1. മഹേഷ്‌ വിജയന്‍ has left a new comment on your post "ബൂലോകത്തെ അമൂൽ പുത്രന്മാർ...!":

"ആശാനു തന്നെ അമ്പത്തൊന്നക്ഷരവും പിഴച്ചാൽ ശിഷ്യന്മാർക്ക് പിഴക്കാൻ അക്ഷരമെവിടെ? "
അലി പറഞ്ഞത് പച്ചപ്പരമാര്ത്തങ്ങള്‍....


എഴുതുന്നവര്‍ തന്നെ സ്വന്തം സൃഷ്ടികള്‍ വില്‍ക്കുന്ന അവസ്ഥയാണ് ഇന്ന് ബൂലോകത്ത്...
നമ്മുടെ നാട്ടില്‍ ബസിലും മറ്റും നാരങ്ങ, ഇഞ്ചി മുട്ടായി തുടങ്ങിയവ വിട്ടു നടക്കുന്ന പാവങ്ങളെക്കാള്‍ കഷ്ടതിലാണ് ഇന്ന് ബൂലോകത്തെ മിക്കവാറും ബ്ലോഗ്ഗര്മാരും. അലി ഭായി അതെന്തേ മനസിലാക്കാത്തത്‌..?

ബ്ലോഗേത്രയുണ്ടായലെന്താ കമന്ടില്ലേല്‍ എന്തര്‍ത്ഥം ?
അപ്പോള്‍ പാവം ബ്ലോഗ്ഗര്‍മാര്‍ മെയിലുകള്‍ വഴിയും ഫെയ്സ് ബുക്ക്‌ ഗ്രൂപ്പുകള്‍ വഴിയും അഭ്യര്തനയാണ്..."ഞാന്‍ ഒന്ന് തുമ്മിയിട്ടുണ്ട്. ഒന്ന് വന്നു നോക്കണേ..." . ചെന്ന് നോക്കി ഒന്നും മിണ്ടാതെ പോന്നാലും പ്രശ്നമാണ്..."തുമ്മിയതിനെ കുറിച്ച് താങ്കള്‍ ഒന്നും പറഞ്ഞില്ല."
അപ്പൊ കമന്റു ഇടേണ്ടിവരും "നല്ല തുമ്മല്‍ ആയിരുന്നു. ശരിക്കും ദേഹത്ത് തെറിച്ചു..."
ഈ പാവങ്ങളെ ആര് മനസിലാക്കുന്നു....

സഹികെട്ട്, പരിചയം ഇല്ലാത്ത ആരുടെ മെയില്‍ വന്നാലും ഡിലീറ്റ് ചെയ്യുന്നത് ഒരു ഹോബി ആക്കി ഞാന്‍ മാറ്റി. ഓരോരുത്തര്‍ ഇടുന്ന കമന്റുകള്‍ വായിച്ചു ആ വഴിയും അഗ്ഗ്രിഗേറ്റര്‍ വഴിയും ആണ് ഞാന്‍ പുതിയ നല്ല ബ്ലോഗുകള്‍ കണ്ടെത്തുന്നത്..

ഫോളോ ചെയ്തിരിക്കുന്ന ബ്ലോഗുകള്‍ ഡാഷ് ബോര്‍ഡിലെ അപ്ഡേറ്റ് വഴി കഴിവതും സന്ദര്‍ശിക്കാറുണ്ട്...



Posted by മഹേഷ്‌ വിജയന്‍ to പ്രവാസഭൂമി at May 12, 2011 2:47 PM

2. Renjith has left a new comment on your post "ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌":

മരിക്കാത്ത ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്



Posted by Renjith to സെന്‍റര്‍കോര്‍ട്ട് at May 11, 2011 12:41 PM

3. Mundattil has left a new comment on your post "സംഗീതം പഠിക്കുവാന്‍":

its rellay good for beginners like me..
so mash continue chytholu..for peoples like me..

thnx :)



Posted by Mundattil to സംഗീതം at May 12, 2011 5:27 AM

4. jiya | ജിയാസു. has left a new comment on your post "അവനവളിസം":

വളരെ രസകരമായിരിക്കുന്നു.. ഈ കാര്യങ്ങൾ തന്നെയാണ് നെഗറ്റീവ് വരികളിൽ ഞാൻ എന്റെ പോസ്റ്റിൽ സൂചിപ്പിച്ചതും...



Posted by jiya | ജിയാസു. to സുഗതന്‍ at May 12, 2011 5:44 PM

5. ശ്രദ്ധേയന്‍ has left a new comment on your post "നുണപ്പള്ളിയുടെ അവസാനത്തെ ആണി":

അല്ല സുഹൃത്തേ, താങ്കള്‍ പറയുന്നു ഹസന്‍ ഖസ്രജി വിശ്വാസ്യയോഗ്യനല്ലെന്ന്, അദ്ദേഹം അനുജനോട് അസൂയ ഉള്ള ആളാണെന്ന്, അതിനു അദ്ധേഹത്തിന്റെ കത്ത് തെളിവാണെന്ന്!

