1. Sabu M H has left a new comment on your post "അയാൾ വഴി കാണിച്ചത് എങ്ങോട്ടായിരുന്നു?":

വഴി കാണിക്കാൻ പലരുമുണ്ടാവും. അതു പെരുവഴി ആണൊ എന്നറിയാനുള്ള കഴിവ്‌ നമ്മുക്കുണ്ടാവണം.

വർഷങ്ങൾക്ക്‌ മുൻപ്‌ മനുഷ്യർ നല്ലവരായിരുന്നു എന്നായിരുന്നു ഇതു വരെ വിശ്വസിച്ചിരുന്നത്‌. അതു വടക്കുള്ളവർ..പക്ഷെ..



Posted by Sabu M H to മിനിലോകം at July 17, 2011 5:22 AM

2. sankalpangal has left a new comment on your post "2011 അന്താരാഷ്ട്ര രസായനവര്‍ഷം":

പുതിയ അറിവുകള്‍....



Posted by sankalpangal to ശിഥില ചിന്തകള്‍ at July 17, 2011 8:49 AM

3. Haree has left a new comment on your post "സാള്‍ട് ആന്‍‌ഡ് പെപ്പര്‍ പോസ്റ്റ്...":

ആലപ്പുഴ
1. ഗോകുലം റസ്റ്റൊറെന്റ്
പിച്ചു അയ്യര്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിയുക. ശ്രീരാം‍മന്ദിര്‍ കല്യാണമണ്ഡപത്തിന്‌ എതിര്‍വശം.
സ്പെഷ്യല്‍: ഇഡ്ഢലി, പൂരി മസാല.
2. ക്രീം കോര്‍ണര്‍
മുല്ലക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഒരല്‍പം മാറി എതിര്‍വശം.
മിക്കവാറും എല്ലാ വെജ് / നോണ്‍വെജ് വിഭവങ്ങളും. പനീര്‍ / മഷ്‍റൂം ഒക്കെയാണ്‌ എനിക്കിഷ്ടമുള്ള വിഭവങ്ങള്‍.

തിരുവനന്തപുരം
1. ഹോട്ടല്‍ മുരളി
മാഞ്ഞാലിക്കുളം റോഡില്‍, ഗുരുവായൂരപ്പന്‍ ഹോട്ടലിന്‌ എതിര്‍വശം
സ്പെഷ്യല്‍: ഊണ്‌. (മീന്‍ ഇനങ്ങളും നല്ലതെന്ന് പറയുന്നു. ഞാന്‍ വെജ്. ഊണുമാത്രമേ കഴിച്ചിട്ടുള്ളൂ.)
2. ഹോട്ടല്‍ ഹൈലാന്‍ഡ്
(വെജും നോണ്‍വെജുമുണ്ട്, അതില്‍ വെജിന്റെ കാര്യമേ എനിക്കറിയാവൂ...)
നോര്‍ത്ത് ഇന്‍ഡ്യന്‍ വിഭവങ്ങള്‍.
3. ശ്രീലക്ഷ്മിനാരായണ
അരിസ്റ്റോ ജംഗ്ഷനു ശേഷം, കൈരളി തിയേറ്റര്‍ എത്തുന്നതിന്‌ മുന്‍പ്, ബാറിനു സമീപമായി.
സ്പെഷ്യല്‍: ദോശ ഐറ്റംസ് (സാധാരണ സാമ്പാര്‍ എനിക്ക് ദോശയുടെ കൂടെ ഇഷ്ടമല്ല. പക്ഷെ ഇവിടുത്തെ സാമ്പാര്‍ ബഹുത്തച്ഛ!) മറ്റുള്ളതും കിട്ടും.
4. അമ്പലപ്പാട്ട്
പട്ടത്ത് LIC ഓഫീസിന്‌ എതിര്‍വശം.
സ്പെഷ്യല്‍: മസാലദോശ (ഇവിടുത്തെ ഇഞ്ചിയൊക്കെ ചേര്‍ത്ത കട്ടിച്ചമ്മന്തിയാണ്‌ സൂപ്പര്‍)

