശംസകൾ ..



ഉമ്മുഅമ്മാർ , നിശാഗന്ധി ലേക്ക് 2010, മേയ് 6 6:07 pm ന് പോസ്റ്റ് ചെയ്തത്

17. വിനുവേട്ടന്‍|vinuvettan has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

"ഇങ്ങിനിയെത്താതെ പോയോരെന്‍ ബാല്യമേ..." എന്ന് പണ്ട്‌ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കവിത പഠിച്ചത്‌ ഓര്‍മ്മ വരുന്നു...

അതൊക്കെ ഒരു കാലം.... അല്ലേ ശ്രീ...? നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം... ഇപ്പോള്‍ എങ്ങനെയാണാവോ...



Posted by വിനുവേട്ടന്‍|vinuvettan to നീര്‍‌മിഴിപ്പൂക്കള്‍‌ at May 6, 2010 9:09 PM

18. ജനശക്തി has left a new comment on your post "ലാവ്ലിന്‍ കേസിനെ ആര്‍ക്കാണ് പേടി?":

വിശ്വസിക്കുക, ഇതൊരു ഫലിത പരിപാടിയുടെ തലക്കെട്ടല്ല. ഒരു കാര്‍ടൂണിന്റെ ശീര്‍ഷകവുമല്ല. ഒരു വാര്‍ത്തയുടെ തലക്കെട്ടാണ്. ജയ്ഹിന്ദ് ടിവിയില്‍ വന്നതല്ല, മനോരമ ടിവിയില്‍ നിന്നെടുത്തതാണ്.

2010 ഏപ്രില്‍ 23. സമയം രാത്രി 9 മണി. വേദി മനോരമ ടി വി. സ്ക്രീനില്‍ കൌണ്ടര്‍ പോയിന്റ്.



Posted by ജനശക്തി to ജാഗ്രത at May 6, 2010 9:19 PM

19. വിനുവേട്ടന്‍|vinuvettan has left a new comment on your post "യുകെ വസന്തകാല വിശേഷങ്ങൾ ! / UK Vasnthakaala V...":

മുരളിഭായ്‌... ബിലാത്തിവിശേഷങ്ങള്‍ പങ്ക്‌ വച്ചതിന്‌ നന്ദി... എത്രയും പെട്ടെന്ന് അവിടെ വേനല്‍ക്കാലം ആകട്ടെ എന്ന് ആശംസിക്കുന്നു..

പിന്നെ ... നമ്മുടെ ജാനറ്റും ജാഗോയും ഗെറിക്കുമൊക്കെ ഇപ്പോള്‍ നില്‍ക്കുന്ന മലേയ്‌ഗ്‌ തുറമുഖത്ത്‌ അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരം ശരിക്കും ബാധിച്ചിട്ടുണ്ടാകും അല്ലേ മുരളിഭായ്‌?



Posted by വിനുവേട്ടന്‍|vinuvettan to BILATTHIPATTANAM at 6 May 2010 07:58

20. Dethan Punalur has left a new comment on your post "തപസ്സ്":

ഉർവ്വശീം മേനകേം ഒന്നും വേണ്ടാ... ചെറിയ ഒരു മീൻ വന്നാൽ ഈ തപസ്സ്
ഇളകിയതുതന്നെ..!!



Posted by Dethan Punalur to ചില്ലുജാലകത്തിനപ്പുറം at May 6, 2010 10:24 AM

21. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിച്ചു പോകുമ്പോള്‍ ഇങ്ങിനെയൊരു യാത്രയിലെക്കാണെന്നു ഒരിക്കലും കരുതിയില്ല.
അവസാനം വേദന പടര്‍ത്തി കഥ അവസാനിച്ചപ്പോള്‍ ഒരു നൊമ്പരം.



പട്ടേപ്പാടം റാംജി , നിശാഗന്ധി ലേക്ക് 2010, മേയ് 6 7:24 pm ന് പോസ്റ്റ് ചെയ്തത്

22. jayanEvoor has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

വഴിപോക്കൻ
വട്ടോളി പോയ വഴി പോയല്ലേ!?
സന്തോഷം!

