1. Joker has left a new comment on your post "ഇത് മുസ്ലിംഗളുടെ വിധി........":

പുലരി,

സത്യം പറഞ്ഞാല്‍ ,ജുഡീശ്വറിയും ഇന്ത്യയിലെ കാവി ഗുണ്ടാ പടയെ പേടിക്കുന്നു എന്ന് വേണം കരുതാന്‍. നിലവിലുള്ള അവസ്ഥയില്‍ കോണ്‍ഗ്രസ്സ് ഉപദേശിച്ചു കൊടുത്ത കൈ കഴുകല്‍ പരിപാടിയാണ് ഈ വിധിയിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഒരു ആരാധാനാലയം അന്യായമായി പൊളിക്കുകയും പിന്നീട് പൊളിച്ചവര്‍ ചെയ്തത് ന്യായം തന്നെ എന്ന് ശരിവെക്കും വിധമാണ് വിധിയുടെ കാതല്‍.ഇപ്പോഴുള്ള സംഘപരിവാര്‍ പ്രതികരണവും അതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ജസ്റ്റിസ് ഖാന്റെ വിധിയില്‍ കാണുന്ന പക്വതയോ ,വസ്തുതാ വീക്ഷണങ്ങളോ മറ്റുള്ളവര്‍ക്ക് ഇല്ലാതെ പോക്കുകയും വിധി ന്യായത്തില്‍ ജഡ്ജിമാരുടെ ‘രാമ വിശ്വാസം’ പുറത്ത് വരികയും ചെയ്തത് അപകടകരമായ കീഴ്വഴക്കമാണ് കൊണ്ട് വന്നിരിക്കുന്നത്. ബാബരി പള്ളി തകര്‍ത്തത് പോലെ തന്നെയുള്ള അപമാനകരമായ ഒന്നാണ് ഈവിധിയും.

അവര്‍ണന്‍
പണ്ട് സ്വത്ത് തര്‍ക്കമുണ്ടാകുമ്പോള്‍ ഒരു നിലക്കും ദുര്‍ബലമായ പാര്‍ട്ടി മധ്യസ്ഥം വഹിക്കുന്ന ആള്‍ക്ക് കീഴടങ്ങുന്നില്ലെങ്കില്‍ സ്വല്പം സ്വാധീനവും ശക്തിയും ഉള്ള മധ്യസ്ഥ നായര്‍ വസ്തു സ്വയം തന്നെ വാണ്‍ഗുകയും പിന്നീട് ശക്തനായ കക്ഷിക്ക് മറിച്ചു വില്‍ക്കുകയും ചെയ്യുന്ന ഏര്‍പ്പാട് നാട്ടിന്‍ പുറത്തൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് അങ്ങാനെയുള്ള ഒരു ഏര്‍പ്പാടായി പോയി.ഒരു പള്ളി എന്ന നിലയിലല്ല ബാബരി മസ്ജിദ് പ്രശ്നം ഇന്ത്യയില്‍ നില നില്‍ക്കുന്നത്. ബാബരിയേക്കാള്‍ ബ്യഹത്തായ പള്ളികള്‍ നിര്‍മിക്കാന്‍ മുസ്ലിംഗള്‍ക്ക് സാധിക്കുമായിരിക്കാം.മതേതര ജനാധിപത്യ ഇന്ത്യയില്‍ ഈ പള്ളിയുമായി ബന്ധപ്പെട്ട് നീതി പീഡം എന്ത് നിലപാടെടുക്കും എന്നതായിരുന്നു ഇന്ത്യ ഇന്നലെ ഉറ്റു നോക്കിയത്. നിരാശ പടര്‍ത്തി കൊണ്ട് വര്‍ത്തമാന കാല ഭൂരിപക്ഷ ഹൈന്ദവ വര്‍ഗ്ഗീയതക്ക് നീതി പീഠവും അടിമപ്പെട്ടു എന്ന ദുഖ സത്യമാണ് വെളിപ്പെട്ടത്. കോടതി മറ്റൊരു കര്‍സേവ ഭയപ്പെടുകയും,തെളിവുകളോ നിയമ പരമായ കീഴ്വഴക്കങ്ങളോ നോക്കാതിരിക്കുകയും ലൌ ജിഹാദ് കേസില്‍ കേരള ഹൈക്കോടാതി ആദ്യം ഉത്തരവിറക്കിയപോലെ ‘ഇമോഷന’ ലായ ഒരു വിധി പുറപ്പെടുവിക്കുകയാണ് ചെയ്തത്.