താങ്കളുടെ ഉസ്താദ് പറയുന്നു ഹസന്‍ ഖസ്രജി അങ്ങനെ ഒരു കത്ത് അയച്ചിട്ടില്ലെന്ന്.

അങ്ങനെ ഒരു കത്ത് അയക്കാത്ത വ്യക്തിയെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് പാപമല്ലേ? :)

ആദ്യം നിങ്ങള്‍ ഒരു അഭിപ്രായ ഐക്യത്തില്‍ എത്തുക. എന്നിട്ട് മറുപടി പറയുന്നതല്ലേ നല്ലത്.

ഖസ്റജിയുടെ സഹോദരന്റെ കത്ത് വ്യാജമെന്ന് കാന്തപുരം

കോഴിക്കോട് : കാരന്തൂര്‍ മര്‍കസിന് തിരുകേശം നല്‍കിയ ഡോ: ശൈഖ് അഹമ്മദ് ഖസ്റജിയുടെ സഹോദരന്റെതെന്ന് പറയുന്ന കത്ത് എതിരാളികള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ . ഇതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാന്തപുരം പറഞ്ഞു.

ഖസ്റജിയുടെ സഹോദരന്‍ എഴുതിയതെന്ന് പറയുന്ന കത്തുമായി മര്‍കസിനെതിരെ കുപ്രചാരണം നടത്തുകയാണ് ചിലര്‍ .വിമര്‍ശകര്‍ പത്രങ്ങള്‍ക്ക് നല്‍കിയ കത്തും ചെമ്മാടുള്ള സ്ഥാപനത്തില്‍ വായിച്ച കത്തും വ്യത്യസ്തമാണ്.

മര്‍കസിനും അതിന്റെ ഭാരവാഹികള്‍ക്കുമെതിരെ കുപ്രചാരണം നടത്തുന്ന പണ്ഡിതന്‍മാര്‍ അതില്‍ നിന്ന് പിന്തിരിയണം. കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിച്ച പ്രവാചക കേശത്തിന്റെ ആധികാരികത സംബന്ധിച്ച് സംശയമുന്നയിക്കുന്നവര്‍ അത് കൈമാറിയ യു.എ.ഇയിലെ ഡോ: ശൈഖ് അഹമ്മദ് ഖസ്റജിയുടെ അടുത്ത് ചെന്ന് സത്യം ബോധ്യപ്പെടാന്‍ തങ്ങളോടൊപ്പം വരാന്‍ തയ്യാറാവണം. തങ്ങളുടെ പക്കലുള്ള പ്രവാചക കേശത്തിന്റെ ആധികാരിക രേഖ ശരിയല്ലെന്ന് തെളിഞ്ഞാല്‍ പള്ളി നിര്‍മാണത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഖേദിച്ച് മടങ്ങാന്‍ തയ്യാറാണെന്നും കാന്തപുരം പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തിരുകേശം സൂക്ഷിക്കുന്ന പള്ളിക്ക് സംഭാവനയായി നല്‍കിയ ആയിരം രൂപ അദ്ദേഹം ചോദിച്ചാല്‍ നല്‍കാന്‍ തയ്യാറാണ്. പണം തിരിച്ചു നല്‍കുമെന്ന് താന്‍ പറഞ്ഞയതായി പ്രചാരണം നടക്കുന്നുണ്ട്. താനങ്ങനെ പറഞ്ഞിട്ടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


http://www.madhyamam.com/news/77582/110512



Posted by ശ്രദ്ധേയന്‍ to കരിനാക്ക് at May 12, 2011 3:31 PM

6. elayoden has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപെടാനുണ്ടായിരുന്ന പല വായനശാല, ഗ്രന്ഥശാല പ്രസ്ഥാനങ്ങളും ഇന്ന് തകര്‍ന്നു കഴിഞ്ഞു. ഫാസ്റ്റ് ഫുഡ്‌ കാലഘട്ടത്തില്‍ ഇതിനൊന്നും ആളുകള്‍ക്ക് സമയമില്ലാതെയായി. അല്ലെങ്കില്‍ മനപൂര്‍വ്വം അവഗണിച്ചു. ഇനിയൊരു തിരിച്ചുപിടിക്കല്‍ എളുപ്പമല്ല .

ഇന്നത്തെ യാന്ത്രിക ജീവിതത്തിനിടയില്‍ ഇങ്ങിനെ അന്യം നിന്ന് പോകുന്ന എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും. ചെറുവാടിയുടെ എത്തി നോട്ടം നമുക്ക് പോലും ഇതൊരു ഓര്മ കുറിപ്പായി



Posted by elayoden to സെന്‍റര്‍കോര്‍ട്ട് at May 11, 2011 1:06 PM

7. Anonymous has left a new comment on your post "തീവ്രവാദികള്‍ക്കൊരു പുല്‍തൊട്ടില്‍!":

Anonymous Anonymous said...

