http://www.mathrubhumi.com/ernakulam/news/960582-local_news-moovattupuzha-മൂവാറ്റുപുഴ.html
 

മഅദനിക്ക് നീതി ലഭിക്കാന്‍ മുസ്‌ലിം സംയുക്തവേദി പ്രകടനം 
Posted on: 28 May 2011



മൂവാറ്റുപുഴ: അബ്ദുള്‍നാസര്‍ മഅദനിക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം 
സംയുക്തവേദിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ പ്രകടനം നടത്തി. സെന്‍ട്രല്‍ 
ജുമാമസ്ജിദിനു മുന്നില്‍ നിന്നു തുടങ്ങിയ പ്രകടനത്തില്‍ ആയിരക്കണക്കിനാളുകള്‍ 
അണിനിരന്നു. സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം പി.കെ. സുലൈമാന്‍ മൗലവി, പേട്ട 
ജുമാമസ്ജിദ് ഇമാം അഷ്‌റഫ് മൗലവി, അഞ്ചല്‍പ്പെട്ടി
 ജുമാമസ്ജിദ് ഇമാം അബ്ദുള്‍കരീം റഷാദി, സംയുക്തവേദി ചെയര്‍മാന്‍ കാഞ്ഞാര്‍ 
അബ്ദുള്‍ റസാഖ് മൗലവി, സംസ്ഥാന സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുള്‍സലിം മൗലവി, ടി.എ. 
മുജീബ് റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, ഷിഹാബുദ്ദീന്‍ മൗലവി എന്നിവര്‍ 
നേതൃത്വം നല്‍കി.

പ്രതിഷേധറാലി മുനിസിപ്പല്‍ ടൗണ്‍ഹാള്‍ മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് മാധ്യമ 
പ്രവര്‍ത്തകനായ ഭാസുരേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കാഞ്ഞാര്‍ അബ്ദുള്‍ റസാഖ് മൗലവി 
അധ്യക്ഷനായി. സംയുക്തവേദി സംസ്ഥാന സെക്രട്ടറി പാച്ചല്ലൂര്‍ സലിം മൗലവി, കെ.എ. 
ഫൈസല്‍ (സോളിഡാരിറ്റി), യഹ്‌യാതങ്ങള്‍ (പോപ്പുലര്‍ഫ്രണ്ട്), എം.പി. 
അബ്ദുള്‍ജബ്ബാര്‍ സഖാഫി (എസ്.വൈ.എസ്.), കെ.പി. മുഹമ്മദ്
 തൗഫീഖ്മൗലവി (കെ.എം.വൈ.എഫ്.), പി.ജെ. മാനുവല്‍, കെ.ഇ. അബ്ദുള്ള, മൈലക്കാട് ഷാ 
(പി.ഡി.പി.), സ്വാഗത സംഘം ഭാരവാഹികളായ പി.കെ. സുലൈമാന്‍ മൗലവി, അഷറഫ് മൗലവി 
അല്‍ഖാസിമി, ശിഹാബുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

ഭരണകൂടങ്ങള്‍ മഅദനിക്ക് നീതി നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്ന് യോഗം 
ആവശ്യപ്പെട്ടു.


-- 

Regards,

Anees , Jeddah, 

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to