ഏതായാലും ഒന്നുണ്ട്.തര്‍ക്ക പ്രദേശം ഒന്നായി മുസ്ലിംഗള്‍ക്ക് വിട്ടു കൊടുത്ത് പള്ളി പണിയണം എന്നാണ് കോടതി വിധി എങ്കില്‍.തുടര്‍ന്ന് ഇന്ത്യയില്‍ നടക്കുന്ന കലാപങ്ങളില്‍ മരിക്കുമായിരുന്ന ആയിരക്കണാക്കിന് മുസ്ലിംഗള്‍ക്ക് രക്ഷ നല്‍കുന്ന ഒന്നായി ഈ വിധി. ഭൂരിപക്ഷ വര്‍ഗ്ഗീയത കര്‍സേവയായി പെയ്തിറങ്ങിയ ഹിന്ദു ഉണര്‍ന്ന ദിനങ്ങളെ തുടര്‍ന്ന് തെരുവില്‍ ചത്തു വീണ ആയിരങ്ങളുടെ ആത്മാക്കള്‍ ബാബരു സരയുവിന്റെ തീരങ്ങളിലെവിടെയോ പ്രാര്‍ഥികുന്നുണ്ടായിരിക്കണം ഇനിയും പ്രാണനെടുക്കാന്‍ മറ്റൊരു കര്‍സേവ ഇല്ലാതിരിക്കട്ടെ എന്ന്. കക്ഷികളെ നോക്കി വിധി പ്രസ്താവിക്കുന്ന പുതിയ കീഴ്വഴക്കത്തിന്റെ തിരി തെളിഞ്ഞ ഈ വിധീ മുസ്ലിംഗളുടെ ഒരു മനസ്സില്‍ ഒരു മുറിവായി എന്നുമുണ്ടാവുമെങ്കിലും ഇനിയും കൂട്ടിന് നീതി പീഠം പോലുമില്ല എന്ന് തിരിച്ചറിവില്‍ മുസ്ലിംഗള്‍ ഇതില്‍നിന്ന് പിന്‍ മാറട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തും സംഘപരിവാര്‍ അഴിച്ചു വിട്ട ഹിന്ദ് ഉണര്‍ന്ന് അഴിഞ്ഞാടിയ വിധത്തിലുള്ള അക്രമങ്ങളൊന്നും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. പിന്നെ തുണ്ട് ഭൂമി അയോധ്യയില്‍ പള്ളിയുണ്ടക്കാന്‍ കിട്ടിയതിലുള്ള സന്തോഷത്തിലല്ല ഇന്ത്യയില്‍ ഇന്നലെ യാതൊരു അക്രമ സംഭവങ്ങളോ മറ്റോ ഇല്ലാതിരുന്നത്. ഈ വിധി ഏറെ ക്കുറെ മുസ്ലിംഗള്‍ പ്രതീക്ഷിച്ചിരുന്നു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ നിന്ന് മുത്സിംഗള്‍ അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. വിഷയവുമായി ബന്ധമില്ലെങ്കില്‍ പോലും രണ്ടാം തവണായും ഇപ്പോള്‍ വിചാരണ തടവില്‍ കിടക്കുന്ന മദനി ജീവിക്കുന്ന ഉദാഹരണമായി മുസ്ലിംഗള്‍ക്കു ചുറ്റുമുണ്ട്.



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at October 1, 2010 5:35 PM

2. KK Alikoya has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

"അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം!"

