1. jayanEvoor has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

കുമാരൻ
സജഷൻ സ്വീകരിച്ചു.
പോണ്ടി ഇനി എന്തു കുണ്ടാമണ്ടി ഒപ്പിക്കുമോ ആവ്ഓ!

വിനൂസ്
അതെ.
നിരവധി സംവിധായകർ അന്ന് ഞങ്ങളുടെ കോളേജിലും ഉദയം ചെയ്തിട്ടുണ്ട്!

ഹംസ
പോണ്ടീ ഈസ് എ ഗ്രെയ്റ്റ് ഡോക്ടർ നൌ!

എ.എം.സജിം
വിശദമായ അനുഭവക്കുറിപ്പിനും പ്രോത്സാഹനത്തിനും നന്ദി!

ടോംസ് കോനുമഠം
താങ്ക്യു, താങ്ക്യൂ!!



Posted by jayanEvoor to എന്റെ കഥകള്‍ at May 15, 2010 8:23 PM

2. CKLatheef നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗില്‍ അസ്പൃശ്യത, ബഹിഷ്‌കരണം എന്നിവക്ക് യാതൊരു പ്രസക്തിയുമില്ല. ആരുടെയെങ്കിലും പോസ്റ്റിനോട് വിയോജിപ്പുണ്ടെങ്കില്‍ അത് അവിടെത്തന്നെ പറയുന്നതാണ് ഉചിതം. കൂടുതല്‍ വ്യത്യസ്ഥമായി തന്റെ ഭാഗം
റയാനുണ്ടെങ്കില്‍ മാത്രം സ്വന്തം ബ്ലോഗില്‍ പോസ്റ്റിടുക അതാണ് അഭികാമ്യം. എന്നാല്‍ യുക്തിവാദികളുടെ ഇസ്‌ലാം വിമര്‍ശനം കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനോ ഗ്രഹിപ്പിക്കുന്നതിനോ അല്ല. അവര്‍ ചിലമുന്‍ധാരണയാല്‍ മതത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ്. ആക്ഷേപം പരിഹാസം എന്നിവയാണ് അവരുടെ മുഖമുദ്ര. വസ്തുനിഷ്ഠമായ വിമര്‍ശനം അവര്‍ക്കജ്ഞാതമാണ്. അതിനാല്‍ അവരുടെ പോസ്റ്റുകള്‍ക്ക് അവിടെ മറുപടി പറയുക അപ്രായോഗികമാണെന്ന് പലരെയും പോലെ ഞാനും മനസ്സിലാക്കി. ആരെങ്കിലും പറഞ്ഞിട്ടല്ല. സുദീര്‍ഘമായ സംവാദത്തിന് ശേഷം തന്നെ. അതില്‍ ഇടപെടുന്നവരും പരിഹാസമേ ഉദ്ദേശിക്കുന്നുള്ളൂ ചിലര്‍ എന്റര്‍ടൈന്‍മെന്റും. ജബ്ബാര്‍ മാഷ് അല്‍പമെങ്കിലും പ്രതിപക്ഷ ബഹുമാനം കാണിക്കുന്ന തരത്തിലായതിനാല്‍ ഇപ്പോഴും അവിടെ ഇടപെടാന്‍ എനിക്ക് മടിയില്ല. എന്നാല്‍ കാളിദാസന്‍ ഇതിനൊന്നും വഴങ്ങുന്നതല്ല.

ഈ പോസ്റ്റിന് അദ്ദേഹം അവിടെ മറുപടി തുടരുകയാണ്. ഒരു മതത്തിന്റെ പക്ഷത്ത് നിന്ന് ഇതരമതങ്ങളെ ഭത്സിക്കുന്നത് യുക്തിവാദികള്‍ക്ക് ഭൂഷണമല്ല എന്ന് പറഞ്ഞത്. കാളിദാസന്‍ എങ്ങനെയാണ് കാണുന്നത് എന്ന് നോക്കൂ.

>>> വീണ്ടും ലത്തീഫ് നയം വ്യക്തമാക്കുന്നു. മറ്റ് മതങ്ങളെ പ്രകോപ്പിക്കു(വിമര്‍ശിക്കു)ന്നതിന്റെ കുത്തക മതവിശ്വാസികള്‍ക്ക്(ഇസ്ലാം മത വിശ്വാസികള്‍ക്ക്) വേണ്ടി സംവരണം ചെയ്യപ്പെട്ടതാണ്. മത നിഷേധികള്‍ അത് ചെയ്യുവാന്‍ പാടില്ല. <<<

ഇതാണോ ഞാന്‍ പറഞ്ഞത്. അല്ലെങ്കില്‍ അത്തരമൊരു സൂചനവല്ലതും ഈ പോസ്റ്റിലുണ്ടോ. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഞാന്‍ ഇവിടെ തന്നെ തുടരുന്നു.

വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 16 8:25 am ന് പോസ്റ്റ് ചെയ്തത്

3. Renjith has left a new comment on your post "അക്ഷയ തൃതിയ":

ഇത് കല്യാണത്തിന്റെ ആണോ ടീച്ചര്‍ ,ഭയങ്കര തിളക്കം :)



Posted by Renjith to മിനി ചിത്രശാല 'photos' at May 16, 2010 8:19 AM

4. കരീം മാഷ്‌ has left a new comment on your post "അക്ഷയ തൃതിയ":

ഇതൊന്നും ഇങ്ങനെ പൊതുസ്ഥലത്തു പ്രദർശിപ്പിക്കാതെ പെങ്ങളെ!
ആ തിരുട്ടുഗ്രാമത്തിലെ തമിഴ് കള്ളന്മാർ കേരളം മുഴുവൻ സ്വർണ്ണം തെരെഞ്ഞു നടക്കുകയാ...!
ജീവൻ കിട്ടിയാൽ അഗതി മന്ദിരത്തിലെങ്കിലും ജീവിക്കാം. :)



Posted by കരീം മാഷ്‌ to മിനി ചിത്രശാല 'photos' at May 16, 2010 8:44 AM

5. CKLatheef നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ചിന്തകന്‍
റയാനുണ്ടെങ്കില്‍ മാത്രം സ്വന്തം ബ്ലോഗില്‍ പോസ്റ്റിടുക അതാണ് അഭികാമ്യം. എന്നാല്‍ യുക്തിവാദികളുടെ ഇസ്്‌ലാം വിമര്‍ശനം കാര്യങ്ങള്‍ ഗ്രഹിക്കുന്നതില്ല. അവര്‍ ചിലമുന്‍ധാരണയാല്‍ മതത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ്. ആക്ഷേപം പരിഹാസം എന്നിവയാണ് അവരുടെ മുഖമുദ്ര. വസ്തുനിഷ്ഠമായ വിമര്‍ശനം അവര്‍കജ്ഞാതമാണ്. അതിനാല്‍ അവരുടെ പോസ്റ്റുകള്‍ക്ക് അവിടെ മറുപടി പറയുക അപ്രായോഗികമാണെന്ന് പലരെയും പോലെ ഞാനും മനസ്സിലാക്കി. ആരെങ്കിലും പറഞ്ഞിട്ടല്ല. സുദീര്‍ഘമായ സംവാദത്തിന് ശേഷം തന്നെ. അതില്‍ ഇടപെടുന്നവരും പരിഹാസമേ ഉദ്ദേശിക്കുന്നുള്ളൂ ചിലര്‍ എന്റര്‍ടൈന്‍മെന്റും. ജബ്ബാര്‍ മാഷ് അല്‍പമെങ്കിലും പ്രതിപക്ഷ ബഹുമാനം കാണിക്കുന്ന തരത്തിലായതിനാല്‍ ഇപ്പോഴും അവിടെ ഇടപെടാന്‍ എനിക്ക് മടിയില്ല. എന്നാല്‍ കാളിദാസന്‍ ഇതിനൊന്നും വഴങ്ങുന്നതല്ല. ഈ പോസ്റ്റിന് അദ്ദേഹം അവിടെ മറുപടി തുടരുകയാണ്. ഒരു മതത്തിന്റെ പക്ഷത്ത് നിന്ന് ഇതരമതങ്ങളെ ഭത്സിക്കുന്നത് യുക്തിവാദികള്‍ക്ക് ഭൂഷണമല്ല എന്ന് പറഞ്ഞത്. കാളിദാസന്‍ എങ്ങനെയാണ് കാണുന്നത് എന്ന് നോക്കൂ.

>>> വീണ്ടും ലത്തീഫ് നയം വ്യക്തമാക്കുന്നു. മറ്റ് മതങ്ങളെ പ്രകോപ്പിക്കു(വിമര്‍ശിക്കു)ന്നതിന്റെ കുത്തക മതവിശ്വാസികള്‍ക്ക്(ഇസ്ലാം മത വിശ്വാസികള്‍ക്ക്) വേണ്ടി സംവരണം ചെയ്യപ്പെട്ടതാണ്. മത നിഷേധികള്‍ അത് ചെയ്യുവാന്‍ പാടില്ല. <<<

ഇതാണോ ഞാന്‍ പറഞ്ഞത്. അല്ലെങ്കില്‍ അത്തരമൊരു സൂചനവല്ലതും ഈ പോസ്റ്റിലുണ്ടോ. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഞാന്‍ ഇവിടെ തന്നെ തുടരുന്നു.

വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 16 8:20 am ന് പോസ്റ്റ് ചെയ്തത്

6. വഴിപോക്കന്‍ has left a new comment on your post "യൂസ്സേർസ്സ് ഫീ തിരുവനന്തപുരത്തും...":

സത്യത്തില്‍ ഈ യൂസേര്‍സ് ഫീ ഒരു ആഗോള പ്രതിഭാസമാണ്, പല രാജ്യങ്ങളിലും നടപ്പിലുണ്ട്. നമ്മള്‍ ശ്രദ്ധിക്കാത്തത് അതു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ അതോടൊപ്പം നമ്മളറിയാതെ വാങ്ങുന്നു എന്നതിനാലാണ്.

ഒരിക്കല്‍ യൂസേര്‍സ് ഫീ കൊച്ചിയില്‍വച്ചു എന്നെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്‌. കയ്യിലുള്ള ഇന്ത്യന്‍ രൂപ മൊത്തം -ഇനിയിതാര്‍ക്കു വേണം എന്ന നിലക്ക്- ഒപ്പം വന്നവരെ ഏല്‍പ്പിച്ചു ഉള്ളിലെതിയപ്പോഴാ അറിയുന്നത് അവര്‍ക്ക് വേണം ഉപഭോക്തൃ ഫീ 500 രൂപ. ഒരു സഹയാത്രികന്‍ കയ്യിലുള്ള യൂറോക്ക് പകരം അല്പം രൂപ തന്നത് കൊണ്ട് രക്ഷപ്പെട്ടു.
==



Posted by വഴിപോക്കന്‍ to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at May 16, 2010 6:28 AM

7. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "വാകപൂ മരം ചൂടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice



കുമാരന്‍ | kumaran , sheriffkottarakara ലേക്ക് 2010, മേയ് 15 8:55 pm ന് പോസ്റ്റ് ചെയ്തത്

8. ജിമ്മി നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ മനോഹരം ഹരീഷ്...



ജിമ്മി , ഗുൽമോഹർ ലേക്ക് 2010, മേയ് 16 9:56 am ന് പോസ്റ്റ് ചെയ്തത്

9. സെറീന has left a new comment on your post "വെറുക്കപ്പെട്ടവളുടെ വില്പത്രം":

കൈവെള്ളയില്‍ ആ ആത്മാവ്
നിവര്‍ത്തി വച്ചു വായിച്ചു ദൈവം മരിച്ചുപോകും!



Posted by സെറീന to അനുരണനങ്ങള്‍ at May 15, 2010 8:38 PM

10. ധനേഷ് നിങ്ങളുടെ പോസ്റ്റ് "കല്ലാനയും കച്ചവട തന്ത്രമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്തവണ അഗസ്ത്യാര്‍കൂടം തീര്‍ത്ഥാടനത്തിന് ഞാനും പോയിരുന്നു!

അനില്‍ ചേട്ടന്റെ പഴയപോസ്റ്റും, മറ്റു ചില വാ‍ര്‍ത്തകളും മുന്പ് വായിച്ചിരുന്നത്കൊണ്ട് ഒരു കല്ലാനയെ കണ്ടാല്‍ കൊള്ളാം എന്നൊരു ആഗ്രഹവും ഉണ്ടായിരുന്നു പോകുമ്പോള്‍.. കിട്ടിയാല്‍ ഒരെണ്ണത്തിനെ പിടിച്ചോണ്ട് പോരാം എന്നും കരുതി..
വീടിന്റെ മുന്നില്‍ ഒരു ‘കല്ലാന‘ നില്‍ക്കുന്ന്ത് ഒരു അന്തസല്ലേ? (ഹമ്മേ ഫോറസ്റ്റുകാരുവല്ലതും ഇത് വായിക്കുന്നുണ്ടോ?)
എന്തായാലും കുറെ ആനപ്പിണ്ടം അല്ലാതെ ഒന്നും കണ്ടില്ല!

പിന്നെ സാ‍ധാരണ ട്രെക്പാത്തില്‍ നിന്ന് അഞ്ചും പത്തും കിലോമീറ്റര്‍ ഉള്‍ക്കാട്ടിലൊക്കെയാണ് ഈ ആനയെ കണ്ടതായി പറയപ്പെടുന്നത്. കണ്ടിട്ടുള്ളവരാകട്ടെ, കൂടുതലും ആദിവാസികളും.. അതുകൊണ്ടായിരിക്കാം ഇപ്പോഴും വിശ്വസനീയമായ ഒരു വാര്‍ത്തയായി കരുതപ്പെടാത്തതും..

