അസ്സലാമു അലൈകും

ഒരു ശ്രോദ്ധാവിന്‍റെ മെയില്‍ കണ്ടപ്പോള്‍ അത്ഭുതം തോന്നി (മെയില്‍ താഴെ
നോക്കുക). കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന വഹാബി മൌദൂദി
അല്പത്തത്തിന്‍റെ ഒരു തുടര്‍ച്ച മാത്രം. സുന്നികളെ തമ്മിലടിപ്പിക്കാന്‍ നവീന
വാദികള്‍ വര്‍ഷങ്ങളായി ചെയ്തുവരുന്ന കുതന്ത്രമാണ്‍ ഒരു സുന്നിയുടെ കൂടെ കൂടി
കത്തിക്കുകയെന്നത്. തിരുകേശവിവാദവും സജീവമായി നിലനിര്ത്താന്‍ വഹാബി മൌദൂദി
പാതിരിമാര്‍ക്ക് സാധിച്ചതും ഒരു വിഭാഗം സുന്നികളെ കത്തിച്ചുകൊണ്ടായിരുന്നു.
എന്നാല്‍ അതിന്‍റെയൊക്കെ സത്യാവസ്ഥ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‍. അല്‍ഹംദു
ലില്ലാഹ്.

ഇപ്പോള്‍ ഒരേ സുന്നീ വിഭാഗത്തില്‍ പെട്ട രണ്ട് ഓണ്‍ലൈന്‍ ക്ലാസ്
റൂമുകള്‍ക്കിടയില്‍ പ്രശനങ്ങളുണ്ടെന്നും പറഞ്ഞ് അവരെ തമ്മിലടിപ്പിക്കാന്‍
ശ്രമിക്കുകയാണ് ഈ പരദൂഷകനായ ശ്രോദ്ധാവ്. സുന്നീ ഗ്ലോബല്‍ വോയ്സായാലും മലബാര്‍
ഇസ്ലാമിക് ക്ലാസ് റൂമായാലും അവ സുന്നികളുടെ ക്ലാസ് റൂമുകളാണ്‍. വഹാബി മൌദൂദ്
പാതിരിമാരുടെ ശവക്കല്ലറകളൊരുക്കുന്ന ഫാക്ടറികളാണ്‍. തിരുകേശവിരോധികളുടെ പേടി
സ്വപ്നങ്ങളാണ്‍. അവയെ തമ്മിലടിപ്പിക്കുകയെന്നത് വ്യാമോഹം മാത്രമായിരിക്കുകയും
ചെയ്യും.

സുന്നികളുടെ പരിപാടികള്‍ രണ്ട് ക്ലാസ് റൂമുകളും കൈകാര്യം ചെയ്യാറുണ്ട്.
കുറ്റ്യാടി പരിപാടികളും കോഴിക്കോട് പരിപാടിയുമൊക്കെ രണ്ട് ക്ലാസ്റൂമുകളും ലൈവ്
ചെയ്തിരുന്നു. സുന്നികള്‍ ക്ലാസ്റൂമുകള്‍ മാറിമാറിയിരുന്ന് നല്ലവണ്ണം
പരിപാടികള്‍ ശ്രവിക്കുകയും ചെയ്തു. ഇന്നലെ പേരോടുസ്താദിന്‍റെ ഖസ്റജി വീട്ടിലെ
പരിപാടി ലൈവായി മലബാറ് ക്ലാസ് റൂമില്‍ കാണിച്ചപ്പോഴും ഗ്ലോബല്‍ വോയ്സ് റൂമിലെ
മുഴുവനാളുകളും മലബാറിലെത്തിയെന്നത് സുന്നീ ഐക്യത്തിന്‍റെ വിളിച്ചറിവു
കൂടിയാണ്‍. അസൂയപ്പെട്ടിട്ട് കാര്യമില്ല കൂട്ടരേ... 2500 ഐഡികള്‍ ഇന്നലെ
മലബാര്‍ ക്ലാസ് റൂമിലെത്തി താങ്കളെ പോലുള്ളവര്‍ അന്ബരന്നുപോയെങ്കില്‍
സുന്നികള്‍ക്ക് ഒരന്ബരപ്പുമില്ല. അനതിവിദൂരമായ ഭാവിയില്‍ ഞങ്ങളുടെ ഇപ്പോഴുള്ള
ക്ലാസ് റൂമുകളും ഇനി പുതുതായി ഉണ്ടാകുന്ന ക്ലാസ് റൂമുകളുമടക്കം പതിനായിരങ്ങളുടെ
സാന്നിദ്ധ്യമാണ്‍ സൂന്നീപരിപാടിപ്രക്ഷേപണരംഗത്ത് ഉണ്ടാകാന്‍ പോകുന്നത്.
അപ്പോഴും താങ്കളെ പോലുള്ളവര്‍ ഈ പരദൂഷകദൌത്യം ചെയ്തുകൊണ്ടിരിക്കുന്നുമുണ്ടാകും.
അല്ലാഹു നല്ലത് ചെയ്യാന്‍ നമുക്ക് തൌഫീഖ് നല്‍കട്ടെ. ആമീന്‍.