മൌലാനാ മൌദൂദിയുടെ ഈ ഉദ്ധരണിയെ സംബന്ധിച്ചാണല്ലോ ചോദ്യം. ഇതിന്ന് ഞാന്‍ നേരത്തെ മറുപടി എഴുതിയിട്ടുണ്ട്. അതിവിടെ ഒരിക്കല്‍ കൂടി വായിക്കാം:

ഖുറൈശികളുടെ മര്‍ക്കടമുഷ്ടി നയം മൂലം പ്രവാചകന്ന് സ്വസ്ഥമായും സ്വതന്ത്രമായും പ്രബോധനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. (എട്ട് പോസ്റ്റുകളിലായി ഞാനത് വ്യക്തമാക്കിയിട്ടുണ്ട്. can be seen here also: http://rationalism-malayalam.blogspot.com/2010/09/blog-post_29.html) പിന്നീട് മദീനയില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമായി. അതോടെ ഖുറൈശികള്‍ യുദ്ധം ആരംഭിച്ചു. ബദ്‌ര്‍, ഉഹുദ്, ഖന്ദഖ് എന്നിവ മക്കയിലെ ശത്രുക്കള്‍ മദീനയിലേക്ക് വന്ന് നടത്തിയ യുദ്ധങ്ങളായിരുന്നു. മൂന്നിലും ശത്രുക്കള്‍ പരാചയപ്പെട്ടു. ഇസ്‌ലാമിനെ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയില്ലെന്ന ബോദ്ധ്യം അവര്‍ക്കുണ്ടാവുകയും ചെയ്തു. നേരത്തെ ചെയ്ത പോലെ ബഹിഷ്കരിക്കാനോ മര്‍ദ്ദിക്കാനോ പട്ടിണിക്കിടാനോ ഒന്നും അവര്‍ക്ക് ഇനി മേല്‍ കഴിയില്ലെന്ന നില വന്നു. ഇസ്‌ലാമിന്‌ നേരെ കൈ ഉയര്‍ത്തിയാല്‍ മറുഭാഗത്ത് അതിനേക്കാള്‍ ശക്തമായ കൈ ഉയരുമെന്ന തിരിച്ചറിവുണ്ടായി.

