1. കെ.പി.സുകുമാരന്‍ has left a new comment on your post "അയ്യപ്പജീവിതം":

ലത്തീഫ്, ജീവിതത്തിന് ദാര്‍ശനികമായും മതപരമായും ചിന്താപരവുമായി ഒട്ടേറെ നിര്‍വ്വചനങ്ങള്‍ ഇതിനകം നല്‍കപ്പെട്ടിട്ടുണ്ട്. ലോകം ഒരു അരങ്ങാണെന്നും മനുഷ്യര്‍ അതിലെ അഭിനേതാക്കളുമാണെന്ന ഷേക്സ്പീയറിന്റെ വാക്യം പ്രസിദ്ധമാണ്. ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ജീവിതത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും എല്ലാവരും എല്ലായ്പോഴും തേടിക്കൊണ്ടിരിക്കുന്നു എന്നെനിക്ക് തോന്നുന്നു. നിര്‍വ്വചനങ്ങള്‍ക്കനുസരിച്ചല്ല മനുഷ്യര്‍ ഓരോരുത്തരും ജീവിതത്തെ സമീപിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് മനുഷ്യന് വേണ്ടത് എന്ന ചോദ്യം എന്നെ അമ്പരപ്പിക്കാറുണ്ട്. ഒന്നിലും തൃപ്തി കണ്ടെത്താതെ പിന്നെയും പിന്നെയും അലയുന്നു. ഇതിനെ പറ്റിയൊക്കെ ബ്ലോഗില്‍ ചര്‍ച്ച നടത്താന്‍ പറ്റുമോ എന്ന് എനിക്കറിയില്ല. ലത്തീഫിന്റെ വീക്ഷണം പറയൂ. നമുക്ക് സംസാരിക്കാമല്ലോ :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at October 24, 2010 2:34 PM

2. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "അയ്യപ്പജീവിതം":

അരാജകജീവിതം...അജ്ഞാതമായ മടക്കം...

ആദരാഞ്ജലികള്‍.....



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 24, 2010 2:16 PM

3. CKLatheef has left a new comment on your post "അയ്യപ്പജീവിതം":

>>> ജോലി സമ്പാദിക്കുക , പിന്നെ കല്യാണം കഴിക്കുക , ഭാര്യ മക്കള്‍ , സ്വത്ത് വീട് പണം ഇങ്ങനെയൊക്കെയാണ് ജീവിയ്ക്കേണ്ടതെന്ന് നമ്മോടാരാണ് പറഞ്ഞുതന്നത്? ആരും പറഞ്ഞിട്ടല്ല , മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് നമ്മള്‍ അനുകരിക്കുന്നു എന്നേയുള്ളൂ.<<<

വിയോജിപ്പ് ആദ്യ വാചകത്തില്‍നിന്നുതന്നെ ആരംഭിക്കുന്നു. ജോലി സമ്പാദിക്കാനും പ്രത്യുല്‍പാദനത്തിനും പാര്‍പ്പിടവും ആഹാരവും കരസ്ഥമാക്കാനും അവ സൂക്ഷിച്ച് വെച്ച് ആവശ്യാനുസരണം ഉപയോഗപ്പെടുത്താനും കഴിയുന്ന വിധത്തിലാണ് മനുഷ്യനുള്ളത് എന്ന് ആര്‍ക്കെങ്കിലും നിഷേധിക്കാനാകുമോ. ഇവ ഉപയോഗപ്പെടുത്താനല്ലെങ്കില്‍ എന്തിനാണീ ജീവിതം. ഇപ്രകാരം ചെയ്തിട്ടില്ലെങ്കില്‍ ഇത് ചിന്തിക്കാന്‍ തന്നെ ആളുണ്ടാവുമോ.

ഇനി ചിന്തിക്കാം ഇതില്‍ അനിവാര്യമായ പലതും മനുഷ്യനല്ലാത്ത ഇതര ജീവികള്‍ ജന്മവാസനയനുസരിച്ചു തന്നെ നിര്‍വഹിക്കുന്നതാണ്. മനുഷ്യന് നല്‍കപ്പെട്ട വിശേഷബുദ്ധി അതിന് ഒരു വ്യവസ്ഥയും ക്രമവും തേടുന്നുണ്ട്. അങ്ങനെയാണ് പ്രത്യുല്‍പാദനത്തിന് വിവാഹവും. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് കുടുംബവുമൊക്കെ പ്രസക്തമാകുന്നത്. ഇതാരെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചാല്‍ പറഞ്ഞിട്ടുതന്നെ എന്ന് എനിക്ക് ഉത്തരമുണ്ടെങ്കിലും. ഏതൊരു മനുഷ്യന്റെയും മനസാക്ഷിതന്നെ അവനോടിത് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് എന്ന കാര്യം മറക്കാന്‍ കഴിയുമോ?.



