കുറ്റപത്രത്തില്‍ ആര്‍.എസ്.എസിനെക്കുറിച്ച് ഇരുപതിടങ്ങളില്‍ പരാമര്‍ശം
Published on Saturday, October 30, 2010
അജ്മീര്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ മികച്ച ആസൂത്രണം

ന്യൂദല്‍ഹി: അജ്മീര്‍ ബോംബ് സ്‌ഫോടനത്തെക്കുറിച്ച് രാജസ്ഥാന്‍ തീവ്രവാദവിരുദ്ധ
സ്‌ക്വാഡ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആര്‍.എസ്.എസിനെ കുറിച്ച് 20
സ്ഥലങ്ങളില്‍ പരാമര്‍ശം. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ എന്നീ
സംസ്ഥാനങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്
നിരവധി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആര്‍.എസ്.എസിന്റെ പേര് പലയിടങ്ങളിലും പരാമര്‍ശിക്കുന്നുണ്ടെങ്കിലും ആക്രമണം
നടത്തിയത് ഏതു സംഘടനയാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമായി
പറയുന്നില്ല.സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് ദേശീയ നിര്‍വാഹക സമിതി
അംഗം ഇന്ദ്രേഷ് കുമാറിന്റെ പേര് ആദ്യം വെളിപ്പെടുത്തിയത് മഹാരാഷ്ട്രയിലെ
തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ്.അജ്മീര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന
ശിവം ദകാദ് എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇന്ദ്രേഷ് കുമാറിലേക്ക്
സംശയത്തിന്റെ മുന നീണ്ടത്. മധ്യപ്രദേശില്‍ ജുഡീഷ്യല്‍
കസ്റ്റഡയിലിരിക്കെയായിരുന്നു ഇയാളെ ചോദ്യം ചെയ്തത്.ആര്‍.എസ്.എസുമായി ബന്ധമുള്ള
നിരവധി പേരെ വിവിധ സംസ്ഥാനങ്ങളില്‍ ചോദ്യം ചെയ്തുവെന്ന പരാമര്‍ശവും
കുറ്റപത്രത്തിലുണ്ട്.
സ്‌ഫോടനങ്ങള്‍ക്കുപിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിരുന്നതായും കുറ്റപത്രം
വിശദീകരിക്കുന്നു. ഉജ്ജയിനില്‍ നടന്ന കുംഭമേളക്കിടെയാണ് ആദ്യമായി കാവി
ഭീകരതയുമായി ബന്ധപ്പെട്ട സംഘാംഗങ്ങള്‍ ഒത്തു ചേരുന്നത്. 2004
മാര്‍ച്ചിലായിരുന്നു ഇത്. സ്വാമി അസീമാനന്ദാണ് ഈ യോഗത്തില്‍ അധ്യക്ഷത
വഹിച്ചിരുന്നത്. തുടര്‍ന്ന്, ഝാര്‍ഖണ്ഡിലാണ് ഇവര്‍ ഒത്തുചേര്‍ന്നത്.
മേയ്2005ല്‍ ആയിരുന്നു ഇത്. 2005 ഒക്‌ടോബര്‍ 31ന് ജയ്പൂരിലെ ഗുജറാത്തി ഗസ്റ്റ്
ഹൗസില്‍ യോഗം ചേര്‍ന്ന് സ്‌ഫോടന പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുകയും ചെയ്തു.
അന്നത്തെ യോഗത്തില്‍ ഇന്ദ്രേഷ് കുമാര്‍ ദീര്‍ഘനേരം പ്രസംഗിച്ചുവെന്നും
രാജസ്ഥാന്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 2006
ഫെബ്രുവരിയില്‍ ഗുജറാത്തില്‍ അസീമാനന്ദിന്റെ സബ്‌രി ആശ്രമത്തിലാണ് മറ്റൊരു
നിര്‍ണായക യോഗം ചേര്‍ന്നത്.  ഇന്‍ഡോറില്‍ കല്‍സംഗ്രയുടെ വസതിയിലും 2007ല്‍
വീണ്ടും ഝാര്‍ഖണ്ഡിലും യോഗം ചേര്‍ന്നതിന്റെ വിശദാംശങ്ങളും കുറ്റപത്രം
വിശദീകരിക്കുന്നു.
പല സാഹചര്യത്തെളിവുകളും എതിരാകുമെന്നു വന്നതോടെയാണ് അന്വേഷണ നീക്കത്തെ
എതിര്‍ക്കാന്‍ ആര്‍.എസ്.എസിനെ പ്രേരിപ്പിക്കുന്നത്. പ്രധാനപ്പെട്ട പല
തെളിവുകളും മഹാരാഷ്ട്ര, രാജസ്ഥാന്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡുകളുടെ കൈവശം
ഉണ്ടെന്നിരിക്കെ, നിയമ പോരാട്ടം എളുപ്പമായിരിക്കില്ലെന്നും ആര്‍.എസ്.എസ്
നേതൃത്വം കരുതുന്നു. ആര്‍.എസ്.എസ് ദേശീയ നിര്‍വാഹക സമിതിയുടെ യോഗം
മഹാരാഷ്ട്രയിലെ ജല്‍ഗോണില്‍ രണ്ടാം ദിവസമായ ഇന്നലെയും തുടര്‍ന്നു. പുതിയ
സാഹചര്യങ്ങളെ കുറിച്ച് ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പാകെ
വിശദീകരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
മുന്‍കാലങ്ങളിലും സംഘടനക്കു നേരെ ആരോപണങ്ങള്‍ ഉയര്‍ന്നതാണെന്നും എന്നാല്‍,
അധികം വൈകാതെ പ്രതിസന്ധികള്‍ മാറുകയുണ്ടായെന്നുംആര്‍.എസ്.എസ് ജോ. ജനറല്‍
സെക്രട്ടറി ദത്താത്രേയ ഹോസ്ബാലെ പറഞ്ഞു. ആര്‍.എസ്.എസ് സാരഥി. മോഹന്‍ ഭഗവതിന്റെ
അധ്യക്ഷതയില്‍ തുടരുന്ന യോഗത്തില്‍ ഇന്ദ്രേഷ് കുമാറും സജീവ പങ്കാളിത്തം
വഹിക്കുന്നുണ്ട്. എന്നാല്‍, മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍
ഇന്ദ്രേഷ്‌കുമാര്‍ ഇന്നലെയും വിസമ്മതിക്കുകയായിരുന്നു

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to