Message :  *Time wintess..the way how the muslim scholars deal with
public and community affairs..*
       <http://www.mathrubhumi.com/> M a t h r u b h u m i   O n l i n e
*15 April 2009* *Font Problem ?* Download
Font<http://www.mathrubhumi.com/php/downloadFont.php>
    മക്കളെ പഠിപ്പിക്കാന്‍ നഗരത്തിന്‌ ചായവിളമ്പി ഷഹാബുദ്ദീന്‍  മധ്യപ്രദേശിലെ
ഇറ്റാര്‍സിയിലെ പു സ്‌തകക്കട വിട്ട്‌ ഷഹാബുദ്ദീന്‍ ഖാന്‍ കല്ലായി റോഡില്‍
ചായക്കട തുടങ്ങിയത്‌ സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്നല്ല. കോഴിക്കോട്ട്‌
കച്ചവടം നടത്തി വലിയ മുതലാളിയാകണമെന്ന അതിമോഹവും ഈ പരദേശിക്കില്ല. മക്കള്‍ക്കു
നല്ല വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ്‌ ഭാര്യയെയും കുടുംബത്തെയും പിരിഞ്ഞ്‌
ഭാഷപോലുമറിയാത്ത നഗരത്തില്‍ ഷഹാബുദ്ദീന്‍ ഭാഗ്യപരീക്ഷണം നടത്തുന്നത്‌.
കുട്ടികളെ പഠിപ്പിക്കാന്‍ എന്തു കഷ്‌ടപ്പാടും സഹിക്കുന്ന മലയാളിയെ
അതിശയിപ്പിക്കുകയാണ്‌ മധ്യപ്രദേശ്‌ സ്വദേശി ഷഹാബുദ്ദീന്‍ എന്ന അഞ്ചാം
ക്ലാസ്സുകാരന്‍.
മധ്യപ്രദേശ്‌ തലസ്ഥാനമായ ഭോപ്പാലില്‍നിന്ന്‌ നൂറുകിലോമീറ്റര്‍ അകലെ
ഇറ്റാര്‍സിയിലാണ്‌ ഷഹാബുദ്ദീന്റെ നാട്‌. രാജ്യത്തെ മൂന്നാമത്‌ വലിയ റെയില്‍വേ
സ്റ്റേഷനായ ഇറ്റാര്‍സി ജങ്‌ഷനു തൊട്ടുമുന്നില്‍ മതഗ്രന്ഥങ്ങളുടെ കട
നടത്തുകയായിരുന്നു ഷഹാബുദ്ദീന്‍. അഞ്ചാം ക്ലാസ്‌ വരെ മാത്രം പഠിച്ച
ഷഹാബുദ്ദീന്‌ കുടുംബത്തിലെ കുട്ടികള്‍ക്കെല്ലാം മികച്ച വിദ്യാഭ്യാസം
നല്‍കണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. മധ്യപ്രദേശിലെ സര്‍ക്കാര്‍
സ്‌കൂളുകളിലെ പഠനനിലവാരം തീരെ മോശമായതിനാല്‍ കുട്ടികളെ അവിടെ ചേര്‍ക്കാന്‍
മടിച്ചു. സി.ബി.എസ്‌.ഇ. സിലബസ്സുള്ള പബ്ലിക്‌ സ്‌കൂളിലെ ഫീസാണെങ്കില്‍
സാധാരണക്കാര്‍ക്ക്‌ താങ്ങാവുന്നതില്‍ അധികവും. അപ്പോഴാണ്‌ കോഴിക്കോട്ടെ
കാരന്തൂര്‍ സുന്നിമര്‍ക്കസ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പറ്റി കേട്ടത്‌. ഉടന്‍
തന്നെ അനുജന്‍ ജാവേദിന്റെ രണ്ടുമക്കളുമായി കോഴിക്കോട്ടെത്തി അവരെ
മര്‍ക്കസ്സില്‍ ചേര്‍ത്തു. മര്‍ക്കസിന്റെ കൊയിലാണ്ടിയിലുള്ള സെന്ററില്‍
പഠിക്കുകയാണ്‌ അവരിപ്പോള്‍. ഈ വര്‍ഷം തന്റെ രണ്ടുമക്കള്‍ക്കും ഷഹാബുദ്ദീന്‍
കാരന്തൂര്‍ മര്‍ക്കസ്സില്‍ അഡ്‌മിഷന്‍ ശരിപ്പെടുത്തി. കുറഞ്ഞ ചെലവില്‍
സി.ബി.എസ്‌.ഇ. സിലബസ്സിനൊപ്പം ആത്മീയപഠനത്തിനും സൗകര്യമുണ്ടെന്നതാണ്‌
മര്‍ക്കസ്‌ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രത്യേകതയെന്ന്‌ അദ്ദേഹം പറയുന്നു.
