ഇസ്ലാമിക വസ്ത്രധാരണത്തിന് അനുമതി തേടി ഹൈക്കോടതിയില്‍ ഹരജി
കൊച്ചി: ഇസ്ലാമിക രീതിയില്‍ വസ്ത്രധാരണം അനുവദിക്കാത്ത പ്രഫഷനല്‍ കോളജില്‍ നിന്നു മറ്റൊരു സ്ഥാപനത്തിലേക്കു പ്രവേശനം ആവശ്യപ്പെട്ടു വിദ്യാര്‍ഥിനി ഹൈക്കോടതിയില്‍. മലപ്പുറം ചേരൂര്‍ കൊട്ടിയത്ത് സി കെ മുഹമ്മദ് മുസ്തഫയുടെ മകള്‍ റാസത്താണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എന്‍ട്രന്‍സ് കോച്ചിങിനു ചേര്‍ന്നു പരീക്ഷ എഴുതിയ വിദ്യാര്‍ഥിനിക്കു മുസ്ലിം സംവരണസീറ്റില്‍ നിയമനം ലഭിച്ചു. എന്‍ജിനീയറിങിനു 13 കോളജുകളില്‍ ഓപ്ഷന്‍ നല്‍കി. ആദ്യ അലോട്ട്മെന്റില്‍ കെ.എം.സി.ടി കോഴിക്കോട് കോളജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ പ്രവേശനം ലഭിച്ചു. 35,000 രൂപ ഫീസുമടച്ചു. പിന്നീട് പാലക്കാട് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി ഗോവിന്ദപുരം കോളജില്‍ ഇലക്ട്രോണിക്സിനു പ്രവേശനം ലഭിച്ചു. കോളജില്‍ ചേരാനെത്തിയപ്പോള്‍ മുഖവും മുന്‍കൈയും ഒഴിച്ചുള്ള ബാക്കി ശരീരഭാഗങ്ങള്‍ മറച്ചുകൊണ്ടുള്ള ഇസ്ലാമിക രീതിയിലുള്ള വസ്ത്രധാരണം അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. കോളജിലെ യൂനിഫോമിനു വിരുദ്ധമായി വസ്ത്രധാരണം നടത്തരുതെന്നാണ് അറിയിച്ചത്. ഇതേ തുടര്‍ന്നു മറ്റേതെങ്കിലും കോളജില്‍ പ്രവേശനം നല്‍കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥിനി ഹരജി നല്‍കിയത്. ജസ്റിസ് സിരിജഗന്‍ ഹരജിയില്‍ പിന്നീടു വിശദമായ വാദം കേള്‍ക്കു -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
