you are absolutely right mr. erooth... thanks, sharaf
2011/5/25 Erooth Mohamed <[email protected]> > > ഈ കൊടുംക്രൂരതക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആരുമില്ലേ? > > Wed, 05/25/2011 > > http://madhyamam.com/news/81341/110525 > > > > 2008 ജൂലൈ 25നു നടന്ന ബംഗളൂരു സ്‌ഫോടനത്തില്‍ പ്രതിചേര്‍ത്ത് കഴിഞ്ഞ വര്‍ഷം > ആഗസ്റ്റ് 17ന് കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശേരിയില്‍നിന്ന് കര്‍ണാടക പൊലീസ് > കേരള പൊലീസിന്‍റെ പൂര്‍ണ സഹകരണത്തോടെ അറസ്റ്റുചെയ്ത് ബംഗളൂരുവിലെ പരപ്പന > അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അടച്ച മതപണ്ഡിതനും പി.ഡി.പി നേതാവുമായ > അബ്ദുന്നാസിര്‍ മഅ്ദനിക്ക് പ്രോസിക്യൂഷന്‍റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് > സുപ്രീംകോടതി പോലും ജാമ്യം നിഷേധിച്ചതിനാല്‍ രോഗിയും വികലാംഗനുമായ അദ്ദേഹം > ജീവച്ഛവമായിത്തീര്‍ന്നിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപരമായ > കാരണങ്ങളാല്‍ മഅ്ദനിക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി > ജഡ്ജി ജസ്റ്റിസ് മര്‍കണ്ഡേയ കട്ജു വ്യക്തമാക്കിയിരുന്നെങ്കിലും ഡിവിഷന്‍ > ബെഞ്ചിലെ ജസ്റ്റിസ് ജ്ഞാനസുധ മിശ്രയുടെ വിയോജനത്തെത്തുടര്‍ന്ന് ഹരജി മറ്റൊരു > ബെഞ്ചിന് വിടുകയായിരുന്നു. കര്‍ണാടക സര്‍ക്കാറിന്‍റെ അഭിഭാഷകന്‍, ആരോഗ്യപരമായ > കാരണങ്ങളാല്‍പോലും മഅ്ദനിക്ക് ജാമ്യം അനുവദിച്ചുകൂടെന്നും അദ്ദേഹത്തിന് ജയിലിലെ > ചികിത്സ മതിയെന്നും വാദിച്ചത് മുഖവിലക്കെടുത്ത് കേസ് പരിഗണിച്ച > സുപ്രീംകോടതിയുടെ പുതിയ ബെഞ്ചും ജാമ്യാപേക്ഷ മാറ്റിവെക്കുകയാണ് ചെയ്തത്. > എന്നാല്‍, മഅ്ദനിക്ക് ശരിയായ ചികിത്സ നല്‍കണമെന്ന് കോടതി > നിര്‍ദേശിക്കുകയുണ്ടായി. അതുപോലും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കഴിഞ്ഞദിവസം > ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച സോളിഡാരിറ്റി പ്രതിനിധിസംഘം > വെളിപ്പെടുത്തിയിരിക്കുന്നത്. സെല്ലില്‍ സ്ഥാപിച്ച കാമറവെളിച്ചത്തില്‍ > ഉറക്കംപോലും നഷ്ടപ്പെട്ട മഅ്ദനിക്ക് കാഴ്ച കുറയുകയും പ്രമേഹരോഗം മൂര്‍ച്ഛിച്ച് > അവശനാവുകയും ചെയ്തിട്ടും വിദഗ്ധ ചികിത്സ ലഭ്യമാക്കാനോ ജയിലിന്‍റെ പുറത്ത് > ഏതെങ്കിലും ആശുപത്രിയിലേക്ക് നീക്കാനോ കര്‍ണാടകയിലെ ഫാഷിസ്റ്റ് സര്‍ക്കാറിന് > കനിവ് തോന്നിയിട്ടില്ല. > > > അല്ലെങ്കിലും ബംഗളൂരു സ്‌ഫോടനക്കേസില്‍ വ്യാജമായി കുരുക്കി മഅ്ദനിയെ പിടികൂടിയ > കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ ലക്ഷ്യം ഏതുവിധേനയും അദ്ദേഹത്തെ ഉന്മൂലനം > ചെയ്യുകയാണെന്ന് ധരിക്കാന്‍ എല്ലാ കാരണങ്ങളുമുണ്ട്. ഒമ്പതര വര്‍ഷക്കാലം > കോയമ്പത്തൂരിലെ കാരാഗൃഹത്തില്‍ കിടന്നശേഷം നിരപരാധിത്വം കോടതിയിലൂടെ > തെളിയിക്കപ്പെട്ടു പുറത്തിറങ്ങിയ മഅ്ദനി പിന്നീട് ഒരു സ്‌ഫോടനത്തിലും > ഭീകരകൃത്യത്തിലും പങ്കാളിയായിട്ടില്ലെന്ന് ഉറപ്പായിരിക്കെ അത് തെളിയാന്‍ > ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദൗര്‍ബല്യം മൂലം നീണ്ട കൊല്ലങ്ങളെടുക്കുമെന്ന > കണക്കുകൂട്ടലില്‍ തന്നെയാണ് യെദിയൂരപ്പ സര്‍ക്കാര്‍ അദ്ദേഹത്തെ പരപ്പനയിലെ > പീഡനകേന്ദ്രത്തില്‍ തള്ളിയത്. ഇനി ഏതോ കാലത്ത് ബംഗളൂരു സ്‌ഫോടന കേസില്‍ > മഅ്ദനിയുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടാലും രക്ഷയില്ല; ഗുജറാത്തിലും > ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഹിന്ദുത്വ ഭീകരര്‍ തന്നെ ആസൂത്രണം > ചെയ്ത സ്‌ഫോടനക്കേസുകളിലൊക്കെ മഅ്ദനിയെ പ്രതിചേര്‍ത്ത് പ്രതികാരദാഹം > തീര്‍ക്കാനാണ് തീരുമാനം. ഫാഷിസ്റ്റുകള്‍ക്ക് അവരുടെ ജനിതക വൈകല്യം > തിരുത്താനാവില്ല. പക്ഷേ, രാജ്യം ഭരിക്കുന്ന മതേതര ജനാധിപത്യ സര്‍ക്കാറിനും > രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും അതിക്രൂരമായ ഈ > മനുഷ്യാവകാശലംഘനത്തില്‍ ഒന്നും ചെയ്യാനില്ലേ? ഭരണകൂട ഭീകരതയുടെ ഇരയായ ഡോ. > ബിനായക് സെന്നിനുവേണ്ടി ഉയര്‍ന്ന മനുഷ്യാവകാശ പ്രക്ഷോഭകരുടെ ശബ്ദത്തിന്‍റെ > നൂറിലൊന്ന് മഅ്ദനിക്കു വേണ്ടി ഉയരാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ ഇടത്-വലത് > മതേതര പാര്‍ട്ടികള്‍ പി.ഡി.പി ശിഥിലവും ദുര്‍ബലവുമായിത്തീര്‍ന്ന സാഹചര്യത്തില്‍ > ഇനി മഅ്ദനിക്കു വേണ്ടി ചെറുവിരലനക്കുന്നത് നഷ്ടക്കച്ചവടമാണെന്ന് > തീരുമാനിച്ചതാണോ? എങ്കില്‍, അതിനേക്കാള്‍ ക്രൂരമായ സ്വാര്‍ഥതയും > മനുഷ്യത്വമില്ലായ്മയും വേറെയുണ്ടോ? > > > > > > > -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
