Nitaqat.JPG

റിയാദ്: നിതാഖാത് വ്യവസ്ഥ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബിസിനസ് മേഖലയില്‍ 
നിലനില്‍ക്കുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി നല്‍കാന്‍ തൊഴില്‍ 
മന്ത്രാലയം റിയാദ് ചേംബറില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. ഈ മാസം 27 തിങ്കളാഴ്ച 
നടക്കുന്ന ചര്‍ച്ചയില്‍ റിയാദിലെ പ്രമുഖ സ്വകാര്യ കമ്പനി ഉടമകളും ബിസിനസ് 
രംഗത്തുള്ളവരും പങ്കെടുക്കും.

സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച 
നിതാഖാതിന്റെ ചര്‍ച്ചയില്‍ തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ വിഭാഗം അണ്ടര്‍ 
സെക്രട്ടറി അഹ്മദ് സാലിഹ് അല്‍ഹുമൈദാനാണ് വിഷയം അവതരിപ്പിക്കുക.  നിതാഖാത് 
വ്യവസ്ഥയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം സംശയങ്ങള്‍ക്ക് മറുപടി 
നല്‍കുകയും ചെയ്യുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. കമ്പനി 
പ്രതിനിധികള്‍ക്ക് പുറമെ മാനവവിഭവ ശേഷി കമ്മിറ്റി അംഗങ്ങളും ചര്‍ച്ചയില്‍ 
പങ്കെടുക്കും. നിതാഖാതിനുപരിയായി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം നേരിടുന്ന 
പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിപാടിയില്‍ അവസരമുണ്ടായിരിക്കും.

തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പങ്കുവെക്കാന്‍ മന്ത്രാലയം 
അവസരമൊരുക്കിയത് സ്വാഗതാര്‍ഹമാണെന്ന് ചേംബര്‍ ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അല്‍ 
ജറൈസി പറഞ്ഞു. സ്വകാര്യ കമ്പനി പ്രമുഖരുമായും ബിസിനസ് രംഗത്തുള്ളവരുമായും 
സഹകരച്ചുകൊണ്ട് തന്നെ സ്വദേശിവത്കരണം നടപ്പാക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ 
സന്നദ്ധതയാണ് ചര്‍ച്ച സംഘടിപ്പിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് അല്‍ജറൈസി 
അഭിപ്രായപ്പെട്ടു.

 

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

<<image001.jpg>>

Reply via email to