പാക്കിസ്ഥാനികളായാല്‍ പിന്നെ അവരെ ചുട്ടു കൊന്നാലും കുഴപ്പമൊന്നുമില്ല അല്ലെ മാഷെ?
അതെ അതാണു ലോകത്തിനു നല്ലത്



Posted by Anonymous to കടലാസു പൂക്കള്‍ at May 12, 2011 4:33 AM

8. Renjith has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

ചെറുവാടി ,ഇപ്പോള്‍ വായനശാലയും കൈയ്യെഴുത്ത് മാസികകളും പുതിയ രൂപത്തിലല്ലേ .കയ്യെഴുത്ത് മാസികകളില്‍ എഴുതി കയ്യ് തെളിക്കുന്നതിനു പകരം ഇപ്പോള്‍ എല്ലാവരും ബ്ലോഗുകളിലും ഈ മാസികകളിലും അല്ലെ എഴുതി കയ്യ് തെളിക്കുന്നത് :)



Posted by Renjith to സെന്‍റര്‍കോര്‍ട്ട് at May 11, 2011 12:32 PM

9. ജനശബ്ദം has left a new comment on your post "ചരിത്രം കുറിച്ച്, അഭിമാനത്തോടെ ...":

ചരിത്രം കുറിച്ച്, അഭിമാനത്തോടെ ...


അഞ്ചുവര്‍ഷം മുമ്പുള്ള മെയ് 18ന്റെ സായാഹ്നത്തില്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിമാരില്‍ ബഹുഭൂരിപക്ഷവും കന്നിക്കാര്‍ . ഭരണപരിചയം കുറഞ്ഞ ഈ മന്ത്രിസഭയെ സംശയദൃഷ്ടിയോടെ വീക്ഷിച്ചവര്‍ പോലും താമസിയാതെ അഭിപ്രായം തിരുത്തി. അഞ്ചുവര്‍ഷത്തിനിപ്പുറം മെയ് 11ന് അവസാന മന്ത്രിസഭായോഗം കഴിഞ്ഞ് സര്‍ക്കാര്‍ പടിയിറങ്ങുന്നത് അപൂര്‍വ നേട്ടങ്ങള്‍ നാടിന് നല്‍കിയതിന്റെ അഭിമാനവുമായി. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കല്‍ , രണ്ടുരൂപയ്ക്ക് അരി, ക്ഷേമ പെന്‍ഷനുകളില്‍ നിരവധി മടങ്ങ് വര്‍ധന, ഇഎംഎസ് ഭവനപദ്ധതി, പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലാക്കല്‍ , ആരോഗ്യമേഖലയുടെ പുനരുജ്ജീവനം തുടങ്ങി നിരവധി നേട്ടങ്ങള്‍ നാടിനു സമ്മാനിച്ചു. മെഡിക്കല്‍കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കല്‍ , നികുതി പിരിവിലെ മുന്നേറ്റം, പെണ്‍വാണിഭക്കാര്‍ക്കും ഭൂമി കൈയേറ്റക്കാര്‍ക്കും എതിരെയുള്ള ധീരമായ നടപടികള്‍ എന്നിവ പുതുമുഖങ്ങളുടെ ഈ സംഘത്തിന് പുതിയ പ്രതിച്ഛായ നല്‍കി.


2006ല്‍ വന്‍വിജയം നേടിയപ്പോള്‍ 99 എല്‍ഡിഎഫ് എംഎല്‍എമാരില്‍ 66ഉം പുതുമുഖങ്ങളായിരുന്നു. 2006 മെയ് 15നു ചേര്‍ന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയോഗമാണ് വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. 17ന് മന്ത്രിസഭയ്ക്കു പൂര്‍ണരൂപമായി. 18ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രിയടക്കം 16 പേര്‍ പുതുമുഖങ്ങള്‍ . പാലോളി മുഹമ്മദ്കുട്ടി, എസ് ശര്‍മ, പി ജെ ജോസഫ് എന്നിവര്‍ മാത്രമായിരുന്നു മന്ത്രിസ്ഥാനത്ത് പരിചിതര്‍ . ആദ്യമന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍തന്നെ ക്ഷേമപരിപാടികളുടെ നാന്ദിയായി. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളാനായിരുന്നു ആദ്യ തീരുമാനം. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു അത്. കര്‍ഷകത്തൊഴിലാളികള്‍ക്കും വിധവകള്‍ക്കും വികലാംഗര്‍ക്കും ക്ഷേമപെന്‍ഷന്‍ ഒരു വര്‍ഷത്തെ കുടിശ്ശിക തീര്‍ത്ത് നല്‍കാനായിരുന്നു മറ്റൊരു തീരുമാനം. തുടര്‍ന്ന് വിവിധ ക്ഷേമപദ്ധതികളുടെ കുത്തൊഴുക്ക്. ഒന്നാം വാര്‍ഷികത്തില്‍ മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിന്റെ തിളക്കം. തുടര്‍ന്ന് ഓരോ വര്‍ഷം പിന്നിടുമ്പോഴും പുതിയ പദ്ധതികള്‍ .