Posted by CKLatheef to ശിഥില ചിന്തകള്‍ at October 24, 2010 2:28 PM

4. M.A Bakar has left a new comment on your post "ഈഴവരും മുസ്ലീങ്ങളും അസുരന്മാരാണ് !!!":

".. നമ്മുടെ വംശീയ (വര്‍ണ്ണ) ബോധം നമ്മുടെ മതത്തിന്‍റെ സന്തതിയാണു. ആ സംസ്കാരം നമ്മുടെ സമഗ്രമായ മതത്തിന്‍റെ ഉല്‍പ്പന്നവുമാണു. അതിന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗം, അതില്‍ നിന്നും വേര്‍തിരിക്കാനരുതാത്തതും." - golvalkar , we our nation defined, പേജ്‌. 22


"അടിസ്തനപരമായി വ്യത്യസ്തതയുള്ള വംശങ്ങളേയും സംസ്കാരങ്ങളെയും ഒന്നായി ചേര്‍ക്കുക അസാധ്യമാണേന്ന്‌ ജര്‍മ്മനി കാണിച്ചുതന്നു (ജൂതര്‍ക്കെതിരെ).. ഹിന്ദുസ്ഥാനു സ്വീകരിക്കുകയും ലാഭകരമായി ഉപയോഗിക്കുകയും ചെയ്യാവുന്ന നല്ല പാഠമാണതു" - golvalkar, we our nation defined, പേജ്‌. 35




അതുകൊണ്ട്‌ അവര്‍ണ്ണര്‍ക്കെതിരെയും അസുരന്‍മാര്‍ക്കെതിരെയും നിരന്തരം ബോംബുകള്‍ പൊട്ടിക്കൊണ്ടേയിരിക്കും. അതൊരു ലാഭകരമായ ബിസിനസ്സാണെന്ന്‌ അവര്‍ക്കറിയാം
.



Posted by M.A Bakar to comment jar: കമന്റു ഭരണി at October 24, 2010 2:31 PM

5. ചെറുവാടി has left a new comment on your post "നാട്ടുകാഴ്ച":

മനോഹരം



Posted by ചെറുവാടി to മാണിയ്ക്കത്താര്‍ at October 24, 2010 1:04 PM

6. kARNOr (കാര്‍ന്നോര്) has left a new comment on your post "തറ വൃത്തിയാക്കാന്‍ തറ മാര്‍ഗ്ഗം!!!":

പട്ടിത്തുടലിട്ട കുട്ടികളെ മുന്‍പ് ഇന്റെര്‍നെറ്റില്‍ കണ്ടു.. ഇപ്പോ ഇതും



Posted by kARNOr (കാര്‍ന്നോര്) to വെള്ളരിക്കാപ്പട്ടണം at October 24, 2010 2:22 PM

7. ജിപ്പൂസ് has left a new comment on your post "പച്ചയാം വിരിപ്പിട്ട്...സഹ്യനിൽ തലവച്ച്..!":

ആഹ.തൊടുപുഴയാണോ.മ്മ്ടെ ഹരീഷേട്ടന്‍റെ കണ്ണിലൊന്നും പെട്ടില്ലാന്ന് തോന്നുന്നു ദീ സലം :)



Posted by ജിപ്പൂസ് to പിക്സെല്‍‌സ്::PIXELS at October 24, 2010 2:12 AM

8. SADIK നിങ്ങളുടെ പോസ്റ്റ് "ജമാഅത്തും ജനകീയമുന്നണിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അവസാനം വാര്‍ത്തയുടെ ഉറവിടം കിട്ടി.
ആര്‍ക്കും കിട്ടാത്ത എക്സ്ക്ലുസിവ് വാര്‍ത്ത കിട്ടിയിരിക്കുന്നത് തേജസിന് മാത്രം. ദേശാഭിമാനിക്ക് പോലും കിട്ടിയിട്ടില്ല ഈ എക്സ്ക്ലുസിവ്. സത്യം എന്തെന്ന് വടകരക്കാര്‍ക്ക് മാത്രം അറിയാം.



SADIK , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഒക്ടോബര്‍ 24 2:32 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

9. Sureshkumar Punjhayil has left a new comment on your post "സഫലമീ യാത്ര...":

Yaathra Safalamakatte..!

Manoharam, Ashamsakal..!!!