ആ ഘട്ടത്തില്‍ പ്രവാചകന്‍ അവരുമായി യുദ്ധമില്ലാ കരാറിലേര്‍പ്പെട്ടു. അതോടെ വിശ്വാസികള്‍ക്ക് മക്കയില്‍ സ്വതന്ത്രമായി സഞ്ചരിക്കാമെന്ന അവസ്ഥയുണ്ടായി. മക്കാക്കാര്‍ വ്യാപാരാവശ്യാര്‍ത്ഥവും മറ്റും മദീനാ സന്ദര്‍ശനവും നടത്തുമായിരുന്നു.
സ്വസ്ഥവും സ്വതന്ത്രവുമായ പ്രബോധനത്തിന്ന് ഇത് വഴി തെളിച്ചു. ഇസ്‌ലാമിനെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടന്നു. ഇസ്‌ലാം സ്വീകരിച്ചിരുന്നെങ്കിലും അത് രഹസ്യമാക്കി വച്ചിരുന്നവര്‍ പേടിയില്ലാതെ രംഗത്ത് വരാന്‍ തുടങ്ങി. ഇസ്‌ലാമിന്‍റെ അംഗ സംഗ്യ പതിന്‍മടങ്ങ് വര്‍ദ്ധിക്കാന്‍ ഇതിടയാക്കി. ഇതിന്ന് സാധിക്കും വിധം 'മണ്ണ്‌ പാകപ്പെടുത്തിയത്' ഇസ്‌ലാമിക രാഷ്ട്രവും അതിന്‍റെ ശക്തിയുമായിരുന്നു. ആ ശക്തിയുടെ പര്യായമായാണ്‌ വാള്‍ എന്ന വാക്ക് മൌലാനാ മൌദൂദി ഉപയോഗിച്ചത്. അല്ലാതെ യുദ്ധത്തിലൂടെ പ്രചരിച്ചു എന്ന അര്‍ത്ഥത്തിലല്ല. പത്ത് വര്‍ഷത്തേക്കേര്‍പ്പെടുത്തിയ പ്രസ്തുത കരാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ മക്കക്കാര്‍ ലംഘിച്ചത് ഈ സമാധാനാന്തരീക്ഷം അവര്‍ക്ക് ഗുണകരമായിരുന്നില്ല എന്ന കാരണത്താലായിരുന്നു.
വാളിന്‍റെ പൊരുള്‍ എന്താണെന്ന് മൌലാനാ മൌദൂദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്: 'ഇസ്‌ലാം അതിന്‍റെ സത്യസന്ധത അംഗീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ലെന്ന് വസ്തുത ഈ ചര്‍ച്ചയില്‍ വ്യക്തമായിക്കഴിഞ്ഞു. തെളിവുകളുടെയും ന്യായങ്ങളുടെയും വെളിച്ചത്തില്‍ സന്‍മാര്‍ഗ്ഗത്തിന്‍റെ രാജപാത ദുര്‍മാര്‍ഗ്ഗത്തിന്‍റെ പാതയില്‍ നിന്ന് വ്യവഛേദിച്ച് കാണിച്ചതിന്ന് ശേഷം തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് നിത്യ നഷ്ടം ഏറ്റുവാങ്ങാനും ശരിയായ വഴിയിലൂടെ സഞ്ചരിച്ച് ശാശ്വത വിജയം നേടുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുന്നതിന്ന് മുമ്പ് ഇസ്‌ലാമിന്‍റെ പ്രചാരത്തില്‍ ഏതോ തരത്തില്‍ വാളിനുണ്ടായിരുന്ന ബന്ധം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ദീനിന്‍റെ (മതത്തിന്‍റെ) പ്രബോധനത്തെ സംബന്ധിച്ചിടത്തോളം വാളിന്‌ ഒന്നും ചെയ്യാനില്ലെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ പ്രബോധനത്തോടൊപ്പം വേറെ ചിലതിന്‍റെ സഹായംകൊണ്ട് കൂടിയാണ്‌ ലോകത്ത് ഇസ്‌ലാം പ്രചരിച്ചത്. അവിടെ ശക്തിയും ഒരു ഘടകമായിരുന്നു.' (ജിഹാദ് പേ. 145)



Posted by KK Alikoya to സംവാദം at October 1, 2010 8:17 AM

3. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

ഉള്ളത് ഉള്ളത് പോലെ, സത്യം സത്യമായിട്ട് പറയാന്‍ താങ്കള്‍ക്ക് കഴിയാതെ പോകുന്നതിന്ന് മറ്റു കാരണങ്ങളൊന്നുമില്ല.
താങ്കളുടെ അന്ധമായ വിശ്വാസമല്ലാതെ !



Posted by ea jabbar to സംവാദം at October 1, 2010 5:58 AM

4. അജിത് has left a new comment on your post "the sachin joke":

bowler bowls
sachin bats
bowler bawls



Posted by അജിത് to gauthaman poems at September 30, 2010 1:33 AM

5. വായുജിത് has left a new comment on your post "സ്വാമിയും കോമരവും":

സംഗതി ഉള്ളതാ. ഇപ്പോ സഹസ്രനാമം ഒക്കെ ഉണ്ട് . എന്തോ ഒരു ആരതിയുമുണ്ട് , പിന്നെ ഓം ജയ് ജഗദീശ് ഹരേ യുടെ അമൃതാരൂപവുമുണ്ട് .

:)



