1. അസീസ്ഷറഫ്,പൊന്നാനി has left a new comment on your post "പത്തൊമ്പത്‌ തികഞ്ഞ ചോദ്യങ്ങള്‍":

രുചിക ഇരകളില്‍ ഒന്ന് മാത്രം
നാം ഇനിയും ഇവരെ സഹിക്കണോ???



Posted by അസീസ്ഷറഫ്,പൊന്നാനി to rajeevcoup at May 6, 2010 11:21 PM

2. sm sadique has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

ഓർമകൾ ഓടികിതച്ചപ്പോൾ പടിഞാറെ മുറ്റത്തെ കുട്ടിപുരയിലെക്ക് ഞാൻ
ഒടിക്കയറി............. തിരിച്ചിറങുമ്പൊൾ വീൽചെയറിലാകെ ചെളിപറ്റിയിരിക്കുന്നു.



Posted by sm sadique to ഋതു - കഥയുടെ വസന്തം at May 6, 2010 11:27 PM

3. മലയാ‍ളി has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

ചെറുതും എന്നാൽ ഗഹനവുമായ വർത്തമാനം.
നന്ദി... അഭിനന്ദനങ്ങൾ!!



Posted by മലയാ‍ളി to ഋതുഭേദങ്ങള്‍ at 1:35 PM

4. ത്രിശ്ശൂക്കാരന്‍ has left a new comment on your post "Curious":

എല്ലാവര്‍ക്കും നന്ദി



Posted by ത്രിശ്ശൂക്കാരന്‍ to നീലാകാശവും സ്വപ്നങ്ങളും at May 6, 2010 10:22:00 PM GMT+05:30

5. എന്‍.ബി.സുരേഷ് has left a new comment on your post "അജിത":

എന്തേ കുന്നിക്കല്‍ നാരായണനെ വിട്ടുകളഞ്ഞു?
കനു സന്യാലിന്റെ മരണം എന്നെ അടുത്തിടെ വേദനിപ്പിച്ചതേയുള്ളൂ.

എനിക്കിപ്പോഴും വിപ്ലവത്തില്‍ വിശ്വാസമുണ്ടെന്ന് അഭിമുഖത്തിനായി ചെന്നപ്പോള്‍ അജിത പറഞ്ഞതോര്‍ക്കുന്നു.

ചങ്ങാതീ പറഞ്ഞത് ശരിയാ‍ണ് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ സമരം അധികാരത്തിനെതിരെയുള്ള ജനങ്ങളുടെ സമരമാണ്
(മിലാന്‍ കുന്ദേര)

ഓര്‍മ്മകള്‍ക്കു നട്ടെല്ലിനും സെഡേഷന്‍ നള്‍കിയവരാണല്ലോ നമ്മള്‍.
അജിതയുടെ ആത്മകഥയുടെ പേരും ഓര്‍മ്മക്കുറിപ്പുകള്‍ എന്നാണല്ലോ



Posted by എന്‍.ബി.സുരേഷ് to *നൈദാഘം at 5/06/2010

6. ഗുപ്തന്‍ has left a new comment on your post "ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...":

രാമായണവും മഹാഭാരതവും ഉപയോഗിച്ചതിനെക്കുറിച്ച്. മൂന്നുതവണയെങ്കിലും ഞാന്‍ എന്താണുദ്ദേശിച്ചതെന്ന് വ്യക്തമാക്കാന്‍ ശ്രമിച്ചതാണ്. പ്രയോജനപ്പെടും എന്ന് പ്രതീക്ഷയില്ലെങ്കിലും വീണ്ടും പറയാം. രാമായണത്തിലെ സിറ്റുവേഷന്റെ അത്രയും ആധികാരികതയില്ല മഹാഭാരതത്തിലെ ചാര്‍വാക കഥാപാത്രത്തിന്. രണ്ടു ടെക്സ്റ്റിന്റെയും പിന്നിലുള്ള രചനാരീതിയും കാരണങ്ങളും വ്യത്യസ്തമാണ്. അതു രണ്ടും 1.തുല്യപ്രാ‍ധാന്യമുള്ളതാണെന്നമട്ടില്‍ അവതരിപ്പിച്ചിരിക്കുന്നതും 2. രണ്ടില്‍ നിന്നും ഒരേ രീതിയില്‍ കണ്‍ക്ലൂഷന്‍സ് ഉണ്ടാക്കുന്നതും തെറ്റാണെന്നാണ് പറഞ്ഞത്. ഓരോ റ്റെക്സ്റ്റും ഓരോ ലെവലിലാണ് നില്‍ക്കുന്നത്. അതിന്റെ വിലയറിഞ്ഞുവേണം കൈകാര്യം ചെയ്യാന്‍. ‘ഫ്ലാറ്റായി വായിക്കരുതെന്നാണ്’ ഞാന്‍ ആദ്യകമന്റില്‍ തന്നെ പറഞ്ഞത്. കൊസാംബി പറഞ്ഞതിനെക്കുറിച്ച് അങ്ങേരെ കാണുമ്പോള്‍ ചോദിക്കാം.