കരുനാഗപ്പള്ളി
1. മദേഴ്സ് കിച്ചണ്‍
തിരു.പുരത്തു നിന്നും ആലപ്പുഴയ്ക്ക് പോവുമ്പോള്‍ NH-ല്‍ ഇടതു വശത്ത്, ഡം‍റോയുടെ ഷോറൂം (വലത്ത്) കഴിഞ്ഞ് വരുന്ന റിലയന്‍സ് പമ്പിന്‌ (ഇടത്ത്) തൊട്ടുമുന്‍പ്. (അവിടെയൊരു ആര്യാസും അടുത്തിടെ തുടങ്ങിയിട്ടുണ്ട്.)
സ്പെഷ്യല്‍: അപ്പം (വെജ്, മുട്ട, ഇറച്ചി കറികളൊക്കെയുണ്ട് കൂട്ടിന്‌)

ലിസ്റ്റിന് നന്ദി കേട്ടോ കൊച്ചുത്രേസ്യേ! :)

തൃശൂരുകാരോട്;
തൃശൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നും പുറത്തേക്കിറങ്ങി വലത്തോട്ട് തിരിഞ്ഞ് (ഗുരുവായൂരേക്ക് തിരിയുന്നതിന്റെ എതിര്‍ ദിശ) ഒരല്‍പം നടക്കുമ്പോള്‍ ഇടതു വശത്തൊരു ചെറിയ വെജ് ഹോട്ടലുണ്ട്. പേരു മറന്നു പോയി. ഒരിക്കല്‍ പോയി കഴിച്ചിരുന്നു, നല്ല ദോശയായിരുന്നു.

കരുനാഗപ്പള്ളിക്കാരോട്,
ബസ്റ്റാന്‍ഡിന്‌ എതിര്‍വശം പുട്ടും ബീഫും കിട്ടുന്നൊരു കടയുള്ളതായി കേട്ടിട്ടുണ്ട്. വിവരങ്ങള്‍ ചേര്‍ക്കൂ!



Posted by Haree to കൊച്ചുത്രേസ്യയുടെ ലോകം.. at July 17, 2011 3:12 AM

4. ആസാദ്‌ has left a new comment on your post "ബോംബു സ്ഫോടനങ്ങള്‍ ബാക്കി വെക്കുന്നത്!":

പോസ്റ്റ്‌ ഒരിത്തിരി വലുതായത് വായനക്കാര്‍ ക്ഷമിക്കുമല്ലോ. ഇതില്‍ നിന്ന് വല്ലതും മുറിച്ചു മാറ്റുന്നതിനെക്കാള്‍ നല്ലത് പ്രസിദ്ധീകരിക്കാതിരിക്കുന്നതാണ് എന്നെനിക്കു തോന്നുന്നു. മാറ്റം നമ്മില്‍ നിന്ന് തന്നെയാണ് വേണ്ടതെന്നു നാം മറക്കാതിരിക്കുക!



Posted by ആസാദ്‌ to കടലാസു പൂക്കള്‍ at July 16, 2011 9:23 PM

5. ajith has left a new comment on your post "നിധിശേഖരം എന്ത് ചെയ്യണം ?":

നല്ല നിര്‍ദ്ദേശം; പക്ഷെ നടക്കില്ല. വിവാദമാക്കേണ്ട എന്ന് കരുതി സര്‍ക്കാറും കൈ കഴുകുകയാണ്.

തുറക്കാതെ ഇരിക്കയായിരുന്നു നല്ലത് എന്നെനിക്ക് തോന്നിയപ്പോള്‍ കുറിച്ചത്.

http://yours-ajith.blogspot.com/2011/07/blog-post.html



Posted by ajith to ശിഥില ചിന്തകള്‍ at July 17, 2011 2:17 AM

6. ജനശക്തി has left a new comment on your post "കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതല്‍ തെളിവ് നല്‍കും":

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവിട്ട തന്നെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാന്‍ ശ്രമിക്കയാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് കെ എ റൗഫ്. മഹാരാഷ്ട്രയിലെ ഭൂമിതട്ടിപ്പ് കേസിലും മറ്റും പ്രതിയാക്കാനാണ് ശ്രമം. കുഞ്ഞാലിക്കുട്ടിയുടെ ഭരണസ്വാധീനം ഉപയോഗിച്ച് മഹാരാഷ്ട്ര സര്‍ക്കാരില്‍ സമ്മര്‍ദം ചൊലുത്തിയിട്ടുണ്ട്. കേരളത്തില്‍ തനിക്കെതിരെ കേസുണ്ടായാല്‍ ഒച്ചപ്പാടുണ്ടാകുമെന്ന് ഭയന്നാണ് അന്യസംസ്ഥാനത്ത് കുടുക്കാന്‍ ശ്രമിക്കുന്നതെന്നും റൗഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at July 17, 2011 9:11 AM

7. Vp Ahmed has left a new comment on your post "അമ്മ മലയാളം":

ബാക്കി അക്ഷരങ്ങള്‍ കൂടെ പ്രതീക്ഷിക്കാമോ ? കാത്തിരിക്കാം.



