*ആര്‍ട്ടിക് ടേണിന്റെ ദേശാടനപാത 71,000 കിലോമീറ്റര്‍*
വാഷിങ്ടണ്‍: ആര്‍ട്ടിക് ടേണ്‍ എന്ന കൊച്ചുപക്ഷിയുടെ ലോകസഞ്ചാരത്തിന്റെ അതിശയപാത ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തി. രണ്ടു ധ്രുവങ്ങള്‍ക്കുമിടയിലായി പ്രതിവര്‍ഷം 71,000 കിലോമീറ്റര്‍ ദൂരമാണ് ഈ ദേശാടനക്കിളി പറക്കുന്നതെന്നു നിര്‍ണയിച്ച ഗവേഷകസംഘം, ഇതിന്റെ സഞ്ചാരപഥം വളഞ്ഞുതിരിഞ്ഞതാണെന്നും മനസ്സിലാക്കി. പക്ഷിയുടെ കാലില്‍ ഘടിപ്പിച്ച കുഞ്ഞുപകരണങ്ങളുടെസഹായത്തോടെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ സംഘം ആര്‍ട്ടിക് ടേണിന്റെ യാത്രാപഥം നിര്‍ണയിച്ചത്. അമേരിക്കയിലെ പി.എന്‍.എ.എസ്. ജേര്‍ണലാണ് ഈ സുദീര്‍ഘഗവേഷണത്തിന്റെ വിവരം പുറത്തുവിട്ടത്. ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലാണ് ആര്‍ട്ടിക് ടേണ്‍ ഉത്തരധ്രുവമേഖലയിലെ ഗ്രീന്‍ലാന്‍ഡില്‍നിന്ന് യാത്ര തുടങ്ങുന്നത്. ദക്ഷിണധ്രുവത്തിലെ വെഡല്‍ കടലാണ് അവയുടെ ലക്ഷ്യം. നാലഞ്ചുമാസം ഇവിടെ ചെലവഴിച്ച് മടക്കയാത്ര തുടങ്ങുന്ന പക്ഷി മെയ്, ജൂണ്‍ മാസങ്ങളില്‍ സ്വദേശത്തു തിരിച്ചെത്തും. ഉത്തരധ്രുവത്തില്‍നിന്നു ദക്ഷിണധ്രുവത്തിലേക്ക് ഒറ്റയടിക്കല്ല പക്ഷി പറക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. ഉത്തര അറ്റ്‌ലാന്റിക്കിനു നടുവില്‍ അസോറസിനടുത്താണ് അവയുടെ ഇടത്താവളം. ഇവിടെ തങ്ങി ആവശ്യത്തിനു ഭക്ഷണം കഴിച്ച് തെക്കോട്ടുള്ള യാത്ര തുടരും. പടിഞ്ഞാറന്‍ യൂറോപ്പും പടിഞ്ഞാറന്‍ ആഫ്രിക്കയും പിന്നിടുമ്പോള്‍ വഴി രണ്ടായി പിരിയും. കുറച്ചു പക്ഷികള്‍ ആഫ്രിക്കന്‍ തീരത്തുകൂടെ മുന്നോട്ടുപോകും; ബാക്കിയുള്ളവ ബ്രസീലിന്റെ തീരത്തുകൂടെയും. തണുപ്പുകാലം ദക്ഷിണധ്രുവത്തില്‍ ചെലവഴിച്ച് മടക്കയാത്ര. നേര്‍രേഖയില്‍ പറക്കുന്നതിനുപകരം തീരത്തോടുചേര്‍ന്നു വളഞ്ഞാണ് ഇവയുടെ മടക്കയാത്രയെന്നത് ശാസ്ത്രജ്ഞര്‍ക്ക് പുതിയ അറിവാണ്. കാറ്റിന്റെ ഗതി പരിഗണിക്കുമ്പോള്‍ ഈ പാതയിലുള്ള യാത്രയാവും ആയാസരഹിതം എന്നാണ് ഗവേഷകര്‍ കരുതുന്നത്. ഗ്രീന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, അമേരിക്ക, ബ്രിട്ടന്‍, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഗവേഷണത്തില്‍ പങ്കാളികളായത്. ഒന്നര ഗ്രാമില്‍ താഴെ ഭാരമുള്ള ഉപകരണമാണ് ഇവര്‍ പക്ഷിയുടെ കാലില്‍ പിടിപ്പിച്ചത്. എത്തുന്ന സ്ഥലത്തെ പ്രകാശതീവ്രതയുടെ അടിസ്ഥാനത്തില്‍ ഈ ഉപകരണം കൈമാറുന്ന വിവരം ശേഖരിച്ചാണ് ദേശാടനപാത നിര്‍ണയിച്ചത്. കടപ്പാട്. മാതൃഭുമി ദിനപത്രം _________________________________________________________________ ലോകം കൈപിടിയില്‍ ഒതുക്കി എന്ന് അഹങ്ക്കരിക്കുന്ന ആധുനിക മനുഷ്യന്ന് പോലും GPS (ഗ്ലോബല്‍ പ്രോസിസ്സിംഗ് സിസ്റ്റം) ന്‍റെ സഹായത്തോടെയല്ലാതേ ദിശ മനസിലാക്കാന്‍ കഴിയില്ല എന്ന സത്യം മറച്ചുവെക്കാന്‍ വെമ്പല്‍കൊള്ളുന്ന മനുഷ്യാ ... , ഈ പക്ഷിക്ക് അതിന്‍റെ സഞ്ചാരപാത കട്ടികൊടുക്കുന്നത് ആര്‍ ?. *അല്ലാഹുവിന്‍റെ സ്രഷ്ടിപ്പില്‍ ചിന്തിക്കുന്നവന്നു ദ്രഷ്ടാന്തമുണ്ട് * (വിശുദ്ധ ഖുര്‍ആന്‍ ) സ്നേഹപൂര്‍വ്വം, AREEKADAN ASHRAF WWW.SUNNIONLINECLASS.COM <http://www.sunnionlineclass.com/>
-- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