Posted by ജനശബ്ദം to ജനശബ്ദം at May 12, 2011 4:02 AM

10. അഭിലാഷ് ആര്യ has left a new comment on your post "ഭഗവത്‌ ഗീത 2 - 47":

ഞാന്‍ ശരീരമല്ല ആത്മാവാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞ ഒരാള്‍ക്കുമാത്രമെ, ആത്മീയ വിഷയത്തില്‍ ശരീയായ രീതിയില്‍ മനനം ചെയ്യാന്‍ കഴിയൂ... ചാകുന്നതിനു മുമ്പ് ചുടുകാടുകാണണം. എന്റെയെന്ന ബോധത്തില്‍ നിന്ന് ഞാന്‍ എന്ന ബോധത്തില്‍ എത്തണം തുടര്‍ന് എനിക്ക് എന്ന ബോധത്തില്‍ എത്തണം അപ്പോള്‍ മാത്രമെ, ഇതില്‍ ഒന്നാം ക്ലാസ്സെങ്കിലും ആകൂ....



Posted by അഭിലാഷ് ആര്യ to ശ്രീമദ്‌ ഭഗവത്‌ ഗീത at May 12, 2011 5:36 AM

11. ഷാജി has left a new comment on your post "Fresh":

Good....Aashamsakal



Posted by ഷാജി to ചിത്രണം at May 12, 2011 3:17 PM

12. K@nn(())raan*കണ്ണൂരാന്‍.! has left a new comment on your post "അന്ത്യം":

@@
ഇങ്ങോട്ട് വന്നാല്‍ കടിച്ചാല്‍പൊട്ടാത്ത ഭാഷയില്‍ ടീച്ചറുടെ കവിത! വന്നില്ലേല്‍ 'മയ്യെത്തെടുക്കൂന്ന് ഭീഷണി!

ഈ ടീചെര്‍ക്കെന്താ ആ മിനിചേചിയെ പോലെ വല്ല മാങ്ങയുടെയോ ചക്കയുടെയോ ഫോട്ടോ ഇട്ടു കൊതിപ്പിച്ചാല്‍ പോരെ?

@
മിനി/MINI: >> ബ്ലോഗ്ഗ് മീറ്റിന് കണ്ണൂർ ഒരുങ്ങുകയാണല്ലൊ, കാണാം <<

എന്റെ ചേച്ചീ, കണ്ണൂരിന്റെ ആസ്ഥാന കവിയത്രിയായ ശാന്തടീച്ചറെ കാണാന്‍ ബ്ലോഗ്‌ മീറ്റ് വരെ കാക്കണമെന്ന്. അല്ലെ!
ഇതൊന്നും ശരിയല്ല ചേച്ചീ.

**



Posted by K@nn(())raan*കണ്ണൂരാന്‍.! to മോഹപ്പക്ഷി at May 12, 2011 5:12:00 PM GMT+05:30

13. ജനശബ്ദം has left a new comment on your post "തിരുമേനീ(മാരേ) 'ആദ്യം നിന്റെ കണ്ണിലെ തടി എടുത്തു à´®...":

തിരുമേനീ(മാരേ) 'ആദ്യം നിന്റെ കണ്ണിലെ തടി എടുത്തു മാറ്റുക
LDF Keralam (Sat, 07/05/2011 - 00:55)
0 8Google Buzz1ഫാദര്‍ അലോഷ്യസ് / ജനയുഗം

ഏതാണ്ടു 35 വര്‍ഷം മുമ്പ് ഞാന്‍ അന്നത്തെ കൊല്ലം കത്തോലിക്കാ രൂപതയിലെ ഇലവുംതിട്ട വികാരിയച്ചന്‍ ആയിരുന്നപ്പോള്‍ രൂപതയുടെ 'മിഷന്‍' ഇടവക(പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ചവരുടെ ഇടവക)കളിലെ വൈദികരുടെ സഹായികളായി ഉണ്ടായിരുന്ന 'ഉപദേശി'മാരുടെ മാസശമ്പളം 50 നും 100 നും ഇടയ്ക്കായിരുന്നു. ഉപദേശിമാരുടെ മുഖ്യജോലിയായി ഉണ്ടായിരുന്നതു വൈദികന്‍ നിശ്ചയിക്കുന്ന ദിവസം നിശ്ചിത സമയത്ത് കുര്‍ബ്ബാന ഉണ്ടായിരിക്കും എന്ന് മിഷന്‍ സ്റ്റേഷനിലെ ഓരോ വീട്ടിലും ചെന്നറിയിക്കുക, അതുപോലെ മരണമുണ്ടായാല്‍ എല്ലാ വീട്ടിലും അറിയിക്കുക, എല്ലാ ദിവസവും വൈകിട്ടു പല വീടുകളിലായി ഒത്തുകൂടുന്ന കുടുംബപ്രാര്‍ത്ഥനയില്‍ പ്രമുഖസ്ഥാനം-വികാരിയച്ചന്റെ സ്ഥാനം- അലങ്കരിക്കുക, ബൈബിള്‍ പ്രഘോഷണം നടത്തുക, പിന്നെ ഓരോ വികാരിയച്ചനും നിര്‍ദ്ദേശിക്കുന്നതു മുഴുവന്‍ ചെയ്യുക എന്നിപ്രകാരമാണ്.

