1. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

മഹാത്മാഗാന്ധി എന്ന അഹിംസയുടെ പ്രവാചകന് നോബല്‍സമ്മാനം കൊടുക്കാതത്തില്‍കണ്ണൂരിലെ ചില ഹിംസാ വാദികള്‍ആയ സഖാക്കള്‍ക്ക്‌മാത്രം ആണോ നിരാശ ഉള്ളത്. എനിക്ക് തോന്നുന്നത് നോബല്‍പ്രൈസ് കമ്മിറ്റിക്ക് പോലും പശ്ചാത്താപം ഉണ്ടാകും എന്നാണ്. ഗാന്ധിജിക്ക് നല്കപ്പെടാതെ സമാധാനത്തിനുള്ള നോബല്‍സമ്മാനം സ്വയം ചെറുതാവുകയാണ്‌ചെയ്തത്. അല്ലെങ്കില്‍അതിന്‍റെ വിശ്വാസ്യത തെളിയിക്കാന്‍കിട്ടിയ വലിയ ഒരു അവസരം പാഴാക്കി കളഞ്ഞു. എന്തിനു അമേരിക്കന്‍പ്രസിഡണ്ട്‌ബാരക്ക് ഒബാമയ്ക്കും, ആണവ കമ്മിഷന്‍ചെയര്‍മാന്‍എല്‍ബരാദിക്കും, ഇന്തോനേഷ്യയിലെ ചെറു പ്രവിശ്യയായ കിഴക്കന്‍തിമൂറില്‍കലാപം നടത്തിയ ബിഷപ്പ് കാര്‍ലോസ് ബൈലോക്കും നല്കപ്പെട്ട സമാധാനത്തിനുള്ള നോബല്‍സമ്മാനം ചൈനയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജനാധിപത്യവാദിയായ ലിയു സിയാബോക്ക്‌നല്‍കിയിരിക്കുന്നു. മേല്‍പറഞ്ഞ എല്ലാ സമാധാന വാദികള്‍ക്കും നോബല്‍സമ്മാനം കൊടുത്ത സമയങ്ങളില്‍ഉശിരന്‍മുഖപ്രസംഗങ്ങള്‍എഴുതിയ സാമ്രാജ്യത്വ, സയണിസ്റ്റ്‌വിരുദ്ധര്‍ സിയാബോക്ക് സിന്ദാബാദ്‌വിളിക്കുന്നത്‌ കാണുമ്പോള്‍തമാശ തോന്നുന്നു. “ഗലോക്സിന്‍ജിയാന്‍” എന്ന കമ്മ്യൂണിസ്റ്റ് ഗവര്‍മെന്റ് വിരുദ്ധന്‍ആയ ചൈനാക്കാരന്‍ഫ്രാന്‍സില്‍അഭയം തേടിയപ്പോള്‍നോബല്‍സമ്മാനം നല്‍കിയാണ് പാശ്ചാത്യ ലോകം അദ്ധേഹത്തെ സ്വീകരിച്ചത്. ഇനി സാഹിത്യ നോബല്‍സമ്മാനത്തിന്റെ കണക്ക് പരിശോധിച്ചാല്‍അതിലും വലിയ തമാശ തോന്നും. വിശ്വ സാഹിത്യകാരന്മാര്‍ആയ ലിയോ ടോള്‍സ്റ്റോയി, എമിലി സോള, തോമസ് ഹാര്‍ഡി, ഇബ്‌സന്‍, കാഫ്ക, ഡി.എച്ച്. ലോറന്‍സ്, ചെഖോവ്, മാക്‌സിം ഗോര്‍ക്കി എന്നിവര്‍അമേരിക്കന്‍അനുകൂലികള്‍ആയിരുന്നു എങ്കില്‍, അല്ലെങ്കില്‍കമ്മ്യൂണിസ്റ്, സോഷ്യലിസ്റ്റ്‌ചിന്തകര്‍അല്ലായിരുന്നു എങ്കില്‍അവരുടെ പേരും സമ്മാനാ ജേതാക്കളുടെ പേരിന്റെ കൂടെ അടിച്ചുവരും എന്ന് തീര്‍ച്ചയല്ലേ. ഈ സമ്മാനത്തില്‍വിശ്വാസം നഷ്ടപ്പെട്ടിട്ടല്ലേ വിശ്വപ്രസിദ്ധനായ “സാത്ര്” പോലും ഒട്ടും കൂസലില്ലാതെ നോബേല്‍സാമ്മാനം നിരസിച്ചത്. അന്തരിച്ച ബ്രസീലിയന്‍വിശ്വസാഹിത്യകാരന്‍“ജോര്‍ജ് അമാദോവിനെ” നോബേല്‍സമിതി അവഗണിച്ചത് അദ്ദേഹം കമ്മ്യൂണിസ്റ്റുകാരന്‍ആയതുകൊണ്ടും ആവുമല്ലോ! നോബേല്‍സമ്മാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍തന്നെ ഏഷ്യയെയും ലാറ്റിന്‍അമേരിക്കെയും നല്ലപോലെ തന്നെ അവഗണിച്ചതായി കാണാം. സമ്മാനജേതാക്കളില്‍ബഹു ഭൂരിപക്ഷവും യൂറോപ്യന്‍മാരും അമേരിക്കക്കാരും ആണ്. യൂറോപ്യന്‍കൊളോണിയലിസവും ജൂത-ക്രൈസ്തവ ആഭിമുഖ്യവും അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധവും ആണ് നോബേല്‍സമ്മാന സമിതിയെ താങ്ങി നിര്‍ത്തുന്നത് എന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഇതൊന്നും കാണാതെ “ലിയു സിയാബോ” ക്ക് വേണ്ടി അമിതമായി വാദിക്കുന്നവരുടെ വാദങ്ങള്‍സംശയം ജനിപ്പിക്കുന്നവയാണ്. ഇത്രയും ആധികാരികമായി സിയബോയെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍അദ്ദേഹം ഇത്രയും ലോകപ്രസിദ്ധന്‍ആണോ എന്ന് തോന്നിപ്പോകുന്നു. ചൈനയില്‍മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം എന്ന് തന്നെ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്.



