1. ജനശക്തി has left a new comment on your post "അഴിമതി നിരോധനവും ഡയറക്ടറുടെ വ്യാജരേഖയും":

ലോകായുക്ത നിയമം പാസാക്കുകയും നടപ്പാക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. നിരവധി അഴിമതിക്കേസുകളില്‍ സത്യം പുറത്തുകൊണ്ടുവരുന്നതില്‍ ലോകായുക്ത വലിയ പങ്ക് വഹിച്ചു. കര്‍ണാടകത്തില്‍ ലോകായുക്തയാണ് ഖനി കുംഭകോണം പുറത്തുകൊണ്ടുവന്നതും യെദ്യൂരപ്പയ്ക്കെതിരെ കുറ്റപത്രം നല്‍കി അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാന്‍ പശ്ചാത്തലമൊരുക്കിയതും. കേരളത്തില്‍ ലോകായുക്തയുണ്ട്; ഒട്ടുമിക്ക വകുപ്പിലും സര്‍ക്കാര്‍ ഓഫീസുകളിലും പൗരാവകാശരേഖ തയ്യാറാക്കി പ്രസിദ്ധപ്പെടുത്താനും നടപ്പാക്കാനും മുന്‍ സര്‍ക്കാരിന്റെ കാലത്ത് സാധ്യമായി. എല്ലാതലത്തിലുമുള്ള സര്‍ക്കാര്‍ ജീവനക്കാരും പൊതുപ്രവര്‍ത്തകരും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണപരിധിയില്‍പെടും. അതായത്, ശരിയായി നടപ്പാക്കിയാല്‍ , നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് കാര്യക്ഷമതയും സത്യസന്ധതയുമുണ്ടെങ്കില്‍ , അഴിമതി തടയുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് പൗരാവകാശം ലഭ്യമാകാനും കേരളത്തില്‍ സംവിധാനമുണ്ട്. അതില്‍ ലോകായുക്തയില്‍ അഴിമതി അന്വേഷണത്തിന്റെ ഉദ്യോഗസ്ഥനായി നാലുവര്‍ഷം പ്രവര്‍ത്തിച്ച പരിചയം കൂടിയുള്ള ഒരു എഡിജിപിയാണ് ഇപ്പോള്‍ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗം ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോ. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ പൊതുചര്‍ച്ചാവിഷയമായിരിക്കുന്നു.



Posted by ജനശക്തി to ജാഗ്രത at September 1, 2011 10:49 PM

2. Manoraj has left a new comment on your post "കോലങ്ങളുടെ തിരക്കഥ":

വളരെ മനോഹരമായ ഒരു വിശകലനം.

ഓഫ് : പുസ്തകപരിചയങ്ങളെ ഒരുമിച്ച് കാണാന്‍ ഒരിടം എന്ന നിലയില്‍ പുസ്തകവിചാരം എന്ന ഒരു ഗ്രൂപ്പ് ബ്ലോഗ് ഉണ്ടാക്കിയിട്ടുണ്ട്. വിരോധമില്ലെങ്കില്‍ താങ്കളുടെ പുസ്തകപരിചയങ്ങള്‍ അതില്‍ കൂടെ ഉള്‍പ്പെടുത്തിക്കോട്ടെ. ഇതാണ് ബ്ലോഗിന്റെ ലിങ്ക് : http://malayalambookreview.blogspot.com/



Posted by Manoraj to വെള്ളെഴുത്ത് at September 1, 2011 10:40 PM

3. ഷിനോജേക്കബ് കൂറ്റനാട് നിങ്ങളുടെ പോസ്റ്റ് "പ്രൊട്ടക്ഷൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good



ഷിനോജേക്കബ് കൂറ്റനാട് , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 1 10:18 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

4. അനില്‍@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "വരും, വരാതിരിക്കില്ല ഒരിക്കലെങ്കിലും ....." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉഗ്രൻ അടിക്കുറിപ്പ്.



അനില്‍@ബ്ലൊഗ് , വാലായ്മ........... ലേക്ക് 1.9.11 ന് പോസ്റ്റ് ചെയ്തത്

5. സിദ്ധീക്ക.. has left a new comment on your post "അഞ്ഞൂറാന്‍ !!!":

എന്നാലും എന്റെ അഞ്ഞൂറാനെ..അഞ്ഞൂറുകള്‍ ഇനിയും ആവര്‍ത്തിക്കനാവട്ടെ..ഇതെല്ലാം സഹിക്കാന്‍ ഞങ്ങളും ജീവനോടെ തന്നെ കാണുവാന്‍ അഞ്ഞൂറാനും പ്രാര്‍ഥിക്കണെ..