Posted by ഗുപ്തന്‍ to വെള്ളെഴുത്ത് at May 7, 2010 12:13 AM

7. ഗുപ്തന്‍ has left a new comment on your post "ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...":

3. സാംഖ്യത്തിലെ ദുഃഖ വിശദീകരണത്തിലെ ആധിഭൌതികം തുടങ്ങിയ സങ്കല്പങ്ങളെ വിവേചനം കൂടാതെ ചാർവാക ആശയങ്ങൾ വിശദീകരിക്കാൻ സ്വീകരിക്കുന്നതിലും റാഡിക്കൽ സെൽഫ് പോലുള്ള സങ്കേതങ്ങളെ കൂട്ടുപിടിക്കുന്നതിലും സൂക്ഷ്മതക്കുറവും അജ്ഞതയും ഉണ്ട്. ഉണ്ടാവാമല്ലോ. അതിനെന്ത് ..ഇതൊന്നും ഞാന്‍ പറഞ്ഞതല്ല. ചുക്കെന്താ ചുണ്ണാമ്പെന്താന്ന് തിരിച്ചറിയാതെ കമന്റ് വായിച്ചതിന്റെ ഗുണമാണ്. സാംഖ്യം നോക്കി വേണം ചാര്‍വാകം പഠിക്കേണ്ടതെന്ന് ഞാന്‍ എവിടെ പറഞ്ഞു . പ്രാചീന ഭാരതത്തിലെ ശാസ്ത്രീയ ചിന്തയെ /യുക്തി ചിന്തയെ തിരിച്ചറിയണമെങ്കില്‍ ചാര്‍വാകരുടെ പിന്നാലെയല്ല അവരൊഴിച്ച് നാസ്തികമായി തുടങ്ങിയ വൈജ്ഞാനിക ശാഖകളെയും മെഡിസിനും ഗണിതവും വാനശാസ്ത്രവുമുള്‍പടെയുള്ള ശാസ്ത്രീയ നിരീക്ഷണങ്ങളെയുമാണ് പഠിക്കേണ്ടതെന്നാണ്. അതിനു കാരണം ആദ്യ പോയിന്റില്‍ പറഞ്ഞതാണ്. ചാര്‍വാകര്‍ പ്രാചീന ശാസ്ത്രത്തിനു സംഭാവനയൊന്നും ചെയ്തിട്ടില്ല. ശാസ്ത്രീയാന്വേഷണത്തെ മൊത്തമായി നിഷേധിക്കുന്ന ഒരു ലോജിക്കില്‍ നിന്ന് ഒന്നും ചെയ്യാന്‍ സാധ്യവുമായിരുന്നില്ല. കാണപ്പെടുന്നതല്ലാതെ ഒന്നും ഇല്ല എന്നു വാദിച്ചാല്‍ ശാസ്ത്രമാവുമോ? ദൈവത്തെയും ശരീരബാഹ്യമായ മരണാനന്തര ജീവിതത്തെയും ആചാരങ്ങളെയും നിഷേധിച്ചതുകൊണ്ട് മാത്രം ശാസ്ത്രമാവുമോ ? ഭൌതികമായ അറിവിനെ പോലും ലോജിക്കലായിട്ട് അംഗീകരിക്കാമെന്ന് വാദിച്ച പുരന്ദരന്‍ ചാര്‍വാകര്‍ക്കിടയ്ക്കുതന്നെ എടുക്കാചരക്കായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.