Posted by വായുജിത് to അഭിഭാഷണം at Fri Oct 01, 01:51:00 PM 2010

6. KK Alikoya has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

ഇതിന്ന് മുന്‍കൂര്‍ ജാമ്യം എന്നു പേര്‍.
-----

ഞാന്‍ ഒരു ചരിത്ര പുസ്തകത്തില്‍നിന്നും ഉദ്ധരിക്കുകയാണു ചെയ്തത്. ഇസ്ലാമില്‍ യുദ്ധം എന്നതുകൊണ്ടു വിവക്ഷിക്കുന്നത് അതാണ്. യുദ്ധം ലക്ഷ്യമാക്കിയുള്ള ഓരോ കാലടികളും എണ്ണി അല്ലാഹു കൂലി കൊടുക്കും എന്നാണു നബിയും ദൈവവും പറഞ്ഞു വെച്ചിട്ടുള്ളത്.
......
27 എണ്ണത്തിന്‍റെ ലിസ്റ്റ് പുറത്ത് വിട്ട് അധിക നേരമായില്ലല്ലോ. ഇത്ര പെട്ടെന്നങ്ങ് പിന്‍വാങ്ങിയാലോ? ഈ സത്യം താങ്കളുടെ വാക്കുകളില്‍ വെളിക്ക് വരണമെന്ന് തന്നെയായിരുന്നു ഞാനും ഉദ്ദേശിച്ചത്. പ്രവാചകന്‍ പങ്കെടുത്തതോ അല്ലാത്തതോ ആയ എല്ലാ സൈനിക റെയ്ഡുകളും ചാരപ്രവര്‍ത്തനങ്ങളും ഇസ്‌ലാമിന്‍റെ ആദ്യ കാല ചരിത്ര കാരന്‍മാര്‍ ഗസ്‌വഃ എന്നും സരിയ്യഃ എന്നും വിശേഷിപ്പിച്ചു കാണാം. അവര്‍ അതിര്‍ത്തിയില്‍ ഒന്ന് റോന്ത് ചുറ്റിയിട്ടേ ഉണ്ടാകൂ. വഴിയില്‍ ആരെയും ഒന്ന് കണ്ടുമുട്ടുക പോലും ചെയ്തിട്ടുണ്ടാവില്ല. എന്നാലും അതിന്ന് സരിയ്യഃ എന്നും ഗസ്‌വഃ എന്നും പേര്‌ പറയും. ഇത് മനസ്സിലാക്കാത്ത ആളുകള്‍ക്ക് മുമ്പില്‍ ഇസ്‌ലാമിലെ യുദ്ധത്തിന്‍റെ മലവെള്ളപ്പാച്ചില്‍ കാണിച്ച് അല്‍ഭുതപ്പെടുത്താന്‍ ഇത് ഉപകരിച്ചേക്കാം. എന്നാല്‍ ഇസ്‌ലാമിക ചരിത്രത്തില്‍ നിന്ന് തെളിവ് ചോദിച്ചാല്‍ സാഷ്ടാനംഗം നമിക്കുകയും ചെയ്യും. ഇപ്പോള്‍ ഇവിടെ കണ്ടത് പോലെ.



Posted by KK Alikoya to സംവാദം at October 1, 2010 7:34 AM

7. കാപ്പിലാന്‍ has left a new comment on your post "അയോധ്യയിലെ അശാന്തിയുടെ നാൾ‌വഴികളിലൂടെ....":

"പിന്നെ രാമനും കൃഷ്ണനും അവരോടനുബന്ധിച്ചുള്ള കഥകളും വെറും ഭാവനയാണെന്നു വിശ്വസിക്കുമ്പോള്‍ അവരുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും വിഢ്ഡിത്തമാണെന്നേ തോന്നാറുള്ളു. "

ഇത് കറക്റ്റ് . പള്ളിക്കുള്ളത് പള്ളിക്കും രാമനുള്ളത് രാമനും അതാണ്‌ ശരി .അങ്ങനെയെങ്കില്‍ പള്ളി പൊളിച്ചതും , ഈ കോടതി വിധിയും ന്യായമായതല്ല എന്ന് ഞാന്‍ പറയും .
എന്നെ തല്ലരുത് . ഞാന്‍ ഒരു രോഗിയാണ് അറിയാമല്ലോ .



