1. SAMAD IRUMBUZHI has left a new comment on your post "                                 ഓണവും പണവും തമ്മി...":

സാദിഖ്...
വായിച്ചു... നന്നായി എഴുതി.... സാധാരണകാരന്റെ ഓണം.... നന്നായി അവതരിപ്പിച്ചു.

സമത്വ സുന്ദരമായ,വര്‍ഗ രഹിത സമൂഹമായിരുന്നു മാവേലി നാട്.സ്വര്‍ഗത്തിന്‍റെ നിത്യാധികാരികളായ ദേവന്മാര്‍ക്ക് വേണ്ടിയാണ് വാമനന്‍ മാവേലി നാടിനെ അട്ടി മറിച്ചത്.ഓണ കഥയില്‍ ദൈവം അങ്ങനെ വില്ലന്റെ വേഷത്തില്‍ അവതരിക്കുന്നു. ഉപരിവര്‍ഗതിന്റെ ഹീനമായ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി വേഷംമാറി വന്ന ചതിയന്‍ ദൈവം,മൂന്നടി മണ്ണിനു വേണ്ടി നീതിമാനും, സത്യസന്ധനുമായ മാവേലി രാജാവുമായി ഒരു കരാറുണ്ടാക്കുകയും, അതുപയോഗിച്ചു സമത്വത്തിന്റെ ഭൂമിയെല്ലാം അളന്നെടുക്കുകയും ചെയ്തു. ഇത് പുരാതന ചരിത്രത്തിലെ സമര്‍ത്ഥമായ ഒരു അധിനിവേശത്തിന്റെ കഥയാണ്‌. എല്ലാ ഉടമ്പടികള്‍ക്ക് പിന്നിലും മറഞ്ഞു നില്‍ക്കുന്ന ചതിയുടെ ചരിത്രം ഉണ്ടെന്നത് ഈ ആധുനിക സമൂഹത്തില്‍ ജനകീയ ജനാധിപത്യ വ്യവസ്ഥയില്‍ വ്ശ്വസിക്കുന്ന നമ്മള്‍ ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും.ഡബ്ലിയൂ ഡബ്ലിയൂ ഡബ്ലിയൂ ഡോട്ട് കോമില്‍ സൈബര്‍ ലോകത്തേക്ക് പോകുംപോലെയല്ല, മണ്ണ് കുഴിച്ചു കുഴിച്ചു ചെല്ലുമ്പോള്‍ അതിന്റെ ഓരോ പാളിയിലും നമുക്കീ മണ്ണിന്റെ പോയ ചരിത്ര കാലത്തെ ചതിയുടെയും പോരിന്റെയും ചോര കാണാം. ഏറ്റവും ഒടുവിലത്തെ പാളിയിലാണ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപെട്ട മാവേലി അഥവാ, സമത്വ സ്വപ്നത്തിന്റെ മഹാ ബലി.അതാണ്‌ എദാര്‍ഥ മഹത്തായ ബലി.
ബലിച്ചോര വീണു ചുവന്ന ഈ മണ്ണിന്റെ
വര്‍ഗോത്സവമാകുന്നു ഓണം....ഇനിയും ഒരധിനിവെശത്തിനു വാതില്‍ തുറന്നു കൊടുക്കാന്‍ നമുക്കാവില്ല....



Posted by SAMAD IRUMBUZHI to ഉള്‍ക്കാഴ്ച at 2/8/10 02:31

2. SAMAD IRUMBUZHI has left a new comment on your post "                                 ഓണവും പണവും തമ്മി...":

ഓണത്തെ കുറിച്ച് ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതി വെച്ചിട്ടുണ്ട്.... ആദ്യം ഇതൊന്നു വായിക്കട്ടെ... വീണ്ടും വരാം...ആശംസകള്‍



Posted by SAMAD IRUMBUZHI to ഉള്‍ക്കാഴ്ച at 2/8/10 01:34

3. Vayady has left a new comment on your post "ഫോളോവേഴ്സിനെ ആവശ്യമുണ്ട്":

"കഥകള്‍ക്കിപ്പോ വല്ലാത്ത ദാരിദ്രമാണ്.
ഉടന്‍ മറ്റൊരു ആവനാഴി എങ്ങനെയെങ്കിലും കണ്ടു പിടിച്ചേ തീരു."

നല്ല കഴിവുള്ള ഒരു എഴുത്തുകാരനാണ്‌ മഹേഷ്. സ്വയം തന്നിലേക്ക് തന്നെ നോക്കാതെ ചുറ്റും കണ്ണോടിക്കൂ. എഴുതുവാന്‍ എത്ര വിഷയങ്ങളാണ്‌ ഉള്ളത്. കല്ലിനും, തുമ്പിക്കും, മനസ്സും വേദനയും ഉണ്ടെന്ന് മനസ്സിലാക്കുന്ന ഒരാള്‍ക്ക് വിഷയ ദരിദ്രം ഉണ്ടാകില്ലെന്ന് ഒരിക്കല്‍ എന്റെയൊരു സുഹൃത്ത് പറഞ്ഞത് ഓര്‍മ്മ വരുന്നു.