ഇസ്മയിൽ കുറുമ്പടി
à´¹! à´¹!!
വട്ടോളിക്കു വിസ എന്നേ കിട്ടി!

വഷളൻ
പക്രു ഈസ് എ ഗ്രെയ്റ്റ് ഫിസിഷ്യൻ നൌ!
ഗവണ്മെന്റ് മെഡിക്കൽ ഓഫീസർ!

എറക്കാടൻ
സത്യായിട്ടും ഞാനല്ല വട്ടോളി!

പ്രവീൺ വട്ടപ്പറമ്പത്ത്
അർമാദിച്ചോളൂ...!
ആരോഗ്യം വർദ്ധിക്കട്ടെ!

നിങ്ങളുടെ പ്രോത്സാഹനത്തിനും നല്ലവാക്കുകൾക്കും നന്ദി!



Posted by jayanEvoor to എന്റെ കഥകള്‍ at May 6, 2010 9:34 AM

23. Jacob has left a new comment on your post "ഇലകളിലൊരു മഴ":

Gorgeous - berylium?

Re your question on Florida Fotos: This is a real waterfalls!



Posted by Jacob to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 May 2010 8:25 PM

24. എന്‍.ബി.സുരേഷ് has left a new comment on your post "വായന":

ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവുമോ ഒരു ജീവിതസത്യം എന്ന് കെ.ജി.എസ്സും ഗീതാഹിരണ്യനും പറഞ്ഞപോലെ

മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാന്‍ നടത്തുന്ന ശ്രമത്തിന്റെ ഒരു പുതിയ വ്യാഖ്യാനം.

ഭാനു പറഞ്ഞപൊലെ ഞാന്‍ എന്റെ നെഞ്ചിലെക്കു ഒന്നു നോക്കി അവിടെ ജീവിക്കുന്ന കൂട്ടുകാര്‍ക്ക് പച്ചജീവനുണ്ടോ എന്ന്.

നേതി നേതി എന്ന് ഒരു പൌരസ്sഹ്യ ചിന്തയില്ലേ ഇതല്ല ഇതല്ല എന്നു. എത്രയാവര്‍ത്തി വായിച്ചാല്‍ ഒരു പുസ്തകം തിരിച്ചറിയാം. എത്ര ചവറു പുസ്തകം കടന്നു പോയാല്‍ നമ്മുടേതായ ഒരു പുസ്തകം കിട്ടും. കവിത ഇത്തിരി വാച്യമായി, പക്ഷെ ഹൃദ്യമായി.



Posted by എന്‍.ബി.സുരേഷ് to കാളിന്ദി at May 6, 2010 9:19 AM

25. ഹംസ has left a new comment on your post "നായകൾക്കിട്ടൊരേറ്..":

കമ്പറെ കൂയ്.. ഡാ… ,,, ഹേയ്… ,,, ഹ ഹ ഹ.. എനിക്ക് വെയ്യ ന്‍റെ പടച്ചോനെ.. !! എട ഹംക്കെ ജ്ജ് വല്ലാത്ത ഒരു പണിയാ കാണിച്ചത്. മൈല്‍ അയച്ചപ്പോള്‍.. (നായകളെപ്പോലെ അല്ലെങ്കിൽ അതിനേക്കാൾ അധ:പതിച്ച ജീവിതം നയിക്കുന്നവർക്കായി ഈ ഏറ് ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു..)ഇത് എഴുതിയത് കാരണം സസ്പെന്‍സ് നഷ്ടപ്പെട്ടല്ലോടാ.!! എന്നാലും നല്ല രസത്തില്‍ തന്നെ വായിച്ചു.!! ഹ ഹ ഹ . സൂപ്പര്‍.!!