Posted by സിദ്ധീക്ക.. to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, September 02, 2011 1:01:00 AM

6. riyaz has left a new comment on your post "എന്റെ മസാലദോശകള്‍ - അല്ല മദാലസകള്‍":

jp appuppa ithu vayichu enikku kolmayir vannu ketto...njan oru sammanam"kadamayi" tharunnundu ketto..riyaz



Posted by riyaz to സ്മൃതി at Thu Sep 01, 10:16:00 AM

7. ഏറനാടന്‍ has left a new comment on your post "ഡേറ്റ് എന്ന പിടികിട്ടാ പുള്ളി":

ഒന്നര വര്‍ഷത്തെ ഗ്യാപ്പിനു ശേഷം ഇട്ട സഹാവാസിയുടെ പോസ്റ്റ്‌ വ്യത്യസ്തത പുലര്‍ത്തി. തിയ്യതി എല്ലാവര്ക്കും ഒരു കീറാമുട്ടി തന്നെ. നിങ്ങളുടെ രസകരമായ അനുഭവകഥകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു കൂട്ടുകാരാ..



Posted by ഏറനാടന്‍ to സഹവാസി at Thursday, September 01, 2011 9:29:00 PM

8. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "Parliament and the Anna Putsch":

Dalits, Backward Classes, and Muslims may seem to be opposing Anna and his Jan Lok Pal Bill from restricted, sectarian interests—Dalits arguing that the proposed Lok Pal idea and the processes leading upto it have, in a studied way, left them out of reckoning as stake-holders as a typical casteist exclusion, and Muslims deeply distressed by Anna’s less than forgettable predilections towards the Hindu Right, and his refusal to condemn Narendra Modi—but, underlying those axes of opposition is the far deeper anxiety about the weakening of the State, and its caving in now not just to private wealth but to the social and denominational leaderships that back private wealth.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 1, 2011 10:42 PM

9. പാര്‍ത്ഥന്‍ has left a new comment on your post "ആയുര്‍വേദം വികസിക്കണം ?":

പണിക്കർജി,

തർക്കം വരുമ്പോൾ പ്രയോഗിക്കാനുള്ളതല്ലെ കുതർക്കം. കുതർക്കത്തിനെ നമുക്ക് അവഗണിക്കാം. ചിലപ്പോൾ എനിക്കും തർക്കുത്തരം തന്നെ കമന്റേണ്ടി വന്നേക്കാം. അതിനെയെല്ലാം ഒഴിവാക്കി ചില കാര്യങ്ങൾ പങ്കുവെക്കാം.

30 കൊല്ലം മുമ്പുണ്ടായ ഒരു അനുഭവം പറയാം.
എന്റെ അച്ഛന്റെ അമ്മാവന്റെ മകൾക്ക് സ്ഥിരമായ തലവേദന. 6 മാസത്തിൽ കൂടുതൽ ആധുനിക ചികിത്സ നടത്തി. അങ്ങനെയിരിക്കുമ്പോൾ അമ്മാവന്റെ ഒരു ചങ്ങാതി വൈദ്യർ വീട്ടിൽ വന്നു. അദ്ദേഹത്തിന് നാഡി പിടിച്ചു നോക്കി രോഗം മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നു. ബ്രഹ്മജ്ഞാനിയൊന്നുമല്ലായിരുന്നു അദ്ദേഹം. അത്യാവശ്യം ദുശ്ശീലങ്ങളൊക്കെയുള്ള അധമ ബ്രാഹ്മണൻ (പൂണൂലിട്ട നമ്പൂതിരി) ആയിരുന്നു. അമ്മാവന്റെ മകളെ പരിശോധിച്ചു. തലയിൽ കാര്യമായ എന്തോ പ്രശ്നം ഉണ്ട്. ഉടൻ തന്നെ ശ്രീചിത്രയിൽ പോകാൻ അദ്ദേഹം ഉപദേശിച്ചു. ഓപ്പറേഷൻ മാത്രമെ പ്രതിവിധിയുള്ളൂ എന്നും പറഞ്ഞു. (കാൻസറാണെന്നോ ട്യൂമറാണെന്നോ ഉള്ള ആധുനിക ഭാഷ ഉപയോഗിച്ചോ എന്ന് എനിക്കറിയില്ല.) എന്തായാലും ഉടൻ തന്നെ ശ്രീചിത്രയിൽ പോയതുകൊണ്ട് മരണത്തിൽ നിന്നും രക്ഷപ്പെട്ടു. (ആ വൈദ്യർ കുറെ മുമ്പ് തന്നെ മരിച്ചു. ചേച്ചി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.)