കുട്ടികളുടെ അഡ്‌മിഷന്‍ കാര്യങ്ങള്‍ക്കായി പലതവണ മധ്യപ്രദേശില്‍
പോയിവരേണ്ടിവന്നപ്പോഴാണ്‌ കോഴിക്കോട്ടു തന്നെ താമസമാക്കിയാലോ എന്ന
ചിന്തയുണ്ടായത്‌. ''ഒരു തവണ പോയിവരണമെങ്കില്‍ ആയിരം രൂപയെങ്കിലും ചെലവാകും.
കുട്ടികളെ പെട്ടെന്ന്‌ കാണണമെന്നു തോന്നിയാലും അവിടെയാണെങ്കില്‍ എളുപ്പമല്ല.''
അങ്ങനെയാണ്‌ കോഴിക്കോട്ട്‌ എന്തെങ്കിലും ബിസിനസ്‌ തുടങ്ങിയാലോ
എന്നാലോചിക്കുന്നത്‌. നഗരം മുഴുവന്‍ അലഞ്ഞിട്ടും ഉത്തരേന്ത്യന്‍ ഭക്ഷണം
കിട്ടാതെ വിശന്നുവലഞ്ഞ അനുഭവമുണ്ടായതിനാല്‍ ഹോട്ടല്‍ തുടങ്ങാമെന്നായി. അങ്ങനെ
എം.സി.സി. ബാങ്കിനു സമീപം കെ.ടി.സി. പമ്പിന്‌ എതിര്‍വശത്തായി 'ടാജ്‌ ടീഷോപ്പ്‌'
തുടങ്ങി. തികച്ചും ഉത്തരേന്ത്യന്‍രീതിയിലുള്ള സസ്യാഹാരഭക്ഷണമാണ്‌ ടാജിന്റെ
പ്രത്യേകത. കച്ചോരി, കൂജ, സമോസ, ജിലേബി, പപ്പട്‌, മസാല ചായ, ലസ്സി എന്നിവ
വിളമ്പുന്ന ടാജില്‍ പാചകക്കാരും വെയിറ്റര്‍മാരുമെല്ലാം മധ്യപ്രദേശുകാര്‍ തന്നെ.
ഇതിനായി ഫൂല്‍ചന്ദ്‌ വര്‍മ എന്ന മുതിര്‍ന്ന പാചകക്കാരനുള്‍പ്പെടെ നാലുപേരെ
ഷഹാബുദ്ദീന്‍ നാട്ടില്‍നിന്നു കൊണ്ടുവരികയായിരുന്നു. ഏതാനും
ആഴ്‌ചകള്‍ക്കുള്ളില്‍ ഹോട്ടലില്‍ ഉച്ചഭക്ഷണം നല്‍കാനും പരിപാടിയുണ്ട്‌.
വാടകയും മറ്റു ചെലവുകളും അല്‌പം കൂടുതലാണെങ്കിലും മക്കളുടെ പഠനം കഴിയുന്നതുവരെ
കോഴിക്കോട്ട്‌ കച്ചവടം തുടരാനാണ്‌ പരിപാടിയെന്ന്‌ ഷഹാബുദ്ദീന്‍ പറയുന്നു.
''പഠിപ്പില്ലാത്തതിന്റെ വിഷമം ഞാന്‍ ശരിക്കുമനുഭവിച്ചതാണ്‌. ഇനിയുള്ള കാലം
വിദ്യാഭ്യാസമില്ലാത്തവനെ ആര്‍ക്കും വേണ്ടിവരില്ല. മക്കളുടെ നന്മയ്‌ക്കു
വേണ്ടിയായതിനാല്‍ നാട്ടില്‍നിന്ന്‌ വിട്ടുനില്‍ക്കുന്നതില്‍ വിഷമം
തോന്നുന്നില്ല''- അഭിമാനപൂര്‍ലം ഈ നാല്‌പത്തഞ്ചുകാരന്‍ പറയുന്നു.

For more news, check out : Mathrubhumi Online <http://www.mathrubhumi.com/>
     Copyright 2005 Mathrubhumi. All rights reserved

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to