Posted by Sureshkumar Punjhayil to അയനം at October 24, 2010 2:19 PM

10. ജുവൈരിയ സലാം has left a new comment on your post "ചിലന്തി (റീപോസ്റ്റ് )":

ചിലന്തി കഥ നന്നായിരിക്കുന്നു



Posted by ജുവൈരിയ സലാം to തണല്‍ at 24/10/10 11:57 AM

11. SimhaValan has left a new comment on your post "അതിര്‍‌‌ത്തിക്കപ്പുറത്തെ'മാധ്യമ'ങ്ങള്‍‌‌‌‌‌":

ഇത്തരം വാര്‍ത്തകള്‍ എഴുതി വിടുന്നവരാണ് വിഘടന വാദികള്.കശ്മിരി പണ്ഡിറ്റുകളെ അക്രമിസംഘം എന്ന് വിളിച്ച ജമ അതെ മുഖപത്രമായ മാധ്യമത്തെക്കാള്‍ സത്യസന്ധത പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസ് കാണിച്ചു.നാലു പേര് വായിക്കാത്ത പത്രങ്ങള്‍ ആയതു കൊണ്ട് ഇത്തരം രാജ്യദ്രോഹം ഒന്നും ബുദ്ധിജീവികള്‍ കാണുന്നില്ലായിരിക്കും.അതോ പണ്ഡിറ്റുകളെ പിന്തുണച്ചാല്‍ പെട്രോഡോളര്‍ സാദ്ധ്യതകള്‍ ഇല്ലാത്തത് കൊണ്ടോ..?



Posted by SimhaValan to വിഹഗ വീക്ഷണം at October 24, 2010 1:48 AM

12. CKLatheef നിങ്ങളുടെ പോസ്റ്റ് "ജമാഅത്തും ജനകീയമുന്നണിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@SADIK

എത്രയൊക്കെ പറഞ്ഞിട്ടും ജമാഅത്ത് വിമര്‍ശകര്‍ ചര്‍ചയെ സമീപിക്കുന്ന ശൈലിയാണ് ബെഞ്ചാലിയുടെ കമന്റ് സൂചിപ്പിക്കുന്നത്. ജമാഅത്ത് കുതന്ത്രങ്ങള്‍ ചെയ്യില്ലെങ്കിലും മറ്റുള്ളവരുടെ ചില കുതന്ത്രങ്ങളെക്കുറിച്ച് ജാഗ്രതയുള്ളവരാണ്. അതുകൊണ്ടുതന്നെ ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതിയറിഞ്ഞേ പ്രതികരിക്കൂ. ഒരു പക്ഷെ സത്യമായിരിക്കാം. ജനകീയമുന്നണി എന്നാല്‍ ഇപ്പോള്‍ ജനങ്ങളുടെ ഒരു കൂട്ടായ്മയാണ്. അതിനെ തകര്‍ക്കാന്‍ ബോധപുര്‍വമായ ശ്രമങ്ങള്‍ നടക്കില്ല എന്ന് കരുതുന്നത് വിഢിത്തരമായിരിക്കും. പ്രസ്തുത സംഭവം സത്യമാണെങ്കില്‍ ഒരിക്കലും ഞാനോ എന്നേ പോലെ ചിന്തിക്കുന്ന ആരും അതിനെ അംഗീകരിക്കുകയുമില്ല. വിമര്‍ശകരും അതറിയാത്തവരാകും എന്നെനിക്ക് തോന്നുന്നില്ല.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഒക്ടോബര്‍ 24 2:40 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

13. Mohammed Ridwan നിങ്ങളുടെ പോസ്റ്റ് "ജമാഅത്തും ജനകീയമുന്നണിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുജാഹിദ്‌ സുഹ്രുത്തുക്കള്‍ ചോദിക്കുന്നത് ജമാഅത്ത്, ജനാധിപത്യത്തോടുള്ള അതിന്റെ നയം മാറ്റാന്‍ ജനാധിപത്യത്തിനു എന്ത് മാറ്റം വന്നു എന്നാണു. മറ്റം ജനാധിപത്യത്തിന്റെ സിദ്ധാന്തങ്ങല്ക്കങല്ല. പ്രായോഗികമായി അത് സൃഷ്ടിച്ച സാഹചര്യങ്ങളും അത് കൊണ്ട് ലോകം ഇന്നനുഭവിക്കുന്ന പ്രയാസങ്ങളും കൂടിക്കൂടി വരികയാണെന്ന് നമുക്കറിയാം. എന്തിനധികം ഫാസിസം പോലും ഇന്ത്യയില്‍ അധികാരത്തില്‍ വന്നത് ജനാധിപത്യത്തിലൂടെയാണ്. എന്നാല്‍ അതേ ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ ഫാസിസം അധികാരത്തില്‍ നിന്നും തൂത്തെരിയപ്പെട്ടതും നാം കണ്ടു.
ജനാധിപത്യത്തിന്റെ നന്മ അതേ പടിയുണ്ട്. പക്ഷെ ശരിയും തെറ്റും 51% ജനങ്ങള്‍ തീരുമാനിക്കുന്ന അതിന്റെ തിന്മ കൊണ്ടുണ്ടാകുന്ന ദുഷ്ഫലങ്ങള്‍ കൂടിക്കൂടി വരുന്നേയുള്ളൂ. ആ ദുഷ്ഫലങ്ങളെ തടയാനുള്ള മാര്ഗറങ്ങ്ങ്ങളില്‍ ഇന്ന് ഏറ്റവും ഫലവത്തായിട്ടുള്ളത് ഇസ്ലാമിക ധാര്മ്മിങക മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു ജനാധിപത്യത്തെ ഉപയോഗപ്പെടുത്തുക എന്നതാണ്. ഇജ്തിഹാദും ശൂറയുമൊക്കെ അതിനുല്ലതാണ്. മുജാഹിദു സുഹൃത്തുക്കള്‍ ജമാഅത്തിനെ പരിഹസിക്കാന്‍ മാത്രമേ “ശൂറ” ഉപയോഗിക്കാറുള്ളു.
ലതീഫ്‌ സാഹിബ് പറഞ്ഞത്പോലെ ജനാധിപത്യത്തിന്റെ ഇസ്ലാമിക വിരുദ്ധമായ വശം ഇസ്ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ ചര്ച്ചന ചെയ്യാന്‍ ഇത് വരെ അവര്‍ തെയാരായിട്ടില്ല എന്നതാണ് വാസ്തവം.