4. റാഷനല്‍ സെല്‍ഫ് (റാഡിക്കല്‍ സെല്‍ഫോ അതെന്തോന്ന് ?) സ്പിരിച്വല്‍ സെല്‍ഫ് എന്ന വിഭജനം പൌരസ്ത്യവുമല്ല പുരാതനവുമല്ല എന്ന് അറിഞ്ഞുതന്നെയാണ് അതുപയോഗിച്ചത്. പറഞ്ഞ ആശയം മനസ്സിലാക്കാന്‍ കൃഷ്ണമൂര്‍ത്തി എന്നു പറയാന്‍ ആവശ്യമുള്ള ശീലമൊക്കെ മതിതാനും. ഒരാള്‍ ഒരു വസ്തുവിനെക്കുറിച്ച് ബോധവാന്‍ ആകുന്നതെന്ത് എന്ന ചോദ്യത്തില്‍ ബോധം എന്ന ഒരു അവസ്ഥയെക്കുറിച്ച് ഒരു implicit affirmation ഉണ്ട്. ദെക്കാര്‍ത്തെ ഒക്കെ കൊജീത്തോ എന്ന പദം കൊണ്ട് വിവരിച്ച സാധനം. ആ ബോധത്തെ വിശദീകരിക്കാന്‍ ദെക്കാര്‍ത്തെയുടെയൊക്കെ കാലത്തിനു മുന്‍പ് പടിഞ്ഞാറുള്‍പടെ ഉപയോഗിച്ചിരുന്നത് ശരീരത്തിനതീതമായ ഒരു ജ്ഞാനതത്വം മനുഷ്യനിലുണ്ട് എന്ന ആശയമാണ്. അത് നിഷേധിച്ചിട്ടുള്ളത് ബുദ്ധിസ്റ്റ് ശൂന്യതാവാദക്കാരും ധൂര്‍ത്തചാര്‍വാകര്‍ എന്നു വിളിക്കപ്പെടുന്ന ഒരു ചാര്‍വാകവിഭാഗവുമുള്‍പടെ വളരെ ചെറിയ ഗ്രൂപ്പുകളെയുള്ളൂ. ഈ ഗ്രൂപ്പുകള്‍ മുന്‍പ് സൂചിപ്പിച്ചിരുന്നതുപോലെ റാഷനാലിറ്റിയെത്തന്നെ നിഷേധിച്ചിരുന്നവരാണ്. ആ ജ്ഞാനതത്വത്തെ അംഗീകരിക്കേണ്ടിവരുന്നത് എല്ലാ തത്വശാസ്ത്രങ്ങള്‍ക്കും ഒരു ബാധ്യതയായി മാറിയതുകൊണ്ടാണ് റോബി സൂചിപ്പിച്ചതുപോലെ ഒരു മിസ്റ്റിക് സ്പെയ്സ് ഭൌതിക വാദം പിന്തുടര്‍ന്ന ദര്‍ശനങ്ങളില്‍ പോലും ഉണ്ടായതെന്നാണ് പറഞ്ഞത്. ഇക്കാര്യം മനസ്സിലാക്കാന്‍ ഇതിലും നല്ല റ്റെര്‍മിനോളജി ഉണ്ടെങ്കില്‍ പറയൂ. (റാഡിക്കല്‍ സെല്‍ഫെന്ന് രണ്ടുതവണ്‍ എഴുതിയ ആളില്‍ നിന്ന് അത് പ്രതീക്ഷിക്കേണ്ടതില്ലെന്നറിയാം എങ്കിലും..)