Posted by കാപ്പിലാന്‍ to ചാണക്യന്‍|~|chaanakyan at October 1, 2010 8:00 PM

8. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

ഇസ്‌ലാം അവഗണിക്കാന്‍ കഴിയാത്ത ഒരു ശക്തിയാണെന്ന് ബോധ്യം വന്നപ്പോഴാണ്‌ അവര്‍ കണ്ണ്‌ തുറന്നതും ഹുദൈബിയാ സന്ധിക്ക് വഴങ്ങിയതും. ഹുദൈബിയാ സന്ധിയുടെ ഘട്ടത്തില്‍ മക്കയില്‍ നിന്ന് ധാരാളം പേര്‍ ഇസ്‌ലാം മതം വിശ്വസിച്ചിട്ടുണ്ട്.
-----
ശക്തി കണ്ടു പേടിച്ച് വിശ്വാസത്തിലേക്കു വന്നു എന്നു പറഞ്ഞാല്‍ അത് വിശ്വാസമല്ല, കപടവിശ്വാസമാണെന്നു വ്യക്തം ! വിശ്വ്വാസിയായി അഭിനയിക്കുന്നതും ബോധ്യപ്പെട്ടു വിശ്വസിക്കുന്നതും രണ്ടാണു സുഹൃത്തേ!



Posted by ea jabbar to സംവാദം at October 1, 2010 7:02 AM

9. രാജേഷ്‌ ചിത്തിര has left a new comment on your post "സാറേ സാറേ സാമ്പാറേ...":

good one...



Posted by രാജേഷ്‌ ചിത്തിര to വെള്ളെഴുത്ത് at October 1, 2010 8:00 PM

10. FILL THE LACUNA has left a new comment on your post "കൊളസ്ട്രോള്‍":

basic reason may the laziness and second may be the lack of time. You are absolutely right and we are embracing and inviting PSC with out much hesitation.



Posted by FILL THE LACUNA to ,Murali I പെയ്തൊഴിയാതെ at 1 October 2010 05:49

11. Dr.Doodu has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

ഇസ്ലാം പ്രചരിച്ചത് വാള്‍ കൊണ്ട് കൂടിയായിരുന്നു എന്നാണ് മൌദൂദിയുടെ സുവ്യക്തമായ നിലപാട്. അതെന്താണ് ആലിക്കോയക്ക്‌ അങ്ങട്ട് ദഹിക്കാത്തത്? ഉരുണ്ടു കളിക്കുന്നതൊക്കെ എല്ലാരും കാണുന്നുണ്ട് കേട്ടോ.



Posted by Dr.Doodu to സംവാദം at October 1, 2010 8:44 AM

12. മുക്കുവന്‍ has left a new comment on your post "ആള്‍ദൈവ നടയിലൂടെ (ഭാഗം 3)":

അതാണ് ഞാന്‍ മുന്‍പ് പറഞ്ഞത്. പി സി സര്‍ക്കാറിനേ പോലെയുള്ള മാജീഷ്യന്മാരുടെ നഖത്തില്‍ തേക്കാന്‍ പോലും കഴിയാത്ത അത്ര ചില നമ്പരുകളും, തൊലിക്കട്ടിയും, വാക്ചാതുരിയും ഉള്ള ഈ കൂട്ടര്‍ അഭ്യസ്ഥവിദ്യരുടെ ഇടയില്‍ പോലും തങ്ങളുട നിറ സാന്നിദ്ധ്യം തീര്‍ത്തിരിക്കുന്നു .. that well said



Posted by മുക്കുവന്‍ to നീളാത്തി പൊട്ടന്‍ at October 1, 2010 7:34 AM

13. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

4. ലോക ചരിത്രം വിശദമായി എഴുതപ്പെട്ടിട്ടുണ്ടല്ലോ. എന്നിട്ടും അതില്‍ നിന്ന് ഇസ്‌ലാമിക ചരിത്രം മാത്രം എന്ത് കൊണ്ട് ഏകപക്ഷീയമായിപ്പോയി?
-----
ചരിത്രം പലവിധത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. എഴുതുന്നവരുടെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കാത്ത ചരിത്രം വിരളവുമാണ്. ഒരേ സംഭവങ്ങളുടെ വിവിധ വേര്‍ഷനുകള്‍ ലഭിച്ചാലേ അല്‍പ്പമെങ്കിലും നിഷ്പക്ഷമായ നിരൂപണം സാധ്യമകൂ. ഇസ്ലാമില്‍ അതിനുള്ള സാധ്യത തീരെയില്ലാതെ പോയി.