Mohammed Ridwan , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഒക്ടോബര്‍ 24 2:17 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. Chandalabikshuki has left a new comment on your post "മൂട്ടകള്‍":

Hi Riyas, gr8 kavitha, I am sure, bomb is the only way to get rid of from this troble :). its proven!!



Posted by Chandalabikshuki to ആര്‍ബിയുടെ തൂലിക at October 24, 2010 1:49 AM

15. M.A Bakar has left a new comment on your post "ഈഴവരും മുസ്ലീങ്ങളും അസുരന്മാരാണ് !!!":

".. നമ്മുടെ വംശീയ (വര്‍ണ്ണ) ബോധം നമ്മുടെ മതത്തിന്‍റെ സന്തതിയാണു. ആ സംസ്കാരം നമ്മുടെ സമഗ്രമായ മതത്തിന്‍റെ ഉല്‍പ്പന്നവുമാണു. അതിന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗം, അതില്‍ നിന്നും വേര്‍തിരിക്കാനരുതാത്തതും." - golvalkar , we our nation defined, പേജ്‌. 22


"അടിസ്തനപരമായി വ്യത്യസ്തതയുള്ള വംശങ്ങളേയും സംസ്കാരങ്ങളെയും ഒന്നായി ചേര്‍ക്കുക അസാധ്യമാണേന്ന്‌ ജര്‍മ്മനി കാണിച്ചുതന്നു (ജൂതര്‍ക്കെതിരെ).. ഹിന്ദുസ്ഥാനു സ്വീകരിക്കുകയും ലാഭകരമായി ഉപയോഗിക്കുകയും ചെയ്യാവുന്ന നല്ല പാഠമാണതു" - golvalkar, we our nation defined, പേജ്‌. 35




അതുകൊണ്ട്‌ അവര്‍ണ്ണര്‍ക്കെതിരെയും അസുരന്‍മാര്‍ക്കെതിരെയും നിരന്തരം ബോംബുകള്‍ പൊട്ടിക്കൊണ്ടേയിരിക്കും. അതൊരു ലാഭകരമായ ബിസിനസ്സാണെന്ന്‌ അവര്‍ക്കറിയാം
.



Posted by M.A Bakar to comment jar: കമന്റു ഭരണി at October 24, 2010 2:32 PM

16. CKLatheef has left a new comment on your post "അയ്യപ്പജീവിതം":

അന്തരിച്ച ധിഷണാശാലിയായ കവിയോടുള്ള അദരാജ്ഞലികള്‍ അര്‍പിക്കുന്നു. കവി എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു.

@kps

താങ്കളിവിടെ പ്രകാശിപ്പിച്ച അയ്യപ്പന്റെ ജീവിത വീക്ഷണം മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു മാതൃകയല്ല എന്നും അനുകരണീയമല്ല എന്നും വ്യക്തമാക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നു. അഥവാ പോസ്റ്റ് നല്‍കുന്ന സന്ദേശത്തോട് വിയോജിക്കുന്നു. അങ്ങനെ ചിന്തിക്കാനും അത് ഉറക്കെ പറയാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ പരമാവധി മാനിക്കുന്നതോടൊപ്പം തന്നെ.



Posted by CKLatheef to ശിഥില ചിന്തകള്‍ at October 24, 2010 2:18 PM

Reply via email to