ഇനിയും ഉത്തരം ഇടാനാണെങ്കില്‍ ദയവു ചെയ്ത് ഞാന്‍ പറഞ്ഞകാര്യങ്ങളിലായിരിക്കണം നിരീക്ഷണങ്ങള്‍ എന്ന് ഓര്‍മിപ്പിക്കുന്നു. താങ്കള്‍ അവതരിപ്പിക്കുന്ന സര്‍വ ‘വിജ്ഞാനത്തിനും’ മറുപടി പറയാന്‍ എനിക്ക് സമയമില്ല സര്‍. ഈ പരിസരമൊക്കെ അറിയുന്ന ആളാണെന്ന് കമന്റ് കണ്ടാല്‍ അറിയാം. തിരിച്ചറിയാവുന്ന അഡ്രസില്‍ വരൂ. ഞാന്‍ ഫിലോസഫി പഠിച്ചതുമാത്രമല്ല. സപ്രിട്ടിക്കട്ട് വരെ വാങ്ങിച്ചതാ.സ്കാന്‍ ചെയ്ത് അയച്ചുതരാം. ഇപ്പോള്‍ താഴെവന്നതുപോലെ വേതാളങ്ങളെക്കൂട്ടി കൂ‍ൂവിത്തോല്പിക്കാനാണെങ്കില്‍ അതാവാം. എനിക്ക് പൂടയാണ് ;)



Posted by ഗുപ്തന്‍ to വെള്ളെഴുത്ത് at May 6, 2010 11:42 PM

8. ഒഴാക്കന്‍. has left a new comment on your post "കിളിക്കൂട്!":

വായിച്ചു :)

ഭാവുകങ്ങള്‍ ചേച്ചി.



Posted by ഒഴാക്കന്‍. to മാണിക്യം at May 6, 2010 10:13 AM

9. jayanEvoor has left a new comment on your post "എനിക്ക് വയ്യ!!!":

ഹാ കഷ്ടം!



Posted by jayanEvoor to കരിനാക്ക് at May 6, 2010 7:45 PM

10. ലൈബ്രേറിയന്‍ has left a new comment on your post "ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...":

ശ്‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌...
എന്തോനാഡേയ് ആ ഒച്ച. ആരാ ഫിലോസഫി ക്ലാസില്‍ വളി വിടുന്നേ?

വളിയല്ലണ്ണാ. പിലാച്ചപ്പീടെ കളസം കീറിയ ഒച്ചയാ. പാവം ശാസ്ത്രത്തെ ‘വഹിച്ചുനിന്ന്’ കഷ്ടപ്പെടുവല്ലാരുന്നോ...!



Posted by ലൈബ്രേറിയന്‍ to വെള്ളെഴുത്ത് at May 6, 2010 10:31 PM

11. നിരക്ഷരന്‍ has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

മയൂര - ഞാന്‍ ഭാഗ്യവാനാണ്. എഴുത്തുകാരിയായിട്ടും നല്ലൊരു മനസ്സിന്റെ ഉടമയായിട്ടും നിര്‍മ്മലയെ അറിയാം. ഒരിക്കല്‍ മാത്രമാണ് നേരിട്ട് കണ്ടിട്ടുള്ളത്. ആ ദിവസം മറക്കാനാവില്ല. ജീവിതത്തിലാദ്യമായി ഏതെങ്കിലും ഒരു എഴുത്തുകാരി/കാരന്‍ സ്വന്തം പുസ്തകങ്ങളിലൊന്ന് കൊയ്യൊപ്പിട്ട് എനിക്ക് സമ്മാനിച്ചത് അന്നാണ്.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ആ പുസ്തകത്തില്‍ കൈയ്യൊപ്പിനൊപ്പം 'അക്ഷരങ്ങളെ സ്നേഹിക്കുന്ന നിരക്ഷരന് ’ എന്നു കൂടെയുണ്ടായിരുന്നു.

ഇത് വായിച്ചപ്പോള്‍, ഏറ്റവും അടുത്തുനില്‍ക്കുന്ന ഒരാളെപ്പറ്റി പറഞ്ഞ് കേട്ടതുപോലെ മനം നിറഞ്ഞു. നന്ദി ഡോണാ.



Posted by നിരക്ഷരന്‍ to ഋതുഭേദങ്ങള്‍ at 12:16 PM

12. നിരക്ഷരന്‍ has left a new comment on your post "കേള്‍ക്കാതെ പോയ ഒസ്യത്ത് (എന്റെ തെറ്റ്)":

ചെറുവാടീ - ഞാനിപ്പോ ഇത് വായിക്കരുതായിരുന്നു. ഇങ്ങനൊന്ന് താങ്ങാനുള്ള മാനസ്സികാവസ്ഥ ആയിട്ടില്ലെന്നുള്ളത് തന്നെയാണ് കാരണം.
പക്ഷെ വായിച്ചുപോയി. ഒരഭിപ്രായം പറയാന്‍ പറ്റുന്നില്ല, പറ്റില്ല. ചെറുവാടിയുടെ മാനസ്സികാവസ്ഥ എനിക്ക് മനസ്സിലാക്കാനാകും.