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 17, 2010 7:35 PM

2. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

കമ്മ്യൂണിസ്റ്റ് ചൈനയെ കുറിച്ച് രണ്ടു ഉഗ്രന്‍പോസ്റ്റുകള്‍ഇട്ടെങ്കിലും വലിയ കമന്റുകള്‍ലഭിക്കാതെ, ആരും ശ്രദ്ധിക്കാതെ പോയതിന്റെ എല്ലാ കുറവും സുകുമാരന്‍സാര്‍ഇവിടെ പരിഹരിച്ചു എന്ന് തോന്നുന്നു. വിഷയങ്ങള്‍നോക്കുമ്പോള്‍ഈ പോസ്റ്റു ഒരു അവിയല്‍പരുവത്തില്‍ഉള്ളതായിരുന്നു. പോസ്റ്റിനെ പേര് “കമ്മ്യൂണിസവും കമ്മ്യൂണലിസവും” . പോസ്റ്റില്‍കൊടുത്ത ചിത്രം സിയബോയും ഭാര്യയും. പോസ്റ്റു ആണെങ്കില്‍കണ്ണൂരിലെ സഖാക്കളില്‍തുടങ്ങി സിയബോയെയും ചൈനയെയും പരാമര്‍ശിച്ചു അവസാനം പതിവുപോലെ യുക്തിവാദികള്‍ക്ക് നേരെ!! സാര്‍എന്താണ് ഉദ്ദേശിച്ചത് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല..



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 17, 2010 7:46 PM

3. KK Alikoya has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

യരല‌വ said...
‘യുക്തിരേഖ’ യിലെ ലേഖനം വ്യാജനായാലും ഒറിജിനല്‍ ആയാലും; ആധുനിക സമൂഹത്തിന്റെ സാദാചാര ബോധത്തിന് നിരക്കാത്ത എന്ത് എഴുതി വിട്ടാലും ‘യുക്തിരേഖ’ മത്തിപൊതിയാനെങ്കിലും കൊള്ളാം; ഖുറാന്‍ അങ്ങിനെയാണോ ?

Jabbar: "സമകാലികസാസ്ത്രവും വരാനിരിക്കുന്ന ശാസ്ത്രവും പഠിച്ചാലും ആറാം നൂറ്റാണ്ടില്‍ മുഹമ്മദ് എഴുതി വെച്ച മരമണ്ടത്തരങ്ങളൊന്നും ശാസ്ത്രീയമായി മാറാന്‍ ഇടയില്ല."