Posted by Vp Ahmed to വർഷമേഘങ്ങൾ at July 17, 2011 8:19 AM

8. ജനശക്തി has left a new comment on your post "പ്രണയം: ദളിത് കുടുംബങ്ങളെ നാടുകടത്തി":

ബംഗളൂരു: മേല്‍ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച പട്ടികജാതി യുവാവിന്റെ കുടുംബത്തെ സവര്‍ണരും ഗുണ്ടകളും ഗ്രാമത്തില്‍നിന്ന് അടിച്ചോടിച്ചു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ വീട്ടുതടങ്കലിലാക്കി. തുമക്കൂറു ജില്ലയിലെ ഹന്‍സാപുര വില്ലേജിലാണ് സംഭവം. നാരായണയെന്ന യുവാവിനെയും കുടുംബത്തെയുമാണ് അടിച്ചോടിച്ചത്. ഇവര്‍ക്കൊപ്പം ആറോളം ദളിത് കുടുംബങ്ങളോട് ഉടന്‍ ഒഴിഞ്ഞുപോകണമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. നാടുവിടാന്‍ വിസമ്മതിച്ച ദളിത് വിഭാഗത്തില്‍പ്പെട്ട 25 യുവാക്കളെ അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തു.



Posted by ജനശക്തി to ജാഗ്രത at July 17, 2011 9:04 AM

9. Manoj | മനോജ്‌ has left a new comment on your post "പണ്ടത്തെ സിനിമ കാണലും മറ്റും ...":

നിങ്ങള്‍ ഓലമേഞ്ഞ സിനിമാക്കൊട്ടകയില്‍ പോയി പടം കണ്ടതോര്‍ക്കുന്നോ?



Posted by Manoj | മനോജ്‌ to ഞാന്‍ സ്വപ്നാടകന്‍ at 2:07 PM

10. N.J ജോജൂ has left a new comment on your post "കാണപ്പെടാത്ത കരാറിനെപ്പറ്റി":

ബ്ലോഗ്ഗർ,

ഭരണഘടനാ ഭേദഗതി എന്നത് പാർലമെന്റിനു ചെയ്യാവുന്നതാണ് എങ്കിൽ പോലും അത് മൗലീകാവകാശങ്ങളെ ഹനിക്കുന്ന പക്ഷം കോടതി അതിനെ അസാധുവാക്കും. അങ്ങനെ സംഭവിച്ചിട്ടൂണ്ട്. അതായതു ഭരണഘടനാ വിരുദ്ധമായ ഒരു ഭേദഗതിയും നിലനിൽക്കില്ല എന്നാണ്. ഇതിൽ ഇതില് കൂടുതൽ വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അത്യാവശ്യം ഒന്നു പഠിച്ചാൽ താങ്കൾക്കു തന്നെ ബോധ്യപ്പെടാവുന്ന കാര്യമാണ്.

രണ്ടു പേർ ചേർന്ന് എന്ത് അസംബന്ധവും എഴുതി ഒപ്പിട്ടാൻ സാധുവായ കരാറാവും എന്ന താങ്കളൂടെ കണ്ടൂപിടുത്തം അപാരം തന്നെ. വോയിഡബിൽ എഗ്രിമെന്റിനെക്കുറിച്ച് നിയമപുസ്തകങ്ങളിൽ പറയുന്നത് ആദ്യം വായിച്ചു പഠിക്കുക.

"സുപ്രിം കോടതി എന്തിനെയാണ് ഭരണഘടനാവിരുദ്ധം എന്ന് പ്രഖ്യാപിച്ചത് ഒന്നു വിശദീകരിക്കുമൊ?"