Posted by ea jabbar to സംവാദം at October 1, 2010 6:47 AM

14. MARINE BOOK 1 has left a new comment on your post "cricket":

Good one Kuttappayi.Keep it up



Posted by MARINE BOOK 1 to gauthaman poems at September 30, 2010 12:51 AM

15. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

ഉമര്‍ പറയുന്നു: അല്ലാഹു യുദ്ധത്തില്‍ കൈവരുത്തിക്കൊടുത്ത ധനത്തില്‍നിന്ന് ഭാര്യമാര്‍ക്ക് ഓരോ കൊല്ലത്തേക്കു ചെലവിന് ആവശ്യമുള്ളതു നീക്കിവെക്കുകയായിരുന്നു തിരുമേനിയുടെ പതിവ്. ബാക്കിയുള്ളത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കും.....[1280]ബുഖാരി



Posted by ea jabbar to സംവാദം at October 1, 2010 6:01 AM

16. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

8. മധുരമുള്ള നൂറുക്കണക്കിന്‌ സംഭവങ്ങള്‍ക്കിടയില്‍ നിന്ന് കൈപ്പുള്ള, ഒറ്റപെട്ട, ചില സംഭവങ്ങള്‍ മാത്രം പൊക്കിയെടുത്ത് ഇസ്‌ലാമിക ചരിത്രം മൊത്തത്തില്‍ തന്നെ കൈപ്പുള്ളത് മാത്രമാണെന്ന് വാദിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത് ഇസ്‌ലാം വിരോധം തന്നെയല്ലേ?
------
ഇസ്ലാം പ്രാകൃതമാണ്. മനുഷ്യത്വഹീനമാണ്. ഈ കാല‍ത്തിനു യോജിക്കാത്ത ഗോത്രനീതിയാണ്. അതുകൊണ്ടു ഞാന്‍ ഇസ്ലാം വിരോധി തന്നെയാണ്. മനുഷ്യനെ സ്നേഹിക്കുന്ന ഒരാള്‍ക്കും ഇസ്ലാമിനെ സ്നേഹിക്കാനാവില്ല. ലോകം ശാന്തിയും സമാധാനവും പൂത്തുലയുന്ന ഒന്നായി മാറണമെങ്കില്‍ ഇസ്ലാം പോലുള്ള പ്രാകൃത പ്രത്യയ ശാസ്ത്രങ്ങള്‍ മണ്ണടിയുക തന്നെ വേണം.



Posted by ea jabbar to സംവാദം at October 1, 2010 6:53 AM

17. krishnakumar513 has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 26 )":

എന്തായാലും ടെൻഷനില്ലാത്ത ഒരു പോസ്റ്റ്.അ തേതായാലും നന്നായി!!



Posted by krishnakumar513 to ചിന്നുവിന്റെ നാട് at 01/10/2010 18:18

18. ea jabbar has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

ഇതിന്ന് മുന്‍കൂര്‍ ജാമ്യം എന്നു പേര്‍.
-----

ഞാന്‍ ഒരു ചരിത്ര പുസ്തകത്തില്‍നിന്നും ഉദ്ധരിക്കുകയാണു ചെയ്തത്. ഇസ്ലാമില്‍ യുദ്ധം എന്നതുകൊണ്ടു വിവക്ഷിക്കുന്നത് അതാണ്. യുദ്ധം ലക്ഷ്യമാക്കിയുള്ള ഓരോ കാലടികളും എണ്ണി അല്ലാഹു കൂലി കൊടുക്കും എന്നാണു നബിയും ദൈവവും പറഞ്ഞു വെച്ചിട്ടുള്ളത്.



