http://www.kasaragodvartha.com/viewnews.php?id=6712
ചെന്നൈക്കടുത്ത് തീവണ്ടികള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍
മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. വ്യാസാര്‍പടി സ്റ്റേഷനു സമീപത്താണ്
അപകടമുണ്ടായത്. ചെന്നൈ-തിരുവള്ളൂര്‍ ട്രയിന്‍ ഗുഡ്‌സ് ട്രയിനുമായി
കൂട്ടിയിടിക്കുകയാണുണ്ടായത്. News Last Updated on 29th April 2009
12:06:35 PM
- home <http://www.kasaragodvartha.com/Index.php>
- About us <http://www.kasaragodvartha.com/about.php>
- Cute Kids <http://www.kasaragodvartha.com/viewsakalam.php?id=93>
- Archives <http://www.kasaragodvartha.com/archives.php>
- web kasaragodvartha.com
- 16th February 2009 12:29:04 AM
പന്നിപ്പനിയെക്കുറിച്ചു ചിലത്
പന്നിയുടെ വകഭേദങ്ങള്‍ക്ക് വേരോട്ടമുള്ള കേരളത്തില്‍ ഒരു പനി വാര്‍ത്തകളിലൂടെ
മാത്രം എത്തിയിരിക്കുന്നു - പന്നിപ്പനി അഥവാ സ്വൈന്‍ ഫ്ളൂ. ഈ പകര്‍ച്ചവ്യാധി
തുടങ്ങിയത് മെക്സിക്കോയില്‍. അതിര്‍ത്തികള്‍ കടന്നു പനിയുടെ ചൂട് മറ്റു
രാജ്യങ്ങളിലേക്കും വ്യാപിക്കുമ്പോള്‍, മെക്സിക്കോയില്‍ നൂറിലേറെപ്പേര്‍
മരിച്ചുകഴിഞ്ഞു. ഇപ്പോള്‍ അമേരിക്ക ന്യൂസിലന്‍ഡ് ഫ്രാന്‍സ്, കാനഡ...അസുഖം
വ്യാപിക്കുന്ന പ്രദേശങ്ങളുടെ നിരയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍. ആഗോളസമൂഹം
ആശങ്കയോടെയാണ് സ്വൈന്‍ ഫ്ളൂവിന്‍റെ വാര്‍ത്തകള്‍ ശ്രവിക്കുന്നത്.
മെക്സിക്കോയില്‍ ഭീതി പടര്‍ത്തുന്ന സ്വൈന്‍ ഫ്ളൂവിന്‍റെ കാഴ്ചകള്‍ ഇതൊക്കെയാണ്
തെരുവുകള്‍ വിജനമാകുന്ന ഞായറാഴ്ചകള്‍, ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന
ഫുട്ബോള്‍ മത്സരം, ഭക്തരില്ലാത്ത പ്രാര്‍ഥനാമുറികള്‍. തലസ്ഥാന നഗരമായ
മെക്സിക്കോ സിറ്റി ശരിക്കും പ്രേതനഗരം പോലെയായെന്ന് മാധ്യമങ്ങള്‍. ഭീതിയും
സംശയവും സൃഷ്ടിക്കുന്ന അസ്വസ്ഥതയിലാണ് രാജ്യം മുഴുവന്‍. സ്കൂളുകളും കോളജുകളും
അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുന്നു. രോഗം പടരാതിരിക്കാനുള്ള
മുന്‍കരുതലുകള്‍. മെക്സിക്കോയില്‍ എങ്ങും ജനങ്ങള്‍ സര്‍ജിക്കല്‍ മാസ്ക്
അണിഞ്ഞിരിക്കുന്നു.
>
>
> *പന്നിപ്പനിയെക്കുറിച്ചു ചിലത് *
> **
> **
> * *
> *പനിയുടെ വകഭേദങ്ങള്‍ക്ക് വേരോട്ടമുള്ള കേരളത്തില്‍ ഒരു പനി വാര്‍ത്തകളിലൂടെ
> മാത്രം എത്തിയിരിക്കുന്നു - പന്നിപ്പനി അഥവാ സ്വൈന്‍ ഫ്ളൂ. ഈ പകര്‍ച്ചവ്യാധി
> തുടങ്ങിയത് മെക്സിക്കോയില്‍. അതിര്‍ത്തികള്‍ കടന്നു പനിയുടെ ചൂട് മറ്റു
> രാജ്യങ്ങളിലേക്കും വ്യാപിക്കുമ്പോള്‍, മെക്സിക്കോയില്‍ നൂറിലേറെപ്പേര്‍
> മരിച്ചുകഴിഞ്ഞു. ഇപ്പോള്‍ അമേരിക്ക ന്യൂസിലന്‍ഡ് ഫ്രാന്‍സ്, കാനഡ...അസുഖം
> വ്യാപിക്കുന്ന പ്രദേശങ്ങളുടെ നിരയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍. ആഗോളസമൂഹം
> ആശങ്കയോടെയാണ് സ്വൈന്‍ ഫ്ളൂവിന്‍റെ വാര്‍ത്തകള്‍ ശ്രവിക്കുന്നത്.