വര്‍ഷങ്ങളായി അഗസ്ത്യകൂടവും ആ ഭാഗത്തെ മറ്റ് മലകളും കയറിയിറങ്ങുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞത്, “മനുഷ്യരിലെ ഉയരം കുറഞ്ഞ ആളുകളെപ്പോലെ ഒരു കുള്ളന്‍ ആന മാത്രമായിരിക്കാം ഇത്, അത്തരത്തിലുള്ള ഒരേഒരാനയെയാണ് എപ്പോഴും എല്ലാവരും കാണുന്നത്“ എന്നാണ്.. മല്ലന്‍ കാണി എന്നൊരു ആദിവാസിയാണ് എല്ലാ ഫോട്ടോഗ്രാഫര്‍മാരെയും വഴികാട്ടുന്നതും..
മാത്രമല്ല ഇത്തരത്തില്‍ ഒരു ആനക്കൂട്ടത്തെ(അല്ലെങ്കില്‍ ഒന്നിലധികം എണ്ണത്തെ) ഒരുമിച്ച് ആരും കണ്ടതായി പറയപ്പെടുന്നുമില്ല.

കല്ലാന ഉണ്ടോ ഇല്ലയോ എന്നറിയാഞ്ഞിട്ട് ഉറക്കം കിട്ടാതിരിക്കുകയൊന്നും അല്ലെങ്കിലും, ഇതിന് ഒരു വിശ്വസനീയമായ സ്ഥിരീകരണം കിട്ടിയാല്‍ കൊള്ളാമായിരുന്നു.. :-)



ധനേഷ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 16 8:18 am ന് പോസ്റ്റ് ചെയ്തത്

11. CKLatheef നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുറേ പാഠങ്ങള്‍ നല്‍കുന്ന ഒരറസ്റ്റ്. സാധാരണ ഗതിയില്‍ ഒരു ബ്ലോഗറുടെ അറസ്റ്റില്‍ മറ്റുബ്ലോഗര്‍മാര്‍ പ്രതിഷേധിക്കേണ്ടതായിരുന്നു. എന്നാല്‍ ഇവിടെ സമാന ചിന്താഗതിയും അനുഭവവുമുള്ള ചിത്രകാരന് മാത്രമാണ് ആ ബ്ലോഗറെ അനുകൂലിക്കണമെന്ന് തോന്നിയത്. വിമര്‍ശനവും അവഹേളനവും രണ്ടാണ്. വിമര്‍ശിക്കുന്നത് തെറ്റ് മനസ്സിലാക്കിക്കൊടുക്കാനും തിരുത്താനുമാണ്. അത് മനസ്സിലായിട്ടും മനസ്സിലാക്കാതെ അവഹേളനവും നിന്ദ്യതയും നടത്തുന്നവര്‍ ആരായാലും ബൂലോഗത്തിന് നാണക്കേട് വരുത്തുന്നവരാണ്. അരോഗ്യകരമായ സംവാദത്തിന്റെ അന്തകരും. കമന്റിടാന്‍ ഇങ്ങോട്ട് വരേണ്ടന്ന് പറുയുന്നതിലെ ഉദ്ദേശ്യം വ്യക്തമാണല്ലോ. നിങ്ങള്‍ക്ക് എതിരഭിപ്രായമുണ്ടെങ്കിലും അത് പറയേണ്ടതില്ല എന്ന ദുഷ്ടമനസ്സ്. അതിന് ജാതിയും മതവും മാറിയുള്ള വ്യാജ ഐഡിയും. അവഹേളനത്തെ പ്രതിരോധിക്കുന്നതോടൊപ്പം വിമര്‍ശനത്തെ തളര്‍ത്തുന്നവര്‍ ബ്ലോഗിന്റെ വലിയ ഒരു ദൗത്യത്തെ പരാജയപ്പെടുത്തുകയാണ്. അറസ്റ്റുണ്ടായാലും ഇല്ലെങ്കിലും ചിലര്‍ (പേര് പറയേണ്ടതില്ല) ശ്രദ്ധിക്കുന്നത് ഈ മാധ്യമം ഇനിയും അവഹേളിക്കാതിരിക്കാനും നിര്‍ഭയം ഇതിനെ ഉപയോഗപ്പെടുത്താനും സഹായകമാകും. അല്ലെങ്കില്‍ രാജാധിപത്യകിംഗ്ഡമുകളില്‍ കഴിച്ചുകൂട്ടേണ്ടിവരുന്നവര്ക്കുള്ള ശ്വാസംമുട്ടല്‍ നാമെല്ലാം അനുഭവിക്കേണ്ടി വരികയും ചെയ്യും. വിമര്‍ശനം സിന്ദാബാദ്, അവഹേളനം മുര്‍ദാബാദ്. ഇതാകട്ടേ മുദ്രാവാക്യം. ഇതിലെ വ്യത്യാസം അറിയാത്തവര്‍ ഈ രംഗത്ത് ഇടപെടാതിരിക്കുക.