Posted by ഹംസ to അടിവരകൾ at May 6, 2010 6:02 PM

26. കൂതറHashimܓ has left a new comment on your post "നായകൾക്കിട്ടൊരേറ്..":

ആഹാ, :)



Posted by കൂതറHashimܓ to അടിവരകൾ at May 6, 2010 7:39 PM

27. വിനുവേട്ടന്‍|vinuvettan has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

എല്ലാ അവധിക്കാലത്തും മുടങ്ങാതെ ഞാന്‍ പോയിക്കാണാറുണ്ട്‌ ഞങ്ങളുടെ ഗോപന്‍ മാസ്റ്ററെ... മലയാളസാഹിത്യത്തിലെ വമ്പന്മാരെ വായിക്കാന്‍ പ്രോല്‍സാഹിപ്പിച്ച മാഷുമായുള്ള സൗഹൃദം ഇപ്പോഴും ഊഷ്മളമായി തുടരുന്നു. കഴിഞ്ഞ അവധിക്ക്‌ കുടുംബസമേതം മാഷുടെയടുത്ത്‌ ചെന്നപ്പോള്‍, മാഷ്‌ടെ ടീച്ചര്‍ എന്റെ സഹധര്‍മ്മിണിയോട്‌ പറയുകയാണ്‌... "പത്തിരുപത്‌ വര്‍ഷം മുമ്പ്‌ ശിഷ്യന്‍ സൗദിയാത്രയെക്കുറിച്ചെഴുതിയ കത്ത്‌ ഇപ്പോഴും അമൂല്യമായി സൂക്ഷിച്ചിരിക്കുന്നു മാഷ്‌" എന്ന്...

ഇന്നത്തെ കുട്ടികള്‍ ഗുരുക്കന്മാരെ എങ്ങനെ കാണാതെ കഴിക്കാം എന്നായിരിക്കും ചിന്തിക്കുക...

വളരെ നന്ദി എഴുത്തുകാരിച്ചേച്ചീ ഈ പോസ്റ്റിന്‌...



Posted by വിനുവേട്ടന്‍|vinuvettan to എഴുത്തോല at May 6, 2010 8:41 PM

28. മോഹനം has left a new comment on your post "എനിക്ക് വയ്യ!!!":

ജെ സി ബി , മെഴ്സിഡസ്, ബെന്‍സ് ,കാസ്പര്‍സ്കൈ, തുടങ്ങിയവയെല്ലാം ഓരോ ആള്‍ക്കാരുടെ പേരുകള്‍ ആണെന്നോര്‍ക്കുക,

എന്നാലും ഇത്ര വിശദമായി(നിസാന്‍ പാത്ത് ഫൈണ്ട) പറയേണ്ടിയിരുന്നില്ല... സംഗതി നല്ല തമാശ തന്നെ,



Posted by മോഹനം to കരിനാക്ക് at May 6, 2010 7:24 PM

29. പട്ടേപ്പാടം റാംജി has left a new comment on your post "വായന":

ആകെയുള്ള ഒരു ഹൃദയം തന്നെ
അടര്‍ത്തിയെടുത്തു കൊടുക്കേണ്ടതായും വരും.
എങ്കിലും പുസ്തകം മടക്കി
കണ്ണടയ്ക്കാനാവില്ലല്ലൊ.

അതാണ്‌ സത്യം.
കവിത വളരെ നന്നായി.



Posted by പട്ടേപ്പാടം റാംജി to കാളിന്ദി at May 6, 2010 8:21 AM

30. tk sujith has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

നല്ല വാക്കുകള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി.തുടര്‍ന്നും കാര്‍ട്ടൂണുകള്‍ കണ്ട് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുമല്ലോ.
സ്നേഹപൂര്‍വ്വം,
സുജിത്.



Posted by tk sujith to വര@തല=തലവര at May 6, 2010 8:53 PM

31. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

എഴുത്തിണ്റ്റെ ഉയരങ്ങളിലെത്തട്ടെ ഈ സഹോദരി. `വിതുമ്പുന്ന വൃക്ഷം' വളരെ ഇഷ്ടപ്പെട്ടിരുന്നു. മറക്കാന്‍ കഴിയാത്ത ടെറ്റില്‍ ആണു ആ കഥക്ക്‌. (പുഴ മാഗസിനിലാണ്‌ കണ്ടതെന്നു തോന്നുന്നു. )ആശംസകള്‍..



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ഋതുഭേദങ്ങള്‍ at 9:47 AM

32. nidhin cheruvathur has left a new comment on your post "ഇലകളിലൊരു മഴ":

kidilan kumila.. :)



Posted by nidhin cheruvathur to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 May 2010 9:23 PM

Reply via email to