ഇങ്ങനെ കഷ്ടപ്പെട്ടു വികാരിയച്ചനും ഇടവകജനങ്ങള്‍ക്കും വേണ്ടി ജോലി ചെയ്യുന്ന ഉപദേശിമാര്‍ക്കു ഇത്ര തുച്ഛമായ ശമ്പളം നീതിയല്ല എന്നു ഞങ്ങള്‍, കുറച്ചു വൈദികര്‍ക്കു തോന്നി. കൊല്ലം രൂപതയിലെ മിഷന്‍ ഇടവകകളിലും സ്റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന എല്ലാ ഉപദേശിമാരെയും ഞങ്ങള്‍ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്തു. 250 രൂപയെങ്കിലും അവര്‍ക്കു കിട്ടണമെന്നും അവര്‍ക്കു മറ്റു അനുബന്ധ തൊഴില്‍സാദ്ധ്യതകള്‍ ഉണ്ടാക്കിക്കൊടുക്കണമെന്നുമുള്ള ഡിമാന്റുകള്‍ വച്ച് അവരെ 'ഹരിജന്‍ ക്രിസ്ത്യന്‍ ഫോറം' എന്ന പേരില്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ബിഷപ്പും അദ്ദേഹത്തിനൊപ്പം നിന്ന വൈദികഗണവും ഞങ്ങളുടെ ഈ നീക്കത്തെ മുളയിലേ നുള്ളിക്കളഞ്ഞു.



Posted by ജനശബ്ദം to ജനശബ്ദം at May 12, 2011 4:10 AM

14. Anonymous has left a new comment on your post "നുണപ്പള്ളിയുടെ അവസാനത്തെ ആണി":

1. കൂരിയാട് നദ്-വി അയച്ച കത്തില്‍ പ്രധാനമായി 3 വിഷയങ്ങള്‍ ചോദിച്ചിരുന്നു. ആ മൂന്ന് വിഷയങ്ങള്‍ മറുപടിയില്‍ എടുത്ത് പറയുന്നുണ്ട്. എന്നാല്‍ മൂന്ന് ചോദ്യങ്ങള്‍ മുകളില്‍ കൊടുത്ത് താഴെ മറുപടീ എന്നെഴുതി ബുള്ളട്ടിട്ട് കൊടുത്ത ഭാഗത്ത് നാലു മറുപടികള്‍ കാണാം. ആദ്യത്തെ മൂന്ന് മറുപടികള്‍ മുകളിലത്തെ മൂന്ന് ചോദ്യങ്ങള്‍ക്കുള്ളതാണ്‍. എന്നാല്‍ നാലാമത്തെ വിഷയം ചോദ്യത്തില്‍ കാണാനില്ല. ചോദ്യത്തില്‍ പരാമര്‍ശിക്കാത്ത പുതിയൊരു വിഷയം നാലാമത് ബുള്ളറ്റിട്ട് ഹസന്‍ ഹസ്-റജി നല്‍കിയിരിക്കുന്നു. ഏതാണാ വിഷയം?


അഹ്‌മദ് വാദിക്കുന്നത് താൻ അൻസാർ കുടുമ്പത്തിന്റെ ലോകനായനാണെന്നാണ്. സങ്കടകരമെന്ന് പറയട്ടെ, അവന്റെ പെരും നുണകളിൽ പെട്ട ഒരു നുണയാണത്. അതി യാതൊരു പിൻബലവും തെളിവുമില്ല.


ഇതില്‍ നിന്ന് കാര്യം വ്യക്തമാണ്‍. കാന്തപുരമുസ്താദിന്‍ തിരുകേശം നല്‍കിയ ശൈഖ് അഹ്മദ് ഹസ്-റജി അന്-സാരുകളുടെ കുടൂംബ ബോര്‍ഡിന്‍റെ ചെയര്‍മാനായ വിഷയത്തില്‍ അസൂയയും വിദ്വേഷവും മനസ്സില്‍ വച്ച് നടക്കുന്ന ഒരു വ്യക്തിയാണ്‍ ഹസന്‍ ഹസ്-റജി. ആ വിദ്വേഷം അദ്ദേഹം ഈ കത്തിലൂടെ തീര്‍ക്കുകയാണ്‍.