= കൊള്ളാം. ഈ ബ്ലോഗിന്റെ നിലവാരത്തോട് 100% നീതിപുലര്‍ത്തുന്ന ഒന്നാം തരം കാളകൂകാളകൂടങ്ങള്‍ തന്നെ.
ഇതൊക്കെയേ ഇവിടെ ചിലര്‍ക്ക് സാധിക്കുകയുള്ളു. ഗൌരവപ്പെട്ട ഒരു ചര്‍ച്ചക്കും പറ്റിയതല്ല ഈ ബ്ലോഗ്. സഹിഷ്ണുത തൊട്ടുതീണ്ടിയിട്ടില്ലാത്ത കുറെ യുക്തിവാദ ഭ്രാന്തന്‍മാരുടെ ഇസ്‌ലാമിനോടുള്ള വിദ്വേഷം കരഞ്ഞു തീര്‍ക്കുന്ന കുറച്ചു നാലാംകിട വാറോലകള്‍! ഈ ചപ്പുചവറുകള്‍ക്ക് പകരം വിഷയ ചര്‍ച്ചക്കുള്ള വല്ല വകയും ആരുടെയെങ്കിലും കൈവശമുണ്ടോ?



Posted by KK Alikoya to സംവാദം at October 17, 2010 8:04 AM

4. പി എ അനിഷ്, എളനാട് നിങ്ങളുടെ പോസ്റ്റ് "പണ്ട് പണ്ട്, ഒരിടത്തൊരിടത്ത്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Vaayichu mashe
Nannayi



പി എ അനിഷ്, എളനാട് , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഒക്ടോബര്‍ 17 4:52 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. ..naj has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ea jabbar said...
യുക്തിരേഖയില് അങ്ങനെയൊരു ലേഖനം കണ്ടതോര്ക്കുന്നില്ല. അത് ആരുടെ ലേഖനമാണെന്ന് ചോദിച്ചിട്ട് ഇവര് പറയുന്നുമില്ല. വ്യാജപ്രചരണമാണോ എന്നു സംശയമുണ്ട്..
യുക്തി രേഖ ഡിലീറ്റ് ചെയ്യല്ലേ മാഷേ !
ഇസ്ലാമിന് മാത്രമല്ല അപ്പോള്‍ വ്യാജ പ്രജരണം, മാഷ്ക്കും പറയാനുണ്ട് ഞങ്ങള്‍ പറയുന്ന അതെ വാചകം

…ഇതാണ് പകരം വെക്കുന്ന സ്വാതന്ത്ര്യം. യുക്തിവാദി വിശുദ്ധ ഗ്രന്ഥവും, ധര്മ ഉപദേശങ്ങളും കൊള്ളാം!
എല്ലാ യുക്തി വാദി കുടുമ്പങ്ങളിലും ഭാര്യ, മക്കള് എല്ലാവരും പാരായണം ചെയ്യുകയും, നടപ്പിലാക്കുകയും ചെയ്യട്ടെ! സന്തുഷ്ട കുടുമ്പം !
ഇനി അവിടെ കുടുമ്പത്തിനു എന്തെങ്കിലും ഹറാമുകള് നിര്ധേഷിചീട്ടുണ്ടോ, ഈ യുക്തി കിട്ടിയ പ്രവാചകര് ! ഇനി നിര്ധെഷിചീട്ടുന്ടെങ്കില് അവിടെയും ഇതുപോലെ റിബലുകള് പൊന്തും. അംഗീകരിക്കാന് പറ്റില്ലെന്ന് പറഞ്ഞു !
ഇങ്ങിനെ സ്വാത്രന്ത്ര്യം പറഞ്ഞു പറഞ്ഞു ഏതോ കാട്ടിലെക്കാനവോ പോകുന്നത്, ഇനി വസ്ത്രമെന്തിനു, ലജ്ജയെന്തിനു.. എന്നൊക്കെ പറഞ്ഞു പുതിയ യുക്തി ആയത്തുകള് പ്രതീക്ഷിക്കാം.
അല്ലെങ്കില് ദൈവമില്ലെങ്കില് ഓരോരുത്തര് പറയുന്നത് കേട്ട് എന്തിനു വസ്ത്രം വേണം ! അങ്ങിനെയൊന്നു ഇല്ലെന്നു എന്റെ യുക്തി പറഞ്ഞെങ്കില് ഞാന് ഈ യുക്തിവാദതോടൊപ്പം, മതങ്ങള് മുന്നോട്ടു വെച്ച കുടുമ്പ ധാര്മിക മൂല്യ്ങ്ങല്ക്കെതിരെ, ശാരീരിക ആവശ്യത്തിനു വേണ്ടി വിലക്കുകള് (അവലംബം :യുക്തി രേഖ-ആയത്ത് ) ഇല്ലാത്ത ലൈങ്കിക വിപ്ലവത്തിനും ഞാനും ഉണ്ടാകും.
മാഷ്ടെ കൂടെ !!!!