വിധി ഇന്റർ നെറ്റിൽ ലഭ്യമാണ്. എല്ലാം ഞാൻ തന്നെ പറഞ്ഞു തരണമെന്നു ശാഠ്യം പിടിക്കുന്നതു ശരിയല്ലല്ലോ. താങ്കൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ താങ്കൾക്ക് വിധി പരിശോധിക്കാം. എന്നിട്ടൂം മനസിലാകുന്നില്ലെങ്കിൽ ഞാൻ വിശദീകരിക്കാം.

ഞാൻ ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തിൽ നിന്നും പിന്നോട്ടൂ പോയിട്ടില്ല.

"എന്താണ് കത്തോലിക്കാ സഭയുടെ ഭരണഘടന കച്ചവടത്തെപറ്റി പറയുന്നത്?
വിദ്യാഭ്യാസം ഒരു കച്ചവടമാക്കാൻ സഭാ ഭരണഘടന അനുവദിക്കുന്നുണ്ടോ"
ഈ പോസ്റ്റ് കത്തോലിക്കാ സഭയെക്കുറിച്ച് അല്ലാത്തതുകൊണ്ടൂം താങ്കളൂടെ ചോദ്യത്തിനു പോസ്റ്റുമായി ബന്ധമില്ലാത്തതുകൊണ്ടും അതു വിശദീകരിക്കേണ്ട കാര്യം എനിക്കില്ല.

എങ്കിലും,
കത്തോലിക്കാ സഭ വിദ്യാഭ്യാസത്തെ കച്ചവടത്തെ അനുകൂലിക്കുന്നില്ല. മെത്രാൻ സമതിയുടെ തീരുമാനങ്ങളും പ്രാഖ്യാപനവും ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. സ്വാശ്രയ വിഷയത്തിൽ ഇന്റർ ചർച് കൗൺസിലിന്റെ നിലപാട് ഒരു വിദ്യാഭ്യാസകച്ചവടത്തെയും പ്രോത്സാഹിപ്പിക്കുന്നതുമല്ല.

ഒന്നുകൂടി ആവർത്തിക്കട്ടെ ഈ പോസ്റ്റ് കത്തോലിക്കാ സഭയെക്കുറിച്ചല്ല.



Posted by N.J ജോജൂ to ചിന്തകള്‍ at 7/17/2011 10:16:00 AM

11. Anonymous has left a new comment on your post "Delusions!":

Many thanks.



Posted by Anonymous to KUNJUBI: SONG OF SONGS at July 17, 2011 3:29 AM

12. ജനശക്തി has left a new comment on your post "ഇന്‍കെല്‍ വ്യവസായ പാര്‍ക്കില്‍ മറിച്ചുവില്‍ക്കാനും...":

മറിച്ചുവില്‍ക്കാന്‍ അവകാശം നല്‍കുന്ന വ്യവസ്ഥകളോടെ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് കേരള (ഇന്‍കെല്‍) അങ്കമാലിയില്‍ നിര്‍മിക്കുന്ന രണ്ടുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വ്യവസായ പാര്‍ക്കിന്റെ (സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ മൊഡ്യൂള്‍) ബുക്കിങ് തുടങ്ങി. 5000 ചതുരശ്രയടി വിസ്തീര്‍ണമുള്ള 40 യൂണിറ്റുകള്‍ അടങ്ങുന്ന അഞ്ചുനില വ്യവസായ പാര്‍ക്ക് 2012 മാര്‍ച്ചില്‍ പൂര്‍ത്തിയാകും. വ്യവസായസംരംഭങ്ങള്‍ക്ക് അടിസ്ഥാനസൗകര്യം വികസിപ്പിച്ചു നല്‍കുന്നതിന് 2007ല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിച്ച ഇന്‍കെലിന്റെ ആദ്യ പദ്ധതിയാണ് അങ്കമാലി ടെല്‍ക്കിനുസമീപത്തെ വ്യവസായ പാര്‍ക്ക്. 88 വര്‍ഷത്തെ പാട്ടത്തിനു നല്‍കുന്ന യൂണിറ്റുകള്‍ മറിച്ചുവില്‍ക്കാനും കീഴ്വാടകയ്ക്കു നല്‍കാനും തടസ്സമില്ലെന്ന് ഇന്‍കല്‍ എംഡി ടി ബാലകൃഷ്ണന്‍ പറഞ്ഞു. പദ്ധതി സംരംഭകര്‍ക്ക് പരിചയപ്പെടുത്തുന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



Posted by ജനശക്തി to ജാഗ്രത at July 17, 2011 10:11 AM

13. Sabu M H has left a new comment on your post "അയാൾ വഴി കാണിച്ചത് എങ്ങോട്ടായിരുന്നു?":

വഴി കാണിക്കാൻ പലരുമുണ്ടാവും. അതു പെരുവഴി ആണൊ എന്നറിയാനുള്ള കഴിവ്‌ നമ്മുക്കുണ്ടാവണം.