CKLatheef , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 9:22 pm ന് പോസ്റ്റ് ചെയ്തത്

12. അസീസ്‌ has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

പ്രിയ ഷിബു

ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം.ഞാന്‍ അത് ഇപ്പോഴാണ് ശ്രദ്ധിച്ചതു.ആദ്യം ഞാന്‍ ഫീഡ്ജിറ്റിന്റെ കോട് മാത്രമേ പേസ്റ്റ്‌ ചെയ്തിരുന്നുള്ളൂ.അതിന്റെ ഉയരവും ഫോണ്ടും ഒക്കെ അഡ്ജസ്റ്റ് ചെയ്യാനുള്ള കോഡ് ഇപ്പോഴാണ് കൊടുത്തത്.ഇപ്പോള്‍ ശരിയായി.
Thanks, Thanks a lot.



Posted by അസീസ്‌ to ആദ്യാക്ഷരി at 16 May 2010 08:41

13. ചിത്രകാരന്‍ കമെന്റ് നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

റബ്ബര്‍പാല്‍ പോസ്റ്റില്ലെങ്കിലും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു കമെന്റ് ലിങ്കുണ്ട്. സൈബര്‍ സെല്ലിന് കേസെടുക്കാന്‍ പ്രസ്തുത ലിങ്കിലെ കമെന്റ് ഗൂഗിള്‍ കൈമാരിയേക്കാം. ചിത്രകാരനെതിരെ കേസെടുക്കാന്‍ അത് ധാരാളം.



ചിത്രകാരന്‍ കമെന്റ് , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 8:58 pm ന് പോസ്റ്റ് ചെയ്തത്

14. അപ്പു has left a new comment on your post "കുടിച്ചങ്ങു പൂസായി......":

ജുനൈദ്, ബഷീർ, നന്ദൻ, കാക്കര നന്ദി.

നന്ദാ, തേനീച്ചകളെ ഫോട്ടോയിലാക്കാൻ അത്ര ക്ഷമയുടെ ആവശ്യമില്ല. മാക്രോ ലെൻസ് ഉണ്ടെങ്കിൽ അടുത്തു പോയി ഫോട്ടോ എടുക്കാം. അവ പേടിച്ചു പറന്നുപോവുകയില്ല. മുഴുവൻ ശ്രദ്ധയും തേൻ കുടിക്കുന്നതിൽ മാത്രമാണ്.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at May 16, 2010 8:17 AM

15. കവിതാകൊല്ലി has left a new comment on your post "ശ്രീജിത്ത്‌ അരിയല്ലൂര്‍":

മലയാള കവിതയില്ല്ലെങ്കിലും
മലയാള സിനിമയില്ലെങ്കിലും (മലയാള സിനിമയില്ലെങ്കില്‍ കുറച്ചുപേര്‍ പട്ടിണികിടക്കേണ്ടിവരും), എന്നാല്‍ കവിതയില്ലെങ്കില്‍ അതിന്റെ ഉല്പാദകര്‍ പട്ടിണികിടക്കില്ല
അടച്ചു പൂട്ടുക കവിതനിര്‍മ്മിക്കുന്ന ഫാക്ടറികള്‍
മലയാളത്തില്‍ എഴുതുന്ന എല്ലാ കവികളും കാവ്യകൃഷി നിര്‍ത്തി നെല്ല് വിതക്കാന്‍ തുടങ്ങിയാല്‍
കേരളം പട്ടിണികിടക്കാതെ കാക്കാം.
അല്ലേല്‍ ചുമ്മാ അടുത്തുള്ള കുളമോ പാടമോ വൃത്തിയാക്കാന്‍ നോക്കൂ... കാവ്യബുദ്ധരേ വേറെ വഴിയില്ല കേരളത്തെ രക്ഷിക്കാന്‍
നമുക്ക് അങ്ങനെ ചിന്തിച്ചുകൂടെ
ഫാംവില്ലെക്കപ്പുറം വീട്ടിലെ അല്ലെങ്കില്‍ അയല്‍ത്തൊടിയില്‍ ഒരു മാവു നട്ടുകൂടെ
ബാന്‍ ചെയ്യുക മലയാള സിനിമ , കവിത ചര്‍ച്ചകള്‍
രണ്ടും ഒരേതോണിയില്‍
അതിനപ്പുറത്തേക്ക് ചിന്തിക്കുക
ഉണരുക കവികളേ
കലപ്പയേന്തൂ..
തൂമ്പയെടുക്കൂ



Posted by കവിതാകൊല്ലി to പുതുകവിത at May 15, 2010 9:36 PM

16. Pottichiri Paramu has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ഹഹഹ..ഒത്തിരി ഇഷ്ടപ്പെട്ടു ..കിടിലന്‍.....



Posted by Pottichiri Paramu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 16, 2010 8:41 AM

17. ധനേഷ് has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

തകര്‍ത്തൂ..