അതായത്, ശൈഖ് അഹ്മദ് ഹസ്-റജിയോട് നേരത്തെ തന്നെ വ്യക്തിവിദ്വേഷമുണ്ടായിരുന്ന ആളാണ്‍ ഈ മറുപ്ടിക്കത്ത് നല്‍കിയിരിക്കുന്ന ഹസന്‍ ഹസ്-റജിയെന്ന മനുഷ്യന്‍. യു.എ.ഇ.യിലെ പണ്ടീതന്മാര്‍, മാന്യവ്യക്തിത്വങ്ങള്‍ തുടങ്ങി ഹസ്-റജി കുടുംബവുമായി നല്ല ബന്ധം സൂക്ഷിക്കുന്നവരില്‍ ഒരാളോടും സത്യാവസ്ഥ തിരക്കാതെ ഈ ഹസന്‍ ഹസ്-റജിയോട് തന്നെ തിരുകേശത്തെ സംബന്ധിച്ച് ചോദിക്കാനിറങ്ങിയ ബഹാഉദ്ദീന്‍ കൂരിയാടിന്‍റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.


2. ബഹാഉദ്ദീന്‍ കൂരിയാട് മറുപടി ആവശ്യപ്പെട്ട മൂന്ന് വിഷയങ്ങളില്‍ ആദ്യത്തേതും അതിന്‍റെ മറുപടിയും നോക്കുക.ല്


ഈ കേശം യഥാർത്ഥത്തിൽ മുഹമ്മദ് നബി(സ)യുടേത് തന്നെയാണോ?


മറുപടി
അനുജൻ അഹ്‌മദിന്റെ പക്കലുള്ള മുടികൾ നബി തിരുമേനിയുടെ കേശങ്ങളിൽ പെട്ടതല്ല. അത് നബിയുടേതാണെന്ന് പറയുന്നത് നുണയാണ്. അഹ്‌മദ് എവൊടെ നിന്നാണ് അത് കൊണ്ടുവന്നതെന്ന് ഞങ്ങൾക്കറിയില്ല.


ഇവിടെ ശ്രദ്ധിച്ച് മനസ്സിലാക്കേണ്ടുന്ന ഒരു വസ്തുതയുണ്ട്. ആദ്യം അദ്ദേഹം പറയുന്നു ആ കേശം നബിയുടേതല്ല, നബിയുടെതാണെന്നത് നുണയാണ്‍. തുടര്‍ന്നദ്ദേഹം പറയുന്നു, അതെവിടുന്നാണ്‍ അഹ്മദ് ഹസ്റജി കൊണ്ടുവന്നതെന്ന് ഞങ്ങള്‍ക്കറിയില്ല എന്ന്.
എവിടുന്നാണ്‍ കൊണ്ടുവന്നത് എന്നറിയാതെ എങ്ങിനെ അത് നബി(സ)യുടേതല്ലെന്ന് പറയാന്‍ കഴിയും. ചുരുങ്ങിയത് അതിന്‍റെ സനദ് പരിശോധിച്ചിരുന്നെങ്കില്‍ അതെവിടുന്നാണ്‍ വന്നതെന്നും റസൂലിന്‍റേത് തന്നെയെന്നും അദ്ദേഹത്തിനും ബോധ്യപ്പെടുമായിരുന്നു. പക്ഷെ, അനുജനോടുള്ള വ്യക്തി വിദ്വേഷത്തിന്‍റെ പേരില്‍ സനദ് നോക്കാനും പരിശോധിക്കാനും അദ്ദേഹം തയാറായില്ല, അതെവിടുന്നാണ്‍ വന്നതെന്ന് അറിയാത്തിടത്തോളം കാലം അത് നബിയുടേതല്ലെന്ന് അദ്ദേഹം പറയുന്നത് കളവു തന്നെയാണ്‍. വാസ്തവത്തില് മര്‍കസില്‍ പോയി തിരുകേശത്തിന്റ്റെ സനദ് പരിശോധിക്കാന്‍ കൂട്ടാക്കാത്ത ഇ.കെ.സുന്നീ നേത്രത്വത്തിന്‍റെ അതേ പിന്തിരിപ്പന്‍ നയമാണ്‍ ഹസന്‍ ഹസ്റജിയുടേതെന്നും നമുക്ക് ബോധ്യപ്പെടുന്നു.

continue



Posted by Anonymous to കരിനാക്ക് at May 12, 2011 3:03 PM

15. അസീസ്‌ has left a new comment on your post "Fresh":

നല്ല ഫോട്ടോ.......