ഈ വിഷയം ഒരു വർഷം മുമ്പ് ആയുർവ്വേദ ഡോക്ടറായ മുസ്ലീമായ ഒരു ബ്ലോഗറോട് ഞാൻ നേരിട്ട് സംസാരിച്ചിരുന്നു. ഇപ്പോൾ ഇങ്ങനെ രോഗം മനസ്സിലാക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞാൻ. പക്ഷെ അതിനെ വെറും ഉഢായിപ്പായിട്ടാണ് അദ്ദേഹം കണ്ടത്.
രോഗം കണ്ടെത്താൻ തള്ളവിരലിന്റെ അറ്റത്തുള്ള ജീവന്റെ സാക്ഷിയായ നാഡിയിൽ സ്പർശിച്ചാൽ മതി എന്ന് ശുശ്രുതൻ എഴുതിവെച്ചിട്ടുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്. ആ ഭാഗം ആരെങ്കിലും ഒന്ന് പകർത്തുമോ? എനിക്ക് കേട്ടുപരിചയം മാത്രമെ ഉള്ളൂ. തെളിവൊന്നും കയ്യിലില്ല.



Posted by പാര്‍ത്ഥന്‍ to എന്റെ ബൂലോഗം at Thursday, September 01, 2011 10:15:00 AM

10. മേല്‍പ്പത്തൂരാന്‍ has left a new comment on your post "ഷാര്‍ജയിലെ ഷക്കീല ചേച്ചി !":

ഛേ...ആശാനെ...നിങ്ങളിത്രക്കാരനാണെന്ന് ഞാനറിഞ്ഞില്ല..:))))



Posted by മേല്‍പ്പത്തൂരാന്‍ to തോന്ന്യാശ്രമം at Thursday, September 01, 2011

11. Anonymous has left a new comment on your post "രാഖി വര്‍ഗ്ഗീയ വല്ക്കരിക്കപ്പെടുമ്പോള്‍......":

Athinonnum angane arthangalonnum kalppikkaath oru thalamura valarnnu varunnu. ezhuthu karante manass sudhamalla ....Thumbs down!!!



Posted by Anonymous to ബഹറിന്‍‍ ബൂലോഗം at September 1, 2011 8:39 PM

12. ജനശക്തി has left a new comment on your post "രാജിവേണം; അല്ലെങ്കില്‍ പുറത്താക്കണം":

എന്‍ഡിഎഫ് എന്ന വര്‍ഗീയതീവ്രവാദസംഘടനയുടെ സംരക്ഷകനാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്ന് മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍കൂടിയായ എം കെ മുനീറിന്റെ വാക്കുകള്‍ ഉദ്ധരിച്ച് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അയച്ച റിപ്പോര്‍ട്ട് വിക്കിലീക്സിലൂടെ പുറത്തുവന്ന സാഹചര്യത്തില്‍ ഇരുമന്ത്രിമാരും രാജിവയ്ക്കേണ്ടതുണ്ട്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകര്‍ന്നതിന് ഇതിലും വലിയ തെളിവു വേണ്ട. ഭീകരപ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുന്ന ഒരാള്‍ കേരള മന്ത്രിസഭയില്‍ അംഗമാണെന്നത് ഗുരുതരമായ മാനങ്ങളുള്ള വിഷയമാണ്. ഈ വിവരമറിഞ്ഞിട്ടും ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതര്‍ക്ക് അതു കൈമാറി നിയമനടപടികള്‍ നീക്കാന്‍ മന്ത്രി എം കെ മുനീര്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ഗൗരവാവഹമായ പ്രതികരണമര്‍ഹിക്കുന്ന ഒന്നാണ്. സ്വന്തം രാഷ്ട്രീയതാല്‍പ്പര്യങ്ങളാല്‍ , മുനീര്‍ തനിക്കറിയാവുന്ന വിവരം ഇന്ത്യന്‍ ഭരണനിര്‍വഹണ സംവിധാനത്തില്‍നിന്നും നീതിന്യായ സംവിധാനത്തില്‍നിന്നും മറച്ചുവച്ചുവെന്നാണ് മനസിലാക്കേണ്ടത്. ഇതാകട്ടെ, ഭീകരരുടെ സംരക്ഷകനെ രക്ഷിക്കുന്ന നടപടിയാണ്. ഗുരുതരമായ ഈ കുറ്റം ചെയ്തയാള്‍ മന്ത്രിസഭയില്‍ തുടര്‍ന്നുകൂടാ.