അമീന്‍ മാണിയൂര്‍.

-------------------------------------------------------------------------------------------------------------------------------------------------------
വളരെ നല്ല നിലയില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന കേരള മലബാര്‍ ഇസ്ലാമിക്‌ റൂമിനെ
തകര്‍ക്കാന്‍ ചില വ്യക്തികള്‍ സുന്നി ഗ്ലോബല്‍ വോയിസ്‌ എന്ന ഒരു റൂം
തട്ടിയുണ്ടാക്കി,ചില ക്ലിപ്പ് വിദഗ്ദന്മാര്‍ ആയിരുന്നു അതിന്റെ പിന്നില്‍ , എ
പി ഉസ്താദിന്റെ സമ്മതത്തോടെയാണ് ഈ റൂം നടത്തുന്നത് എന്ന് അവര്‍ പ്രവര്‍ത്തകരെ
പറഞ്ഞു പറ്റിച്ച കാരണം പലരും മലബാര്‍ വിട്ടു അവിടെ എത്തി.
പക്ഷെ ഇന്നലെ സത്യം പേരോട് ഉസ്താടിലൂടെ എല്ലാവര്ക്കും മനസ്സിലായി,യു എ യില്‍
ഉള്ള പേരോട് കേരള മലബാര്‍ ഇസ്ലാമിക്‌ റൂമില്‍ നേരിട്ട് വരുകയും ക്ലാസ്സ്‌
റൂമിലും റേഡിയോ വിലും ആയി 2500 നു അടുത്തു ആളുകള്‍ വരുകയും ചെയ്തതോടെ  ആണ്
സത്യം വെളിപ്പെട്ടത്.പേരോട് ഉസ്താദിന് സുന്നി ഗ്ലോബല്‍ വോയിസ്‌  അറിയുക പോലും
ഇല്ല ! എന്നാല്‍ മലബാര്‍ അറിയാം,എല്ലാവര്ക്കും അറിയാം.
സുന്നി ഗ്ലോബല്‍ വോയിസ്‌ റൂം നിറ സാന്നിദ്ധ്യം ആയിരുന്ന KUMMOLI  എന്ന ഐ ഡി
യില്‍ ഉള്ള ഉസ്താദ്‌ സുന്നി ഗ്ലോബല്‍ വിട്ടു മലബാറില്‍ എത്തി ,ഇപ്പൊ മലബാറിന്റെ
അഡ്മിന്‍ ആണ് ,അല്‍ ഹംട്  ലില്ലാഹ് .
ഇന്നലെ പേരോട് ക്ലാസ്സ്‌ റൂമില്‍ വന്നത് വിഘടിത സുന്നികള്‍ക്ക് ഒരു പാടമായി
ആണെങ്കില്‍ അതോടു കൂടെ വിഘടിത ക്ലാസ്സ്‌ റൂമുകാര്‍ക്കും അതൊരു പാഠം ആയിരുന്നു.

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to