വർഷങ്ങൾക്ക്‌ മുൻപ്‌ മനുഷ്യർ നല്ലവരായിരുന്നു എന്നായിരുന്നു ഇതു വരെ വിശ്വസിച്ചിരുന്നത്‌. അതും വടക്കുള്ളവർ..പക്ഷെ..



Posted by Sabu M H to മിനിലോകം at July 17, 2011 5:23 AM

14. mirchy.sandwich has left a new comment on your post "അടിമുടി മാറുന്ന ബംഗാള്‍":

നന്മകൾ ചെയ്ത് ചെയ്ത് സഹിക്കാൻ വയ്യാതായതു കൊണ്ടാണല്ലോ ബംഗാളികൾ നമ്മളെ പുറം കാലിനു ചവിട്ടിയത്. മലയാളത്തിൽ ഇങ്ങനെ ഒരു ലേഖനം വന്നത് അവർ അറിയണ്ട. അറിഞ്ഞാൽ വണ്ടി പിടിച്ച് ഇവിടെ വന്ന് അടിക്കും. കുറച്ചു കാലത്തേക്കെങ്കിലും മിണ്ടാതിരിക്കുന്നതാ നല്ലത്. കുറച്ചു കഴിയുമ്പോൾ മമതയെ മടുത്ത് തുടങ്ങുമ്പോ നൊമ്മക്ക് പതുക്കെ തുടങ്ങാം, ഇപ്പം ചാണ്ടി കേരളത്തെ ബിഹാർ ആക്കുന്നെന്നോ മറ്റോ ഒക്കെ എയുത്.



Posted by mirchy.sandwich to വര്‍ക്കേഴ്സ് ഫോറം at July 17, 2011 5:20 AM

15. ഹാഷിക്ക് has left a new comment on your post "അക്കരെ...":

പേടിത്തൊണ്ടന്‍ ... മഴയും വെയിലും മാറാന്‍ കാത്തു നിന്നോ... മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോകും.

(ഇങ്ങനെ സിമ്പിളായിട്ട് എഴുതിയാല്‍ ഏതു ഹാഷിക്കിനും മനസിലാവും )



Posted by ഹാഷിക്ക് to ..പുകയുന്ന കൊള്ളി.. at July 17, 2011 8:54 AM

16. സത്യാന്വേഷി has left a new comment on your post "വെള്ളാപള്ളി പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ്":

നിസ്സഹായാ,
ഇന്നലത്തെ ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ സംവാദം കണ്ടോ? എന്റെപപ്പനാവ ദാസന്മാരായ പിന്നോക്ക ശുംഭന്മാര്‍ ഈ പോസ്റ്റും ഡിലീറ്റു ചെയ്ത് ആത്മഹത്യ ചെയ്യണമെന്നാണ് ആദ്യം തോന്നിയത്. രാജഭരണത്തിലും രാജാവിന്റെ തിരുവാഭരണ(?)ത്തിലും കോള്‍മയിരു കൊള്ളുന്ന ശുംഭന്മാരുടെ നാട്ടില്‍ ജീവിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണു നല്ലതെന്നു തോന്നി. വെറുതെ വായിട്ടലക്കാതെ ആ സമയം കൊച്ചുമക്കള്‍ക്ക് വല്ലതും പറഞ്ഞുകൊടുക്കാന്‍ ഈ സമയം ഉപയോഗിക്കുക.ഞാന്‍ നിര്‍ത്തുകയാണ്.



