ശറഫിയയില്‍ വീണ്ടും പിടിച്ചുപറി; മലയാളിയുടെ രേഖകള്‍ നഷ്ടപ്പെട്ടു*ജിദ്ദ: മലയാളികളുടെ കേന്ദ്രമായ ശറഫിയയില്‍ ഇടക്കാലത്ത് കുറച്ചു ശമനമുണ്ടായ പിടിച്ചുപറി വീണ്ടും തുടങ്ങി. കഴിഞ്ഞ ദിവസം മലപ്പുറം പുകയൂര്‍ സ്വദേശി അഹ്മദ് ബദ്‌റുദ്ദീനെ മൂന്ന് കറുത്ത വര്‍ഗക്കാര്‍ വട്ടമിട്ട് അക്രമിച്ച് ഇഖാമയും ഇസ്തിമാറയും ഇന്‍ഷുറന്‍സ് കാര്‍ഡുമടക്കമുള്ള പഴ്‌സ് പിടിച്ചുപറിച്ച് കടന്നുകളഞ്ഞു. തിങ്കളാഴ്ച രാത്രി 10.30ഓടെ ബദ്ര്‍ തമാം പോളിക്ലിനിക്കിന് പിറകില്‍ വാഹനം നിര്‍ത്തി ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് മൂന്നുപേര്‍ വന്ന് പിടിച്ചുപറിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പഴ്‌സില്‍ 500റിയാലും ഉണ്ടായിരുന്നു. സാധാരണ ആള്‍പെരുമാറ്റം നന്നായുള്ള ഈ പ്രദേശത്ത് സംഭവം നടക്കുമ്പോള്‍ ആരുമുണ്ടായിരുന്നില്ലത്രെ. വണ്ടിയിലിരിക്കുന്ന അഹ്മദ് ബദ്‌റുദ്ദീനോട് ഒരാള്‍ വന്ന് ലൈറ്ററിന് ചോദിച്ചായിരുന്നു തുടക്കം. ഇല്ല എന്ന് പറഞ്ഞപ്പോഴേക്കും മറ്റുള്ളവര്‍ വണ്ടിയില്‍ കറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പന്തികേട് മനസ്സിലാക്കി വണ്ടിയില്‍നിന്ന് ഇറങ്ങുമ്പോഴേക്കും മറ്റുള്ളവര്‍ വളഞ്ഞുപിടിച്ച് കീശയില്‍നിന്ന് പഴ്‌സ് കവര്‍ന്നു കഴിഞ്ഞിരുന്നു. ബഹളമുണ്ടാക്കാന്‍ ശ്രമിക്കുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. * * 14വര്‍ഷമായി ഇവിടെയുള്ള ബദ്‌റുദ്ദീന്‍ ഇലക്ട്രീഷന്റെയും പ്ലംബിങ്ങിന്റെയും ജോലിയാണ് ചെയ്യുന്നത്. അഹ്മദ് ബദ്‌റുദ്ദീന്‍ അരീക്കാടന്‍ എന്ന ഇഖാമയോ മറ്റു രേഖകളോ ആര്‍ക്കെങ്കിലും കിട്ടുകയാണെങ്കില്‍ 0561574245, 0508359165 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചു. ഹുസൈന്‍ കറ്റാനം *
-- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