Posted by അസീസ്‌ to ചിത്രണം at May 12, 2011 1:07 PM

16. mini//മിനി has left a new comment on your post "നാലാമത്തെ കുഞ്ഞ്":

@jayarajmurukkumpuzha-,
അഭിപ്രായം എഴുതിയതിന് നന്ദി.
@ayanEvoor-,
അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at May 12, 2011 4:16 PM

17. faisalbabu has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

വായനശാലയില്‍ ...വായനക്ക് പുറമേ ഗ്രാമത്തിലെ സാമൂഹ്യ പ്രശ്നങ്ങള്‍ ,ചൂടേറിയ രാഷ്ട്രീയ വാഗ്വാദം..സ്വകാര്യ രഹസ്യങ്ങള്‍ ..എല്ലാം വിഷയമാകുന്നു ..എല്ലാ അടിപിടിയും കഴിഞ്ഞാല്‍ ഒരു ചായയില്‍ ഒതുങ്ങുന്ന പിണക്കവും...അതൊരു വല്ലാത്ത ഓര്‍മ്മകള്‍ തന്നെ ...ഒരു വായനശാലയില്‍ നിന്നായിര്‍ന്നാല്ലോ സമ്പൂര്‍ണ പുകവലി വിരുദ്ധ ഗ്രാമം എന്നാ ആശയം കേരളത്തില്‍ ആദ്യമായി പ്രാവര്തികമാക്കിയ്തു ..ഒരു ജനതയുടെ ആത്മാര്‍ത്ഥ പരിശ്രമം അവസാനം വിജയവും കണ്ടു (കൂളിമാട് അക്ഷയ വായനശാല ഓര്‍മ്മയില്‍ തെളിയുന്നു )



Posted by faisalbabu to സെന്‍റര്‍കോര്‍ട്ട് at May 11, 2011 2:14 PM

18. Anonymous has left a new comment on your post "നുണപ്പള്ളിയുടെ അവസാനത്തെ ആണി":

അസ്സലാമു അലൈകും


പ്രിയ സഹോദരീ സഹോദരന്മാരേ....


മര്‍കസില്‍ ലഭിച്ചിരിക്കുന്ന റസൂല്‍(സ) തങ്ങളുടെ തിരുകേശങ്ങളില്‍ അബൂ ദാബിയിലെ ശൈഖ് അഹ്മദ് ഹസ്റജി നല്‍കിയ തിരുകേശത്തെ സംബന്ധിച്ച് വിവാദം തുടരുകയാണ്‍. കേശം വ്യാജമാണെന്ന് ആരോപണം ഉന്നയിക്കുന്നതില്‍ മുജാഹിദ് മൌദൂദി കൂട്ടുകള്‍ക്കൊപ്പം മുക്കൂട്ട് മുന്നണിയായി കക്ഷി ചേരുകയും ശ-അറെ മുബാറക് മസ്ജിദ് നിലവില്‍ വരുന്നതിനെ തടയാന്‍ അങ്ങേയറ്റം പണിയെടുക്കുകയും ചെയ്തുവരുന്ന ഇ.കെ.വിഭാഗം സുന്നികള്‍ പുതിയ ‘തന്ത്രം’ മെനയുകയാണ്‍. ആവനാഴിയിലെ അവസാനത്തെ അസ്ത്രമാണ്‍ അഹ്മദ് ഹസ്റജിയുടെ സഹോദരന്‍ ഹസന്‍ ഹസ്റജിയില്‍ നിന്നും കൈപറ്റിയിരിക്കുന്നുവെന്ന് പറയപ്പെടുന്ന പുതിയ കത്ത്.


ഈ കത്ത് പത്ര സമ്മേളനത്തില്‍ ഹാജരക്കിയപ്പോള്‍, പ്രതീക്ഷ നശിച്ച് പത്തിമടക്കിത്തുടങ്ങിയിരുന്ന ഇ.കെ.വിഭാഗം സുന്നികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും ഒരു പിടിവള്ളി ലഭിച്ചിരിക്കയാണ്‍. അതിനേക്കാള്‍ സന്തോഷവും ആവേശവും പ്രകടമായിരിക്കുന്നത് വഹാബി മൌദൂദി പാതിരിമാരിലാണ്‍. കാരണം കാന്തപുരത്തെ തല്ലാനൊരു വടിയും രണ്ട് സുന്നികളെ തമ്മില്‍ തല്ലിക്കാനൊരു റിമോട്ട് കണ്ട്റോളറുമാണ്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ കാന്തപുരത്തെ ആത്മാര്‍ത്ഥമായി മനസ്സിലാക്കിയിരിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന്‍ സുന്നികള്‍ക്ക് ഈ കടലാസ് തെളിവ് വെറും കടലാസ് മാത്രമാണ്‍. പക്ഷെ, ഹസ്റജി നല്‍കിയ തിരുകേശത്തെ ബനുമാനത്തോടെ തന്നെ വീക്ഷിച്ചിരുന്ന ഇ.കെ.സുന്നികളില്‍ തന്നെ പെട്ട വലിയൊരു വിഭാഗവും നിഷ്പക്ഷമായി നില്‍ക്കുന്ന മറ്റൊരു വലിയ വിഭാഗവും ഇപ്പോള്‍ തീര്‍ച്ചയായും വലിയൊരാശയക്കുഴപ്പത്തിലെത്തിയിരിക്കുന്നു. ഒരു കത്ത് കണ്ട് ഈമാന്‍ നഷ്ടപ്പെടുത്തരുതെന്ന എളിയ ഒരുപദേശത്തോടൊപ്പം അവര്‍ക്ക് വേണ്ടി ചിലത് കൊടൂക്കുകയാണിവിടെ.