ഇതൊക്കെ സംഭവിക്കുന്ന സ്ഥലങ്ങളെ പ്രൊഫഷണൽ കോളേജുകൾ എന്നു വിളിക്കുന്നു.. എന്നെഴുതിയ ആ ഭാഗം.. അന്യായം!!! :-)

നന്ദേട്ടന്‍ പറഞ്ഞപോലെ നാടകഭാഗങ്ങള്‍ക്ക് കൂടുതല്‍ ഇമ്പോര്‍ട്ടന്‍സ് കൊടുക്കാമായിരുന്നു എന്ന് എനിക്കും തോന്നി...

ഒരു ചെറിയ സംശയം;
“ആദ്യ ഞെട്ടിക്കൽ സന്തോഷ് വക. അടുത്തത് പോണ്ടി ...!“
ഇവിടെ സംവിധായകന് ചെറുതായൊന്ന് തെറ്റിയോ?
(എന്ത് ചെയ്യാം ഇത്രയും നല്ല പോസ്റ്റിലും തെറ്റു തന്നെ കണ്ടുപിടിക്കും. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും, ‘അകിടു‘തന്നെ നമുക്കൊക്കെ കൌതുകം!)



Posted by ധനേഷ് to എന്റെ കഥകള്‍ at May 15, 2010 8:34 PM

18. krishnakumar513 has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

രസകരമായ അവതരണം.കൊള്ളാം...



Posted by krishnakumar513 to തണല്‍ at 16/5/10 7:41 AM

19. jayanEvoor has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

മുരളീധരാ, മുകുന്ദാ, മുരാരേ, മാധവാ....!

ബിലാത്തിപ്പട്ടണം എന്ന പേരുപേക്ഷിച്ചോ?
പഴയ സ്മരണകൾ അയവിറക്കൂ!നമുക്കർമാദിക്കാം!

ചാണ്ടിക്കുഞ്ഞ്....
ഉവ്വുവ്വ്!അരുൺ അന്നു ഞെട്ടി - ശരിക്കും!
ഈ പാവത്തുങ്ങളുടെ ബുദ്ധിമുട്ട് നിങ്ങക്കറിയണ്ടല്ലോ!

നന്ദകുമാർ...
നല്ല നിർദേശം. ഇനി ഞാൻ ആ വഴി ഒന്നു നോക്കാം!(അടുത്ത പോസ്റ്റിൽ)

മാണിക്യം ചേച്ചീ...
ചേച്ചിയും നടിയാരുന്നോ!?
എഴുതിത്തള്ള്... പഴയകാലം!

ഒരു നുറുങ്ങ്...
അതെ!
തിരക്കഥയാ!
തിരക്കിട്ടെഴുതിയ കഥ!

ശ്രീ....
സന്തോഷം!

കാക്കര...
സന്തോഷം!

മനോരാജ്...
പഴയ അനുഭവക്കുറിപ്പു പങ്കുവച്ചതിനു നന്ദി!
(ആറടി അഞ്ചിഞ്ച് ഒർമ്മയുണ്ടല്ലോ!)



Posted by jayanEvoor to എന്റെ കഥകള്‍ at May 15, 2010 8:18 PM

20. ജിമ്മി has left a new comment on your post "കുടിച്ചങ്ങു പൂസായി......":

കുടിച്ച് പൂസായി ആറു കാലിലാണല്ലോ... നന്നായി പടം...



Posted by ജിമ്മി to മിഴിച്ചെപ്പ് | GLIMPSES at May 16, 2010 8:33 AM

21. ശ്രീ has left a new comment on your post "ആരുടെയാണീ വളപ്പൊട്ടുകള്‍‌?":

കുറേക്കാലമായല്ലോ ഈ വളപ്പൊട്ടുകളും കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട്??? ഇതു വരെ തീരുമാനം ഒന്നുമായില്ലേ?