Posted by ജനശക്തി to ജാഗ്രത at September 1, 2011 11:31 PM

13. മേല്‍പ്പത്തൂരാന്‍ has left a new comment on your post "ആശാരി ഉപദേശിയും എന്‍റെ ആദ്യ ജോലിയും !":

ആശാനേ....ഈ വിവാദങ്ങളും പ്രശനങ്ങളും പണ്ടേ കൂടുണ്ട് അല്ലേ? ഒടുക്കത്തെ മനക്കരുത്താ.!!!



Posted by മേല്‍പ്പത്തൂരാന്‍ to തോന്ന്യാശ്രമം at Thursday, September 01, 2011

14. ജനശക്തി has left a new comment on your post "ഉമ്മന്‍ചാണ്ടി ക്രിസ്ത്യന്‍ മുഖ്യമന്ത്രിയെന്ന് ഹസ്സ...":

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെറും ക്രിസ്ത്യന്‍ മുഖ്യമന്ത്രിയെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍ . മുസ്ലിംലീഗിന്റെ പിന്തുണയോടെ ഭരിക്കുന്ന ക്രിസ്ത്യന്‍ മുഖ്യമന്ത്രിയെന്നത് യുഡിഎഫിന് ദോഷമുണ്ടാക്കുമെന്നും 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് ഹസ്സന്‍ വെളിപ്പെടുത്തിയതിന്റെ വിക്കിലീക്സ് രേഖ പുറത്തുവന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഹസ്സന്‍പോലും ഉമ്മന്‍ചാണ്ടി പ്രത്യേക വിഭാഗത്തിന്റെ മാത്രം പ്രതിനിധിയാണെന്ന് വിശ്വസിക്കുന്നതായി വ്യക്തമാക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍ .



Posted by ജനശക്തി to ജാഗ്രത at September 1, 2011 11:41 PM

15. pramod charuvil has left a new comment on your post "ഹിലരി അക്കനു സ്നേഹപൂര്‍‌വം......":

ഹോ! ഞെക്കി ഞെക്കി അവസാനം ലീക്കി....



Posted by pramod charuvil to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at September 1, 2011 12:33 PM

16. ഭൂതത്താന്‍ has left a new comment on your post "അഞ്ഞൂറാന്‍ !!!":

അഞ്ഞൂറാന് ..ഒരു അയ്യായിരം ആശംസകള്‍ ...



Posted by ഭൂതത്താന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, September 02, 2011 12:14:00 AM

17. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "സ്വപ്നഭുമിയിലേക്ക്...(48) തുടരുന്നു...":

സ്വന്തമായി പുരയും,പുരയിടവും ഉണ്ടാക്കുക എന്നത് ഏവരേയും സന്തോഷത്തിൽ ആറാടിക്കുന്ന ഉത്തമ കാര്യങ്ങളാണല്ലോ...!

ആയത് എത്തിപ്പിടിക്കുവാനുള്ള ദുരിത പർവ്വത്തിന്റെ നേരനുഭവങ്ങൾ....

അതും ഒരു അശോകൻ ടച്ചിലൂടെ...



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to ചിന്നുവിന്റെ നാട് at 01/09/2011 22:31

18. അനില്‍@ബ്ലൊഗ് has left a new comment on your post "സെലക്റ്റീവ് ലീക്ക്സ്":

ചുമ്മാ നമ്പർ !



