കൊച്ചി: സംസ്ഥാനത്ത് ഇസ്‌ലാമിക് ബാങ്ക് സ്ഥാപിക്കുന്നതിനു സര്‍ക്കാര്‍ നല്‍കിയ അനുമതി ഹൈക്കോടതി ശരിവച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ കോടതി തള്ളി. ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കുന്നതു മതേതരത്വത്തിന് വിരുദ്ധമാണെന്നാരോപിച്ച് ഡോ.സുബ്രഹ്മണ്യം സ്വാമിയും പറവൂര്‍ സ്വദേശി ആര്‍.എസ്.ബാബുവും സമര്‍പ്പിച്ച ഹര്‍ജികളാണു തള്ളിയത്. ഹരജിാക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ പങ്കാളിത്തത്തോടെയുള്ള കമ്പനിയായാണ് ബാങ്കിന്റെ രജിസ്‌ട്രേഷനെന്നും ശരീഅത്ത് നിയമം അടിസ്ഥാനമാക്കിയാണു സ്ഥാപനത്തിന്റെ പ്രവര്‍ത്തനമെന്ന വാദത്തിനു കഴമ്പില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ജെ.ചെലമേശ്വറും ജസ്റ്റിസ് പി.ആര്‍.രാമചന്ദ്രമേനോനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പലിശരഹിത ബാങ്കിങ് സമ്പ്രദായമാണ് ഇസ്‌ലാമിക് ബാങ്കിങ് കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കെഎസ്‌ഐഡിസിയുടെ കീഴില്‍ ആദ്യഘട്ടത്തില്‍ നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി എന്ന രീതിയിലായിരിക്കും പ്രവര്‍ത്തനം. പലിശരഹിത ബാങ്കിങ് സംവിധാനത്തിലൂടെ മുസ്‌ലിംകളുടെ നിക്ഷേപമാണ് കെഎസ്‌ഐഡിസി പ്രതീക്ഷിക്കുന്നത്.പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്‌ലാമിക് ബാങ്കുകളില്‍ നിക്ഷേപിക്കുന്ന മലയാളി നിക്ഷേപകരെയും പ്രവാസി മലയാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി.നിക്ഷേപമായി ലഭിക്കുന്ന പണം ശരീഅത്ത് അനുവദിക്കുന്ന ബിസിനസ് സംരംഭങ്ങളില്‍ നിക്ഷേപിച്ച് ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്‍കുകയാണ് ലക്ഷ്യം. courtesy: madhyamam
Musthafa K.T Peruvelloor -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