Posted by സത്യാന്വേഷി to pulari at July 17, 2011 5:52 AM

17. mini//മിനി has left a new comment on your post "നിധിശേഖരം എന്ത് ചെയ്യണം ?":

ഇല്ലാത്ത വസ്തുവിന്, കിട്ടാത്ത വസ്തുവിന് വിലകൂടും എന്നല്ലെ ചൊല്ല്.
സ്വർണ്ണത്തെക്കാൾ വിലയുള്ള അപൂർവ്വ വസ്തുക്കൾ ഉണ്ട്. എന്നാൽ അവയൊന്നും ഇതുപോലെ പൂഴ്ത്തി വെക്കാനാവില്ല, നശിച്ചുപോകും.



Posted by mini//മിനി to ശിഥില ചിന്തകള്‍ at July 17, 2011 10:04 AM

18. മുസാഫിര്‍ has left a new comment on your post "അക്കരെ...":

സോണീ..
നല്ല വരികള്‍..
ആശംസകള്‍..



Posted by മുസാഫിര്‍ to ..പുകയുന്ന കൊള്ളി.. at July 17, 2011 12:04 AM

19. muhammed has left a new comment on your post "മതമൂല്യങ്ങളും മതനിരാസവും പിന്നെ ഡെന്മാര്‍ക്കും":

യുക്തി വാതികളില്‍ നിന്നും ബ്ലോഗില്‍ എത്തിപ്പെട്ട "മലയാളി ഡോകിന്സും" പൊള്ളയാകുന്നു. അതെ വായനക്കാരാല്‍ അവിശ്വസിക്കപ്പെടുക.
എഴുതപ്പെടുന്ന "വാക്കുകള്‍ക്കു" വിശ്വസ്യതയുണ്ടോ എന്ന് ഈ പ്രൊഫസ്സറും നോക്കുന്നില്ല. അപ്പോള്‍ പ്രൊഫസ്സര്‍ രവിചന്ദ്രനും
ഇവിടെ പോസ്റ്റുകള്‍ ഇട്ടു സത്യസന്ധനാകുകയല്ല ചെയ്യുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെയും "കാര്‍ഡു" വായനക്കാര്‍ കണ്ടുകഴിഞ്ഞു.
പ്രൊഫസ്സര്‍ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് കരുതിയവര്‍ കടുത്ത നിരാശയിലേക്ക് കൂപ്പു കുത്തുന്നു.
സത്യം അകലെയല്ല, മുന്‍ധാരണ മാറ്റി നിഷ്കളങ്കമായി പഠിക്കണമെന്നെയുള്ളൂ, അത് മതമായാലും ശാസ്ത്രമായാലും.

ഹുസൈന്‍ സാഹിബിന്റെ ഓരോ പോസ്റ്റും വായനക്കാരില്‍ ശക്തമായി തന്നെ സ്വാധീനിക്കുന്നു.
മലയാളി "ബ്രൈറ്റിന്റെ" ഓരോപോസ്റ്റും ഹുസൈന്‍ സാഹിബിനെ ഓര്‍ത്തുകൊണ്ടാണ് എഴുതപ്പെടുന്നത്‌. ഒരു വൈദ്യരുടെ ഹൃദയത്തെ ഇങ്ങനെ കുലുക്കുമെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ?...
ഹുസൈന്‍ സാഹിബില്‍ നിന്നും വിവിധ വിഷയങ്ങളിലുള്ള പോസ്റ്റുകളും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും താങ്കളുടെ വസ്തുതാപരമായ നിരീക്ഷണങ്ങള്‍ ഉപകാരപ്പെടും. അതിനായി "ചന്ദ്രാ യാത്ര" പോലുള്ള പുതിയബ്ലോഗുകള്‍ പ്രതീക്ഷിക്കട്ടെ.



Posted by muhammed to ഡോക്കിന്‍സ് നിരൂപണം at July 17, 2011 8:27 AM

20. sankalpangal has left a new comment on your post "അക്കരെ...":

നല്ലത്....



Posted by sankalpangal to ..പുകയുന്ന കൊള്ളി.. at July 17, 2011 8:51 AM

21. Manoj മനോജ് has left a new comment on your post "നിധിശേഖരം എന്ത് ചെയ്യണം ?":

"മനുഷ്യന് യാതൊരു പ്രയോജനവും ഇല്ലാതൊരു മൂലകമാണ് സ്വര്‍ണ്ണം."

