1. ഹംസ has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

ജീവിതത്തിൽ ഒരു വരി കവിതപോലും എഴുതിയിട്ടില്ലാത്തവൻ കവിയാകും.,,,,,,

ഇതൊക്കെ സംഭവിക്കുന്ന സ്ഥലങ്ങളെ പ്രൊഫഷണൽ കോളേജുകൾ എന്നു വിളിക്കുന്നു.

ഇപ്പോള്‍ മലയാളം ബ്ലോഗുകളും.!
--------------------------------------
ഹ ഹ ഹ… പോണ്ടിയെ എല്ലാവരും കൂടി തല്ലികൊന്നു അല്ലെ. പാവം കഷ്ടപെട്ട് പഠിച്ച ഡയലോഗ് നഷ്ടപ്പെടുമെന്ന് തോനിയാല്‍ പിന്നെ എന്തു ചെയ്യും .ഹല്ല പിന്നെ.!



Posted by ഹംസ to എന്റെ കഥകള്‍ at May 15, 2010 10:30 AM

2. മോഹനം has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

ചുരുക്കി പറഞ്ഞാ ഒരു സംഭവമാ അല്ലേ...?



Posted by മോഹനം to തണല്‍ at 15/5/10 9:34 PM

3. വഷളന്‍ | Vashalan has left a new comment on your post "അകാരണം":

മരുന്നിലെ കവിത സേവിച്ചു. മനസ്സില്‍ ഗൃഹാതുരത്വം കൂട്ടിയതിനു നന്ദി.
ആലാപനം അതി ഗംഭീരം... ചൊല്ലിക്കേട്ടപ്പോള്‍ ഏറെയിഷ്ടപ്പെട്ടു.



Posted by വഷളന്‍ | Vashalan to കവിയരങ്ങ് at Sat May 15, 01:01:00 PM

4. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

@ചാണ്ടിക്കുഞ്ഞ് ചാണ്ടിക്കുഞ്ഞേ...വിലയേറിയ അഭിപ്രായത്തിനു നന്ദി. പറഞ്ഞപോലെ ഇതാരെങ്കിലും അടിച്ചുമാറ്റി സിനിമ ആക്കുമോ? ഈയിടെയായി മൊത്തം അടിച്ചുമാറ്റല്‍ ആയിട്ടുണ്ട്‌. കാത്തിരുന്നു കാണാം. നന്ദി..



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to തണല്‍ at 15/5/10 7:52 PM

5. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "കല്ലാനയും കച്ചവട തന്ത്രമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രശസ്തി മാത്രം ഉദ്ദേശം?



OAB/ഒഎബി , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 16 12:00 am ന് പോസ്റ്റ് ചെയ്തത്

6. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

നമ്മുടെ നാട്ടിൽ പണ്ട് സി.എൽ ജോസിന്റെ അഗ്നിവലയം കളിച്ചു. സ്ഥലത്തെ പ്രധാന മർമ്മാണിയും കമ്മ്യൂണിസ്റ്റും തടിയാപ്പീള്ളയുമായ തങ്കപ്പനാശാനും ഒരു റോൾ യുവനടന്മാരെ വിരട്ടി വാങ്ങി. നാടക സംഘത്തിന്റെ അച്ചടക്കം നോക്കി നടത്തുന്നതിന്റെ ചുമതല സ്വയം ഏറ്റെടുക്കുന്ന ആളും കൂടിയാണ് ആശാൻ.

ആരെങ്കിലും നടിമാരെ വാക്കല്ലാതെ നോക്കിയാൽ മതി നടൻ റിഹേഴ്സൽ സമയത്തേ ആശാൻ പുറത്താക്കി വായനശാല അടച്ചു കളയും! എന്തായാലും ആശാനെ പേടിയുള്ള നടന്മാർ നിവൃത്തിയില്ലാതെ അദ്ദേഹത്തിനും ഒരു റോൽ കൊടുത്തു. പക്ഷെ അദ്ദേഹത്തിനു ഡയലോഗൊന്നുമില്ല.

കൊലകേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന നായികയെ ഒരു പത്ര പ്രവർത്തകൻ ഇന്റർവ്യൂ ചെയ്യുന്നതോടെയാണ് നാടകം ആരംഭിക്കുന്നത്. അവിടെ തോക്കും പിടിച്ച് കാവൽ നിൽക്കുന്ന പോലീസിന്റെ റോളാണ് തങ്കപ്പനാശാന്. കണ്ടാൽ തന്നെ ആരും പേടിക്കും. പക്ഷെ ഈ ജയിൽ രംഗം കുറച്ചു നേരമേ ഉള്ളു. നടി കഥ പറഞ്ഞു തുടങ്ങിയാൽ പിന്നെ ഫ്ലാഷ് ബാക്കാണ്. ജയിലിന്റെ സെറ്റൊക്കെ മാറും.

പിന്നെ ഫ്ലാഷ് ബാക്ക് തുടങ്ങി ജയിലിൽനിന്നും രംഗം ആശുപത്രിയായി മാറുകയാണ്. പിന്നെ ആശാന് റോളില്ല. പക്ഷെ തങ്കപ്പനാശാൻ പിന്നെയും തോക്കും പിടിച്ചു നില്പാണ്. നല്ല പിടുത്തവും. സ്റ്റേജിലുള്ള മറ്റു നടന്മാർ കേണു പറഞ്ഞിട്ടും അവരെ കണ്ണു ചുമപ്പിച്ച് നോക്കി വിരട്ടുന്നതല്ലാതെ മാറുന്നില്ല. ഒടുവിൽ സ്റ്റേജിന്റെ ബാക്കിൽ തന്നെ ഉണ്ടായിരുന്ന പ്രായത്തിൽ ആശാന്റെ പ്രായത്തിലുള്ള ഒരാൾ ഇടപെട്ടു. ആശാനെ അനുനയത്തിൽ രംഗത്തുനിന്നി മാറ്റാൻ നോക്കി.

അപ്പോഴാണ് ഉത്തരവാദിത്വ ബോധമുള്ള ആശാൻ ചോദിന്നത്, ഈ പ്രായമായ രണ്ട് പെൺപിള്ളേരുടെ അടുത്ത് ഇവനെയൊക്കെ (മറ്റു നടന്മാരെ) നിറുത്തിയിട്ട് ഞാനിറങ്ങി പോയാൽ......! ഒരു സിനിമയിലൊക്കെ മുഖം കാണിച്ചിട്ടുള്ള ഒരു നടിയാണ്. റിഹേഴ്സൽ തുടങ്ങിയ അന്നുമുതൽ തുടങ്ങിയതാണ് ഈ ഉത്തരവാദിത്വ ബോധം.

പിടിത്തം മൂത്തു നിൽക്കുന്ന ആശാൻ നാടക സ്റ്റേജാണെന്നതൊക്കെ മറന്നു. കുറഞ്ഞ പക്ഷം നായക നടനെയും പ്രധാന വില്ലനെയുമെങ്കിലും ഇറക്കി വിടാതെ രംഗം വിടുന്ന പ്രശ്നമില്ല. അവരെ യാണ് ആശാന് തീരെ വിശ്വാസമില്ലാത്തത്. ഒടുവിൽ നിവൃത്തിയില്ലാതെ തുറ്റർന്നുള്ള രംഗങ്ങളിലും ആശാൻ നിൽക്കട്ടെയെന്നു വിചാരിച്ച് നാടകം തുടരുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. കാരണം തിങ്ങി നിറഞ്ഞ സദസ്സിൽ അടുത്തരംഗം തുടങ്ങാൻ താമസിച്ചാൽ പ്രശ്നമാകും.

അങ്ങനെ വീണ്ടും കർട്ടൻ പൊങ്ങി. രംഗം ഫ്ലാഷ്ബാക്കിലെ ആശുപത്രി! ജയിലിൽ കണ്ട വാർഡൻപോലീസ് ഇവിടെയും! കാണികൾ കരുതിയത് ജയിൽ പുള്ളിയായതുകൊണ്ട് പ്രൊട്ടക്ഷന് പുള്ളി ആശുപത്രിയിലും നിയമിക്കപ്പെട്ടതാണെന്നാണ്.