Jabbar: അല്ല, ചങ്ങലയ്ക്കു പകരം തരാനുണ്ട് ; സ്വാതന്ത്ര്യം !!

വായിക്കുക, ആരും സൃഷ്ടിക്കാതെ തന്നെ ഉണ്ടായ നിങ്ങളുടെ യുക്തി ആചാര്യന്റെ നാമത്തില് !
ആ സ്വാതന്ത്ര്യം;


വായിക്കുക

വായിക്കുക2

http://rationalism-malayalam.blogspot.com/2010/09/blog-post_21.html
ഇവിടെയും:
http://rationalism-malayalam.blogspot.com/2010/09/blog-post.html



Posted by ..naj to സംവാദം at October 17, 2010 6:37 AM

6. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

ചൈനയിലും കണ്ണൂരിലും ജനാധിപത്യം ഇല്ല, അവിടങ്ങളില്‍കമ്മ്യൂണിസ്റ്റു, കമ്മ്യൂണലിസ്റ്റ് ഏകാധിപത്യം ആണ് എന്നാണ് സുകുമാരന്‍സാറും മറ്റു സഹ ബ്ലോഗ്ഗെര്മാരും അഭിപ്രായപ്പെടുന്നത്. ഇതെല്ലാം കുറച്ചൊക്കെ ശരിയുമാണ് എന്നാണ് എന്റെ അഭിപ്രായം. ഞാന്‍മേല്പരഞ്ഞപോലെ ഭൂരിപക്ഷം എന്നും ന്യൂനപക്ഷത്തിന്റെ മേല്‍അധീശത്വം സ്ഥാപിക്കുക എന്നത് ചരിത്രത്തില്‍എല്ലായിടത്തും കാണാന്‍കഴിയുന്നവയാണ്. അത് കമ്മ്യൂണിസത്തില്‍മാത്രമോ അല്ലെങ്കില്‍കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍മാതാമോ അല്ല. ആര്‍ക്കെങ്കിലും അങ്ങെനെ തോന്നുന്നുണ്ട് എങ്കില്‍അത് അന്ധമായ കമ്മ്യൂണിസ്റ്റു വിരോധം കൊണ്ട് മാത്രം ആണ്. ഗുജറാത്തിലും, മറ്റു വടക്കേ ഇന്ത്യന്‍സംസ്ഥാനങ്ങളിലും ന്യൂനപക്ഷം വെട്ടയാടപ്പെടുന്നില്ലേ. നമ്മുടെ മൂന്നു അയല്‍രാജ്യങ്ങളില്‍മത തീവ്രാവാദികള്‍ന്യൂനപക്ഷങ്ങളെ അതിക്രൂരമായിട്ടാണ് പീഡിപ്പിക്കുന്നത്. ലക്ഷക്കണക്കിന് കുര്‍ദുകളെ വംശഹത്യ നടത്തിയ സദാം ഹുസ്സൈനും, ജൂതരെ കൊന്നുതള്ളിയ ഹിറ്റ്ലറും, മുസ്സോളിനിയും,ഈദി അമീനും ഒന്നും കമ്മ്യൂണിസ്റ്റുകാര്‍ആയിരുന്നില്ലല്ലോ, നല്ല മത വിശ്വാസികള്‍ആയിരുന്നു താനും. ലോകപോലിസ് ആയ കമ്മ്യൂണിസ്റ്റു വിരുദ്ധ അമേരിക്ക പശ്ചിമേഷ്യയിലും മറ്റു രാജ്യങ്ങളിലും ആയി നടത്തിയ, നടത്തി കൊണ്ടിരിക്കുന്ന മനുഷ്യക്കുരുതികളെ ന്യായീകരിച്ച ചൈനയില്‍, ഗോണ്ടാനാമോ ജയിലിന്റെ ഓര്‍മ പേറുന്ന, സമാധാന നോബേല്‍സമ്മാനജേതാവ് ബരാക്ക് ഒബാമക്ക് സിയാബോയെ ജയില്‍മോചിതന്‍ആക്കണം എന്ന് ചൈനയോട്‌ആജ്ന്യാപിക്കാന്‍എന്ത് അവകാശം ആണ് ഉള്ളത്. സമ്മാനം ഏതൊരാളെയും കുറ്റവിമുക്തന്‍ആക്കുമോ? എങ്കില്‍പാര്‍ലമെന്റ് ആക്രമണക്കേസില്‍ജയിലില്‍കഴിയുന്ന അഫ്സല്‍ഗുരുവിനോ അല്ലെങ്കില്‍കാശ്മീരില്‍തടവില്‍കഴിയുന്ന വിഘടനവാദി നേതാവ്‌സയ്യിദ്‌അലീ ഷാ ഗിലാനിക്കോ പാകിസ്ഥാനിലെ പരമോന്നത ബഹുമതിയായ നിഷാന്‍ഇ-പാകിസ്ഥാന്‍നല്‍കിയാല്‍അവരെയും കുറ്റവിമുക്തര്‍ആക്കണം എന്ന് പറഞ്ഞു ഇവരെല്ലാവരും ബ്ലോഗെഴുതുമോ??! ജനാധിപത്യ ഇന്ത്യാ സര്‍ക്കാര്‍അവരെ എല്ലാം കുറ്റവിമുക്തര്‍ആക്കുമോ? സുകുമാരന്‍സാറിന്‍റെ ഈ പോസ്റ്റിനെ പറ്റി പലരും “ചിന്തനീയം” “ചിന്തനീയം” എന്ന് അഭിപ്രായം പറഞ്ഞത് വായിച്ചപ്പോള്‍ഇതിലെന്താണ് ഇത്ര ചിന്താനീയം എന്ന് എനിക്ക് പിടികിടിയില്ല. അല്ല. ഈ പോസ്റ് കൊണ്ട് സാര്‍എന്താണ് ഉദേശിക്കുന്നത് എന്നോ എന്താണ് സാര്‍വ്യക്തമാക്കാന്‍ശ്രമിക്കുന്നത് എന്ന് പോലും ശരിക്ക് മനസ്സിലാകുന്നില്ല. പരസപരവിരുദ്ധം ആയി ചൈനയെയും, കമ്മ്യൂണിസത്തെയും, യുക്തിവാദത്തെയും പറ്റി എന്തൊക്കെയോ എങ്ങനെഒക്കെയോ പറഞ്ഞു എന്നല്ലാതെ മറ്റൊന്നും അരിച്ചുപെറുക്കി നോക്കിയിട്ട് എനിക്ക് കാണാന്‍കഴിഞ്ഞില്ല... സാറിന്‍റെ സത്യവിരുദ്ധങ്ങള്‍ആയ പല അവകാശവാദങ്ങള്‍ക്കും മറുപടി പറയണം എന്നുണ്ട്. സമയ പരിമിതി മൂലം തല്ക്കാലം നിര്‍ത്തട്ടെ. എല്ലാവര്‍ക്കും നന്മകള്‍നേര്‍ന്നുകൊണ്ട്..!