>
> മെക്സിക്കോയില്‍ ഭീതി പടര്‍ത്തുന്ന സ്വൈന്‍ ഫ്ളൂവിന്‍റെ കാഴ്ചകള്‍ ഇതൊക്കെയാണ്
> തെരുവുകള്‍ വിജനമാകുന്ന ഞായറാഴ്ചകള്‍, ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന
> ഫുട്ബോള്‍ മത്സരം, ഭക്തരില്ലാത്ത പ്രാര്‍ഥനാമുറികള്‍. തലസ്ഥാന നഗരമായ
> മെക്സിക്കോ സിറ്റി ശരിക്കും പ്രേതനഗരം പോലെയായെന്ന് മാധ്യമങ്ങള്‍. ഭീതിയും
> സംശയവും സൃഷ്ടിക്കുന്ന അസ്വസ്ഥതയിലാണ് രാജ്യം മുഴുവന്‍. സ്കൂളുകളും കോളജുകളും
> അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുന്നു. രോഗം പടരാതിരിക്കാനുള്ള
> മുന്‍കരുതലുകള്‍. മെക്സിക്കോയില്‍ എങ്ങും ജനങ്ങള്‍ സര്‍ജിക്കല്‍ മാസ്ക്
> അണിഞ്ഞിരിക്കുന്നു.
>
> മുന്‍പും അമേരിക്കയിലും സ്പെയ്നിലും ഫ്ളൂ റിപ്പോര്‍ട്ട്
> ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയും പടര്‍ന്നിരുന്നില്ല.പന്നികളില്‍ നിന്നാണ്
> അസുഖത്തിന്‍റെ വൈറസുകള്‍ പകരുന്നത്. ഒരിക്കല്‍ മനുഷ്യനിലെത്തിക്കഴിഞ്ഞാല്‍
> പിന്നെ പകരാന്‍ പ്രത്യേക വാഹകര്‍ വേണ്ട. ഇത്ര പെട്ടെന്നു പകരാനുള്ള കാരണങ്ങളും
> ഇതാണ്. വൈറസ് വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ലോകമെങ്ങും സ്വീകരിച്ചു
> തുടങ്ങിയിരിക്കുന്നു.
>
> ആഗോള സമൂഹത്തിന്‍റെ ശ്രദ്ധക്കായി ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ
> പ്രഖ്യാപിച്ചു കഴിഞ്ഞു. രോഗം വേഗത്തില്‍ വ്യാപിക്കുന്ന അമേരിക്കയില്‍
> പ്രത്യേകമായും ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത്
> രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് എന്താണു സംഭവിക്കുന്നതെന്ന് അമേരിക്കന്‍ ഭരണകൂടം
> മനസിലാക്കിയത്. അപ്പോഴേക്കും പല സ്ഥലങ്ങളില്‍ നിന്നും രോഗം റിപ്പോര്‍ട്ട്
> ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനൊപ്പം,
> മെക്സിക്കോയിലും ഭീകരമായി പടരുകയാണ് സ്വൈന്‍ ഫ്ളൂ. ആയിരത്തിലധികം പേര്‍ക്കാണ്
> മെക്സിക്കോയില്‍ സ്വൈന്‍ ഫ്ളൂ ബാധിച്ചിരിക്കുന്നത്.
>
> രോഗത്തിന്‍റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞ് ലോകം മുഴുവന്‍ മുന്‍കരുതലുകള്‍ എടുത്തു
> കഴിഞ്ഞു. ചൈനയില്‍ പന്നിയിറച്ചി ഇറക്കുമതി നിരോധിച്ചു. മനില, സിംഗപ്പൂര്‍
> എന്നിവിടങ്ങളില്‍ പരസ്യചുംബനത്തിനു വരെ നിരോധനം. വിമാനത്താവളങ്ങളില്‍ കര്‍ശന
> വൈദ്യപരിശോധന. സുരക്ഷാനടപടികള്‍ ശക്തമാക്കുന്നു എല്ലായിടത്തും.
>
> 2003ല്‍ സാര്‍സ് രോഗം ലോകം മുഴുവന്‍ പടര്‍ന്നതിനു ശേഷം, ലോകമെങ്ങും ഇത്രയും
> മുന്‍കരുതലുകളെടുക്കുന്ന മറ്റൊരു പകര്‍ച്ചവ്യാധിയില്ല. ആഗോള സാമ്പത്തിക
> പ്രതിസന്ധി പോലെ ലോകമെങ്ങും രോഗം ബാധിക്കുമെന്ന ആശങ്കയുമുണ്ട്. സ്വൈന്‍ ഫ്ളൂ
> പടരുമ്പോള്‍ ലോകം അന്വേഷിക്കുന്ന ഒരു കാര്യമുണ്ട്.
>
> പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍, പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍. പിഗ്ഗ്
> ഫാമുകളില്‍ ഇടപെടുന്നത് ഒഴിവാക്കണം. അങ്ങനെ പോകുന്ന സാഹചര്യമുണ്ടായാല്‍
> നിര്‍ബന്ധമായും മാസ്ക് ധരിക്കുക.
>
> കൈകള്‍ വ്യത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തുക. ഇതൊക്കെയാണ് ആരോഗ്യസംഘടനകള്‍
> നല്‍കുന്ന പ്രാഥമിക മുന്‍കരുതലുകള്‍. പക്ഷിപ്പനി, എലിപ്പനി, ഡങ്കിപ്പനി,
> ചിക്കുന്‍ ഗുനിയ തുടങ്ങിയവ സൃഷ്ടിച്ച പ്രശ്നങ്ങള്‍ എത്ര ഭീതിജനകമാണെന്ന്
> അറിഞ്ഞവരാണ് മലയാളികള്‍. തല്‍ക്കാലം ആശങ്കപ്പെടാന്‍ ഒന്നുമില്ല. എങ്കിലും
> സ്വൈന്‍ ഫ്ളൂവിനെക്കുറിച്ച് മനസില്‍ ഒരു കരുതല്‍ നന്ന്.
> *
> --
> With Regards
> ----------------------
> M S ALI
>
Dubai
>
>
--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---