Posted by Vayady to ilacharthukal at August 1, 2010 12:19 PM

4. スタービーチ has left a new comment on your post "ചരിത്രം":

スタービーチで会える!?理想の異性をGETしよう☆素敵な出会いばかりだから求めている関係も作りやすい!!貴方が求めているのはどういった恋ですか?



Posted by スタービーチ to സകലം-VAIKOM at August 2, 2010 12:12 AM

5. സലാഹ് has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

ഫ്രഞ്ച് വായനയ്ക്കായി കാത്തിരിക്കുന്നു



Posted by സലാഹ് to BILATTHIPATTANAM at 1 August 2010 12:30

6. Muhammed Shan has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

ചിത്ര കാരാ നല്ല എഴുത്ത് ,
വളരെ ഇഷ്ടമായി



Posted by Muhammed Shan to chithrakaran:ചിത്രകാരന്‍ at August 2, 2010 1:19 AM

7. Thommy നിങ്ങളുടെ പോസ്റ്റ് "വാട്ടര്‍ ബെഡ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു



Thommy , nirbhagyavathy ലേക്ക് 2010, ഓഗസ്റ്റ് 1 1:37 pm ന് പോസ്റ്റ് ചെയ്തത്

8. Vayady has left a new comment on your post "ഫോളോവേഴ്സിനെ ആവശ്യമുണ്ട്":

മഹേഷ്, പെണ്ണിന്റെ പേരും, കണ്ണും മൂക്കുമൊന്നുമല്ല ഇവിടെ പ്രശ്നം. ഈ ബ്ലോഗ് എന്ന്‌ പറയുന്നത് ഒരു കൂട്ടായ്മയാണ്‌. ഇവിടെ എല്ലാവരും തിരക്കുള്ളവരാണ്‌. മറ്റുള്ളവരുടെ ബ്ലോഗുകള്‍ സന്ദര്‍‌ശിച്ച് അവരുടെ പോസ്റ്റുകള്‍ വായിച്ച് കമന്റിട്ടാലേ അവരും നമ്മുടെ ബ്ലോഗിലേയ്ക്ക് വരൂ. അങ്ങിനെ കുറേ നാള്‍ കഴിയുമ്പോള്‍ നമ്മള്‍ എഴുതുന്നത് മറ്റുള്ളവര്‍‌ക്ക് ഇഷ്ടപ്പെടുന്നുവെങ്കില്‍ തീര്‍‌ച്ചയായും കമന്റുകളുടേയും ഫോളോവേഴ്‌സിന്റേയും എണ്ണം കൂടി വരും. പിന്നെ വേറൊരു കാര്യം. ആരും തിരിഞ്ഞു നോക്കാത്ത പെണ്‍ ബ്ലോഗുകള്‍ ഇഷ്ടം പോലെയുണ്ട്. അതേപോലെ നൂറുകണക്കിന്‌ കമന്റുകളും ഫോളോവര്‍‌മാരും ഉള്ള പരുഷ ബ്ലോഗുകളും ഉണ്ട്. പെണ്ണാണ്‌ എന്ന വസ്തുത ഒരു ചെറിയ അളവു വരെ സഹായിക്കും എന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ എന്ത് എഴുതുന്നു (topic), എങ്ങിനെ എഴുതുന്നു (readability, humour), മറ്റുള്ളവരുമായി എങ്ങിനെ ഇടപെടുന്നു (social interaction) എന്നിവയാണ്‌ ബ്ലോഗിലെ വിജയത്തിന്റെ ഘടകങ്ങള്‍.



Posted by Vayady to ilacharthukal at August 1, 2010 12:28 PM

9. ഇ.എ.സജിം തട്ടത്തുമല നിങ്ങളുടെ പോസ്റ്റ് "അസഹിഷ്ണുതയുടെ ബാക്കിപത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള പോസ്റ്റുകളോ കമന്റുകളോ ഇടരുതെന്നൊരു മുന്നറിയിപ്പ് ചിലരുടെ ബ്ലോഗുകളിൽ ഗാഡ്ജറ്റായി എഴുതിവയ്ക്കുന്നത് നല്ലതാണ്! വെറുതെ സമയം കളയേണ്ടല്ലോ!



ഇ.എ.സജിം തട്ടത്തുമല , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഓഗസ്റ്റ് 2 12:33 am ന് പോസ്റ്റ് ചെയ്തത്

10. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഹോ.....അവളെ വളക്കാന്‍ പെട്ട പാട്!.":

ഹൈനാ മോളൂ....അതിനെന്താ.......എടുത്തോളൂ...