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 17, 2010 7:48 PM

7. മാണിക്യം has left a new comment on your post "മന്ത്രത്തിലെ ഗുട്ടന്‍സ്":

ഒരോ വിശ്വാസങ്ങളും
വിശ്വാസത്തിന്റെ മുതലെടുപ്പും..
നാട് വിട്ടത് നന്നായി ല്ലേല്‍ ബല്യ മോല്യാരുടെ
ബിസിനസ്സ് പൂട്ടിച്ചേനേം....



Posted by മാണിക്യം to »¦mukthaRionism¦മുഖ്‌താറിയനിസം¦« at October 17, 2010 7:31 AM

8. KK Alikoya has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ജബ്ബാര്‍: "യുക്തിരേഖയില്‍ അങ്ങനെയൊരു ലേഖനം കണ്ടതോര്‍ക്കുന്നില്ല. അത് ആരുടെ ലേഖനമാണെന്ന് ചോദിച്ചിട്ട് ഇവര്‍ പറയുന്നുമില്ല. വ്യാജപ്രചരണമാണോ എന്നു സംശയമുണ്ട്. ആ ലേഖനത്തിന്റെ ഒറിജിനല്‍ ഒന്നു കാണിക്കാമോ? അതു മുഴുവന്‍ വായിച്ചിട്ടു പ്രതികരിക്കം"

= യുക്തിരേഖയില്‍ ഇങ്ങനെയൊരു ലേഖനം വരാന്‍ സാദ്ധ്യതയുണ്ടോ?
ഇത്തരം കാഴ്ചപ്പാടുകള്‍ യുക്തിവദികള്‍ വച്ചുപുലര്‍ത്തുന്നുണ്ടോ?
ഇതൊക്കെ യുക്തിവാദികള്‍ക്ക് അനുവദനീയമാണോ?
അല്ലെങ്കില്‍ ഇതിനെയൊക്കെ എതിര്‍ക്കലാണോ യുക്തിവാദം?
ഈ വിഷയത്തില്‍ ഒരു ക്ലാരിഫികേഷന്‍ കിട്ടിയാല്‍ നന്നായിരിക്കും.