Posted by അനില്‍@ബ്ലൊഗ് to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 02, 2011 1:04 AM

19. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "വധശിക്ഷയും ദയാഹർജിയും നിയമസഭയും":

അനോനി, അപ്പൂട്ടൻ, വ്രജേഷ്, അനിലേട്ടൻ, മുക്കുവൻ ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
വധശിക്ഷ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല എന്ന അഭിപ്രായം ഭൂരിഭാഗം ആളുകളും മുന്നോട്ട് വെച്ചിരിക്കുന്നു. അപ്പോൾ എന്റെ സംശയം ഇതാണ് മനുഷ്യജീവന് യാതൊരു പരിഗണനയും നൽകാത്ത ഈ കുറ്റവാളികൾ സഹജീവികളോട് യാതൊരു മാനുഷീകപരിഗണനയും കാട്ടാത്ത ഇവർ എന്തിന്റെ പേരിലാണ് പരിഗണന അർഹിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ വിരോധം തീർക്കാൻ നിരപരാ‍ധികളായ പതിനഞ്ചു മനുഷ്യജീവനുകൾ ഇല്ലാതാക്കിയ ഇവർ എന്തിന്റെ പേരിലാണ് ദയ അർഹിക്കുന്നത്. പലപ്പോഴും ഇത്തരം കൊടും‌കുറ്റവാളികളെ അനന്തകാലം ജയിലിൽ സൂക്ഷിക്കുന്നത് രാജ്യത്തിനു തന്നെ ഭീഷിണിയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് കാണ്ഡഹാറിൽ കണ്ടത്. അമേരിക്കയിൽ നടന്ന ആക്രമണങ്ങൾക്ക് പോലും ഉത്തരവാദിയായ മസൂദ് അസ്‌ഹറിനെ പോലുള്ള ഭീകരരെയാണ് വിട്ടയക്കേണ്ടി വന്നത്. എൽ ടി ടി ഇ ഇത്തരം ഒരു ഭീഷിണി ഇനി ഉയർത്തും എന്ന് കരുതുന്നില്ലെങ്കിലും, അഫ്‌സൽ ഗുരുവും, അജ്‌മൽ അമീർ കസബും ഒരു പക്ഷെ അങ്ങനെ ആവില്ല. ഇരുപത് വർഷം ജയിയിലിൽ കിടന്നു എന്നത് ഒരു തരത്തിലും ഇവരെ വധശിക്ഷയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള ഒരു ഘടകമായി ഞാൻ കാണുന്നില്ല. ഇവരുടെ ദയാഹർജികൾ പണ്ടെ തള്ളേണ്ടതും ശിക്ഷ നടപ്പിലാക്കപ്പെടേണ്ടതും ആയിരുന്നു. ദയാഹർജികളിൽ തീരുമാനം അറിയിക്കാൻ ഒരു നിശ്ചിത സമയപരിധി തീരുമാനിക്കപ്പെടണം. ഒരിക്കലും ഒരാളുടേയും ശിക്ഷയിന്മേലുള്ള തീരുമാനം അനന്തമായി നീളാൻ പാടില്ല.



Posted by MANIKANDAN [ മണികണ്ഠൻ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 2 September 2011 00:50

20. ഗീത has left a new comment on your post "ശാസ്ത്രയുഗത്തില്‍":

അമൃതാംശുവിനും ദിവാകരതാര സമൂഹങ്ങൾക്കും ഭഗവാന്റെ ഭാവം അറിയാം. നമ്മൾ മനുഷ്യർ അതെന്നെങ്കിലും അറിയുമോ?
ഗംഭീര കവിത.



