*പ്രവാസി യുവാക്കളുടെ വിദ്യാഭ്യാസ തൊഴില്‍ വളര്‍ച്ചക്കായി സേവനനിരതരാകും: ആര്‍ എസ് സി*
** *ആര്‍ എസ് സി നാഷണല്‍ പ്രതിനിധി സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സാദിഖ് സഖാഫി പ്രസംഗിക്കുന്നു* ** *ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ ജന. കണ്‍വീനര്‍ ട്രഷറര്‍* * **സഖാഫി കണ്ണപുരം എ കെ അ്ബ്ദുല്‍ ഹകീം കാസിം പുറത്തീല്‍* * * *ദുബൈ: ഗള്‍ഫില്‍ ജോലി തേടിയെത്തിയ യുവാക്കള്‍ക്കിടയില്‍ സാംസ്‌കാരികാവബോധം വളര്‍ത്തുന്നതിനൊപ്പം അവരുടെ തൊഴില്‍, സാങ്കേതിക വിദ്യാ വളര്‍ച്ച ലക്ഷ്യം വെച്ചുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കാന്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ യു എ ഇ നാഷണല്‍ പ്രതിനിധി സമ്മേളനം തീരുമാനിച്ചു. നാടും വീടും വെടിഞ്ഞു ഉപജീവനത്തിനായി പ്രവാസഭൂമിയില്‍ ജീവിക്കേണ്ടി വരുന്ന യുവജനങ്ങളുടെ സാമ്പത്തിക, കുടുംബ രംഗങ്ങളില്‍ വ്യക്തമായ ദിശാബോധം നല്‍കുന്നതിനൊപ്പം അവശ വിഭാഗങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ശരിയായ മാര്‍ഗങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനുമുള്ള പദ്ധതികള്‍ നടപ്പിലാക്കാനും നാഷണല്‍ സമ്മേളനം ചര്‍ച്ച ചെയ്ത പ്രവര്‍ത്തനരേഖ നിര്‍ദേശിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സാദിഖ് സഖാഫി സംഘടനാ നയരേഖ അവതരിപ്പിച്ച് പ്രഭാഷണം നടത്തി. ചെയര്‍മാന്‍ ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാവൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അലി അശ്‌റഫി ഉദ്ഘാടനം ചെയ്തു. ജന. കണ്‍വീനര്‍ അശ്‌റഫ് പാലക്കോട് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സമീര്‍ അവേലം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അന്‍വര്‍ വെളിയങ്കോട് (അല്‍ ഐന്‍), ഉസ്മാന്‍ വള്ളിയാട് (ഫുജൈറ), അബ്ദുല്‍ ബാരി പട്ടുവം (അബുദാബി), ലുഖമാന്‍ മാങ്ങാട് (ദൈദ്), ശമീം കെ (ദുബൈ), ശിഹാബുദ്ദീന്‍ സഖാഫി (അല്‍ ഐന്‍), മുസ്ഥഫ ഗൂഡല്ലൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. അലി അക്ബര്‍ നേതൃത്വം നല്‍കി. സംഘടനയുടെ അംഗത്വകാലത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം രണ്ടുവര്‍ഷത്തേക്കുള്ള നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് കുഞ്ഞ് സഖാഫി കണ്ണപുരം (ചെയര്‍മാന്‍.) ഉസ്മാന്‍ കക്കാട്, സകരിയ്യ ഇര്‍ഫാനി, നജീം ഹനീഫ (വൈസ് ചെയര്‍മാന്‍) എ കെ അബ്ദുല്‍ ഹകീം (ജന. കണ്‍വീനര്‍), നൗഫല്‍ കരുവഞ്ചാല്‍, അഹ്മദ് ഷറീന്‍ ഉദുമ, മുഹമ്മദലി തിരൂര്‍ (കണ്‍വീനര്‍), കാസിം പുറത്തീല്‍ (ട്രഷറര്‍). എസ് വൈ എസ് നാഷണല്‍ കമ്മിറ്റി സെക്രട്ടറി സി എം എ ചേറൂര്‍, ബഷീര്‍ അഹ്മദ് മട്ടന്നൂര്‍ അഭിവാദ്യങ്ങളര്‍പിച്ചു സംസാരിച്ചു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഓഹരി പങ്കാളിത്തം അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.* * * * * __._,_.___ -- *Best Regards and Thanks* * * ** * * صقر القلوب مع الحبيب صلى الله عليه وسلم Ubaidullah Ahsani Alappuzha *Right Path Foundation Calicut Kerala** +91 9946820019 /// +91 4782879560** Now @ Saudi Arabia ▌│█║▌║▌█║▌║▌│█║║▌▌│▌█║▌█║║█ -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