Posted by KK Alikoya to സംവാദം at October 17, 2010 8:19 AM

9. അപ്പു has left a new comment on your post "ഇന്‍ഫ്യൂഷനും ലൈവ് മലയാളവും":

പുതിയൊരു പേജു ഉണ്ടാക്കി, അതില്‍ ഒരു പുതിയ പോസ്റ്റു പോസ്റ്റ്‌ ചെയ്യുക എന്നൊരു സംഭവം ഇല്ല. പേജ് എന്ന് പറയുന്നത് നമ്മുടെ ബ്ലോഗിലെ ഒരു പോസ്റ്റ്‌ തന്നെയാണ്. അത് സാധാരണ പോസ്റ്റുകള്‍ പോലെ ബ്ലോഗിലെ മറ്റ് പോസ്റ്റുകള്‍ പോലെ കാലാനുസൃതം അല്ലെന്നെയുള്ളൂ.



Posted by അപ്പു to ആദ്യാക്ഷരി at 17 October 2010 18:10

10. »¦മുഖ്‌താര്‍¦udarampoyil¦« has left a new comment on your post "മലയുടെ താഴെ...":

മലയുടെ താഴെ...
ഒരു കൊച്ചുവെള്ളച്ചാട്ടം...



Posted by »¦മുഖ്‌താര്‍¦udarampoyil¦« to »¦mukthaRionism¦മുഖ്‌താറിയനിസം¦« at October 17, 2010 6:54 AM

11. യരല‌വ has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

‘യുക്തിരേഖ’ യിലെ ലേഖനം വ്യാജനായാലും ഒറിജിനല്‍ ആയാലും; ആധുനിക സമൂഹത്തിന്റെ സാദാചാര ബോധത്തിന് നിരക്കാത്ത എന്ത് എഴുതി വിട്ടാലും ‘യുക്തിരേഖ’ മത്തിപൊതിയാനെങ്കിലും കൊള്ളാം; ഖുറാന്‍ അങ്ങിനെയാണോ ?



Posted by യരല‌വ to സംവാദം at October 17, 2010 6:03 AM

12. ജിമ്മി ജോൺ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 64":

ഫ്ലാഷ് ന്യൂസ്.. (വിനുവേട്ടന്‍ ഫാന്‍സിന്റെ പ്രത്യേക ശ്രദ്ധയ്ക്ക്..)

നമ്മുടെ വിവര്‍ത്തകന്‍ ഇന്നലെ പാത വക്കത്ത് ക്രാഷ് ലാന്റിംഗ് നടത്തിയതായി വിവരം ലഭിച്ചിരിക്കുന്നു... ടിയാന്റെ ഇടതു പാദത്തില്‍ എന്തോ ചില കെടുപിടികള്‍ പറ്റി വേദനയുള്ളതിനാല്‍ അടുത്ത ലക്കം താമസിക്കാന്‍ സാധ്യതയുണ്ട്...

ഇതി വാര്‍ത്താ!



Posted by ജിമ്മി ജോൺ to സ്റ്റോം വാണിംഗ്‌ at October 17, 2010 4:47 PM

13. രമേശ്‌അരൂര്‍ has left a new comment on your post "ദേശാഭിമാനികളെ ചവിട്ടരുത്":

മിനി നര്‍മം ഇഷ്ടപ്പെട്ടു ...:)



Posted by രമേശ്‌അരൂര്‍ to മിനിനര്‍മ്മം at October 17, 2010 6:19 PM

14. Naseef U Areacode has left a new comment on your post "മലയുടെ താഴെ...":

ഉസ്സാറായിട്ടുണ്ട്...
ന്നാലും ഇതൊക്കെ വരക്കണമെങ്കില്‍ റിയാദില്‍ വരണമല്ലോന്ന് ഓര്‍ക്കുമ്പോ...
ആശംസകള്‍



Posted by Naseef U Areacode to »¦mukthaRionism¦മുഖ്‌താറിയനിസം¦« at October 17, 2010 7:38 AM

15. പി എ അനിഷ്, എളനാട് has left a new comment on your post "ഒടു(രു)ക്കം":