പക്ഷെ നാടകത്തിൽ തുടർ രംഗങ്ങളിൽ ആ‍വശ്യമില്ലാത്ത ആ മഹാനടന്റെ സാന്നിദ്ധ്യം കണ്ട് സദസ്സിൽ മുൻ നിരയിൽ ഒരു സ്കൂൾ മാ‍ഷ് അന്തം വിട്ട് ഇരിക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമായിരുന്നില്ല നാടകത്തിനെ സംവിധായകനും വായനശാലയുടെ ആജീവനാന്ത രക്ഷാധികരിയുമായ എന്റെ സ്വന്തം പിതാശ്രീ അവർകളായിരുന്നു.

ഇങ്ങനെ ഒരുപാട് നാടകാനുഭവങ്ങൾ നമ്മുടെ നാട്ടിലുണ്ട്.



Posted by ഇ.എ.സജിം തട്ടത്തുമല to എന്റെ കഥകള്‍ at May 15, 2010 11:35 AM

7. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "അക്ഷയ തൃതീയ (കവിത)":

"അക്ഷയ തൃതീയയാണിന്ന്
ഐശ്വര്യമായിത്തിരി പൊന്നു വാങ്ങണം
ഇന്നു പൊന്നു കിട്ടിയാല്‍ ഉണ്ടല്ലോ,
വറ്‍ഷം മുഴുവന്‍ പൊന്നൊഴുക്കായിരിക്കും.... "



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to മഴച്ചാര്‍ത്ത്‌ at May 15, 2010 10:32 AM

8. പട്ടേപ്പാടം റാംജി has left a new comment on your post "പോസ്റ്റില്ലായ്മ!":

പഴയകാല ബ്ലോഗിനെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ വളരെ നന്നായി തോന്നി.
വീണ്ടും വരാം.



Posted by പട്ടേപ്പാടം റാംജി to പ്രവാസഭൂമി at May 15, 2010 9:36 PM

9. Areekkodan | അരീക്കോടന്‍ has left a new comment on your post "കുടുംബ സംഗമം നല്‍കുന്ന പാഠങ്ങള്‍":

പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഒന്ന് പുഞ്ചിരിക്കുന്നത് മനസ്സ് തമ്മില്‍ അടുക്കാന്‍ കാരണമാകുന്നു.ഇത് മൂന്നിലധികം തവണ ആവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും,പരസ്പരം തെറ്റി നില്‍ക്കുന്ന ഏത് ആള്‍ക്കാര്‍ക്കിടയിലും മഞ്ഞ് ഉരുകാന്‍ തുടങ്ങുന്നു.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, May 15, 2010 11:25:00 PM

10. പ്രയാണ്‍ നിങ്ങളുടെ പോസ്റ്റ് "കല്ലാനയും കച്ചവട തന്ത്രമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



പ്രയാണ്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 15 10:42 pm ന് പോസ്റ്റ് ചെയ്തത്

11. kumar has left a new comment on your post "മുറിവ്":

it shows the true life.....



Posted by kumar to മോഹപ്പക്ഷി at May 15, 2010 11:02:00 PM GMT+05:30

12. arun karanja kundara has left a new comment on your post "കള്ള് ഷാപ്പില്‍ നിന്ന് പഠിക്കാനുള്ളത് ..":

വ്യക്തമായ അഭിപ്രായം. നമ്മുടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ സാധാരണ ജനങ്ങളില്‍ നിന്നും അകന്നു പോകുന്നു എന്നതിന് നമ്മുടെ സമകാലിക ജനകീയ സമരങ്ങളോട് അവര്‍ കാണിക്കുന്ന സമീപനത്തില്‍ നിന്നും വ്യക്തമാണ്‌ അധികാരം രുചിച്ച കമ്മ്യൂണിസ്റ്റുകാര്‍ പ്രതിപക്ഷത്ത് എത്തുമ്പോള്‍ മാത്രമേ സമരാവേശം കാണിക്കുകയുള്ളൂ അത് ഇടതു പക്ഷം എന്ന വാക്കിനെ തന്നെ മലിന പെടുതിയിരിക്കുകയാണ്
എങ്കിലും സമരത്തിന്‌ ഗാന്ധിയന്‍ രീതി മത്രംമാണ് ഫലപ്രദംമെന്നു തോനുന്നുന്നില്ല കാരണം നമ്മുടെ മുന്നില്‍ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട് കാരണം മവോഇസ്റ്റകളുടെ സമരം ശ്രദ്ധിക്കപ്പെട്ടതും എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂര്‍ ധീര വനിത ഇറോംശര്‍മിളയുടെ സമരം ശ്രദ്ധ കുറയാനുള്ള കാരണം സമര രീതിയിലുള്ള വ്യത്യാസം കൊണ്ടാണ്