“സഹോദരിമാരുടെയും അമ്മയുടേയുമൊക്കെ കാര്യം അവന്‍ നോക്കിക്കോളുമെന്ന് എനിക്കുറപ്പാണ്. അവനെ ദൈവം അനുഗ്രഹിക്കും.”

ഇക്കഴിഞ്ഞ ഏപ്രില്‍ മാസം 20ന് എനിക്ക് കിട്ടിയ ഒരു ഒസ്യത്തിലെ അവസാന വരികള്‍.



Posted by നിരക്ഷരന്‍ to സെന്‍റര്‍കോര്‍ട്ട് at May 6, 2010 9:56 AM

13. ഗുപ്തന്‍ has left a new comment on your post "ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...":

വായനക്കാരന്

ഞാന്‍ അനോണിമസ് ആയി ബ്ലോഗ് ചെയ്യുന്ന ഒരാളാണ്. പക്ഷെ ഇത്രയും ആധികാരികമായി ഒരു വിഷയത്തില്‍ അഭിപ്രായം പറയുന്ന ആള്‍ ഒരു വെബ് ഹാന്‍ഡിലിന്റെ എങ്കിലും മേല്‍‌വിലാസം ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം അത്രയെങ്കിലും ഇല്ലെങ്കില്‍ എന്തും ആധികാരികമാക്കി ധ്വനിപ്പിച്ചിട്ട് പോകാനും മറ്റൊന്നിനും മറുപടി പറയാതിരിക്കാനും എളുപ്പമാണ്.

എഴുതിയ കമന്റില്‍ ഞാനെഴുതി എന്നു പറയുന്ന ആശയങ്ങള്‍ക്കാണ് മറുപടി എങ്കില്‍ പറഞ്ഞതു പലതും ഞാനെഴുതിയതെന്തെന്ന് മനസ്സിലാകാതെയോ തെറ്റായിട്ട് മനസ്സിലാക്കിയിട്ടോ ആണ്.

1. ചാര്‍വാകര്‍ക്ക് യുക്തി ഇല്ല എന്ന് പറഞ്ഞതിന്റെ കാരണം. ഇന്ന് നമുക്ക് ലഭ്യമായ എല്ലാ ടെക്സ്റ്റ് ഫ്രാഗ്മെന്റ്സും വച്ചു പരിശോധിച്ചാലും മനസ്സിലാവുന്ന ഒന്നാണത്. യുക്തി എന്ന പ്രോസസിനെ ചാര്‍വാകരുടെ വൈജ്ഞാനിക ശാസ്ത്രം അംഗീകരിച്ചിരുന്നില്ല. (epistemology) അതയത് ഒരേ സാഹചര്യത്തില്‍ ഒരേ അനുഭവം ആവര്‍ത്തിച്ചുണ്ടായാലും അതില്‍ നിന്ന് കോമണ്‍ ആയൊരു കണ്‍ക്ലൂഷനില്‍ എത്താനാവില്ല. എല്ലാ അനുഭവവും നൈമിഷികമാണ്. ഒരു അനുഭവത്തെ മറ്റൊന്നുമായി ബന്ധിപ്പിക്കാനാവില്ല. പുരന്ദരന്‍ എന്നൊരാളൊഴികെ ആരും ഇന്ഫെറന്‍സ് വഴിയുള്ള ഭൌതികമായ നിഗമനങ്ങളേ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് ചാര്‍വാകരുടേത് റാഡിക്കല്‍ സ്കെപ്റ്റിസിസം ഉള്ള ഭൌതിക വാദം മാത്രമാണ്; യുക്തിവാദമല്ല. യുക്തിവാദത്തിനോ ശാസ്ത്രീയ നിരീക്ഷണ പദ്ധതികള്‍ക്കോ ചാര്‍വാക തത്വശാസ്ത്രം ഉപയോഗിക്കാന്‍ പറ്റില്ല. (ചാര്‍വാകരുടെ കാലത്ത് യുക്തിചിന്തയില്ലായിരുന്നു എന്ന പ്രസ്താവന എന്റേതല്ല. താങ്കളുടേതാണ്)