Love and Lesbianism
Nice Poem



Posted by പി എ അനിഷ്, എളനാട് to ഋതുഭേദങ്ങള്‍ at 9:36 AM

16. ..naj has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

വിചാരം : "വിവാഹപൂർവ്വ ലൈംഗീക ബന്ധത്തിൽ എല്ലാവരും ഏർപ്പെടണമെന്ന് യുക്തിവാദികൾ എവിടേയും പറയുന്നില്ല.
""അങ്ങനെ ചിന്തിയ്ക്കുന്നവർക്ക് പൂർണ്ണ സ്വാതന്ത്രം വേണം എന്നു തന്നെയാണ് എന്നെ പോലുള്ളവർ വാദിക്കുന്നത്.""
അതായത് ഒരാളുടെ അമ്മ
അല്ലെങ്കില്‍ ഭാര്യ
അല്ലെങ്കില്‍ മകള്‍
ഇതാണ് സ്ത്രീയുടെ റോള്‍.
ഇനി യുക്തി വാദത്തിന്റെ അഭിപ്രായത്തില്‍ , പുരുഷനും ഇതില്‍ പെടുന്നവര്‍ക്കും തമ്മില്‍ ലൈംഗിക ബന്ധം ആകാം, അവര്‍ ഇതു സമയത്ത് അങ്ങിനെ ഒരു ആവശ്യം വന്നാല്‍. അതിനു തടസ്സം പറയരുത്. (എങ്ങിനെയുണ്ട് )
_________________________________________________________________
ക്ഷമിക്കണം മാഷ്:
എന്തായാലും മേല്‍ പറഞ്ഞ അഭിപ്രായത്തോട് (യുക്തിയോടു) കുടുമ്പമായി ജീവിക്കുന്ന മാഷ് യോജിക്കുമെന്നു കരുതുന്നില്ല !



Posted by ..naj to സംവാദം at October 17, 2010 7:14 AM

17. വിചാരം has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

നാജ്… മുഹമദിനെ ആവോളം സ്നേഹിക്കുന്നൊരു വ്യക്തിയുണ്ട് , പണ്ടദ്ദേഹം ഒരു സിമിക്കാരനായിരുന്നു, ഇപ്പോൾ മുസ്ലിം ലീഗിന്റെ പ്രമുഖ പ്രാസംഗികനും,അദ്ദേഹം രണ്ടാം വിവാഹം ചെയ്യുന്നതിന് മുൻപ് അവളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടന്നൊരു സ്തുതിയുണ്ട്, മാഷേ മനുഷ്യനുള്ള കാലം മുതൽ അവന്റെ/അവളുടെ വികാരങ്ങൾക്കപ്പുറമായിരുന്നു അവർ വിശ്വസിച്ചിരുന്ന എല്ലാ സംഹിതകളും , താങ്കളുടെ ഉമ്മ,ഭാര്യ,മകൾ എന്നിവർക്ക് മറ്റൊരു പുരുഷനോട് രമിയ്ക്കാൻ തോന്നുണ്ടെങ്കിൽ അത് സംഭവിച്ചേ മതിയാവൂ , അതാരെതിർത്താലും തടയാനാവില്ല ഒരു സംഹിതയ്ക്കും അതിനെ തടുക്കാനുമാവില്ല, സ്വന്തം ഭർത്താവിനെ മറ്റൊരു മുറിയിൽ ഉറക്കി കിടത്തി 45 വയസ്സുക്കാരിയായ ഒരു മുസ്ലിം സ്ത്രീ മറ്റൊരു സമുദായത്തിൽ പെട്ട ഒരു പയ്യനുമായി രമിച്ച് , അവന് പണത്തിന് അത്യാർത്തി വന്നപ്പോൾ അവളെ കൊന്നത് നാജ് കണ്ടില്ലാന്നുണ്ടോ ? എവിടെ പോയി ആ സ്ത്രീക്ക് ഇസ്ലാമിക വിശ്വാസം ?



Posted by വിചാരം to സംവാദം at October 17, 2010 7:24 AM

18. മനോജ് പട്ടേട്ട് has left a new comment on your post "ഇതല്ലേ മൊതല്..":

ഇടതുപക്ഷക്കാ‍രന്‍ അങ്ങിനെ പലതും പറയും. അതിലൊന്നും ഒരു കാര്യവും ഇല്ല. അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുക എന്ന തന്ത്രം പ്രയോഗിച്ചതാണെന്ന് മനസ്സിലാക്കാന്‍ ഇത്തിരി മൂളയൊക്കെ വേണം.