Posted by ഗീത to ബാലചന്ദ്രന്‍ മുല്ലശ്ശേരി at September 1, 2011 10:15 AM

21. Philip Verghese'Ariel' has left a new comment on your post "കിരീടത്തിന്റെ വഴികൾ":

കഥ അസ്സലായി ടീച്ചറെ!!! സ്വര്‍ണ്ണക്കഥ! അല്ല സ്വര്‍ണ്ണ കിരീടത്തിന്റെ കഥ.
ഈ സ്വര്‍ണം വരുത്തിവെക്കുന്ന ഒരു വിനയേ!
ഈ സ്വര്‍ണം കഴുത്തിലും കാതിലും തൂക്കി നടക്കുന്നവര്‍ക്കുള്ള വിനയേ!
ഈ അടുത്തിടയായി
ഇതു പിടിച്ചുപറിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ഇവര്‍ക്കിതൊരു വിനയാകില്ലേ? എന്തോ? ഏതായാലും ആരോ പറഞ്ഞതുപോലെ
ഇതിനോടുള്ള മനുഷ്യരുടെ പൂതി ഒന്ന് വേറെ തന്നെ. ഏതായാലും ഈയുള്ളവന്‍ രക്ഷ പെട്ടു! കാരണം എന്തന്നല്ലേ?
ഇതു വാങ്ങുകയോ ഇതുപയോഗിക്കുകയോ ചെയ്യാത്തത് തന്നെ.
ഏതായാലും പള്ളിയേയും അച്ഛനെയും ചുറ്റിപ്പറ്റിയുള്ള കഥ നാന്നായി പറഞ്ഞു,
ഇനി നമ്മുടെ പത്മനാഭ സ്വാമിയെയും ക്ഷേത്രത്തെയും അവിടുത്തെ
സ്വര്‍ണത്തേയും പറ്റി ഒരു കഥ താമസിയാതെ പുറത്തിറങ്ങും എന്നു കരുതട്ടെ
ആശംസകള്‍
പി വി ഏരിയല്‍, സിക്കന്ത്രാബാദ്



Posted by Philip Verghese'Ariel' to മിനി കഥകള്‍ at September 1, 2011 11:06 PM

22. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "എന്റെ മസാലദോശകള്‍ - അല്ല മദാലസകള്‍":

റിയാസ്

എനിക്ക് സന്തോഷമായി.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Thu Sep 01, 10:21:00 AM

23. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ശ്രീ പത്മനാഭന്റെ പണം":

സ്വിസ് ബാങ്കുകളില്‍ കോടികള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നവരെ തുറന്നുകാണിച്ച് ആ പണം കണ്ടെടുത്ത് ജനക്ഷേമത്തിന് ഉപയോഗിക്കണം എന്നു പറയുന്നവര്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയില്‍ സൂക്ഷിക്കപ്പെട്ട ചരിത്രപരമായ പൊതുസ്വത്തെന്ന നിലയില്‍ ജനക്ഷേമത്തിന് ഉപയോഗിക്കാം എന്ന് എന്തുകൊണ്ട് പറയുന്നില്ല? ക്ഷേത്രനിധി പൊതുകാര്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നുള്ളതിന് കൊച്ചി രാജാവ് മാതൃക കാണിച്ചിട്ടുണ്ട്. പൂര്‍ണത്രയീ ക്ഷേത്രത്തിലെ ഉരുപ്പടികള്‍ ഉരുക്കിവിറ്റാണ് റെയില്‍വേ നിര്‍മാണഫണ്ട് കണ്ടെത്തിയത്. ഈ മാതൃക എന്തുകൊണ്ട് ഇനിയും കാണിച്ചുകൂട. നമ്മുടെ പിച്ചച്ചട്ടിയില്‍നിന്ന് ഒരു കോടി എടുത്ത് ഒന്നരലക്ഷം കോടി രൂപയുടെ നിധിക്ക് കാവല്‍ ഏര്‍പ്പെടുത്തുന്ന തുഗ്ലക്കിയന്‍ ഭരണനടപടികള്‍ ഒഴിവാക്കാനെങ്കിലും പത്മനാഭനിധി പൊതുജനക്ഷേമത്തിന് ഉപയോഗിക്കുന്നതുകൊണ്ട് സാധിക്കുമല്ലോ.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 1, 2011 10:38 PM

24. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ആയുര്‍വേദം വികസിക്കണം ?":

ഇപ്പോഴാണ് ഭായ് നമ്മുടെ നാടിന്റെ ഹെറിറ്റേജ് ഇവിടെ വന്നത് ..
പോസ്റ്റും നല്ലത്,ഒപ്പം നല്ല അഭിപ്രായ ചർച്ചയും..!



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to എന്റെ ബൂലോഗം at Thursday, September 01, 2011 1:29:00 PM

25. സിദ്ധീക്ക.. has left a new comment on your post "ജീവിതം മരീചികപോലെ...":

ഇത് ഇപ്പോഴാണ് കണ്ടത്..എന്തായെന്ന് അറിയാന്‍ താല്‍പര്യമുണ്ട്‌.



Posted by സിദ്ധീക്ക.. to നേരും പതിരും കുറേ കല്ലുവെച്ച നുണകളും... at September 02, 2011 12:45 AM

Reply via email to