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to ഛായാഗ്രഹണം at August 1, 2010 9:50 PM

11. ജനശക്തി has left a new comment on your post "ഇടയന്മാര്‍ ഇടയരുത്":

മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവാ പറഞ്ഞു. സ്വാര്‍ഥപരമായ മത ഇടപെടലുകള്‍ രാഷ്ട്രീയത്തില്‍ ഒരുഘട്ടത്തിലും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടം ആര്‍ച്ച് ബിഷപ്സ് ഹൌസില്‍ തിരുവനന്തപുരത്തെ ആത്മീയ നേതാക്കളുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാവാ. വികസനത്തിനും ക്ഷേമത്തിനും ജാതി, മത, വര്‍ഗ, രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരള സമൂഹം ഒറ്റക്കെട്ടാകണം- ബാവാ പറഞ്ഞു. സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്ക് മതങ്ങളെ ഉപയോഗിക്കുന്നവരെ തിരിച്ചറിയണമെന്ന്യോഗം അഭ്യര്‍ഥിച്ചു. വിശാലമായ കേരളീയസമൂഹം വിവിധ മതവിശ്വാസങ്ങളും ചിന്താധാരകളും പിന്തുടരുന്നവരാണ്. എന്നാല്‍ ഈ വൈവിധ്യം പരിമിതിയാകാതെ നാടിന്റെ സമഗ്ര പുരോഗതിക്കും വളര്‍ച്ചക്കും വേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ച പാരമ്പര്യമാണുളളത്. ഇതിനെതിരായ പ്രവര്‍ത്തനങ്ങള്‍ വളരാനോ പ്രോത്സാഹിപ്പിക്കാനോ അനുവദിക്കരുതെന്നും യോഗം അഭ്യര്‍ഥിച്ചു.



Posted by ജനശക്തി to വര്‍ക്കേഴ്സ് ഫോറം at August 2, 2010 12:52 AM

12. കണ്ണനുണ്ണി has left a new comment on your post "ലൈറ്റ്‌, ക്യാമറ, ആക്ഷന്‍! (ഇനി നാല് കി.മീ ബാക്കി)":

കഥാപാത്രത്തിലെ പോലെ അവസാനം ജീവിതത്തിലും രണ്ടാളും ഒത്തു തീര്‍പ്പായി എന്ന് പ്രതീക്ഷിക്കുന്നു.



Posted by കണ്ണനുണ്ണി to ഒരു സിനിമാ ഡയറിക്കുറിപ്പ്‌ at August 1, 2010 10:59 PM

13. സലാഹ് has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

ഭൂരിപക്ഷത്തിന്റെ നന്മയും ന്യൂനപക്ഷത്തിന്റെ തിന്മയും മാത്രമാണു ഇന്നത്തെ നമ്മുടെ മാധ്യമപക്ഷം. ന്യൂനപക്ഷം ചെയ്യുന്നത് ഭീകരതയും ഭൂരിപക്ഷം ചെയ്യുന്നത് തീവ്രവാദവുമാക്കി ചുരുക്കിക്കെട്ടുന്നതിനോട് ആരും യോജിക്കില്ല. പക്ഷേ, റേറ്റിങ്ങും വരിക്കാരുടെ എണ്ണവും പരസ്യനിരക്കും നിശ്ചയിക്കുന്നത് ന്യൂനപക്ഷമല്ലല്ലോ.



Posted by സലാഹ് to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 1, 2010 1:08 PM

14. ലാലപ്പന്‍ has left a new comment on your post "മഴ... മഴാ...!":

ആഹാ...
മഴയത്തിറങ്ങാന്‍ കൊതിയാകുന്നു



Posted by ലാലപ്പന്‍ to പിക്സെല്‍‌സ്::PIXELS at August 1, 2010 1:32 PM

15. ജനശക്തി has left a new comment on your post "മാധ്യമ-സിബിഐ ഗൂഢാലോചന":

താണ പാപ്പരാസി സംസ്കാരം



Posted by ജനശക്തി to P M MANOJ | പി എം മനോജ് at August 2, 2010 1:42 AM

16. ജനശക്തി has left a new comment on your post "ഇടയന്മാര്‍ ഇടയരുത്":

ജനങ്ങളെ തമ്മില്‍ അകറ്റുന്നതും രാഷ്ട്രീയപ്രേരിതവുമായ ഇടയലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കെസിബിസിയുടെ അപക്വമായ നടപടി അവസാനിപ്പിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും ജനാധിപത്യതത്വങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം നിലപാട് രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രബോധനങ്ങള്‍ക്കും ക്രൈസ്തവമൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്നും കണ്‍വന്‍ഷന്‍ വിലയിരുത്തി.



Posted by ജനശക്തി to വര്‍ക്കേഴ്സ് ഫോറം at August 2, 2010 12:52 AM

17. സലാഹ് has left a new comment on your post "പാരായണം ചെയ്യണെ!!!":

:)



Posted by സലാഹ് to മാഞ്ഞാലിനീയം manjalyneeyam at 2 August 2010 01:01

18. സലാഹ് has left a new comment on your post "വി എസ്‌ പറയുമ്പോള്‍":

സംശയത്തിന്റെ ജനനം അറിവില്ലായ്മയില് നിന്നുതന്നെ.



Posted by സലാഹ് to rajeevcoup at August 2, 2010 12:52 AM

Reply via email to