അത്രയ്ക്ക് ഉറപ്പാണോ!!!!! വിക്കിയെ വിശ്വാസമില്ല എങ്കില്‍ ഒന്ന് ഗൂഗിള്‍ അമ്മച്ചിയോടെങ്കിലും ചോദിക്കുവാന്‍ നോക്കിയിരുന്നെങ്കില്‍‌......

“സ്വര്‍ണ്ണം എന്ന മൂലകം പ്രപഞ്ചത്തില്‍ ഇല്ലെങ്കില്‍ മനുഷ്യന് ഒരു ചുക്കും വരാനില്ല.”

.....എന്ന് പറയില്ലായിരുന്നു. :)



Posted by Manoj മനോജ് to ശിഥില ചിന്തകള്‍ at July 17, 2011 5:03 AM

22. Vp Ahmed has left a new comment on your post "ഭക്തജനങ്ങളുടെ ശ്രദ്ധക്ക്":

സ്വാഭാവികതയുള്ള കഥ. നന്നായി ആസ്വദിച്ചു



Posted by Vp Ahmed to മിനി കഥകള്‍ at July 17, 2011 8:46 AM

23. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം":

നല്ല ഒരു ഉദ്യമം
നന്ദി

പിന്നെ ശാന്താകാരം എന്നു തുടങ്ങുന്ന ശ്ലോകത്തില്‍ കൂടുതല്‍ അംഗീകൃതമായ പാഠം "യോഗിഭിര്‍ ധ്യാനഗമ്യം "
എന്നാണ്‌ എന്നാണു കേട്ടിരിക്കുന്നത്‌

യോഗികളാല്‍ ധ്യാനം കൊണ്ട്‌ എത്തിച്ചേരാന്‍ പറ്റുന്നത്‌ എന്ന അര്‍ത്ഥം.

യോഗിഹൃദ്ധ്യാനഗമ്യം എന്നായാല്‍ ആ അര്‍ത്ഥം ലഭിക്കുന്നില്ല, എന്നു തന്നെ അല്ല യോഗിയുടെ ഹൃദയം കൊണ്ടുള്ള ധ്യാനം എന്നൊ മറ്റൊ വളച്ചു കെട്ടി അര്‍ത്ഥം ഉണ്ടാക്കേണ്ടി വരുന്നു.

ലിങ്കില്‍ എഴുതിയിരിക്കുന്നത്‌ ഒന്നു കൂടി നോക്കുമല്ലൊ- ഗമ്യം എന്നതിന്‌ അപ്പറഞ്ഞ അര്‍ത്ഥം ശരിയാകുമോ?
ദ്വിതീയാവിഭക്തിയാണ്‌ ശ്ലോകത്തില്‍ - വിഷ്ണുവിനെ വിശേഷിപ്പിക്കുന്ന പദം
വിഷ്ണു ഹൃദയത്തില്‍ ചെല്ലും എന്നാണെങ്കില്‍ ഗമിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഗാമി എന്ന പദമല്ലെ ഉപയോഗിക്കേണ്ടത്‌?

ഇവിടെ വിഷ്ണുവിനെ പ്രാപിക്കുവാന്‍ സാധിക്കും എന്നാണര്‍ത്ഥം അതുകൊണ്ട്‌ ഗമ്യന്‍ എന്ന പദം അതിന്റെ ദ്വിതീയ ഗമ്യം.
അപ്പോള്‍ യോഗിഭിര്‍ധയാനഗമ്യം എന്നതായിരിക്കും കൂടുതല്‍ സ്വീകാര്യം എന്നു തോന്നുന്നു

"ത്രിസാമാ സാമഗഃ സാമേതി--"
എന്നല്ലേ? (ചെറുപ്പത്തില്‍ ചൊല്ലിയ ഓര്‍മ്മയെ ഉള്ളു ഉറപ്പില്ല)

വേണു ജീ

കപിത്ഥം ആണ്‌ വ്ലാങ്കാ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to Jyotjisharathnam ജ്യോതിഷരത്നം at July 17, 2011 9:28 AM