Posted by ea jabbar to സംവാദം at October 1, 2010 7:13 AM

19. വി.എ || V.A has left a new comment on your post "“ഒരു എടങ്ങേര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്...”":

എയർ ഇൻഡ്യയെ സ്നേഹിച്ചവർക്കെല്ലാം ഇതുതന്നെ സ്ഥിതി. അവിടെ അവന്മാർക്ക് കണ്ണൂരാന്റെ ഇടിയൊന്നും ഫലിക്കില്ല, ആദ്യം പൈലറ്റുമാരെ പൊക്കിയെടുത്ത് പൂശണം. എന്നിട്ട്, ‘ഡാഡി മമ്മി വീട്ടിലില്ലെ...’പാടണം. അല്ലാശാനേ- കുട്ടിക്കു വേണ്ടുന്ന ഒറ്റമൂലിയുടെ റിഹേഴ്സൽ..... ‘യാത്രക്കാരുടെ നേരേ ഉന്നം പിടിച്ചു നിൽക്കുന്ന ലോഗോ’ നമ്മുടെ ദേശീയചിഹ്നം ആക്കുന്നുണ്ട്, ഉടൻ... ഞാനും ഒരനുഭവംകൊണ്ട് തീരുമാനിച്ചതാണിത്. അനുഭവം നല്ലതാക്കി.....



Posted by വി.എ || V.A to പ്രവാസഭൂമി at October 1, 2010 6:02 PM

20. MyDreams has left a new comment on your post "ജമ്മം":

ithinu oru marupadi illa

chillappo amma parayumaayirikkaam
athu oru mounamaya punchiriaavamm.....



Posted by MyDreams to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 6:00 AM

21. Jishad Cronic has left a new comment on your post "“ഒരു എടങ്ങേര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്...”":

ആഹാ.. കണ്ണൂരാന്‍ തലക്കിട്ടു കൊട്ടിയതുകൊണ്ട് ചിലപ്പോള്‍ നന്നായി എന്ന് വരും, ഞാന്‍ രണ്ടു പ്രാവിശ്യം വന്നിട്ടുണ്ട് ഇതില്‍ പക്ഷെ യാതൊരു പ്രശ്നവും ഉണ്ടായില്ല, ഉണ്ടാകാന്‍ ഇനി അവസരം കൊടുക്കില്ല, നമ്മടെ ഫ്ലൈറ്റ് ഖത്തര്‍ എയര്‍.



Posted by Jishad Cronic to പ്രവാസഭൂമി at October 1, 2010 5:00 PM

22. ഷാ has left a new comment on your post "വിധി : പ്രായോഗികമായ പരിഹാരം":

പ്രായോഗികതയും നീതിയും തമ്മില്‍ വളരെയധികം ദൂരമുണ്ട്.



Posted by ഷാ to നമ്മുടെ ബൂലോകം at October 1, 2010 8:42 PM

23. ഇസ്മായില്‍ കുറുമ്പടി ([email protected]) has left a new comment on your post "“ഒരു എടങ്ങേര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്...”":

"വിളിച്ചുവരുത്തിയ മാധ്യമപ്രവർത്തകരെയും കണ്ടിട്ടേ പോകാവൂ എന്ന തീരുമാനത്തിലാണ് എല്ലാവരും പുറത്തിറങ്ങിയതെങ്കിലും സ്വന്തം മാധ്യമത്തെ കണ്ടതോടെ ഞാനാ തീരുമാനം പാസ്സ്പോര്‍ട്ടിനും ടിക്കറ്റിനുമൊപ്പം മടക്കി ബാഗില്‍ വെച്ചു."

പ്ലാവില കണ്ട ആടിനെപ്പോലെയുള്ള, നിങ്ങടെ ഈ 'വീക്ക്നെസ്സ്' എയര്‍ഇന്ത്യക്കു നന്നായറിയാം.അതല്ലേ ഇങ്ങനെയൊക്കെ.....



Posted by ഇസ്മായില്‍ കുറുമ്പടി ([email protected]) to പ്രവാസഭൂമി at October 1, 2010 6:27 PM

24. ManzoorAluvila has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

പിള്ളേച്ചൻ നന്നായിട്ടുണ്ട്‌....ആശംസകൾ



Posted by ManzoorAluvila to നീര്‍‌മിഴിപ്പൂക്കള്‍‌ at October 1, 2010 7:43 PM

Reply via email to