Posted by arun karanja kundara to ശിഥില ചിന്തകള്‍ at May 15, 2010 10:25 PM

13. ജനശക്തി has left a new comment on your post "കിനാലൂര്‍ 1750 ഏക്കര്‍കൂടി ഏറ്റെടുക്കും":

കിനാലൂര്‍ എസ്റ്റേറ്റില്‍ തൊഴിലാളികളുടെ കൈവശമുള്ളതൊഴികെ 1750 ഏക്കര്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വ്യവസായമന്ത്രി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ഭൂമി കൈവശംവച്ചവരെ സഹായിക്കാനാണ് നാലുവരിപ്പാത നിര്‍മിക്കുന്നതെന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മറ്റും ആരോപിച്ചത്. എന്നാല്‍ ഏപ്രില്‍ 28ന് ഭൂമി ഏറ്റെടുക്കാന്‍ കെഎസ്ഐഡിസി ധാരണയിലെത്തി. യോഗ മിനുട്സില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസിനുനേരെ അക്രമവും,ലാത്തിച്ചാര്‍ജും ഉണ്ടായ മെയ് ആറിന് ദിവസങ്ങള്‍ക്കുമുമ്പായിരുന്നു ഇത്. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ച 600 ഏക്കറോളം ഭൂമിക്ക് പുറമെയുള്ള 1750 ഏക്കര്‍ വാങ്ങിയത് ഭൂമാഫിയയാണെന്നും വ്യവസായമന്ത്രി ഈ മാഫിയയുടെ ഭാഗമാണെന്നുമാണ് ഉമ്മന്‍ചാണ്ടി പ്രചരിപ്പിച്ചത്. എന്നാല്‍ തങ്ങള്‍ മാഫിയകളല്ലെന്നും പേരുവിവരം ആര്‍ക്ക്വേണമെങ്കിലും തരാമെന്നും ഭൂമിയുടെ ഉടമകള്‍ വാര്‍ത്താസമ്മേളനം വിളിച്ചറിയിച്ചു. ഒന്നര വര്‍ഷമായി അവരുടെ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നും പരസ്യമായി പറഞ്ഞു. ഇതോടെ, ഭൂമാഫിയയുണ്ടെങ്കില്‍ അവരെ സഹായിക്കുന്നതാരാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി.



Posted by ജനശക്തി to ജാഗ്രത at May 15, 2010 11:12 PM

14. ബിജുകുമാര്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുള്ളിപ്പുലികളെല്ലാം കൂടി ഈ കഴുതപ്പുലിയെ കടിച്ചുകീറില്ലാന്നുറപ്പു തരാമെങ്കില്‍ മാളത്തില്‍ നിന്നും അടുത്തപുറഞ്ചാട്ടത്തിന് ഓരിയിടാം.



ബിജുകുമാര്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 15 11:12 pm ന് പോസ്റ്റ് ചെയ്തത്

15. പട്ടേപ്പാടം റാംജി has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

എന്ത് മിഴിവാര്‍ന്ന ചിത്രങ്ങള്‍.
അത്യാവശ്യം ചിത്രങ്ങളെ സ്നേഹിക്കുന്നത് കൊണ്ട് നല്ലത് കാണുമ്പോള്‍ അസൂയ ഉണ്ട് ശരിക്കും.



Posted by പട്ടേപ്പാടം റാംജി to എഴുത്തോല at May 16, 2010 12:13 AM

16. പട്ടേപ്പാടം റാംജി has left a new comment on your post "ഞാന്‍ കണ്ട ചൈന - രണ്ട്":

ഈ ഭാഗത്തിലൂടെയും കുറെ വിവരങ്ങള്‍ കിട്ടി.
ഭക്ഷണക്കാര്യത്തിലും ജോലിക്കര്യത്തിലും കൃത്യനിഷ്ടയുന്ടെന്നു മനസ്സിലായി..
എന്തായാലും ചൈന കൊള്ളാം.