2. യാജ്ഞവല്‍ക്യനാണ് ഭൌതിക വാദത്തിന്റെ പേറ്റന്റെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ബൃഹദാരണ്യകത്തില്‍ യാജ്ഞവല്‍ക്യന്‍ പറയുന്നതെന്തെന്ന് ഞാന്‍ വ്യക്തമായി ആ കമന്റില്‍ എഴുതിയിട്ടുണ്ട്. (റഫറന്‍സ് കണ്ടുപിടിച്ചുവേണമെങ്കില്‍ ടെക്സ്റ്റ് തരാം. താങ്കള്‍ പറഞ്ഞതല്ല.) അതിന്റെ പശ്ചാത്തലം ശരീരത്തിനപ്പുറം നിലനില്‍ക്കുന്ന ആത്മാവില്ല എന്ന വാദമാണെന്ന് കരുതുന്നവരുണ്ടെന്ന് ഞാന്‍ കമന്റില്‍ പറഞ്ഞു. ആ കരുതുന്നവരില്‍ ദാസ്ഗുപ്തയുണ്ട്. അത് ഞാന്‍ വേരിഫൈ ചെയ്തതാണ്. ചാന്ദോഗ്യ ഉപനിഷത്തില്‍ പ്രജാപതി അസുരന്മാരെ ശരീരം തന്നെയാണ് ആത്മാവ് എന്ന് പറഞ്ഞുകബളിപ്പിക്കുന്നത് വിവരിച്ചിട്ടുണ്ട്. (3.7-8) അതില്‍ ശരീരം തന്നെയാണ് മരണത്തിനു ശേഷം അവശേഷിക്കുന്നതെന്നുകരുതി അസുരര്‍ ചെയ്യുന്ന ആചാരങ്ങളെ പരിഹസിച്ചിട്ടുമുണ്ട്. ഇത് സുമേറിയന്‍ പശ്ചാത്തലത്തില്‍ നിന്നുവരുന്ന അനാത്മ വാദമാണ് എന്ന് പറഞ്ഞതും ദാസ്ഗുപ്തയാണ്. (ഊഹങ്ങള്‍ രണ്ടും ദാസ്ഗുപ്തയുടേതാ‍ണ്. വാല്യം 3. അവസാനഭാഗമായിട്ട് ചാര്‍വാകരെക്കുറിച്ച് ഒരു ലേഖനം ചേര്‍ത്തിട്ടുണ്ട്, 1952 edition ) ദേഹത്തില്‍ തുടങ്ങി ദേഹത്തില്‍ ഒടുങ്ങുന്നതാണ് മനുഷ്യാത്മാവെന്ന വാദം യാജ്ഞവല്‍ക്യന് ആത്മീയതയാണ്. അത് ഭൌതിക ചിന്തയാണെന്ന് കയറിപ്പറയണമെങ്കില്‍ ഭ്രാന്ത് വേണം. (contd)



Posted by ഗുപ്തന്‍ to വെള്ളെഴുത്ത് at May 6, 2010 11:42 PM

14. Krista has left a new comment on your post "കടവ്":

So beautiful! It's great how much texture is brought out when you remove the element of colour!



Posted by Krista to നീലാംബരി at May 6, 2010 10:53 PM

15. sm sadique has left a new comment on your post "വായന":

മനേഹരം ! അർത്തസമ്പുഷ്ട്ടം !! ചിന്തനീയം !!!



Posted by sm sadique to കാളിന്ദി at May 6, 2010 10:14 AM

16. ഏറനാടന്‍ has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

നിര്‍മ്മലയെ പരിചയപ്പെടുത്തിയ അഭിമുഖത്തിന് നന്ദി.