ഇതാണ് സെന്ട്രല്‍ ബോള്‍ട്ട്



Posted by മനോജ് പട്ടേട്ട് to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at October 17, 2010 6:15 AM

19. സത്യാന്വേഷി has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍
(ശ്രീ സി രവിചന്ദ്രന്‍ എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച "യുക്തിവാദികളുടെ ബൈബിളാ"യ 'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം)



Posted by സത്യാന്വേഷി to സംവാദം at October 17, 2010 7:50 AM

20. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

ചൈനയിലെ കമ്മ്യൂണിസത്തെ കുറിച്ച് കൂടുതല്‍പറയാന്‍ഇല്ല. ചൈനയിലെ ബഹു ഭൂരിപക്ഷം പേരും അവരുടെ ഭരണ ഘടനയെയും സര്‍ക്കാരിനെയും അംഗീകരിക്കുന്നു എന്ന് തീര്‍ച്ചയാണ്. കുറച്ചു പേര് സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തങ്ങള്‍നടത്തുന്നുണ്ടാകം. കേരളത്തിലെ ഇ.എം.എസ് സര്‍ക്കാരിനെ മറിച്ചിടാന്‍വരെ പണം ചെലവിട്ട മുതലാളിത്ത രാജ്യങ്ങള്‍ചൈനയിലെ സര്‍ക്കാര്‍വിരുദ്ധരെ സഹായിച്ചാല്‍അത്ഭുദം തോന്നേണ്ട.



ഇറോം ശര്‍മിളയും മദനിയും കോടിക്കണക്കിന് പട്ടിണിപ്പവങ്ങളും മുതലാളിത്ത ചൂഷണത്തില്‍കഴിയുന്ന ആദിവാസികള്‍എന്ന പാവം തീവ്രവാദികളും, സവര്‍ണ മേധാവിത്വത്തില്‍ശ്വാസം മുട്ടുന്ന അവര്‍ണ ലക്ഷങ്ങളും, ഭൂരിപക്ഷം ദാരിദ്രരേഖക്ക് തെഴെ കഴിയുന്നവരും, തൊഴില്‍ഇല്ലാത്ത ലക്ഷക്കണക്കിന് ചെറുപ്പക്കാരും, അഴിമതിയില്‍മുങ്ങിക്കുളിക്കുന്ന ജാധിപത്യക്കാരും, പരസ്പരം പോരടിക്കുന്ന മത വര്‍ഗീയ സംഘങ്ങളും തിങ്ങിപ്പാര്‍ക്കുന്ന മുതലാളിത്ത ഭാരത്തിലെ ദേശസ്നേഹിയായ ഏതൊരു പൌരനും ചിലപ്പോള്‍“ചൈനയെ” പറ്റി ചിന്തിക്കുമ്പോള്‍വെറുപ്പ്‌തോന്നാം.ഇത്തരത്തില്‍ഉള്ള അവസ്ഥ അല്ലല്ലോ ഇന്ന് ചൈനയില്‍ഉള്ളത് .മൂന്നാം ലോക കോളനി രാജ്യങ്ങളുടെ മഹാ മേളയായ കൊമ്മെന്‍വെല്‍ത്ത് ഗെയിംസ് മൂലം നാണം കേട്ടവര് ഒളിമ്പിക്സും ലോകകപ്പ്‌ ഫുട്ബാളും നല്ല രീതിയില്‍ നടത്താന്‍ കഴിഞ്ഞ ചൈനയെ നോക്കി അപഹസിക്കുന്നത് ശരിയല്ല. . സാമ്പത്തികമായി ലോകത്തിലെ വന്‍ശക്തിയാകാന്‍പോകുന്ന ചൈനയെ നോക്കി നമ്മള്‍അധിക്ഷേപിക്കുന്നത് കാണുമ്പോള്‍“കയ്യറ്റ്‌പോയവന്‍ചെറുവിരല്‍നഷ്ടപ്പെട്ടവനെ നോക്കി പിറുപിറുക്കുന്നതായെ പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് തോന്നു. !



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 17, 2010 7:47 PM

21. നാട്ടുവഴി has left a new comment on your post "പൊട്ടിച്ചി":

കഥ മനോഹരം, മനസ്സിലിപ്പൊഴും കഥയുടെ നീറ്റലുണ്ട്‌



Posted by നാട്ടുവഴി to ഋതു - കഥയുടെ വസന്തം at October 17, 2010 8:11 PM

Reply via email to