അപകടകാരിയായ പുതിയ തരം കൊളസ്‌ട്രോള്‍ കണ്ടെത്തി
[image: അപകടകാരിയായ പുതിയ തരം കൊളസ്‌ട്രോള്‍ കണ്ടെത്തി]

*ലണ്ടന്‍: ഹൃദ്രോഗത്തിന് കാരണമാകുന്ന പുതിയ തരം കൊളസ്‌ട്രോള്‍  ശാസ്ത്രജ്ഞര്‍
കണ്ടെത്തി. സാധാരണ 'ചീത്ത കൊളസ്‌ട്രോള്‍' എന്നറിയപ്പെടുന്ന
എല്‍.ഡി.എലിനേക്കാള്‍ (ലൊ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍)  രക്തക്കുഴലുകളില്‍
പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ള പുതിയ കൊളസ്‌ട്രോള്‍ ലണ്ടനിലെ വാര്‍വിക്ക്
സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. പ്രമേഹ രോഗികളിലും (ടൈപ്-2 ഇനം)
മുതിര്‍ന്ന ആളുകളിലും കാണുന്ന ഹൃദ്രോഗത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പുതിയ
വിവരം വഴിയൊരുക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. നൈലാ റബ്ബാനി
പറഞ്ഞു.*

*പുതിയ കൊളസ്‌ട്രോളിനെ മാഗ്മിന്‍-എല്‍.ഡി.എല്‍ എന്നാണ് നാമകരണം
ചെയ്തിരിക്കുന്നത്. സാധാരണ എല്‍.ഡി.എലിനേക്കാര്‍ ചെറുതും സാന്ദ്രതയേറിയതുമായ
മാഗ്മിന്‍ എല്‍.ഡി.എല്‍ എളുപ്പത്തില്‍ രക്തക്കുഴലുകളില്‍ പറ്റിച്ചേര്‍ന്ന്
അവിടെ കൊഴുപ്പിന്റെ ആവരണം സൃഷ്ടിക്കപ്പെടും. ഇത് ക്രമേണ രക്തക്കുഴലിനെ
ചുരുക്കുന്നതിനും തദ്ഫലമായി രക്ത ചംക്രമണം കുറയുന്നതിനും ഇടയാക്കും.
പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും  കൊഴുപ്പ്  അടിയുന്നത് കാരണമാകാം.*

*ലബോറട്ടറിയില്‍ കൃത്രിമമായി മാഗ്മിന്‍ എല്‍.ഡി.എല്‍ സൃഷ്ടിച്ചാണ് ഗവേഷകര്‍ അത്
എങ്ങനെ ശരീരത്തിന്റെ മറ്റു പ്രധാന തന്മാത്രകളുമായി
പ്രതിപ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കിയത്. കൂടുതല്‍ അപകടകാരിയായ
മാഗ്മിന്‍ എല്‍.ഡി.എലിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുക വഴി ഹൃദ്രോഗത്തിനുള്ള
പുതിയ ചികിത്സാ വിധികള്‍ വികസിപ്പിച്ചെടുക്കാനാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ
വിശ്വാസം. ഡയബെറ്റിസ് ജേര്‍ണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.*

*ഹുസ്സൈന്‍ കറ്റാനം....
*

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to