Posted by ഏറനാടന്‍ to ഋതുഭേദങ്ങള്‍ at 12:40 PM

17. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മൊബൈലില്‍ കിനിയുന്ന രക്തം":

കോള്‍ട്ടാന്‍ ഖനികളുടെ നിയന്ത്രണം കൈയടുക്കാന്‍ നടക്കുന്ന മത്സരം പ്രദേശത്തെ വികസനം അസാധ്യമാക്കിയിരിക്കുന്നു. ഇവിടെ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് പേടിയാണ്. കാരണം സ്കൂള്‍ കെട്ടിടങ്ങള്‍ വിമതസേന തങ്ങളുടെ താവളമാക്കി മാറ്റും. അതിലെ ഡസ്ക്കും ബെഞ്ചും പെട്ടിച്ച് അടുപ്പില്‍ കൂട്ടും. അതിനാല്‍ സ്കൂളുകള്‍ തന്നെ വേണ്ടെന്ന സമീപനമാണ് സര്‍ക്കാരിന്. ഇങ്ങനെ ഓരോ മേഖലയിലും വിമതരുടെ സാന്നിധ്യം പറഞ്ഞ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനത്തില്‍നിന്ന് പിന്‍വലിയുകയാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 6, 2010 10:40 PM

18. രാജേഷ്‌ ചിത്തിര has left a new comment on your post "വായന":

ഹൃദയം തന്നെ
അടര്‍ത്തിയെടുത്തു കൊടുക്കേണ്ട
ഒറ്റവരി കവിത പോലെ ജീവിതം

വാക്കും വരികളും ഹൃദയം വായിക്കുന്നതുപോലെ;നിറഞ്ഞു...

:))



Posted by രാജേഷ്‌ ചിത്തിര to കാളിന്ദി at May 6, 2010 10:52 AM

19. sm sadique has left a new comment on your post "വാർത്ത - ബാലപീഢനം കേരളമോഡൽ...":

ദാരിദ്ര്യം ഉണ്ടോ ഇത്തരം പീഡനം ഇനിയും ഉണ്ടാവും. മനുഷ്യമനസ്
(ചിലരുടെ)അത്രക്കും വിക്രതമാണ്.അത്, ജഡ്ജല്ല എത് കൊമ്പനാണെങ്കിലും
ചിലരുടെ മനസ് അങനെയാണ്.(പക്ഷെ പെങ്കുട്ടിയുടെ ഭാഗം നാം
അറിയുന്നില്ല.) വാർത്തകൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടെയിരിക്കും...
അതിൽ പീഡനം കാണും, ബലാത്സഗം കാണും, കൊലപാതകം കാണും,
അനാശാസ്യം കാണും...അങനെ...അങനെ....ഇതിനിടയിൽ നാം ഇങനെ....



Posted by sm sadique to Sandstorm - മണൽക്കാറ്റ്‌ at May 06, 2010 8:00 PM

20. നിരക്ഷരന്‍ has left a new comment on your post "മലയാറ്റൂർ യാത്ര – ഒരു കുറിപ്പ്":

ഇതുകൂടെ ഒന്ന് നോക്കൂ.



Posted by നിരക്ഷരന്‍ to ശ്യാമം.. at 11:34 AM

21. kichu / കിച്ചു has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

വായിച്ചിട്ടില്ല, നിര്‍മലയെ ഇതുവരെ. ഇനി വായിക്കണം.മയൂര.. ഒരുപാട് നന്ദി, ഈ പരിചയപ്പെടുടത്തലിന്.



Posted by kichu / കിച്ചു to ഋതുഭേദങ്ങള്‍ at 1:36 PM

22. സജി has left a new comment on your post "ഈ ജിപ്റ്റ് യാത്രാ വിവരണം":