Posted by ശ്രീ to വളപ്പൊട്ടുകള്‍ at May 15, 2010 8:21 PM

22. CKLatheef നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അല്ലാഹു സ്വര്‍ഗവാസികള്‍ക്ക് നല്‍കുന്ന വസ്തുക്കളുടെ കൂട്ടത്തില്‍ മദ്യം വ്യക്തമായി തന്നെ എടുത്ത് പറഞ്ഞിരിക്കുന്നു. അത് മൗദൂദിയുടെ കണ്ടുപിടുത്തമല്ല. അവയുടെ വിശേഷണങ്ങളും നല്‍കിയിരിക്കുന്നു:

'കുടിക്കുന്നവര്‍ക്ക് അതിരസമേകുന്ന തിളക്കമുള്ള പാനീയം. അതുമൂലം അവരുടെ ദേഹത്തിന് യാതൊരു ദോഷവുമുണ്ടാകുന്നില്ല. ബോധം മങ്ങുകയുമില്ല.' (37:46-47) ഇങ്ങനെയൊരു പാനീയത്തെ മനസ്സിലാക്കിക്കൊടുക്കാന്‍ അല്ലാഹു അവര്‍ക്ക് പരിചയമുള്ളതും ഇസ്‌ലാമിന് മുമ്പ് അവര്‍ക്ക് പ്രിയങ്കരമായതുമായ മുന്തിരിയില്‍നിന്നും ചവിട്ടിപ്പിഴിഞ്ഞുണ്ടാക്കുന്ന ഖംറ് (മദ്യം) എന്ന പദമുപയോഗിച്ചു. അതോടൊപ്പം പ്രവാചകന്‍ അവരോട് പറഞ്ഞു: 'പഴങ്ങള്‍ ചവിട്ടിപ്പിഴിഞ്ഞുണ്ടാകുന്ന മദ്യമായിരിക്കില്ല അത്' (لم يعصرها الرجال بأقدامهم)

'ഭക്തജനത്തിനു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥയിതത്രെ: അതില്‍ കലര്‍പ്പറ്റ തെളിനീരൊഴുകും നദികളുണ്ട്. രുചിഭേദം വരാത്ത പാലാറുകളുണ്ട്. കുടിക്കുന്നവര്‍ക്ക് സ്വാദിഷ്ടമായ മദ്യപ്പുഴകളുണ്ട്. ശുദ്ധമായ തെളിഞ്ഞ തേനരുവികളുണ്ട്. അവിടെ എല്ലാത്തരം പഴങ്ങളുമുണ്ടായിരിക്കും. അവരുടെ റബ്ബിങ്കല്‍നിന്നുള്ള പാപമുക്തിയും.' (47:15) (തുടരും)



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 16 9:10 am ന് പോസ്റ്റ് ചെയ്തത്

23. NPT has left a new comment on your post "കുടിച്ചങ്ങു പൂസായി......":

ഹായ് അപ്പൂസ്........അടിപൊളി മാക്രൊ....



Posted by NPT to മിഴിച്ചെപ്പ് | GLIMPSES at May 16, 2010 8:35 AM

24. ജിമ്മി നിങ്ങളുടെ പോസ്റ്റ് "വെറുതേ ഒരു പോലീസ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം...



ജിമ്മി , വാലായ്മ........... ലേക്ക് 15.5.10 ന് പോസ്റ്റ് ചെയ്തത്

25. CKLatheef നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Kaalidaasan said..

>>> സന്തോഷ്.

അവിടെ ലത്തീഫ് പറഞ്ഞത് വായിച്ച് എനിക്ക് ശരിക്കും ചിരി വന്നു. പ്രത്യേകിച്ച്

>> എനിക്ക് മൗദൂദി സത്യസന്ധനാണ് അദ്ദേഹത്തിന്റെ തലപോയാല്‍ പോലും ചെറിയ ഒരു അസത്യം പറയുന്ന കൂട്ടത്തിലായിരുന്നില്ല അദ്ദേഹം എന്ന് ഞാന്‍ കരുതുന്നു.<<

തല പോയാല്‍ പോലും ചെറിയ അസത്യം പറയാത്ത മൌദൂദി പറയുന്നു. അള്ളാ സ്വര്‍ഗ്ഗത്തില്‍ മദ്യപ്പുഴ ഒഴുക്കുന്നു. അടച്ചു മുദ്ര വച്ച പാത്രങ്ങളില്‍ സൂക്ഷിച്ച മേത്തരം വീഞ്ഞു നല്‍കുന്നു, അറബികളുടെ ഇഷ്ടപാനീയമായിരുന്ന മദ്യത്തില്‍ ചുക്കു ചേര്‍ത്തത് നല്‍കുന്നു, എന്നൊക്കെ. പക്ഷെ അതൊന്നും ലത്തീഫ് വിശ്വസിക്കുന്നില്ല. മൌദൂദി വളരെ വ്യക്തമായി പറയുന്നു, വിശ്വാസിനികള്‍ മുഖം തുറന്നിട്ടു നടക്കരുതെന്ന്. അതും ലത്തീഫ് അംഗീകരിക്കില്ല. സത്യസന്ധതക്ക് ലത്തീഫിന്റെ ഇസ്ലാമിക നിര്‍വചനം മറ്റൊന്നാണ്. അത് സന്തോഷിനോ എനിക്കോ മനസിലാകില്ല. ചില ഖുറാന്‍ ആയത്തുകള്‍ പോലെ.