ഹസന്‍ ഹസ്റജി ബഹാഉദ്ദീന്‍ കൂരിയാടിനയച്ചുവെന്ന് പറയപ്പെടുന്ന കത്ത് എന്താണ്‍ സംസാരിക്കുന്നത്?


ഇന്‍റര്‍നെറ്റില്‍ സാമാന്യം നല്ല രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ കത്തിന്‍റെ വിവര്‍ത്തനം ചുവടെ ഞാന്‍ കോപി ചെയ്തിരിക്കുന്നു. അത് ഞാന്‍ വിവര്‍ത്തനം ചെയ്തതല്ല, മറിച്ച് ലഭ്യമായതാണ്‍. അതൊന്ന് വായിച്ച് കഴിയുംബോഴേക്ക് നമുക്ക് കിറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും. ആദ്യം തന്നെ, ഈ കത്ത് ലഭിച്ചിരിക്കുന്നത്, കാന്തപുരം വിരോധം മാത്രം തലയില്‍ വച്ച് നടക്കുന്ന ബഹാഉദ്ദീന്‍ കൂരിയാടെന്ന ഇ.കെ. പണ്ടിതന്‍ ആദ്യം ഹസന്‍ ഹസ്-റജിക്കയച്ച കത്തിന്‍റെ മറുപടിയായിട്ടാണ്‍. ഈ മറുപടി എന്താണ്‍ ജനങ്ങളോട് സംസാരിക്കുന്നത്?

ahmed maniyoor

continue



Posted by Anonymous to കരിനാക്ക് at May 12, 2011 2:56 PM

19. Anonymous has left a new comment on your post "നുണപ്പള്ളിയുടെ അവസാനത്തെ ആണി":

6. ഈജിപതിലെ ഗ്രാന്‍റ് മുഫ്തി അടക്കം മക്കയിലെയും മദീനയിലെയും പണ്ടിതന്മാരടക്കം ലോകത്ത് വലിയ പണ്ടിതന്മാരുടെ സാന്നിദ്ധ്യത്തില്‍ മുഖ്തസറായ സനദ് ലക്ഷങ്ങളെ വായിച്ച് കേള്‍പിച്ച് ശൈഖ് അഹമദ് ഹസ്റജി കാന്തപുരമുസ്താദിന്‍ നല്‍കിയ തിരുകേശം റസൂലുല്ലാഹി(സ) തങ്ങളുടേതാണെന്നത് ലോകം അംഗീകരിച്ചുകഴിഞ്ഞു. പുറമെ, അബൂദാബിയിലെ ഹസ്റജി കുടുംബത്തിലെ തിരുശേഷിപ്പുകള്‍ക്ക് അംഗീകാരം നല്‍കിയ യു.എ.ഇ. ഗ്രാന്‍റ് മുഫ്തി കേരളത്തില്‍ വന്ന് കാന്തപുരത്തോടൂള്ള ഐക്യദാര്‍ഡ്ഡ്യം ഒന്നുകൂടി പ്രഖ്യാപിക്കുക ചെയ്തതതോടെ സംശയങ്ങള്‍ പൂര്‍ണ്ണമായും നീങ്ങുകയും ചെയ്തു.


അല്ലാഹു ത-ആല സത്യത്തിന്‍റെ മേല്‍ ഐക്യപ്പെടാന്‍ എല്ലാവര്‍ക്കും തൌഫീഖ് നല്‍കട്ടെ. ആമീന്‍.


പ്രാര്‍ത്ഥനാ വസ്വിയ്യതോടെ,


അമീന്‍ മാണിയൂര്‍.



Posted by Anonymous to കരിനാക്ക് at May 12, 2011 3:05 PM

20. Anonymous has left a new comment on your post "രാജകീയം അഥവാ റോയൽ ... ! Rajakeeyam athhava Royal ....":

Well...!

Now I'm watching the Thrissur Pooram and read your this Rajakeeya Wedding Pooram...!
By
K.P.Ragulal



Posted by Anonymous to ബിലാത്തിപട്ടണം BILATTHIPATTANAM at 12 May 2011 04:07

Reply via email to