Posted by പട്ടേപ്പാടം റാംജി to തറവാടി at 5/15/2010 10:00 PM

17. perooran has left a new comment on your post "ഭൂമിദാഹം":

good post



Posted by perooran to പൂരക്കടവ് at May 15, 2010 11:10:00 AM PDT

18. ജനശക്തി has left a new comment on your post "എണ്ണ വിലനിയന്ത്രണം നീക്കാന്‍ വീണ്ടും ശ്രമം":

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അവകാശം കമ്പനികള്‍ക്ക് വിട്ടുകൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണ്ടും സജീവമായി. കുതിച്ചുയരുന്ന വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച തീരുമാനമാണ് വീണ്ടും പരിഗണിക്കുന്നത്. പെട്രോളിയം വിലനിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന കേന്ദ്ര മന്ത്രിസഭാസമിതി 21ന് യോഗം ചേര്‍ന്ന് വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം എടുത്തുകളയാനുള്ള തീരുമാനമെടുക്കുമെന്നാണ് സൂചന. ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ സമിതിയില്‍ പെട്രോളിയംമന്ത്രി മുരളി ദേവ്ര, കൃഷിമന്ത്രി ശരദ് പവാര്‍, രാസവളം മന്ത്രി എം കെ അഴഗിരി, റെയില്‍മന്ത്രി മമതാ ബാനര്‍ജി, ഉപരിതല ഗതാഗതമന്ത്രി കമല്‍നാഥ് എന്നിവര്‍ അംഗങ്ങളാണ്. ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനും യോഗത്തില്‍ പങ്കെടുക്കും.



Posted by ജനശക്തി to ജാഗ്രത at May 15, 2010 11:06 PM

19. യരല‌വ has left a new comment on your post "എന്നുമുള്ള കാഴ്ചക‌ളും ചിന്തക‌ളും - 1":

>>>ഇവ‌ര്‍ എങ്ങോട്ടാണ് ഇത്ര ധൃതിയില്‍ പോകുന്നത്? എന്തു ചെയ്യാനാണ്? ഇവരെന്താണിവിടെ ചെയ്യുന്നത്?<<<

ഇവരെന്താണിവിടെ ചെയ്യുന്നത്. നാമും.



Posted by യരല‌വ to നിഷ്കള‌ങ്കന്‍‍|Nishkkalankan at May 15, 2010 11:31 AM

20. Anonymous has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

I think the author haven't seen the English movies listed here as it sounds far too stretched to relate kilukkum to roman holiday. However, the list is still convincing for few.



Posted by Anonymous to വര@തല=തലവര at May 15, 2010 10:28 PM

21. shajiqatar has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

എന്റെമ്മേ!!! ഇത്രയും ഉണ്ടോ? ശ്രീനിയും പ്രിയനും ആണല്ലോ കൂടുതല്‍ വിരുതന്മാര്‍.



Posted by shajiqatar to വര@തല=തലവര at May 15, 2010 11:27 PM

22. പട്ടേപ്പാടം റാംജി has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

പോണ്ടിയെ ശരിക്കറിഞ്ഞു.
നാടകങ്ങളിലെ തെറ്റലുകളും ഡയലോഗ് മാറലും ഒക്കെ ഓര്‍ത്തെടുത്ത് ചിരിക്കനായി.
ഇത്തരം അനുഭവങ്ങള്‍ ഇല്ലാത്തവര്‍ കുറയും.
നന്നായി അവതരിപ്പിച്ചു.



Posted by പട്ടേപ്പാടം റാംജി to എന്റെ കഥകള്‍ at May 15, 2010 11:15 AM

23. OAB/ഒഎബി has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

ഞാനിന്നത്തെ പത്രം കണ്ടിട്ട് കുറേ നാളായി എന്നത് പഴകിപ്പുളിച്ച വാക്കാണെങ്കിലും ഒരു പത്രം വായിച്ചിട്ട് കൊല്ലമൊന്നായി.
കഥ പകുതി ആയപ്പോള്‍ സസ്പെന്‍സ് പൊളിഞ്ഞത് പോലെ തോന്നി.(എരുമയുടെ അമറലും പിണ്ണാക്കും)എങ്കിലും കഥ കൌതുകം തന്നെ