ഇവിടെത്തേ ഒരോ നിരത്തിനും, ഒരോ കെട്ടിടള്‍ക്കും ഒരുപാടു പഴയ കഥകള്‍ പറയുവാനുണ്ട്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന മണ്ണിലാണ് എത്തിയിരിക്കുന്നത്. സാംസ്കാരികമായി വളരെ പുരോഗമിച്ച ഒരു ജനതതി ഇവിടെ വളരെ മുന്‍പ് കഴിഞ്ഞിരുന്നു. പാതകളും കെട്ടിടങ്ങ്ങ്ങളും അവര്‍ പണിതു. കൂറ്റന്‍ എടുപ്പുകളും ക്ഷേത്രങ്ങളും കോട്ടകളും നിര്‍മ്മിച്ചു. അവര്‍ക്ക് ബോധിച്ചതുപോലെയുള്ള ദൈവങ്ങളെ ആരാധിച്ചു. മരിച്ചു മണ്ണടിഞ്ഞവര്‍ പിന്നൊരിക്കല്‍ ജീവിക്കാന്‍ മടങ്ങി വരുമെന്നു വിചാരിച്ചു, ശവശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിച്ചുവച്ചു. നൈലിന്റെ ചതുപ്പില്‍ വളരുന്ന പാപ്പിറസ് ചെടിയുടെ തണ്ട് ചതച്ച് കടലാസ് ഉണ്ടാക്കി, പൂക്കളുടെ വര്‍ണ്ണ ചാറ് ഊറ്റിയെടുത്തു അവകൊണ്ട് ചിത്രങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് അവരുടെ ചരിത്രം എഴുതി വച്ചു.



Posted by സജി to ഓര്‍മ്മ at May 6, 2010 10:09 AM

23. ഗീത has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

ഈ പരിചയപ്പെടുത്തല്‍ നന്നായി.

ബാക്കിയുള്ള പുസ്തകങ്ങള്‍ കൂടി തപ്പിയെടുത്ത് വായിക്കണം.



Posted by ഗീത to ഋതുഭേദങ്ങള്‍ at 12:27 PM

24. ജീവി കരിവെള്ളൂര്‍ has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

കുമാരേട്ടോ നിങ്ങളൊരു സംഭവം തന്നെ.ആശംസകള്‍ .ഇനി ഏതെങ്കിലും പുസ്തകമേളക്കു പോവുമ്പം ഇതൊരെണ്ണം വാങ്ങിക്കുന്ന്ണ്ട് .പുസ്തക വായന അങ്ങനെ വല്ലപ്പോഴേ സംഭവിക്കാറുള്ളൂ അതോണ്ടാട്ടോ .



Posted by ജീവി കരിവെള്ളൂര്‍ to കുമാര സംഭവങ്ങള്‍ at May 6, 2010 11:00 PM

25. sudheer has left a new comment on your post "മുംതാസ്":

ente aaanamangaad orupaadu oarmmakal thirathalli varunnu hridymaaya varikal aanamangaattukaare maathramalla ellaavareyum thrasippikkunnu iniyum iniyum ezhuthuka oru anamangatukarante oraayiram bhaavukangal



Posted by sudheer to എന്‍റെ ആനമങ്ങാട് at May 6, 2010 9:53 AM

26. നിരക്ഷരന്‍ has left a new comment on your post "കൊച്ചി ശില്‍പ്പശാല 2010 മെയ് 30 ന്":

മെയ് 30ന് നാട്ടില്‍ ഉണ്ടാകാനുള്ള സാദ്ധ്യത തെളിഞ്ഞുകാണുന്നുണ്ട്. ഉണ്ടാകുമെങ്കില്‍ പങ്കെടുക്കാന്‍ ശ്രമിക്കാം. ഒരു ബ്ലോഗ് അക്കാഡമി മീറ്റ് എങ്ങനാണെന്ന് കാണാനുള്ള ആകാംക്ഷ കൊണ്ടുമാത്രമാണ്.

അഥവാ പങ്കെടുക്കാന്‍ പറ്റിയില്ലെങ്കില്‍ മുന്‍‌കൂര്‍ ആശംസകള്‍.



Posted by നിരക്ഷരന്‍ to എറണാകുളം ബ്ലോഗ് അക്കാദമി at 6 May 2010 11:09

27. കൂതറHashimܓ has left a new comment on your post "വാർത്ത - ബാലപീഢനം കേരളമോഡൽ...":

ഇത് നടന്നത് നമ്മുടെ കെരളത്തിലോ..!! ഷെയിം മലയാളി ഷെയിം



Posted by കൂതറHashimܓ to Sandstorm - മണൽക്കാറ്റ്‌ at May 06, 2010 7:50 PM

28. perooran has left a new comment on your post "വായന":

ചിലരാകട്ടെ
ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു....



Posted by perooran to കാളിന്ദി at May 6, 2010 10:04 AM

Reply via email to