ആരാധന മൂത്തു മൂത്ത് ഇപ്പോള്‍ മൌദൂദി പറയുന്നതു പോലും വിശ്വസിക്കുന്നില്ല.' <<<

മൗദൂദിയുടെ വിഖ്യാതമായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. ക്രിസ്തുമതത്തിലെ പൗരോഹിത്യവും സന്യാസവും മൗദൂദി ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ വിശദമായി ചരിത്രം ഉദ്ധരിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം ക്രൈസ്തവ നടന്നുകൊണ്ടിരിക്കെ കൂടുതല്‍ വിശദീകരണത്തിനായി മൗദൂദിയുടെ വ്യാഖ്യാനം ഞാനെന്റെ ഖുര്‍ആന്‍ വെളിച്ചം എന്ന ബ്ലോഗില്‍ റഫറന്‍സിനായി നല്‍കുകയുണ്ടായി. എന്നാല്‍ അതിട്ട ഉടനെ സന്തോഷ് എന്ന ക്രൈസ്തവ സഹോദരന്‍ മൗദൂദി ഉദ്ധരിച്ചതിന് റെഫറന്‍സ് ചോദിക്കാന്‍ തുടങ്ങി. ആ പരാമര്‍ശങ്ങള്‍ ക്രൈസ്തവരുടെ പുണ്യാളന്‍മാരെ അവഹേളിക്കുന്നതാണ് എന്ന വിചിത്രവാദവും അദ്ദേഹം ഉദ്ധരിച്ചു. മൗദൂദി റെഫറന്‍സ് നല്‍കാത്ത സ്ഥിതിക്ക് പിന്നീട് എനിക്കു സാധിക്കുമായിരുന്നത് സമാന സംഭവങ്ങള്‍ നല്‍കി സന്തോഷിന്റെ വായടക്കുക എന്നത് മാത്രമായിരുന്നു. സ്വതവേ ദുര്‍ബലവിശ്വാസിയായ സന്തോഷ് കൂടുതല്‍ സങ്കടപ്പെടാനല്ലാതെ അതുപകരിക്കുകയില്ല. അന്നും അതിനെത്തുടര്‍ന്നും പുറത്തിറങ്ങിയ പത്രങ്ങളില്‍ ക്രൈസ്തവപാതിരിമാരുടെ ലൈംഗിക വൈകൃതങ്ങളില്‍ പോപ്പുപോലും അസ്വസ്തമായ ദിനങ്ങളായിട്ടും ഞാനവ പരാമര്‍ശിക്കാന്‍ നിന്നിട്ടുണ്ടായിരുന്നില്ല. ചരിത്രത്തിലേതൊ ഘട്ടത്തില്‍ ക്രൈസ്തവരാരും യാതൊരു തെറ്റു ചെയ്തിട്ടില്ലെന്നും അപ്രകാരമുള്ള ചരിത്രം ഉദ്ധരിക്കുന്നത് തന്നെ ക്രൈസ്തവരെ അവഹേളിക്കലാണെന്നുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഒറ്റപ്പെട്ടതായിട്ടാണ് ഞാന്‍ കാണുന്നത്. ബുദ്ധിയോ യുക്തിയോ അതിനെ പിന്തുണക്കുന്നില്ല. അതുകൊണ്ട് മൗദൂദിയെ അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാകും എന്ന് എനിക്ക് പറയേണ്ടിവന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയെ സംശയിക്കാന്‍ ഒന്നും തന്നെ എനിക്ക് ലഭ്യവുമല്ല. അതുകൊണ്ടാണ് തലപോകുന്ന അവസ്ഥ വന്നാല്‍ പോലും അസത്യം പറയുന്ന കൂട്ടത്തിലല്ല മൗദൂദി എന്ന് എനിക്ക് പറയേണ്ടിവന്നത് അത് കേട്ട് ചിരിക്കുന്നവര്‍ ചിരിക്കട്ടേ. (തുടരും)



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 16 8:46 am ന് പോസ്റ്റ് ചെയ്തത്

26. ശ്രീ has left a new comment on your post "കളിക്കൂട്ടുകാര്‍":

Nice



Posted by ശ്രീ to പിക്സെല്‍‌സ്::PIXELS at May 15, 2010 8:23 PM

Reply via email to