Posted by OAB/ഒഎബി to തണല്‍ at 15/5/10 9:43 PM

24. Mahesh Cheruthana/മഹി has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

മാണിക്യം,പ്രസക്തമായ പോസ്റ്റു,
എല്ലാം കച്ചവട കണ്ണോടു കൂടിമാത്രം വീക്ഷിക്കുന്ന ഈ സമൂഹത്തിന്റെ മറ്റൊരു ഉല്‍ സവ ദിനം ! അമ്മയെന്ന പവിത്രമായ സ്നേഹത്തെ ഓര്‍മ്മിക്കുവാന്‍ എന്തിനൊരു ദിനം...



Posted by Mahesh Cheruthana/മഹി to മാണിക്യം at May 15, 2010 10:58 AM

25. പുള്ളിപ്പുലി has left a new comment on your post "മീന്‍ പിടിത്തം.":

തകർപ്പൻ പടം ഗ്രാന്റ് ആയി



Posted by പുള്ളിപ്പുലി to ചില്ലുജാലകത്തിനപ്പുറം at May 15, 2010 1:30 PM

26. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടെ എന്നല്ല എല്ലാ രംഗത്തും ഇത്തരം ഒരു ശീലം ഇപ്പോള്‍ സര്‍വ്വസാധാരണമായിട്ടുണ്ട്.
കലികാലം എന്നല്ലാതെ എന്ത് പറയാന്‍.



പട്ടേപ്പാടം റാംജി , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 10:51 am ന് പോസ്റ്റ് ചെയ്തത്

27. Mahesh Cheruthana/മഹി has left a new comment on your post "എല്ലാം ഒരു ശ്വാസം":

ജീവി , വിശ്വാസം മാത്രമാണോ എല്ലാം ,ചിന്ത എനിക്കു വിശ്വാസമായി!



Posted by Mahesh Cheruthana/മഹി to ആത്മവ്യഥകള്‍ . at May 15, 2010 11:08 AM

28. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "സ്റ്റോം വാണിംഗ്‌ - 45":

ഗെറിക്ക് ആരാധകന്മാരായി തുടങ്ങിയല്ലോ.... നന്നായിട്ട് തന്നെ ...തുടരുക ഭായി



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to സ്റ്റോം വാണിംഗ്‌ at May 15, 2010 7:48 PM

29. ചാച്ചന്‍ has left a new comment on your post "എനിക്ക് നിന്നിലേക്കുള്ള ദൂരം ...":

തിരിച്ച് ഒഴുകാനുള്ള വഴിമറന്ന
തിരകളെയും നെഞ്ചിലെറ്റി
ഇനിയുമെത്ര ദൂരം................
ok.... nannayirikkunnu..



Posted by ചാച്ചന്‍ to മഴ at May 15, 2010 3:27 AM

30. surajbhai has left a new comment on your post "മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍":

some thing special



Posted by surajbhai to INTIMATE STRANGER at May 15, 2010 11:42 PM

31. തറവാടി has left a new comment on your post "ഈ വായനയ്ക്ക് നന്ദി!":

ഈ വായനയ്ക്ക് നന്ദി!



Posted by തറവാടി to ഞങ്ങളും ചിത്രങ്ങളും at 5/15/2010 08:49:00 PM

32. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "വാകപൂ മരം ചൂടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രത്തിൽ ക്ലിക്ക്‌ ചെയ്തു കാണുക.



sherriff kottarakara , sheriffkottarakara ലേക്ക് 2010, മേയ് 15 11:06 am ന് പോസ്റ്റ് ചെയ്തത്

33. കമ്പർ has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

തണൽ, നന്നായിട്ടുണ്ട്. ഞാൻ ആദ്യം ഇത് വായിച്ചിരുന്നു..,
വളരെ നല്ല അവതരണം.,ചിരിക്കും ചിന്തക്കും വകയുണ്ട്..,
ഇനിയും ഇതു പോലുള്ളവ പുറത്ത് വരട്ടെ.
എല്ലാ ഭാവുകങ്ങളും നേരുന്നു..,



Posted by കമ്പർ to തണല്‍ at 15/5/10 8:52 PM

Reply via email to