As I received


From: [email protected]
To: [email protected]
Subject: Excellence
Date: Sun, 19 Dec 2010 14:01:41 +0300





പൊതുവായ പ്രശ്‌നങ്ങള്‍ പൊതുവായ നിലപാടില്‍ നേരിടണം -മന്ത്രി കരീം 



കോഴിക്കോട്: സമൂഹത്തിലെ പൊതുവായ പ്രശ്‌നങ്ങള്‍ പൊതുവായ നിലപാടില്‍ നേരിടുന്നതാണ് 
ഉചിതമെന്നും വിഭാഗീയത പാടില്ലെന്നും മന്ത്രി എളമരം കരീം അഭിപ്രായപ്പെട്ടു. 
ഇസ്ലാമിക ബാങ്കിങ് നല്ല ആശയമാണ്. അതൊരു മതത്തിന്റെ നയപരിപാടിയല്ലെന്നും അതിനാല്‍ 
സര്‍ക്കാറിന് ഇടപെടുന്നതില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.

മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച മര്‍ക്കസ് എക്‌സലന്‍സി ക്ലബിന്റെ 
ഉദ്ഘാടനത്തോടനുബന്ധിച്ച് ലോഗോ പ്രകാശനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന 
ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. 
മുഖ്യധാരയിലുള്ള മുസ്‌ലിം സംഘടനകള്‍ സമൂഹത്തിനുതന്നെ മാതൃകയാണെന്ന് 
കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബ്രോഷര്‍ പ്രകാശനം ഡോ. പി. മുഹമ്മദ്അലി ഗള്‍ഫാര്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ 
ഡോ. പി.ബി. സലിം, ഡോ. എം.എ. ഹക്കിം അന്‍സാരി, മുന്‍ കേന്ദ്രമന്ത്രി സി.എം. 
ഇബ്രാഹിം യെനപോയ അബ്ദുള്ള ഹാജി, കരിംഹാജി, മന്‍സൂര്‍ ഹാജി, സി.പി. മൂസ്സഹാജി, സി. 
മുഹമ്മദ്‌ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. മര്‍ക്കസ് എക്‌സലന്‍സി ക്ലബ് 
ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.

മതവിശ്വാസത്തില്‍ അധിഷ്ഠിതമായ അര്‍പണ മനോഭാവത്തോടെയുള്ള വ്യവസായസമൂഹം 
കെട്ടിപ്പടുക്കുക എന്നതാണ് ക്ലബിന്റെ ഉദ്ദേശ്യം. പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുക, 
സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുക, ഇസ്‌ലാമിക ബാങ്കിങ് നടപ്പാക്കുക 
തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍                                    

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

<<attachment: Ap & Kunhalikuty.jpg>>

Reply via email to