24. കുഞ്ഞാവ has left a new comment on your post "നിധിശേഖരം എന്ത് ചെയ്യണം ?":

sir, aadyamaayitta thankalude aashayathod yojikkan thonnunnath..oru prasnam ullath hindu mathathe samrakshikkan irangiyirikkunna kure aalukalude karyam aanu..panamokke padmanabha swamiyudethanenna paraayunnath..daivam panam agrahikkumo?agrahichal nammalum daivavum thammil enth vyathyasam?pinne ithokke hinduvinte swathaanennu parayunnavarkk hindu mathathe kurich enth ariyaam?aa panam angane thanne padmanabha swamiyude kaalkkal irikkanam ennanu viswasikalude abhiprayam..angane aarkkum prayojanam ellathe swantham kaalakkal irikkunna panam swamikk ishtamakumo? athonnum ivide arkkum chinthikkan vayya.sankuchithamaya mansu marathe onnum nadakkilla..panathinu moolyam undayatha manushyarude avasyangal kondaanu..allenkil aa pandangal okke ippo waste koodi kidakkunnu ennu paranju thoothu vrithiyaakkiyene..ippo aarkkum upakarappedathe athinu waste vila mathram aakunnu..



Posted by കുഞ്ഞാവ to ശിഥില ചിന്തകള്‍ at July 17, 2011 9:23 AM

25. CKLatheef നിങ്ങളുടെ പോസ്റ്റ് "ഇസ്ലാമിന്റെ പ്രചാരത്തില്‍ വാളിന്റെ പങ്ക്. (3)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Naser Kp
തുടരുന്നു...

"അനിയന്ത്രിതമായ ജീവിതത്തില്‍ ലഭ്യമായിരുന്ന എല്ലാ ആസ്വാദനങ്ങളെയും അവര്‍ സ്വയം ഉപേക്ഷിക്കുമോ മനുഷ്യപ്രകൃതിയെക്കുറിച്ച് അറിയുന്ന ആരും ഈ ചോദ്യത്തിന് ഇല്ല എന്ന മറുപടിയേ നല്‍കൂ. എന്തുകൊണ്ടെന്നാല്‍ നന്മയെ നന്മയാണെന്നതുകൊണ്ട് മാത്രം സ്വീകരിക്കുകയും തിന്മയെ അതുകൊണ്ടു തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്ന സുമനസ്സുകളുടെ എണ്ണം ലോകത്ത് അത്രയധികമൊന്നുമില്ല"

നന്മയെ നന്മ എന്നത് കൊണ്ട് അന്ഗീകരിക്കുകയും, തിന്മയെ തിന്മ എന്നത് കൊണ്ട് നിരാകരിക്കുകയും ചെയ്യുന്നവര്‍ ലോകത്തില്‍ തുച്ഛമാണ് എന്ന് പറയുന്നു. ഇത് ശരിയാണ്., എന്നാല്‍ ഇതിനു ഒരു മറു വശം ഉണ്ട്. നന്മയെ എതിര്‍ക്കുന്നത് അത് നന്മ ആണ് എന്നത് കൊട്ണ്ട് മാത്രം അല്ല എന്നും, തിന്മയെ അന്ഗീകരിക്കുന്നത് അത് തിന്മയാണ് എന്ന് അറിയാതെയും അല്ല. ഇതിനു മറ്റു ചില മാനങ്ങള്‍ ഉണ്ട്. അവ നമുക്ക് ചര്‍ച്ച ചെയ്യാം.

(നാസറിന്റെ പുർണമായി വന്നിട്ടില്ലാത്ത കമന്റ്)



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2011, ജൂലൈ 17 8:24 രാവിലെ ന് പോസ്റ്റ് ചെയ്തത്

26. moideen angadimugar has left a new comment on your post "അക്കരെ...":

വീണു കാലൊടിയുമെന്നു കരുതി വേനല്‍ക്കാലത്തും,
മുങ്ങിച്ചാവുമെന്നു ഭയന്ന് മഴക്കാലത്തും
നിന്‍റെയടുത്തെത്താന്‍ എനിക്ക് കഴിഞ്ഞില്ല...

കഷ്ടം...



Posted by moideen angadimugar to ..പുകയുന്ന കൊള്ളി.. at July 17, 2011 12:42 AM

27. Anonymous has left a new comment on your post "ടാറ്റായുടെ ചെറുകാറിനെതിരെ മേധാ പട്‌ക്കര്‍":

Nice post, thank you! Can you tell us about the third paragraph more?



Posted by Anonymous to പ്രതികരണവേദി at 17 July 2011 04:01

Reply via email to