സത്യസന്ധര്‍ അല്ലെങ്കില്‍ നിങ്ങളെ ആരും ബഹുമാനിക്കില്ല -അബ്ദുല്ല രാജാവ്..
[image: സത്യസന്ധര്‍ അല്ലെങ്കില്‍ നിങ്ങളെ ആരും ബഹുമാനിക്കില്ല -അബ്ദുല്ല
രാജാവ്]

*ജിദ്ദ: സൗദികള്‍ മറ്റുള്ളവരുമായുള്ള എല്ലാ ഇടപാടുകളിലും
സത്യസന്ധരായിരിക്കണമെന്ന് സൗദി ഭരണകര്‍ത്താവ് അബ്ദുല്ല രാജാവ് ഓര്‍മപ്പെടുത്തി.
'ബൈഅത്തിന്റെ' ഏഴാം വര്‍ഷത്തിലേക്ക് പ്രവേശിച്ച വേളയില്‍ മക്ക, മദീന, താഇഫ്
തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് ആശംസകളുമായി എത്തിയവരെ അഭിസംബോധന
ചെയ്യുകയായിരുന്നു അദ്ദേഹം.
 നിങ്ങള്‍ക്ക് ചെറിയൊരു ഉപദേശം തരാനുണ്ട് എന്ന് തുടങ്ങിയാണ് അബ്ദുല്ല രാജാവ്
സൗദി മൂല്യങ്ങളുടെ അടിസ്ഥാനമായ സത്യസന്ധതയെ കുറിച്ച് ഊന്നിപ്പറഞ്ഞത്.
മനുഷ്യത്വത്തിന്റെ പരമമായ മുദ്രയാണത്. അതില്ലെങ്കില്‍ മനുഷ്യനല്ല. ഏത്
ഇടപാടിലും, വീട്ടിലാവട്ടെ, കുട്ടികളോടും ബന്ധുക്കളോടുമുള്ള
പെരുമാറ്റത്തിലാവട്ടെ സത്യസന്ധമായിരിക്കണം. അല്ലാഹു സത്യസന്ധത ഇഷ്ടപ്പെടുന്നു.
നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ ലോകം മുഴുവനും നിങ്ങളെ ആദരിക്കും. അതിന്
ഏതെങ്കിലും വിധത്തില്‍ പോറലേറ്റാല്‍, ഒരു വാക്ക് കൊണ്ടാണെങ്കിലും ശരി ആരും
നിങ്ങളെ ബഹുമാനിക്കില്ല- അദ്ദേഹം ഉണര്‍ത്തി.
*

*സൗദി മൂല്യങ്ങള്‍ മുറുകെ പിടിക്കണമെന്ന് അദ്ദേഹം അടിവരയിട്ടു. സൗദി അറേബ്യ
ഉദാത്ത മൂല്യങ്ങളുടെയും അപാര കഴിവുകളുടെയും നാടാണ്. ഞാന്‍ നിങ്ങളുടെ ദാസന്‍
മാത്രമാണ്. അല്ലെങ്കില്‍ ദാസനിലും താഴെയുള്ളയാള്‍.രാജ്യത്തിന്റെ വിവിധ
ഭാഗങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിക്കാതെ ഞാന്‍ ഒരിക്കലും
ഉറങ്ങാറില്ല. ഞാനത് ചെയ്യുന്നത് എന്നിലര്‍പ്പിതമായ ഉത്തരവാദിത്തം
നിറവേറ്റുന്നതിന്റെ ഭാഗമായാണ്. നിങ്ങള്‍ എനിക്ക് നല്‍കുന്ന സ്‌നേഹത്തിന്റെ
പകരമായാണ്. ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ആ സ്‌നേഹം ഞാന്‍ മറക്കില്ല-
അബ്ദുല്ല രാജാവ് പറഞ്ഞു.*

*ഹുസൈന്‍ കറ്റാനം...
*

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to